ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കാലിടറി,ബംഗാളില്‍ തൃണമൂല്‍ തേരോട്ടം,ബാലിഗഞ്ചില്‍ സി.പി.ഐ.എം രണ്ടാം സ്ഥാനത്ത്

ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കാലിടറി,ബംഗാളില്‍ തൃണമൂല്‍ തേരോട്ടം,ബാലിഗഞ്ചില്‍ സി.പി.ഐ.എം രണ്ടാം സ്ഥാനത്ത്

ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളിലും ബിജെപിക്ക് തോല്‍വി.ബംഗാളിലെ രണ്ടു മണ്ഡലങ്ങളിലും ബിജെപിക്ക് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. അസന്‍സോള്‍ ലോക്‌സഭ സീറ്റില്‍ 2.3 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തൃണമൂൽ കോൺ​ഗ്രസിന്റെ ശത്രുഘ്‌നന്‍ സിന്‍ഹ വിജയിച്ചത്.വോട്ടെണ്ണിയപ്പോൾ ബിജെപി സ്ഥാനാർത്ഥി അഗ്നിമിത്ര പോളിനെ രണ്ടരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ശത്രുഘൻ സിൻഹ വലിജയിച്ചു. സിപിഎം സ്ഥാനാർത്ഥി പാർത്ഥ മുഖർജിക്ക് എട്ടു ശതമാനം വോട്ടു കിട്ടി. ഇതാദ്യമായാണ് തൃണമൂൽ കോൺഗ്രസ് അസൻസോൾ മണ്ഡലത്തിൽ വിജയിക്കുന്നത്. ബിജെപി വിട്ട് തൃണമൂലിലെത്തിയ ബാബുല്‍ സുപ്രിയോ, ബാലിഗഞ്ചില്‍ വിജയം […]

Read More
 ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐ എന്ന് ബി.ജെ.പി;പൊലീസിനും വിമര്‍ശനം

ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐ എന്ന് ബി.ജെ.പി;പൊലീസിനും വിമര്‍ശനം

പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐയാണെന്ന് ബി.ജെ.പിയുടെ ജില്ലാ അധ്യക്ഷന്‍ സി. കൃഷ്ണകുമാര്‍.പൊലീസിന് ഗുരുതര വീഴ്ച്ചയുണ്ടായതായികൃഷ്ണകുമാര്‍ പറഞ്ഞു. അക്രമം തടയാന്‍ പൊലീസിനായില്ലെന്നും കൊലയാളി സംഘത്തെ കണ്ടെത്താന്‍ ശ്രമിച്ചില്ലെന്നും കൃഷ്ണകുമാര്‍ കുറ്റപ്പെടുത്തി. ആലപ്പുഴയില്‍ സംഭവിച്ച സമാന വീഴ്ച ഇവിടെയും പൊലീസ് ആവര്‍ത്തിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ പാലക്കാട് ക്യാമ്പ് ചെയ്യുന്ന സമയത്താണ് ഈ സംഭവം ഉണ്ടായതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.ഇന്നലെ പ്രാദേശികമായി നടന്ന ഒരു സംഘര്‍ഷം ജില്ലയില്‍ തന്നെയാകെ വ്യാപിപ്പിക്കുന്ന ആസൂത്രിതമായ ശ്രമമാണ് എസ്.ഡി.പി.ഐയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്നും […]

Read More
 തിരിച്ചടി;ഹിമാചൽ പ്രദേശ് ആം ആദ്മി പാർട്ടി സംസ്ഥാനഅധ്യക്ഷനും സെക്രട്ടറിയും ബിജെപിയിൽ ചേർന്നു

തിരിച്ചടി;ഹിമാചൽ പ്രദേശ് ആം ആദ്മി പാർട്ടി സംസ്ഥാനഅധ്യക്ഷനും സെക്രട്ടറിയും ബിജെപിയിൽ ചേർന്നു

