തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ തീയും പുകയും; ഒഴിവായത് വന്‍ അപകടം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ തീയും പുകയും; ഒഴിവായത് വന്‍ അപകടം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ തീയും പുകയും. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് ആറ്റിങ്ങല്‍ മുനിസിപ്പല്‍ പ്രൈവറ്റ് സ്റ്റാന്‍ഡിന് സമീപം എത്തിയപ്പോഴാണ് തീയും പുകയും ഉയര്‍ന്നത്. പരിസരവാസികളുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തമാണ് ഒഴിവായത്. 50 ഓളം യാത്രക്കാരുമായി തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസിയുടെ ലോ ഫ്‌ലോര്‍ ബസിലാണ് തീപിടുത്തം ഉണ്ടായത്. പുക ഉയരുന്നത് കണ്ട് ബസ് ദേശീയ പാതയില്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപത്ത് നിര്‍ത്തിയ ശേഷം യാത്രക്കാരെ പുറത്ത് ഇറക്കി. ഇതിനിടെ […]

Read More
 തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണു; വയോധികയ്ക്ക് ദാരുണാന്ത്യം

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണു; വയോധികയ്ക്ക് ദാരുണാന്ത്യം

തൃശൂര്‍: തൃശൂര്‍ പൂച്ചക്കുന്നില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വയോധിക മരിച്ചു. പൂവത്തൂര്‍ സ്വദേശി നളിനി ആണ് മരിച്ചത്. വളവ് തിരിയുന്നതിനിടെ ബാലന്‍സ് നഷ്ടപ്പെട്ട് മുന്‍വശത്തെ ഡോറിലൂടെ നളിനി പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസില്‍ കയറിയ ശേഷം പിന്നിലേക്ക് നടന്നുപോകുമ്പോഴാണ് അപകടം. ഡോര്‍ അടച്ചിരുന്നെങ്കിലും വീഴ്ചയുടെ ആഘാതത്തില്‍ ഡോര്‍ തുറന്നുപോയി. അപകടം നടന്ന ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More
 തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഓര്‍ഡിനറി ബസിന് പുറകില്‍ ഇടിച്ചു; 14 പേര്‍ക്ക് പരിക്കേറ്റു

തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഓര്‍ഡിനറി ബസിന് പുറകില്‍ ഇടിച്ചു; 14 പേര്‍ക്ക് പരിക്കേറ്റു

തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഓര്‍ഡിനറി ബസിന് പുറകില്‍ ഇടിച്ച് യാത്രക്കാര്‍ക്ക് പരുക്കേറ്റു. കൊടകര ദേശീയപാത പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്സിന്റെ മുന്‍പില്‍ ആണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഓര്‍ഡിനറി ബസിന് പുറകില്‍ ഇടിച്ച് 14 പേര്‍ക്കാണ് പരുക്കേറ്റത്. തിങ്കളാഴ്ച പകല്‍ 10:30 ഓടെ ചാലക്കുടി ഭാഗത്തുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബസുകള്‍ അപകടത്തില്‍പ്പെടുകയായരുന്നു. പരുക്കേറ്റവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പരുക്കേറ്റ ആരുടെയും നില ഗുരുതരമല്ല.

Read More
 സ്വകാര്യ ബസ് സമരം തുടങ്ങി; വലഞ്ഞ് ജനം

സ്വകാര്യ ബസ് സമരം തുടങ്ങി; വലഞ്ഞ് ജനം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ ഇന്നത്തെ സൂചനാ പണിമുടക്ക് ആരംഭിച്ചു. പലയിടത്തും യാത്രക്കാര്‍ വലഞ്ഞു. സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടുക, വ്യാജ കണ്‍സെഷന്‍ കാര്‍ഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. അതിനിടെ കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളിവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ […]

