തൃക്കാക്കര നാളെ പോളിംഗ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം,വോട്ടുറപ്പിക്കാന്‍ മുന്നണികള്‍

തൃക്കാക്കര നാളെ പോളിംഗ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം,വോട്ടുറപ്പിക്കാന്‍ മുന്നണികള്‍

ഒരു മാസം നീണ്ട പ്രചാരണത്തിന് ഒടുവില്‍ തൃക്കാക്കര നാളെ പോളിംഗ് ബൂത്തിലെത്തും.ഇന്നലെ വൈകിട്ട് ആറ് മണിയോടെ പരസ്യപ്രചാരണം അവസാനിച്ചിരുന്നു. വോട്ടെണ്ണൽ കേന്ദ്രമായ മഹാരാജാസ് കോളേജിൽ രാവിലെ ഏഴര മുതൽ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കും. മണ്ഡലത്തിലാകെ 239 പോളിങ് ബൂത്തുകളാണുള്ളത്. ആകെ 1,96,805 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.സഭ മുതല്‍ വ്യാജ വീഡിയോ വരെ മണ്ഡലം ചര്‍ച്ച ചെയ്ത ശേഷമാണ് നാളെ തൃക്കാക്കര വിധിയെഴുതുന്നത്. നിശബ്ദ പ്രചാരണമായ ഇന്ന് ആളുകളെ നേരില്‍ കണ്ട് വോട്ടുറപ്പിക്കുന്ന തിരിക്കിലായിരിക്കും സ്ഥാനാര്‍ത്ഥികള്‍.പതിനായിരത്തിനും ഇരുപത്തി അയ്യായിരത്തിനും […]

Read More
 കൊട്ടിക്കലാശം; തൃക്കാക്കരയില്‍ ഒരു മാസത്തോളം നീണ്ട പ്രചാരണത്തിന് ഇന്ന് പരിസമാപ്തി

കൊട്ടിക്കലാശം; തൃക്കാക്കരയില്‍ ഒരു മാസത്തോളം നീണ്ട പ്രചാരണത്തിന് ഇന്ന് പരിസമാപ്തി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന്. ഒരുമാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ക്ക് ഇന്ന് വൈകുന്നേരത്തോടെ പരിസമാപ്തിയാകും. പ്രചാരണത്തിന്റെ ക്ലൈമാക്‌സ് ആവേശമാക്കാന്‍ മുന്നണികള്‍ ഒരുങ്ങിക്കഴിഞ്ഞു. മറ്റന്നാളാണ് വോട്ടെടുപ്പ്. കേന്ദ്രീകൃത കലാശക്കൊട്ടിന് പാലാരിവട്ടം ജംക്ഷനാണ് മൂന്ന് മുന്നണികള്‍ക്കും അനുവദിച്ചിരിക്കുന്നത്. ജംഗ്ഷന്റെ മൂന്ന് ഭാഗങ്ങളിലായി മൂന്ന് മുന്നണികളും അണിനിരക്കും. വൈറ്റില, കാക്കനാട്, എന്‍ജിഒ ക്വാട്ടേഴ്സ്, പടമുകള്‍, ചെമ്പുമുക്ക് ജംഗ്ഷനുകളില്‍ കേന്ദ്രീകരിക്കുന്ന പ്രവര്‍ത്തകര്‍ക്കും പ്രത്യേക സ്ഥലം നിശ്ചയിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികള്‍ രാവിലെ മുതല്‍ റോഡ് ഷോയിലായിരിക്കും. ഫോര്‍ട്ട് പോലീസ് ഹാജരാകാന്‍ നല്‍കിയ നോട്ടീസ് തള്ളി പി […]

Read More
 ഇന്ധനവില കുറക്കാത്ത സംസ്ഥാന സര്‍ക്കാറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ബി.ജെ.പി കുന്ദമംഗലം മണ്ഡലം കമ്മറ്റി സായാഹ്ന ധര്‍ണ്ണ നടത്തി

ഇന്ധനവില കുറക്കാത്ത സംസ്ഥാന സര്‍ക്കാറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ബി.ജെ.പി കുന്ദമംഗലം മണ്ഡലം കമ്മറ്റി സായാഹ്ന ധര്‍ണ്ണ നടത്തി