ഹിമാചൽ പ്രദേശ് ആം ആദ്മി പാർട്ടി സംസ്ഥാന അധ്യക്ഷനും ജനറൽ സെക്രട്ടറിയും ബിജെപിയിൽ ചേർന്നു.ഹിമാചലിലെ മാണ്ഡിയിൽ അരവിന്ദ് കെജ്രിവാളിൻ്റെ റോഡ് ഷോ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് ദില്ലിയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയിൽ നിന്നും ആം ആദ്മിയുടെ നേതാക്കൾ പാ‍ര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കുർ എന്നിവരുടെ സാന്നിധ്യത്തിലാണ് മൂവരും ബിജെപിയിൽ അംഗത്വം എടുത്തത്. ആം ആദ്മി ഹിമാചൽ പ്രദേശ് പ്രസിഡന്റ് അനൂപ് കേസരി, സംഘടനാ ജനറൽ സെക്രട്ടറി സതീഷ് […]

Read More
 സ്ത്രീ സുരക്ഷയ്ക്ക് , സ്ത്രീ ശക്തി . ബിജെപി ജനകീയ ധർണ്ണ ,

സ്ത്രീ സുരക്ഷയ്ക്ക് , സ്ത്രീ ശക്തി . ബിജെപി ജനകീയ ധർണ്ണ ,

ബി ജെ പി താമരശ്ശേരി മണ്ഡലം കമ്മറ്റി കാവന്നൂർ പീഡനത്തിലെ ഇരയോടുള്ള ഭരണകൂട നീതി നിഷേധത്തിനെതിരെ സ്ത്രീ സുരക്ഷയ്ക്ക് സ്ത്രീ ശക്തി എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് ജനകീയ ധർണ്ണ സംഘടിപ്പിച്ചു. ബി ജെ പി സംസ്ഥാന സമിതി അംഗം ടി പി സുരേഷ് ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാൻകരിഞ്ചോല അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ഷാൻകട്ടിപ്പാറ വി.കെ ചോയിക്കുട്ടി .വത്സൻ മേടോത്ത്, പി.സി പ്രമോദ് ശ്രീവല്ലി ഗണേഷ്, ഷൈമ വിനോദ്, വി […]

Read More
 ”അസാമാന്യ പ്രഭാവവും ഊര്‍ജവും ഉള്ളയാള്‍”മോദിയെ പ്രശംസിച്ച് തരൂര്‍ ഒരിക്കല്‍ വോട്ടര്‍മാര്‍ ബി.ജെ.പിക്കും സര്‍പ്രൈസ് തരും

”അസാമാന്യ പ്രഭാവവും ഊര്‍ജവും ഉള്ളയാള്‍”മോദിയെ പ്രശംസിച്ച് തരൂര്‍ ഒരിക്കല്‍ വോട്ടര്‍മാര്‍ ബി.ജെ.പിക്കും സര്‍പ്രൈസ് തരും

ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. അതിഭയങ്കരമായ ഊര്‍ജവും കരുത്തുമുള്ളയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ശശി തരൂര്‍ പറഞ്ഞു. ഉത്തർപ്രദേശിലെ മികച്ച വിജയത്തിന്റെ കീർത്തി പ്രധാനമന്ത്രിക്ക് അവകാശപ്പെട്ടതാണെന്നും തരൂർ പ്രശംസിച്ചു.ജയ്പൂര്‍ ലിറ്ററേചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂർ.ധാനമന്ത്രി നരേന്ദ്ര മോദി അസാമാന്യമായ പ്രഭാവവും ഊർജവും ഉള്ളയാളാണ്. ചില കാര്യങ്ങൾ, പ്രത്യേകിച്ച് രാഷ്ട്രീയപരമായ ചിലത് അദ്ദേഹം വളരെ നന്നായി ചെയ്തു. ഇത്രയും വലിയൊരു മാർജിനിൽ അവർ വിജയിക്കുമെന്ന് […]

Read More
 ബി ജെ പി യെ നേരിടാൻ കോണ്‍ഗ്രസും ഇടതുപക്ഷവും മതേതര പാര്‍ട്ടികളും ഒന്നിക്കണം; തോള്‍ തിരുമാവളവന്‍

ബി ജെ പി യെ നേരിടാൻ കോണ്‍ഗ്രസും ഇടതുപക്ഷവും മതേതര പാര്‍ട്ടികളും ഒന്നിക്കണം; തോള്‍ തിരുമാവളവന്‍

