പുതുപ്പള്ളിയിൽ താൻ മത്സരിക്കുമെന്നത് മാധ്യമ സൃഷ്ടി;കേരളത്തിൽ ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ ബിജെപി മുന്നോട്ട്

പുതുപ്പള്ളിയിൽ താൻ മത്സരിക്കുമെന്നത് മാധ്യമ സൃഷ്ടി;കേരളത്തിൽ ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ ബിജെപി മുന്നോട്ട്

പദവികൾക്ക് വേണ്ടിയല്ല ബിജെപിയിൽ വന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകനും ബിജെപി ദേശീയ സെക്രട്ടറിയുമായ അനില്‍ ആന്റണി.കോടിക്കണക്കിനു യുവാക്കളെ പോലെ നരേന്ദ്ര മോദിയുടെ വീക്ഷണത്തിൽ താനും വിശ്വസിക്കുന്നെന്നും, ഇന്ത്യ ലോകത്തിനു മുന്നിൽ മഹാശക്തിയായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും അനിൽ ആന്റണി വ്യക്തമാക്കി. പുതുപ്പള്ളിയിൽ താൻ മത്സരിക്കുമെന്നത് മാധ്യമ സൃഷ്ടിയെന്ന് അനില്‍ ആന്റണി പറഞ്ഞു. പാർട്ടിയുമായി ബന്ധമില്ലാത്തവർ നടത്തുന്ന പ്രചരണമാണ്. സാങ്കൽപിക ചോദ്യത്തിന് ഉത്തരമില്ല.അനിൽ ആന്റണി പറഞ്ഞു.പുതുപ്പള്ളിയിൽ അനിൽ ആന്റണിയുടെ പേര് തള്ളാതെയായിരു്നനു കെ.സുരേന്ദ്രന്‍റെ പ്രതികരണം. ദേശീയ […]

Read More
 മാസപ്പടി വിവാദം;സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി,മുഖ്യമന്ത്രിയടക്കം വാങ്ങിയത് 96 കോടി രൂപ

മാസപ്പടി വിവാദം;സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി,മുഖ്യമന്ത്രിയടക്കം വാങ്ങിയത് 96 കോടി രൂപ

വീണ വിജയന്‍ സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി വാങ്ങിയ സംഭവംത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി.വിജിലൻസും ലോകായുക്ത അടക്കമുള്ള സർക്കാരിന്റെ ഏജൻസികൾ നോക്കുകുത്തികളാണെന്നും 96 കോടി രൂപയാണ് മുഖ്യമന്ത്രി അടക്കം വാങ്ങിയത് എന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ ആരോപിച്ചു.’96 കോടി രൂപയാണ് മുഖ്യമന്ത്രിയും യു.ഡി.എഫ്. നേതാക്കളടക്കം മാസപ്പടിയായി വാങ്ങിയിരിക്കുന്നത്. എൽ.ഡി.എഫിന്റേയും യു.ഡി.എഫിന്റേയും നേതാക്കൾ, മുഖ്യമന്ത്രി, അന്നത്തെ പ്രതിപക്ഷ നേതാവ് അടക്കം പ്രമുഖരായിട്ടുള്ള നേതാക്കളാണ് മാസപ്പടി വിവാദത്തിൽ കുടുങ്ങിയിട്ടുള്ളത്. വിജിലൻസോ ലോകായുക്തയോ സക്കാരിന്റെ അന്വേഷണ ഏജൻസികളോ […]

Read More
 കാണാതായ ബി.ജെ.പി. വനിതാ നേതാവ് സനാ ഖാനെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍;ഭർത്താവ് അറസ്റ്റിൽ

കാണാതായ ബി.ജെ.പി. വനിതാ നേതാവ് സനാ ഖാനെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍;ഭർത്താവ് അറസ്റ്റിൽ

