സ്വകാര്യ ബസ് സമരം തുടങ്ങി; വലഞ്ഞ് ജനം

സ്വകാര്യ ബസ് സമരം തുടങ്ങി; വലഞ്ഞ് ജനം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ ഇന്നത്തെ സൂചനാ പണിമുടക്ക് ആരംഭിച്ചു. പലയിടത്തും യാത്രക്കാര്‍ വലഞ്ഞു. സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടുക, വ്യാജ കണ്‍സെഷന്‍ കാര്‍ഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. അതിനിടെ കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളിവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ […]

Read More
 ചര്‍ച്ച പരാജയപ്പെട്ടു; നാളെ സ്വകാര്യ ബസ് പണിമുടക്ക്

ചര്‍ച്ച പരാജയപ്പെട്ടു; നാളെ സ്വകാര്യ ബസ് പണിമുടക്ക്

തിരുവനന്തപുരം: സ്വകാര്യ ബസുടമകള്‍ ട്രാന്‍സ്‌പോര്‍ട്ട് കമീഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ജൂലൈ എട്ടിന് സ്വകാര്യ ബസുടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചര്‍ച്ച നടന്നത്. എന്നാല്‍ ചര്‍ച്ച പരാജയമായിരുന്നുവെന്ന് സ്വകാര്യ ബസ് ഉടമകള്‍ മാധ്യമങ്ങളോട് പറഞ്ഞു. ദീര്‍ഘദൂര ലിമിറ്റഡ് സ്റ്റോപ് ഉള്‍പ്പെടെയുള്ള പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കണമെന്നും അര്‍ഹതപ്പെട്ടവര്‍ക്കു മാത്രമായി കുട്ടികളുടെ കണ്‍സഷന്‍ പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു സ്വകാര്യ ബസുകള്‍ എട്ടിന് സൂചന പണിമുടക്ക് നടത്തുമെന്ന് അറിയിച്ചിരുന്നത്. ബസ് വ്യവസായമേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ചാണ് […]

Read More
 സ്വകര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്: 22 മുതല്‍ അനിശ്ചിതകാല സമരം

സ്വകര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്: 22 മുതല്‍ അനിശ്ചിതകാല സമരം

ഈ മാസം 22 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസ്സു ഉടമ സംയുക്ത സമിതി. ഈ മാസം എട്ടിന് സൂചന സമരം ഉണ്ടാകും. 140 കിലോമീറ്ററില്‍ അധികം ബസ്സുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, ദീര്‍ഘദൂര ബസ്സുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് കാലോചിതമായി വര്‍ദ്ധിപ്പിക്കുക, ബസ് ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സ്വകാര്യ ബസ്സു ഉടമ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇ ചെല്ലാന്‍ […]

Read More
 ഡെറാഡൂണില്‍ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞു; ഒരു മരണം, 10 പേരെ കാണാനില്ല

ഡെറാഡൂണില്‍ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞു; ഒരു മരണം, 10 പേരെ കാണാനില്ല

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞു. ഒരാള്‍ മരിച്ചെന്നും 10 പേരെ കാണാനില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ ഏഴ് പേരെ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാല്‍ നദി നിറഞ്ഞൊഴുകുകയാണ്. ഇതിനിടയിലാണ് അപകടം ഉണ്ടായത്.

Read More
 മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ചു

മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ചു

മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ചു. മൂന്നാറില്‍ നിന്നും ആലുവയ്ക്ക് പോകുന്ന സംഗമം ബസ്സിന്റെ ടയറാണ് ഓട്ടത്തിനിടയില്‍ ഊരിയത്. ടയര്‍ ഉരുണ്ട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ബസ്സിന്റെ ആക്‌സില്‍ ഒടിഞ്ഞതിന് ശേഷം വീല്‍ വയറിങ് പറിഞ്ഞ് റോഡിലേക്ക് തെറിച്ചതിനാലാണ് ടയര്‍ ഉരുണ്ട് പോയത്. മൂന്നാര്‍ ഹെഡ്‌വര്‍ക്ക് ഡാമിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടാകുന്നത്. ബസിന്റെ മുന്‍പിലെ തയാറാണ് ഊരിപ്പോയത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.

