നാമനിര്‍ദേശ പത്രിക തള്ളൽ; ഹരജി നാളെ വീണ്ടും പരിഗണിക്കും

നാമനിര്‍ദേശ പത്രിക തള്ളൽ; ഹരജി നാളെ വീണ്ടും പരിഗണിക്കും

നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരായ ബി.ജെ.പി സ്ഥാനാര്‍ഥികളുടെ ഹര്‍ജിയില്‍ ഇന്ന് വിധിയില്ല. നാളെ ഉച്ചക്ക് 12 മണിക്കാണ് ഹരജി ഹൈക്കോടതി പരിഗണിക്കുക.എതിർ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി പറഞ്ഞു. ഗുരുവായൂര്‍, തലശ്ശേരി മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ്‌ കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റിയത്.ചില മണ്ഡലങ്ങളില്‍ ചില സ്ഥാനാര്‍ഥികള്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ നല്‍കിയതായി ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ പല തരത്തിലുള്ള നീതിയാണ് ഉള്ളതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.കേസിൽ കക്ഷി ചേരണമെന്ന യുഡിഎഫിന്റെ ഹരജിയും നാളെ പരിഗണിക്കും.

Read More

പത്രിക തള്ളിയതിനെതിരെ ബിജെപി ഹൈക്കോടതിയിൽ

നാമനിര്‍ദേശ പത്രിക തള്ളിയ നടപടി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയെ സമീപിച്ചു. തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രികകളാണ് സൂക്ഷ്മപരിശോധനയില്‍ തള്ളിയത്. സിപിഎം സമ്മര്‍ദം കാരണമാണ് പത്രികകള്‍ തള്ളിയതെന്നാണ് ബിജെപിയുടെ ആരോപണം. ഹര്‍ജി പരിഗണിക്കാന്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രത്യേക സിറ്റിംഗ് ചേരും. അവധി ദിവസത്തില്‍ അസാധാരണ നടപടിയാണ് ഹൈക്കോടതിയുടേത്.തലശ്ശേരിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്, ഗുരുവായൂരില്‍ മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റും ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി അംഗവുമായ നിവേദിത സുബ്രഹ്‌മണ്യന്‍, […]

Read More
 കുന്ദമംഗലം മണ്ഡലത്തിൽ ഇത്തവണ താമര വിരിയിക്കാൻ സാധിക്കും ;അഡ്വ വി കെ സജീവൻ

കുന്ദമംഗലം മണ്ഡലത്തിൽ ഇത്തവണ താമര വിരിയിക്കാൻ സാധിക്കും ;അഡ്വ വി കെ സജീവൻ

കുന്ദമംഗലം നിയോജക മണ്ഡലത്തിൽ ഇത്തവണ എന്തായാലും താമര വിരിയിക്കാൻ സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് ഞങ്ങൾ എന്ന് ബി ജെ പി സഥാനാർത്ഥി അഡ്വ വി കെ സജീവൻ.മണ്ഡലത്തിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കുള്ള പരിഹാരവുമായാണ് ഭാരതീയ ജനത പാർട്ടി ഈ തിരഞ്ഞെടുപ്പിൽ ജനങ്ങളെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . കാരന്തൂർ ഹോട്ടൽ അജ്വയിൽ വെച്ച് നടത്തിയ വാർത്ത സമ്മേളനത്തിലാണ് മണ്ഡലത്തിലെ വികസന കാഴ്ചപ്പാടുകളെ കുറിച്ചും മണ്ഡലത്തിലെ വികസന പോരായ്മകളെയും കുറിച്ച് അഡ്വ വി കെ സജീവൻ പറഞ്ഞത്.ഇവയിൽ പ്രധാനമായും […]

Read More
 ബി.ജെ.പി വെറുക്കപ്പെട്ട പാര്‍ട്ടിയാണെന്ന പ്രയോഗത്തില്‍ മാപ്പ് പറഞ്ഞ് മാതൃഭൂമി

ബി.ജെ.പി വെറുക്കപ്പെട്ട പാര്‍ട്ടിയാണെന്ന പ്രയോഗത്തില്‍ മാപ്പ് പറഞ്ഞ് മാതൃഭൂമി

സംസ്ഥാനത്ത് ഏറ്റവും വെറുക്കപ്പെട്ട പാര്‍ട്ടി ബിജെപിയെന്ന പ്രയോഗത്തിൽ ക്ഷമ പറഞ്ഞ് മാതൃഭൂമി ന്യൂസ്. മാതൃഭൂമി ചീഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണനാണ് മാപ്പ് പറഞ്ഞത്.മാതൃഭൂമി ന്യൂസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പിയാണെന്ന് കണ്ടെത്തിയെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവിട്ട സര്‍വേ ഫലത്തില്‍ ചാനല്‍ പറഞ്ഞത്.ബി.ജെ.പി നേതാക്കള്‍ ഇതിനെതിരെ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ഖേദം പ്രകടിപ്പിച്ച് മാതൃഭൂമി എത്തിയിരിക്കുന്നത്. മാതൃഭൂമി ചീഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണനാണ് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് അറിയിച്ചത്. […]