Read More
 ചര്‍ച്ച പരാജയപ്പെട്ടു; നാളെ സ്വകാര്യ ബസ് പണിമുടക്ക്

ചര്‍ച്ച പരാജയപ്പെട്ടു; നാളെ സ്വകാര്യ ബസ് പണിമുടക്ക്

തിരുവനന്തപുരം: സ്വകാര്യ ബസുടമകള്‍ ട്രാന്‍സ്‌പോര്‍ട്ട് കമീഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ജൂലൈ എട്ടിന് സ്വകാര്യ ബസുടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചര്‍ച്ച നടന്നത്. എന്നാല്‍ ചര്‍ച്ച പരാജയമായിരുന്നുവെന്ന് സ്വകാര്യ ബസ് ഉടമകള്‍ മാധ്യമങ്ങളോട് പറഞ്ഞു. ദീര്‍ഘദൂര ലിമിറ്റഡ് സ്റ്റോപ് ഉള്‍പ്പെടെയുള്ള പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കണമെന്നും അര്‍ഹതപ്പെട്ടവര്‍ക്കു മാത്രമായി കുട്ടികളുടെ കണ്‍സഷന്‍ പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു സ്വകാര്യ ബസുകള്‍ എട്ടിന് സൂചന പണിമുടക്ക് നടത്തുമെന്ന് അറിയിച്ചിരുന്നത്. ബസ് വ്യവസായമേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ചാണ് […]

Read More
 സ്വകര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്: 22 മുതല്‍ അനിശ്ചിതകാല സമരം

സ്വകര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്: 22 മുതല്‍ അനിശ്ചിതകാല സമരം

ഈ മാസം 22 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസ്സു ഉടമ സംയുക്ത സമിതി. ഈ മാസം എട്ടിന് സൂചന സമരം ഉണ്ടാകും. 140 കിലോമീറ്ററില്‍ അധികം ബസ്സുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, ദീര്‍ഘദൂര ബസ്സുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് കാലോചിതമായി വര്‍ദ്ധിപ്പിക്കുക, ബസ് ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സ്വകാര്യ ബസ്സു ഉടമ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇ ചെല്ലാന്‍ […]

Read More
 ഡെറാഡൂണില്‍ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞു; ഒരു മരണം, 10 പേരെ കാണാനില്ല

ഡെറാഡൂണില്‍ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞു; ഒരു മരണം, 10 പേരെ കാണാനില്ല

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞു. ഒരാള്‍ മരിച്ചെന്നും 10 പേരെ കാണാനില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ ഏഴ് പേരെ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാല്‍ നദി നിറഞ്ഞൊഴുകുകയാണ്. ഇതിനിടയിലാണ് അപകടം ഉണ്ടായത്.

Read More
 മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ചു

മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ചു

മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ചു. മൂന്നാറില്‍ നിന്നും ആലുവയ്ക്ക് പോകുന്ന സംഗമം ബസ്സിന്റെ ടയറാണ് ഓട്ടത്തിനിടയില്‍ ഊരിയത്. ടയര്‍ ഉരുണ്ട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ബസ്സിന്റെ ആക്‌സില്‍ ഒടിഞ്ഞതിന് ശേഷം വീല്‍ വയറിങ് പറിഞ്ഞ് റോഡിലേക്ക് തെറിച്ചതിനാലാണ് ടയര്‍ ഉരുണ്ട് പോയത്. മൂന്നാര്‍ ഹെഡ്‌വര്‍ക്ക് ഡാമിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടാകുന്നത്. ബസിന്റെ മുന്‍പിലെ തയാറാണ് ഊരിപ്പോയത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.

Read More
 തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു; വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു; വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വെള്ളല്ലൂര്‍ ഗവ. എല്‍പിഎസിലെ സ്‌കൂള്‍ ബസാണ് നഗരൂര്‍ ഊന്നന്‍കല്ലില്‍ അപടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡില്‍ നിന്നും വയലിലേക്ക് വീഴുകയായിരുന്നു.19 കുട്ടികളും അധ്യാപികയുമായിരുന്നു ബസിലുണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ കേശവപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ മന്ത്രി വി ശിവന്‍കുട്ടി സന്ദര്‍ശിച്ചു. വിദ്യാര്‍ഥികള്‍ ചികിത്സ തേടിയ കേശവപുരം ആശുപത്രിയിലാണ് മന്ത്രിയെത്തിയത്. അപകടത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തുമെന്നും […]

Read More
 സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്

സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്

കോട്ടയം: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്. ദീര്‍ഘദൂര-ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കണമെന്നും വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്തുന്നതെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നിസാര കാരണങ്ങള്‍ പറഞ്ഞ് ഭീമമായ തുക പിഴ ചുമത്തുന്ന ഗതാഗത വകുപ്പിന്റെയും പൊലീസിന്റെയും നടപടി അവസാനിപ്പിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു. കെ.സ്.ആര്‍.ടി സി തൊഴിലാളി യൂണിയന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഗതാഗത വകുപ്പില്‍ നിന്ന് ബസുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി ലഭിക്കുന്നില്ല. […]

Read More