പ്രതിസന്ധിയില്‍ ഗോവയിലെ കോണ്‍ഗ്രസ്; എം.എല്‍.എമാര്‍ക്ക് ബി.ജെ.പി ഓഫര്‍ 40 കോടി

പ്രതിസന്ധിയില്‍ ഗോവയിലെ കോണ്‍ഗ്രസ്; എം.എല്‍.എമാര്‍ക്ക് ബി.ജെ.പി ഓഫര്‍ 40 കോടി

ബി ജെ പിയില്‍ ചേരാന്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് 40 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദങ്കര്‍ രംഗത്ത്. മുന്‍ ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തിന്റെ നേതൃത്വത്തില്‍ കുറഞ്ഞത് ആറ് എം എല്‍ എമാരെങ്കിലും ബി ജെ പി ക്യാമ്പില്‍ ചേരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് മുന്‍ പി സി സി അധ്യക്ഷന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ബി ജെ പിക്ക് വേണ്ടി വ്യവസായികളും കല്‍ക്കരി മാഫിയയും […]

Read More
 മഹിളാമോര്‍ച്ച നേതാവിന്റെ മരണത്തില്‍ ദുരൂഹത, ആത്മഹത്യാ കുറിപ്പില്‍ പ്രാദേശിക ബിജെപി നേതാവിന്റെ പേര്

മഹിളാമോര്‍ച്ച നേതാവിന്റെ മരണത്തില്‍ ദുരൂഹത, ആത്മഹത്യാ കുറിപ്പില്‍ പ്രാദേശിക ബിജെപി നേതാവിന്റെ പേര്

പാലക്കാട് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മഹിളാമോര്‍ച്ച നേതാവ് ശരണ്യയുടെ മരണത്തില്‍ ദുരൂഹത. മഹിളാ മോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷറര്‍ ശരണ്യ (27)യെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് സംഭവം. വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ട ശരണ്യയെ ഉടന്‍ തന്നെ വീട്ടുകാര്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഞ്ച് പേജുള്ള ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രാദേശിക ബിജെപി നേതാവിന്റെ പേര് എഴുതിവെച്ചാണ് ശരണ്യ ആത്മഹത്യ ചെയ്തത്. ബിജെപി ബൂത്ത് പ്രസിഡന്റ് […]

Read More
 ‘അടുത്ത 40 വർഷം രാജ്യത്ത് ബി.ജെ.പി ഭരണം;പ്രതിപക്ഷം ചിതറി പോയിരിക്കുന്നു; അമിത് ഷാ

‘അടുത്ത 40 വർഷം രാജ്യത്ത് ബി.ജെ.പി ഭരണം;പ്രതിപക്ഷം ചിതറി പോയിരിക്കുന്നു; അമിത് ഷാ

അടുത്ത 40 വര്‍ഷക്കാലം രാജ്യത്ത് ബി.ജെ.പി ഭരണം തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിര്‍വാഹക സമിതി യോഗത്തില്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ.ബി.ജെ.പി അധികാരം തുടരുന്നതോടെ ലോകരാജ്യങ്ങളെ നയിക്കുന്ന നേതാവായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ചിതറി പോയിരിക്കുന്ന അവസ്ഥയാണ്. കോൺഗ്രസിനുള്ളിലെ ജനാധിപത്യത്തിനായി അംഗങ്ങൾ പരസ്പരം പോരടിക്കുകയാണ്. ഭയം കൊണ്ടാണ് ഗാന്ധി കുടുബം കോൺഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാത്തത്. കോൺഗ്രസിന് മോഡി ഫോബിയ ആണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.യോഗത്തില്‍ […]

Read More
 കരുത്തുകാട്ടി ബി.ജെ.പി-ഷിൻഡെ സഖ്യം;രാഹുൽ നർവേക്കർ മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ

കരുത്തുകാട്ടി ബി.ജെ.പി-ഷിൻഡെ സഖ്യം;രാഹുൽ നർവേക്കർ മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ

മഹാരാഷ്ട്ര സ്പീക്കര്‍ ആയി ബി.ജെ.പിയുടെ രാഹുൽ നർവേക്കർ തെരഞ്ഞെടുക്കപ്പെട്ടു.മഹാ വികാസ് അഘാഡി സഖ്യത്തിന്റെ സ്ഥാനാർത്ഥിയായ രാജൻ സാൽവിയെ ആണ് വോട്ടെടുപ്പിൽ നർവേക്കർ മറികടന്നത്. വിമത ശിവസേന എംഎല്‍എമാരുടേതടക്കം 164 വോട്ടുകളാണ് നര്‍വേക്കര്‍ക്ക് ലഭിച്ചത്.ഉദ്ധവ് താക്കറെയുടെ വിശ്വസ്തന്‍ രാജന്‍ സാല്‍വി ആയിരുന്നു മത്സരത്തിൽ രാഹുലിന്റെ കൂടെ ഉണ്ടായിരുന്നത്.രാജന്‍ സാല്‍വിക്ക് 107 വോട്ടുകള്‍ ലഭിച്ചു. വിമത നീക്കത്തിന് ശേഷം ശിവസേനയിലെ ഔദ്യോഗിക-വിമത എംഎല്‍എമാര്‍ ആദ്യമായിട്ടാണ് നേര്‍ക്കുനേര്‍ വരുന്നത്. നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനല്‍ പോരാട്ടമായിട്ടാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പിനെ […]