ബി.ജെ.പി കുന്ദമംഗലം മണ്ഡലം കമ്മറ്റി പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുറക്കാത്ത സംസ്ഥാന സര്‍ക്കാറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കുന്ദമംഗലം അങ്ങാടിയില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില കുറച്ചിട്ടും കേരളം കുറക്കാത്തത് ജനങ്ങളോട് ചെയ്യുന്ന കൊടിയ വഞ്ചനയാണെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് ബി.ജെ.പി. ജില്ല വൈസ് പ്രസിഡണ്ട് പൊക്കനാരി ഹരിദാസന്‍ പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് സുധീര്‍ കുന്ദമംഗലം അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ശശീന്ദ്രന്‍ മാസ്റ്റര്‍, ടി. ചക്രായുധന്‍, പി. സിദ്ധാര്‍ത്ഥന്‍, സനൂപ്, എം.സുരേഷ്, കെ.സി. […]

Read More
 ജനങ്ങളുടെ പ്രതീക്ഷ ബിജെപിയില്‍, ഭാഷാ വിവാദം അനാവശ്യം, അമിത് ഷായെ തിരുത്തി മോദി

ജനങ്ങളുടെ പ്രതീക്ഷ ബിജെപിയില്‍, ഭാഷാ വിവാദം അനാവശ്യം, അമിത് ഷായെ തിരുത്തി മോദി

ജനങ്ങളുടെ പ്രതീക്ഷ ബിജെപിയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ പ്രതീക്ഷയോടെയാണ് ബിജെപിയെ കാണുന്നത്. സന്തുലിത വികസനത്തിന്റെയും സാമൂഹ്യ നീതിയുടെയും എട്ട് വര്‍ഷങ്ങളാണ് കഴിഞ്ഞത്. 2014 വരെ സര്‍ക്കാരുകളില്‍ നിന്ന് ജനം ഒന്നും പ്രതീക്ഷിച്ചില്ല. ഇന്ന് ജനങ്ങള്‍ പൂര്‍ണ്ണ പ്രതീക്ഷയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.രാജസ്ഥാനിലെ ജയ്പുരില്‍ നടക്കുന്ന ബിജെപി ദേശീയ ഭാരവാഹി യോഗത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വന്‍വിജയം നേടിയെങ്കിലും ബിജെപി ലക്ഷ്യത്തിലെത്തിയിട്ടില്ല, ബിജെപി പ്രവര്‍ത്തകര്‍ക്ക് വിശ്രമിക്കാറായിട്ടില്ല. ജനങ്ങളുടെ പ്രതീക്ഷ ബിജെപിയിലാണ്. അതു സഫലമാക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. […]

Read More
 കൂളിമാട് പാലം അഴിമതി; ബിജെപി കട്ടാങ്ങല്‍ പഞ്ചായത്ത് കമ്മറ്റി ധര്‍ണ്ണ നടത്തി

കൂളിമാട് പാലം അഴിമതി; ബിജെപി കട്ടാങ്ങല്‍ പഞ്ചായത്ത് കമ്മറ്റി ധര്‍ണ്ണ നടത്തി

കൂളിമാട് പാലം അഴിമതിക്കെതിരെ ബിജെപി കട്ടാങ്ങല്‍ പഞ്ചായത്ത് കമ്മറ്റി ധര്‍ണ്ണ നടത്തി. കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ മൂന്ന് ബീമുകള്‍ തകര്‍ന്നിരുന്നു. പാലത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നാരോപിച്ചാണ് ബിജെപി കട്ടാങ്ങല്‍ പഞ്ചായത്ത് കമ്മറ്റി ധര്‍ണ്ണ നടത്തിയത്. ബിജെപി ജില്ലാ സെല്‍ കോഡിനേറ്റര്‍ തളത്തില്‍ ചക്രയുധന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ബിജെപി കട്ടാങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റ് സിബി അധ്യക്ഷത വഹിച്ചു. ബിജെപി ജില്ല കമ്മറ്റി അംഗം ശിവദാസന്‍, ബിജെപി പഞ്ചായത്ത് സെക്രട്ടറി അജിത് നായര്‍ കുഴി, […]