വര്‍ഗീയ ധ്രൂവീകരണം ലക്ഷ്യം വെച്ചുകൊണ്ട് മുന്നോട്ടു പോകുന്ന ബിജെപി സമൂഹത്തിന് ഭീഷണിയാണെന്നും വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസും ഇടതുപക്ഷവും മതേതര പാര്‍ട്ടികളും ഒന്നിക്കണമെന്നും വിടുതലൈ ചിരുതൈകള്‍ പാര്‍ട്ടി നേതാവ് തോള്‍ തിരുമാവളവന്‍. ശാസ്ത്രം, വ്യവസായം, വികസനം, തൊഴിലവസരങ്ങള്‍ തുടങ്ങിയവയെക്കുറിച്ചൊന്നും സംസാരിക്കാതെ വര്‍ഗീയത മാത്രം മുഖമുദ്രയാക്കിയാണ് ബിജെപി വോട്ടുറപ്പിക്കുന്നത്. ഇതിനെ ഒന്നിച്ചുനിന്ന് ചെറുക്കണമെന്നും തോള്‍ തിരുമാവളവന്‍ ആവശ്യപ്പെട്ടു. ബിജെപിക്കെതിരെ പടയൊരുക്കം ശക്തമാക്കുന്ന ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന്റെ നീക്കങ്ങളെ മറ്റുപാര്‍ട്ടികളും സ്വാഗതം ചെയ്യണമെന്നും […]

Read More
 കർഷകരോട് കലഹിക്കരുത്, അവർ അപകടകാരികൾ; കേന്ദ്ര ബിജെപി നേതൃത്വത്തിന് മേഘാലയ ഗവര്‍ണറുടെ ഉപേദശം

കർഷകരോട് കലഹിക്കരുത്, അവർ അപകടകാരികൾ; കേന്ദ്ര ബിജെപി നേതൃത്വത്തിന് മേഘാലയ ഗവര്‍ണറുടെ ഉപേദശം

കര്‍ഷകര്‍ അപകടകാരികളാണെന്നും അവരോട് കലഹത്തിന് ശ്രമിക്കരുതെന്നും ആവശ്യം നേടിയെടുക്കാന്‍ അവര്‍ അക്രമണങ്ങളിലേക്ക് തിരിയുമെന്നും കേന്ദ്ര ബിജെപി നേതൃത്വത്തിന് മേഘാലയ ഗവര്‍ണറുടെ ഉപേദശം. വിവാദമായ കാര്‍ഷിക നിയമങ്ങളില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിനെതിരേയും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് എതിരെ തന്നെയും പലവട്ടം വിമര്‍ശനവുമായി ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപിയുടെ മുതിര്‍ന്ന നേതാവ് കൂടിയായ സത്യപാല്‍ മാലിക്ക് രംഗത്തെത്തിയിരുന്നു. ‘കര്‍ഷകര്‍ അപകടകാരികളാണ്. അവരോട് കലഹിക്കരുതെന്നാണ് ഡല്‍ഹിയ്ക്കുള്ള എന്റെ നിര്‍ദ്ദേശം. ചര്‍ച്ചകളിലൂടെയായാലും പോരാട്ടങ്ങളിലൂടെയായാലും അവര്‍ക്ക് ആവശ്യമുള്ളത് നേടിയെടുക്കും. ആവശ്യമെങ്കില്‍ അവര്‍ കാര്യം നേടിയെടുക്കാന്‍ ആക്രമണങ്ങളിലേയ്ക്കും തിരിയും’, […]

Read More
 ജനവിധി മാനിക്കുന്നു, എല്ലാ സഖാക്കളും താഴേത്തട്ടിലെ പോരാട്ടത്തിന് തയ്യാറാവണം; ചന്ദ്രശേഖര്‍ ആസാദ്

ജനവിധി മാനിക്കുന്നു, എല്ലാ സഖാക്കളും താഴേത്തട്ടിലെ പോരാട്ടത്തിന് തയ്യാറാവണം; ചന്ദ്രശേഖര്‍ ആസാദ്