ദുരൂഹസാഹചര്യത്തില്‍ കാണാതായ ബി.ജെ.പി. വനിതാ നേതാവിനെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍.നാഗ്പൂർ സ്വദേശിയും ബിജെപി ന്യൂനപക്ഷ സെൽ അംഗവുമായ സന ഖാനെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് അമിത് സാഹുവിനെ നാഗ്പുര്‍ പോലീസ് അറസ്റ്റ് ചെയ്തത്.. ഭർത്താവിനെ കാണാൻ ഓ​ഗസ്റ്റ് ഒന്നിന് ജബൽപൂരിലേക്ക് സനാ ഖാൻ പോയെന്നായിരുന്നു കുടുംബം പറഞ്ഞിരുന്നത്.അതേസമയം, സനാ ഖാന്റെ മൃതദേഹം ഇതുവരെ കണ്ടെടുക്കാനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം മൃതദേഹം പുഴയില്‍ തള്ളിയെന്നാണ് പ്രതിയുടെ മൊഴിയെന്നും പോലീസ് പറഞ്ഞു.ജബൽപൂരായിരുന്നു സനാഖാന്റെ അവസാനത്തെ ലൊക്കേഷൻ. സ്വകാര്യ ബസിൽ നാഗ്പൂരിൽ […]

Read More
 പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർത്ഥി; മൂന്ന് പേർ പരി​ഗണനയിൽ, അന്തിമതീരുമാനം 12ന്

പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർത്ഥി; മൂന്ന് പേർ പരി​ഗണനയിൽ, അന്തിമതീരുമാനം 12ന്

കോഴിക്കോട്: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഈ മാസം 12ന് അന്തിമ തീരുമാനമെടുക്കും. മൂന്ന് പേരാണ് സ്ഥാനാർത്ഥി സാധ്യതാ പട്ടികയിലുള്ളത്. ബിജെപി മേഖലാ പ്രസിഡന്റ് എൻ ഹരി, കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, സംസ്ഥാന ജനറൽ സെക്രട്ടറി ജോർ‍ജ് കുര്യൻ എന്നിവരുടെ പേരുകളാണ് പാർട്ടി പരി​ഗണിക്കുന്നത്. അടുത്തിടെ പാർട്ടിയിലെത്തിയ അനിൽ ആന്റണിയെ പരി​ഗണിക്കണമെന്നും പാർട്ടിയിലെ ഒരു വിഭാ​ഗത്തിന് അഭിപ്രായമുണ്ട്. ഈ മാസം 12ന് തൃശ്ശൂരിൽ ചേരുന്ന ബിജെപി കോർ കമ്മിറ്റി യോ​ഗത്തിലാണ് സ്ഥാനാർത്ഥിയെ സംബന്ധിച്ച് […]

Read More
 ഗുജറാത്ത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജിവെച്ചു

ഗുജറാത്ത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജിവെച്ചു

അലഹബാദ്: ഗുജറാത്ത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ്‌ സിങ് വഗേല രാജിവെച്ചു. സംസ്ഥാന അദ്ധ്യക്ഷന്‍ സി ആര്‍ പട്ടീലിനെതിരെ വിമത നീക്കം നടക്കുന്നുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് രാജി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാജി പാര്‍ട്ടിക്ക് തിരിച്ചടിയായേക്കും. അതേസമയം രാജിയില്‍ പ്രതികരിക്കാന്‍ ബിജെപി തയ്യാറായില്ല. കുറച്ച് ദിവസത്തിനകം എല്ലാം ശരിയാകുമെന്ന പ്രസ്താവനയാടെയാണ് വഗേല രാജിവെച്ചത്. വിമത നീക്കത്തില്‍ വഗേലയും പങ്കാളിയാണെന്ന ആരോപണം ഉണ്ട്. സംസ്ഥാന അധ്യക്ഷനെതിരെ അഴിമതി ആരോപണം ഉയര്‍ത്തി അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ദക്ഷിണ ഗുജറാത്തില്‍ നിന്നുള്ള മൂന്ന് […]