Read More
 ദാവൂദ് ബിജെപിയില്‍ ചേര്‍ന്നാല്‍, ഒറ്റരാത്രികൊണ്ട് വിശുദ്ധനാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ഉദ്ധവ് താക്കറെ

ദാവൂദ് ബിജെപിയില്‍ ചേര്‍ന്നാല്‍, ഒറ്റരാത്രികൊണ്ട് വിശുദ്ധനാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ഉദ്ധവ് താക്കറെ

ബിജെപിയെ കപട ഹിന്ദുത്വ പാര്‍ട്ടിയെന്ന് വിശേഷിപ്പിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ബിജെപിക്കൊപ്പം സഖ്യത്തില്‍ ചേര്‍ന്ന് 25 വര്‍ഷം നശിപ്പിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുംബൈയില്‍ നടന്ന മെഗാ റാലിയിലായിരുന്നു ബിജെപിക്കെതിരെയുള്ള താക്കറെയുടെ പരാമര്‍ശം. ഗുണ്ടാസംഘത്തലവനായ ദാവൂദ് ഇബ്രാഹിം പോലും ബിജെപിയില്‍ ചേര്‍ന്നാല്‍ ഒറ്റരാത്രികൊണ്ട് വിശുദ്ധനാക്കപ്പെടുമെന്ന് അദ്ദേഹം വാദിച്ചു. ‘ഈ ദിവസങ്ങളിലായി അവര്‍ ദാവൂദിനെയും അവന്റെ സഹായികളെയും പിന്തുടരുകയാണ്. എന്നാല്‍ ദാവൂദ് ബിജെപിയില്‍ ചേര്‍ന്നാല്‍, ഒറ്റരാത്രികൊണ്ട് വിശുദ്ധനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്, ദാവൂദ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചാല്‍ ഉടനെ ഒരു […]

Read More
 കേന്ദ്ര സര്‍ക്കാരിന്റെ വികസ പദ്ധതികള്‍ ഗുണം ചെയ്യും, തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്ന് എ എന്‍ രാധാകൃഷ്ണന്‍

കേന്ദ്ര സര്‍ക്കാരിന്റെ വികസ പദ്ധതികള്‍ ഗുണം ചെയ്യും, തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്ന് എ എന്‍ രാധാകൃഷ്ണന്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്ന് ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍. മോദിയുടെ ജനക്ഷേമ പദ്ധതികള്‍ തൃക്കാക്കരയിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഭാവിശ്വാസികളുടെ വോട്ട് ബിജെപിക്കായിരിക്കുമെന്നും ഇരട്ടനീതിയും ലവ് ജിഹാദും ചര്‍ച്ചയാക്കുമെന്നും കെ സുരേന്ദ്രനും എഎല്‍ രാധാകൃഷ്ണനും പ്രതികരിച്ചു. 2011 കാലയളവില്‍ ബിജെപിക്ക് 5000 വോട്ടാണ് ഉണ്ടായിരുന്നത്. അവിടുന്നാണ് ബിജെപി 22000 വോട്ടിലേക്ക് വന്നത്. അത് കൊണ്ട് തന്നെ അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയുന്ന മണ്ഡലമാണെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കേരളത്തില്‍ ഇരട്ട നീതിയാണെന്ന വിഷയം […]

Read More
 ലൗ ജിഹാദിനായി സംഘടിത ശ്രമങ്ങള്‍ നടക്കുന്നില്ല, മിശ്രവിവാഹത്തിന് തടസ്സങ്ങളൊന്നുമില്ലെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

ലൗ ജിഹാദിനായി സംഘടിത ശ്രമങ്ങള്‍ നടക്കുന്നില്ല, മിശ്രവിവാഹത്തിന് തടസ്സങ്ങളൊന്നുമില്ലെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