Read More
 തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു; വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു; വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വെള്ളല്ലൂര്‍ ഗവ. എല്‍പിഎസിലെ സ്‌കൂള്‍ ബസാണ് നഗരൂര്‍ ഊന്നന്‍കല്ലില്‍ അപടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡില്‍ നിന്നും വയലിലേക്ക് വീഴുകയായിരുന്നു.19 കുട്ടികളും അധ്യാപികയുമായിരുന്നു ബസിലുണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ കേശവപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ മന്ത്രി വി ശിവന്‍കുട്ടി സന്ദര്‍ശിച്ചു. വിദ്യാര്‍ഥികള്‍ ചികിത്സ തേടിയ കേശവപുരം ആശുപത്രിയിലാണ് മന്ത്രിയെത്തിയത്. അപകടത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തുമെന്നും […]

Read More
 സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്

സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്

കോട്ടയം: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്. ദീര്‍ഘദൂര-ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കണമെന്നും വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്തുന്നതെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നിസാര കാരണങ്ങള്‍ പറഞ്ഞ് ഭീമമായ തുക പിഴ ചുമത്തുന്ന ഗതാഗത വകുപ്പിന്റെയും പൊലീസിന്റെയും നടപടി അവസാനിപ്പിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു. കെ.സ്.ആര്‍.ടി സി തൊഴിലാളി യൂണിയന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഗതാഗത വകുപ്പില്‍ നിന്ന് ബസുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി ലഭിക്കുന്നില്ല. […]

Read More
 നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

എറണാകുളം: നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ 15 ഓളം പേര്‍ക്ക് പരുക്കുണ്ട്. കട്ടപ്പന എറണാകുളം ബസ്സാണ് മണിയന്‍പാറയില്‍ വെച്ചാണ് അപകടത്തില്‍ പെട്ടത്. നിരവധി പേര്‍ ബസിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Read More
 കണ്ണൂരില്‍ ബസ് ഇടിച്ച് വയോധികക്ക് ദാരുണാന്ത്യം

കണ്ണൂരില്‍ ബസ് ഇടിച്ച് വയോധികക്ക് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂരില്‍ ബസ് ഇടിച്ച് വയോധികക്ക് ദാരുണാന്ത്യം. ചാല സ്വദേശി സരോജിനി(75) ആണ് മരിച്ചത് . ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിന്റെ സിസി ടിവി ദൃശ്യം പുറത്തുവന്നു.

Read More
 വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടര്‍ പിടിയില്‍

വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടര്‍ പിടിയില്‍

കോഴിക്കോട്: വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടര്‍ പിടിയില്‍. ശ്രീരാം ബസിലെ കണ്ടക്ടറായ കൊയിലാണ്ടി മുത്താമ്പി സ്വദേശി പോകോത്ത് താഴെകുനി വീട്ടില്‍ ശ്രീനാഥി(22)നെയാണ് വനിത പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പരാതിക്കാരിയായ വിദ്യാര്‍ഥിനി രാവിലെ കൊയിലാണ്ടി ഭാഗത്തുനിന്നു കോഴിക്കോട്ടേക്ക് കയറിയതായിരുന്നു. ബസ് എലത്തൂരില്‍ എത്തിയപ്പോഴാണ് പ്രതി വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമശ്രമം നടത്തിയത്. കോഴിക്കോട് ഇറങ്ങിയ ഉടന്‍ വിദ്യാര്‍ഥിനി വനിത പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. തുടര്‍ന്ന് വനിത പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായ ശ്രീസിത, സി.പി.ഒമാരായ ജീന്‍സു, […]

Read More