Read More
 സംസ്ഥാനത്ത് മനപൂര്‍വം സംഘര്‍ഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ബി.ജെ.പി- സി.പി.എം നേതാക്കള്‍ കൊലവിളി നടത്തുന്നു; പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് മനപൂര്‍വം സംഘര്‍ഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ബി.ജെ.പി- സി.പി.എം നേതാക്കള്‍ കൊലവിളി നടത്തുന്നു; പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് മനപൂര്‍വം സംഘര്‍ഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി- സി.പി.എം നേതാക്കള്‍ കൊലവിളി നടത്തുന്നത്. ഇത്തരം കൊലവിളിയും കൊലവിളി മുദ്രാവാക്യങ്ങളും പാടില്ല. എത്ര വലിയ നേതാക്കളാണെങ്കിലും കര്‍ശന നടപടിയെടുക്കണം. സംസ്ഥാനത്ത് ഇരട്ട നീതിയാണ് നിലനില്‍ക്കുന്നത്. സി.പി.എം, ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കില്ല. യു.ഡി.എഫുകാരായിരുന്നെങ്കില്‍ അപ്പോള്‍ തന്നെ കേസെടുത്തേനെ. കൊലവിളി നടത്തി സി.പി.എമ്മും ബി.ജെ.പിയും കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. എല്ലാവരെയും ഒന്നിപ്പിക്കാനുള്ള ശ്രമമാണ് കേരളത്തില്‍ യു.ഡി.എഫ് നടത്തുന്നത്. അതിന് വേണ്ടിയാണ് ബഹുസ്വരതാ സംഗമം സംഘടിപ്പിച്ചത്. ഏക സിവില്‍ കോഡ്, മണിപ്പുര്‍ […]

Read More
 ‘കയ്യും തലയും വെട്ടും’: പി. ജയരാജനും ഷംസീറിനുമെതിരെ കൊലവിളി

‘കയ്യും തലയും വെട്ടും’: പി. ജയരാജനും ഷംസീറിനുമെതിരെ കൊലവിളി

കണ്ണൂർ∙ സിപിഐഎം സംസ്ഥാന സമിതി അംഗം പി.ജയരാജനും സ്പീക്കർ എ.എൻ.ഷംസീറിനും എതിരെ കണ്ണൂരിൽ കൊലവിളി മുദ്രാവാക്യവുമായി ബിജെപി പ്രവർത്തകർ. കയ്യും തലയും വെട്ടി കാളീപൂജ നടത്തുമെന്ന കൊലവിളി മുദ്രാവാക്യമാണു ബിജെപി പ്രവർത്തകർ മുഴക്കിയത്. തലശ്ശേരിക്കടുത്തുള്ള മാഹി പള്ളൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു കൊലവിളി മുദ്രാവാക്യം വിളി. യുവമോർച്ച പ്രവർത്തകർക്കെതിരെ കഴിഞ്ഞദിവസം ജയരാജൻ നടത്തിയ വിവാദ പ്രസംഗത്തിനു പിന്നാലെയാണു ബിജെപി പ്രവർത്തകരുടെ കൊലവിളി. ഗണപതിയെ അപമാനിച്ചെന്ന് ആരോപിച്ച് ഷംസീറിന്റെ എംഎൽഎ ക്യാംപ് ഓഫിസിലേക്കു യുവമോർച്ച നടത്തിയ മാർച്ചിൽ സംസ്ഥാന […]

Read More
 ഇന്റലിജൻസിന് എന്താണ് പണി, മൂന്ന് ദിവസം ഉണ്ടായിട്ടും മണിപ്പൂരിൽ നടന്നത് അമിത് ഷാ അറിഞ്ഞില്ലേ; ചോദ്യവുമായി കോൺ​ഗ്രസ്

ഇന്റലിജൻസിന് എന്താണ് പണി, മൂന്ന് ദിവസം ഉണ്ടായിട്ടും മണിപ്പൂരിൽ നടന്നത് അമിത് ഷാ അറിഞ്ഞില്ലേ; ചോദ്യവുമായി കോൺ​ഗ്രസ്