Read More
 ഒ. രാജഗോപാലിന്റെ തുറന്നുപറച്ചിലുകൾ ബി.ജെ.പിക്ക്‌ തലവേദനയാകുന്നു

ഒ. രാജഗോപാലിന്റെ തുറന്നുപറച്ചിലുകൾ ബി.ജെ.പിക്ക്‌ തലവേദനയാകുന്നു

ഓർഗനൈസർ പത്രാധിപരായിരുന്ന ബാലശങ്കർ പുറത്തുവിട്ട ‘ഡീൽ’ വിവാദത്തിനൊപ്പം മുതിർന്ന നേതാവ് ഒ. രാജഗോപാലിന്റെ തുറന്നുപറച്ചിലുകൾ ബി.ജെ.പിക്ക്‌ തലവേദനയാകുകയാണ്. ഇടതുമുന്നണിയെ തോൽപ്പിക്കാൻ യു.ഡി.എഫിനും യു.ഡി.എഫിനെ തോൽപ്പിക്കാൻ എൽ.ഡി.എഫിനും വോട്ടുചെയ്യുന്ന ഏർപ്പാട് പണ്ട് ഉണ്ടായിരുന്നു എന്ന് അടുത്തിടെയാണ് രാജഗോപാൽ പറഞ്ഞത്. കോലീബി സഖ്യമുൾപ്പെടെയുള്ള ധാരണ മുമ്പുണ്ടായിട്ടുണ്ടെന്നും രാജഗോപാൽ പറഞ്ഞു. മാത്രമല്ല; തന്റെ മണ്ഡലമായ നേമത്തുമത്സരിക്കുന്ന യു.ഡി.എഫ്. സ്ഥാനാർഥി കെ. മുരളീധരനെ പുകഴ്ത്തുകയുംെചയ്തു. അതും സ്വന്തം പാർട്ടി സ്ഥാനാർഥി കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തിൽ.കോലീബി സഖ്യത്തിന്റെ കഥ തിരഞ്ഞെടുപ്പുകാലത്ത് ചർച്ചയാകുന്നത് ആദ്യമായിട്ടൊന്നുമല്ലെങ്കിലും രാജഗോപാൽ […]

Read More
 കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

നിയമ സഭ തെരഞ്ഞെടുപ്പിനായി ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും.115 സീറ്റിലാണ് ബിജെപി മത്സരിക്കുന്നത് സംസ്ഥാന ഘടകം നൽകിയ പട്ടിക ചില മാറ്റങ്ങളോടെ ഇന്നലെ തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ഇന്നലെ തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്നത്. എല്ലാ സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിച്ചേക്കില്ല. കഴക്കൂട്ടം പോലുള്ള ചില മണ്ഡലങ്ങൾ തൽക്കാലം ഒഴിച്ചിടും. മറ്റ് മുന്നണികളിലെ സ്ഥാനാര്‍ഥികളെ അറിഞ്ഞശേഷമേ ഇവിടങ്ങളില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കൂ. കെ സുരേന്ദ്രന്‍റെ പേര് മഞ്ചേശ്വരത്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കോന്നിയിലും സുരേന്ദ്രൻ മത്സരിക്കണോ എന്നതിൽ ദേശീയ നേതൃത്വം […]

Read More
 മലപ്പുറം ഉപതെരഞ്ഞെടുപ്പ്;എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പി സ്ഥാനാര്‍ത്ഥി

മലപ്പുറം ഉപതെരഞ്ഞെടുപ്പ്;എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പി സ്ഥാനാര്‍ത്ഥി

മലപ്പുറം ലോക്‌സഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി എ.പി അബ്ദുള്ളക്കുട്ടിയെ പ്രഖ്യാപിച്ചു.നിലവിൽ ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനാണ് എ.പി.അബ്ദുള്ളക്കുട്ടി. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി പി.കെ.കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചതോടെയാണ് മലപ്പുറം ലോക്സഭാ സീറ്റിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നേരത്തെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ മത്സരിച്ച എസ്. എഫ്.ഐ നേതാവ് വി.പി.സാനുവിനെ തന്നെ മത്സരത്തിന് എല്‍.ഡി.എഫ് പരിഗണിച്ചേക്കുമെന്നാണ് സൂചന.കുഞ്ഞാലിക്കുട്ടി രാജി വെച്ചതില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് ഒരുകൂട്ടം യുവാക്കള്‍ ആരംഭിച്ച ആത്മാഭിമാന സംരക്ഷണ സമിതിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്.എ.പി. സാദിഖലി തങ്ങളാണ് സ്ഥാനാര്‍ത്ഥി.

Read More
 മെട്രോമാന്‍ ഇ.ശ്രീധരന്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

മെട്രോമാന്‍ ഇ.ശ്രീധരന്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

മെട്രോമാന്‍ ഇ.ശ്രീധരന്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്‌. നിയമസഭ തെരഞ്ഞെടുപ്പില്‍ ഇ.ശ്രീധരനെ മുന്നില്‍ നിര്‍ത്തിയാകും നേരിടുകയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് പദവി ഒഴിയുകയാണെന്ന് ഇ.ശ്രീധരന്‍ രാവിലെ പ്രഖ്യാപിച്ചിരുന്നു.വിജയയാത്രയ്ക്ക് തിരുവല്ലയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമെല്ലാം ശ്രീധരന്റെ നേട്ടമാണ്. മെട്രോമാന്‍ മുഖ്യമന്ത്രിയായാല്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ സാധിക്കും. ഇ.ശ്രീധരനെ മുന്നില്‍ നിര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് നേരത്തെ തന്നെ […]

Read More