ക്ഷേത്രോൽസവത്തോടനുബന്ധിച്ചുണ്ടായ തർക്കം; ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു;
ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. ഹരിപ്പാട്ട് കുമാരപുരം വാര്യംകോട് ശരത് ചന്ദ്രനാണ് മരിച്ചത്.ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വകാര്യ ബാങ്കിലെ കലക്ഷന്‍ ഏജന്റാണ് ശരത് ചന്ദ്രന്‍. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.രണ്ടു സംഘമായി ചേരിതിരിഞ്ഞുള്ള തര്‍ക്കമാണ് ഒടുവില്‍ അക്രമത്തില്‍ കലാശിച്ചത് എന്നാണ് പൊലീസ് പറയുന്നു. ശരത് ചന്ദ്രനും കൂട്ടുകാരും അടങ്ങുന്ന സംഘം നന്ദുപ്രകാശ് നേതൃത്വം നല്‍കുന്ന സംഘവുമായാണ് തര്‍ക്കത്തിലേര്‍പ്പെട്ടത്. തര്‍ക്കം തീര്‍ന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നന്ദുപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം ശരത് ചന്ദ്രനെയും […]
Read More