മെയ് നാലിന് മണിപ്പൂരിൽ നടന്ന കൂട്ട ബലാൽ സംഘം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിഞ്ഞിരുന്നില്ലേ എന്ന് കോൺ​ഗ്രസ്. മൂന്ന് ദിവസം മണിപ്പൂരിൽ താമസിച്ചിട്ടും ആരും ഇക്കാര്യങ്ങൾ പറഞ്ഞു തന്നില്ലേ എന്നാണ് കോൺ​ഗ്രസ് നേതാവ് പ്രമോദ് തിവാരി ചോദിച്ചത്. മെയ് 29ന് മണിപ്പൂരിലെത്തിയ അമിത് ഷാ ജൂൺ രണ്ട് വരെ അവിടെ ഉണ്ടായിരുന്നു. സംസ്ഥാനത്തെ വിവിധ വിഭാ​ഗങ്ങളുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. വിവരങ്ങൾ അമിത് ഷാ അറിഞ്ഞിരുന്നെങ്കിൽ പ്രധാനമന്ത്രിയോട് അന്ന് തന്നെ പറഞ്ഞു കൊടുക്കുമായിരുന്നു. […]

Read More
 ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തന്നെ

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തന്നെ

കേരള ബി ജെ പി അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരും. ലോക്‌സഭാ തെരെഞ്ഞെടുപ്പ് വരെ തുടരാൻ കേന്ദ്ര നേതൃത്വം നിർദേശം നൽകിയതോടെ ഈ മാസം നടക്കുന്ന സംസ്ഥാന അധ്യക്ഷന്മാരുടെ യോഗത്തിൽ സുരേന്ദ്രൻ പങ്കെടുക്കുംസംസ്ഥാന ഘടകങ്ങളെ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കെ.സുരേന്ദ്രനെ മാറ്റി കേന്ദ്രമന്ത്രി വി.മുരളീധരനെ നേതൃത്വത്തിലേക്ക് കൊണ്ടുവരമെന്ന് നേരത്തെ വാര്‍‍ത്തകള്‍ വന്നിരുന്നു.ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന നേതാക്കളുടെ അനൗദ്യോഗിക യോഗത്തിലേക്കാണ് കേന്ദ്ര നേതൃത്വത്തിന്റെ അറിയിപ്പ് ലഭിച്ചത്.രാജസ്ഥാന്‍, തെലങ്കാന, അടക്കമുള്ള നാല് സംസ്ഥാനങ്ങളിലെ ബിജെപി അദ്ധ്യക്ഷന്മാരെ മാറ്റി നിയമിച്ചിട്ടുണ്ട്. നേതൃമാറ്റത്തെ കുറിച്ച് […]

Read More
 ഗോത്ര വിഭാഗങ്ങളെ ഒഴിവാക്കണം; ഏക സിവിൽ കോഡിൽ ബി ജെ പി നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസം

ഗോത്ര വിഭാഗങ്ങളെ ഒഴിവാക്കണം; ഏക സിവിൽ കോഡിൽ ബി ജെ പി നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസം

ഏക സിവിൽ സിക്കോടുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കിടയിലും അഭിപ്രായവ്യത്യാസം. രാജ്യത്തെ ഗോത്രവിഭാഗങ്ങളടക്കമുള്ള വ്യത്യസ്ത സമുദായങ്ങളുടെ സവിശേഷമായ അവകാശങ്ങള്‍ക്ക് ഏക സിവില്‍ കോഡ് തിരിച്ചടിയാകുമെന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഏക സിവില്‍ കോഡില്‍ ഗോത്രവിഭാഗത്തിന്റെ പ്രാതിനിധ്യം സംബന്ധിച്ച് ബിജെപി നേതാക്കള്‍ പരസ്യപ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്ന രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും ഏകീകൃത സിവില്‍ കോഡ് എന്ന ആശയം എത്രയും വേഗം നടപ്പിലാക്കുമെന്ന സൂചന നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു. അതിനെ തുടര്‍ന്നാണ് രാജ്യത്ത് ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ന്നു […]

Read More