Read More
 അമരീന്ദര്‍ സിങ് ബിജെപിയിലേക്ക്;പാർട്ടി ലയനം അടുത്തയാഴ്ച

അമരീന്ദര്‍ സിങ് ബിജെപിയിലേക്ക്;പാർട്ടി ലയനം അടുത്തയാഴ്ച

പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര് സിംഗ് ബിജെപിയില്‍ ചേരും. ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയ അമരീന്ദര്‍ അടുത്തയാഴ്ച തിരിച്ചെത്തിയാലുടന്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസ്-ബിജെപി ലയനം ഉണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിനെ തുടര്‍ന്ന് അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുകയും പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിക്കുകയുമായിരുന്നു. നടുവിന് ശസ്ത്രക്രിയ ചെയ്യാനായാണ് അമരീന്ദര്‍ ലണ്ടനിലേക്ക് പോയത്. ശസ്ത്രക്രിയയ്ക്ക് ശേഷം പ്രധാനമന്ത്രി മോദി അമരീന്ദറുമായി ഫോണില്‍ […]

Read More
 വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ കുന്ദമംഗലം കളരിക്കണ്ടി ബിജെപി ഏരിയ കമ്മറ്റി ധര്‍ണ്ണ സമരം നടത്തി

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ കുന്ദമംഗലം കളരിക്കണ്ടി ബിജെപി ഏരിയ കമ്മറ്റി ധര്‍ണ്ണ സമരം നടത്തി

പിണറായി സര്‍ക്കാറിന്റെ ജനദ്രോഹ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ കുന്ദമംഗലം കളരിക്കണ്ടി ബിജെപി ഏരിയ കമ്മറ്റി കുന്ദമംഗലം ഇലട്രിസ്റ്റി ബോര്‍ഡിന് മുന്‍പില്‍ ധര്‍ണ്ണ സമരം നടത്തി. ബിജെപി സംസ്ഥാന അംഗം ടിപി സുരേഷ് ഉദ്ഘാടനം ചെയ്തു, വികെ വിജു സ്വാഗതം പറഞ്ഞു. രാജേഷ് ചെറാത്ത് അദ്ധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസി: സുധീര്‍ കുന്ദമംഗലം, എം സുരേഷ്, കെ.സി.വത്സരാജ്, പി.മോഹനന്‍, അനിത ഏറങ്ങാട്ട്, പി.സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ സംസാരിച്ചു, പ്രവീണ്‍ പടനിലം, സി.കെ.ചന്ദ്രന്‍ ,മനോജ് കോളേരി, പി.ശ്രീരാജ്, മനോജ് കാമ്പുറത്ത്, […]

Read More
 പഞ്ചാബില്‍ ഭരണകക്ഷിയായ എഎപിക്ക് കനത്ത തിരിച്ചടി, യുപിയില്‍ സമാജ്‌വാദി പാര്‍ട്ടിയെ തകര്‍ത്ത് ബിജെപി

പഞ്ചാബില്‍ ഭരണകക്ഷിയായ എഎപിക്ക് കനത്ത തിരിച്ചടി, യുപിയില്‍ സമാജ്‌വാദി പാര്‍ട്ടിയെ തകര്‍ത്ത് ബിജെപി

ഉപതെരഞ്ഞെടുപ്പ് നടന്ന പഞ്ചാബില്‍ ഭരണകക്ഷിയായ എഎപിയ്ക്ക് തിരിച്ചടി. പാര്‍ട്ടിയുടെ ഏക എംപി സീറ്റ് നഷ്ടമായി. എഎപിയുടെ സിറ്റിങ് സീറ്റായ സങ്‌രൂര്‍ മണ്ഡലത്തില്‍ ശിരോമണി അകാലിദളിന്റെ സിമ്രന്‍ജിത് സിങ് വിജയിച്ചു. ഏഴായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ജയം. മികച്ച വിജയമാണെന്നും സന്തോഷമുണ്ടെന്നും സിമ്രന്‍ജിത് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഉത്തര്‍പ്രദേശിലെ റാംപുര്‍ മണ്ഡലം ബിജെപി കീഴടക്കി. സമാജ്വാദി പാര്‍ട്ടിയുടെ കോട്ടയായ അസംഘഡില്‍ ബിജെപി അട്ടിമറി മുന്നേറ്റം കാഴ്ചവച്ചു. അവസാനം പുറത്തുവന്ന കണക്കു പ്രകാരം, ബിജെപിയുടെ ദിനേഷ് ലാല്‍ യാദവ് നിരാഹുവ 15,000വോട്ടിന് […]