ഉത്തര്‍പ്രദേശിലെ ജനവിധി മാനിക്കുന്നുവെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ‘ഈ ജനവിധി ഞങ്ങള്‍ അംഗീകരിക്കുന്നു. ആദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പാര്‍ട്ടി മത്സരിക്കുന്നത്. നിങ്ങളുടെ കഠിനാധ്വാനത്താല്‍ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തിയതിന് ബഹുജന്‍ സമാജിന് നന്ദി പറയുന്നു. ബഹുജന്‍ ഹിറ്റും ബഹുജന്‍ സുഖായും നമ്മള്‍ മുന്നോട്ട് കൊണ്ടുപോകണം. ഇതിനായി താഴെത്തട്ടില്‍ നിന്ന് സംഘടനയെ ശക്തിപ്പെടുത്താനുള്ള നീക്കം നടക്കുന്നുണ്ട്. എല്ലാ സഖാക്കളോടും അടിതട്ടില്‍ നിന്നുളള പോരാട്ടത്തിന് തയ്യാറാകാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, സാമൂഹത്തിനായും അധികാര മാറ്റത്തിനായും […]

Read More
 എക്കാലവും ജനങ്ങളെ വിഡ്ഢികളാക്കാന്‍ കഴിയുമെന്ന് ബിജെപി തെളിയിച്ചു; അതൃപ്തി വ്യക്തമാക്കി ആനന്ദ് പട്‌വര്‍ധന്‍

എക്കാലവും ജനങ്ങളെ വിഡ്ഢികളാക്കാന്‍ കഴിയുമെന്ന് ബിജെപി തെളിയിച്ചു; അതൃപ്തി വ്യക്തമാക്കി ആനന്ദ് പട്‌വര്‍ധന്‍

അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ തന്റെ അതൃപ്തി വ്യക്തമാക്കി പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്വര്‍ധന്‍. ജനങ്ങളെ എന്നും വിഡ്ഢികളാക്കാന്‍ കഴിയുമെന്ന് ബി.ജെ.പി തെളിയിച്ചുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ‘ജനങ്ങളെ എക്കാലവും വിഡ്ഢികളാക്കാന്‍ സാധിക്കുമെന്ന് ബി.ജെ.പി തെളിയിച്ചുകൊണ്ടിരിക്കുന്നതായി ഞാന്‍ കരുതുന്നു,’ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fanandpatwardhan.docu%2Fposts%2F10159414310650033&show_text=true&width=500 തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബി.ജെ.പി അധികാരം നിലനിര്‍ത്തുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ ക്ഷീണം സംഭവിച്ചെങ്കിലും, ഗോവയടക്കമുള്ള സംസ്ഥാനങ്ങളില്‍ മികച്ച മുന്നേറ്റമാണ് പാര്‍ട്ടി നടത്തിയത്. ഉത്തര്‍പ്രദേശിലെ 403 […]

Read More
 വടകരയിൽ ബി ജെ പി ആഹ്ളാദ പ്രകടനത്തിൽ പടകം പൊട്ടി പ്രവർത്തകന്റെ കൈപ്പത്തി തകര്‍ന്നു

വടകരയിൽ ബി ജെ പി ആഹ്ളാദ പ്രകടനത്തിൽ പടകം പൊട്ടി പ്രവർത്തകന്റെ കൈപ്പത്തി തകര്‍ന്നു

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞൈടുപ്പില്‍ ബിജെപിയുടെ വിജയത്തെ തുടർന്ന് വടകരില്‍ ബിജെപി പ്രവർത്തകർ നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ഒരാള്‍ക്ക് പരിക്ക്. അപകടത്തിൽ ബിജെപി പ്രവര്‍ത്തകന്‍ പുളിയുള്ളതില്‍ പ്രവീണിന്റെ വലതുകൈപ്പത്തി തകര്‍ന്നു. വടകര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവീണിനെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടേക്ക് മാറ്റി. വടകര ഓര്‍ക്കാട്ടേരി കൈപ്രത്തെ ബസ് സ്റ്റോപ്പിനടുത്ത് വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നത് . പടക്കം കൈയില്‍ നിന്ന് പൊട്ടിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. […]

Read More