ലൗ ജിഹാദിനായി സംഘടിത ശ്രമങ്ങള്‍ നടക്കുന്നില്ലെന്നും രാജ്യത്ത് മിശ്രവിവാഹത്തിന് തടസ്സങ്ങളൊന്നുമില്ലെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ഇക്ബാല്‍ സിങ് ലാല്‍പുര. വ്യത്യസ്ത വിശ്വാസങ്ങള്‍ പുലര്‍ത്തുന്ന മനുഷ്യര്‍ക്ക് നിയമപരമായ പ്രായപൂര്‍ത്തിയായാല്‍ പരസ്പര സമ്മതത്തോടെ വിവാഹം കഴിക്കുന്നതില്‍ യാതൊരു തടസവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ലൗ ജിഹാദ് നടന്നിട്ടുണ്ടെന്ന് ബിജെപി പ്രചരണം നടത്തുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് ‘എന്താണ് ലൗ ജിഹാദ്?, ഒരു ഡിക്ഷണറിയിലും ഞാന്‍ ഈ പദം കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ മക്കള്‍ മിശ്രവിവാഹത്തിന് നിര്‍ബന്ധിക്കപ്പെട്ടുവെന്നാരോപിച്ച് മാതാപിതാക്കളില്‍ […]

Read More
 രാഹുല്‍ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന വീഡിയോ പ്രചരിപ്പിച്ച സംഭവം ബിജെപിക്കാര്‍ ചായക്കപ്പില്‍ ബിയര്‍ കുടിക്കരുത് മഹുവാ മൊയ്ത്ര

രാഹുല്‍ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന വീഡിയോ പ്രചരിപ്പിച്ച സംഭവം ബിജെപിക്കാര്‍ ചായക്കപ്പില്‍ ബിയര്‍ കുടിക്കരുത് മഹുവാ മൊയ്ത്ര

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ നിശാക്ലബ്ബിലെ പാര്‍ട്ടിയിലേതാണെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ബി.ജെ.പി നടപടിയെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് എം പി മഹുവാ മൊയ്ത്ര. പാർട്ടിയിലെ പ്രതിസന്ധിക്കിടെ രാഹുൽ ഗാന്ധി നിശാപാർട്ടികളിൽ ആഘോഷിക്കുകയാണെന്നായിരുന്നു ബിജെപിയുടെ ആരോപണം. ഇതിനെയാണ് മഹുവാ വിമർശിച്ചത്. ‘രാഹുൽ ഗാന്ധിയോ മറ്റാരെങ്കിലുമൊ അവരുടെ സ്വകാര്യ സമയത്ത് നിശാകബ്ബിലായാലും വിവാഹ പാർട്ടിയിലായാലും അത് ഈ ഭൂമിയിൽ മറ്റാരെയെങ്കിലും ബാധിക്കുന്ന കാര്യമാണോ?, ബിജെപിയുടെ ട്രോളന്മാർ നിങ്ങൾ ചെയ്യുന്ന ഏറ്റവും മികച്ച കാര്യത്തിൽ ഉറച്ചു […]

Read More
 സുമലത ബിജെപിയില്‍ ചേര്‍ന്നേക്കും;നേതാക്കളുമായി ചർച്ച നടത്തി

സുമലത ബിജെപിയില്‍ ചേര്‍ന്നേക്കും;നേതാക്കളുമായി ചർച്ച നടത്തി

നടിയും എംപിയുമായ സുമലത അംബരീഷ് ബിജെപിയില്‍ ചേര്‍ന്നേക്കും.സുമലത അടക്കം നിരവധി പ്രമുഖർ ബിജെപിയിൽ ചേരുമെന്ന് കർണാടക മന്ത്രി ആർ അശോക പറഞ്ഞു. അമിത് ഷായുടെ കർണാടക സന്ദർശത്തിനിടെ ഈ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് ബിജെപി കർണാടക നേതൃത്വം പ്രതികരിച്ചു.സുമലതയുമായി ബിജെപി നേതാക്കളുമായി ചർച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ മത്സരിച്ച തിരഞ്ഞെടുപ്പില്‍ എച്ച്.ഡി.കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെ സുമലത പരാജയപ്പെടുത്തിയിരുന്നു.മെയ് മൂന്നിനാണ് അമിത് ഷാ ബെംഗളൂരുവിലെത്തുക.

Read More