Read More
 ബിജെപിക്കൊപ്പം ചേര്‍ന്ന് പാര്‍ട്ടിയെ നശിപ്പിക്കാനുള്ള ശ്രമമാണ് ഷിന്ദേ നടത്തുന്നതെന്ന് ഉദ്ധവ് താക്കറെ

ബിജെപിക്കൊപ്പം ചേര്‍ന്ന് പാര്‍ട്ടിയെ നശിപ്പിക്കാനുള്ള ശ്രമമാണ് ഷിന്ദേ നടത്തുന്നതെന്ന് ഉദ്ധവ് താക്കറെ

വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയും ബിജെപിയും ശിവസേനയെ നശിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ സമ്പത്തെന്നും അവര്‍ തന്നോടൊപ്പം ഉള്ളിടത്തോളം വിമര്‍ശനങ്ങളൊന്നും കാര്യമാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ ശിവസേന പ്രവര്‍ത്തകരാണു തന്റെ കരുത്തെന്നും ഉദ്ധവ് പാര്‍ട്ടി നേതാക്കളുമായി നടത്തിയ വെര്‍ച്വല്‍ കൂടിക്കാഴ്ചയില്‍ അവകാശപ്പെട്ടു. ‘സ്വന്തം ആളുകളാല്‍ വഞ്ചിക്കപ്പെട്ടിരിക്കുകയാണ് ശിവസേന. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിങ്ങളൊക്കെയാണ് ഇപ്പോള്‍ വിമതരായിട്ടുള്ളവര്‍ക്ക് സീറ്റ് നല്‍കിയത്. നിങ്ങള്‍ കഠിനാധ്വാനം ചെയ്ത് അവരെ തിരഞ്ഞെടുത്തതിന് ശേഷം […]

Read More
 വീട്ടിൽ കഞ്ചാവ്, മരുമകൻ പിടിയിൽ,വീട് നിയന്ത്രിക്കാൻ കഴിയാത്തവൻ നാടിനെ നയിക്കാൻ യോഗ്യനല്ല നേതൃസ്ഥാനം രാജിവച്ച് ബിജെപി നേതാവ്

വീട്ടിൽ കഞ്ചാവ്, മരുമകൻ പിടിയിൽ,വീട് നിയന്ത്രിക്കാൻ കഴിയാത്തവൻ നാടിനെ നയിക്കാൻ യോഗ്യനല്ല നേതൃസ്ഥാനം രാജിവച്ച് ബിജെപി നേതാവ്

തിരുവനന്തപുരത്ത് വീട്ടിൽ മരുമകൻ വീട്ടിൽ കഞ്ചാവ് നട്ട് വളർത്തിയതിന് പിടിക്കപ്പെട്ടതിന് പിന്നാലെ നേതൃസ്ഥാനം രാജിവച്ച് ബിജെപി നേതാവ്.പട്ടിക ജാതി മോർച്ച ജില്ലാ പ്രസിഡന്‍റ് വിളപ്പിൽ സന്തോഷിന്‍റെ വീട്ടിൽ നിന്നാണ് 17 കഞ്ചാവ് ചെടികൾ പൊലീസ് കണ്ടെത്തിയത്. സംഭവത്തില്‍ സന്തോഷിന്‍റെ മകളുടെ ഭർത്താവ് രഞ്ജിത്തിനെ വിളപ്പിൽശാല പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവ് ചെടികൾ കണ്ട് താൻ തന്നെയാണ് പൊലീസിനെ വിളിച്ചതെന്നും സിപിഐഎമ്മും കോൺഗ്രസും സംഭവത്തെ രാഷ്ട്രീയ ആയുധമാക്കുന്നത് പാപ്പരത്തമാണെന്നും സന്തോഷ് ഫേസ്ബുക്കിൽ കുറിച്ചു,സന്തോഷിന്‍റെ വീടിന്‍റെ രണ്ടാം നിലയിലെ […]

Read More
 ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പത്രികാ സമര്‍പ്പണത്തിനെത്തും

ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പത്രികാ സമര്‍പ്പണത്തിനെത്തും

എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദ്രൗപദി മുര്‍മുവിനെ അനുഗമിക്കും. സഖ്യകക്ഷി നേതാക്കള്‍ക്കൊപ്പം ബിജു ജനതാദള്‍, വൈഎസ്ആര്‍സിപി തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നുളള പ്രതിനിധികളും പങ്കെടുക്കും. ഒഡിഷയില്‍നിന്ന് വ്യാഴാഴ്ച ഡല്‍ഹിയില്‍ എത്തിയ മുര്‍മു പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. […]

Read More