നവകേരള ബസിനെതിരായ ‘ഷൂവേറ്’; കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

നവകേരള ബസിനെതിരായ ‘ഷൂവേറ്’; കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

കൊച്ചി: നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്. കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെയാണ് കുറുപ്പുംപടി പൊലീസ് കേസെടുത്തിരിക്കുന്നത്. പെരുമ്പാവൂരില്‍ നിന്നും കോതമംഗലത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് പ്രതിഷേധം ഉണ്ടായത്. കെഎസ്യു സംസ്ഥാന സെക്രട്ടറി ബേസില്‍ പാറേക്കുടിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഷൂ എറിഞ്ഞ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ലാത്തി വീശിയിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. അതേസമയം പ്രതിഷേധങ്ങള്‍ക്കിടെയില്‍ നവകേരള സദസ് പര്യടനം തുടരുന്നു. ഇടുക്കിയിലെ മൂന്നു മണ്ഡലങ്ങളിലാണ് ഇന്ന് പര്യടനം നടത്തുക.

Read More
 നിരോധിത പോൺ സൈറ്റിൻ്റെ സ്റ്റിക്കർ, മായാവി ബസ് പോലീസ് കസ്റ്റഡിയിൽ

നിരോധിത പോൺ സൈറ്റിൻ്റെ സ്റ്റിക്കർ, മായാവി ബസ് പോലീസ് കസ്റ്റഡിയിൽ

തൃശൂർ: നിരോധിത പോൺ സൈറ്റിൻ്റെ സ്റ്റിക്കർ പതിപ്പിച്ചു സർവീസ് നടത്തിയ സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ – കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി എന്നു പേരുള്ള ബസാണ് തൃശൂർ ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തത്. ബസുടമയോട് ഹാജരാകാൻ പോലീസ് നിർദേശിച്ചു. നിരോധിത പോൺ സൈറ്റിൻ്റെ സ്റ്റിക്കർ പതിപ്പിച്ചു ബസ് സർവീസ് നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടതോടെയാണ് തൃശൂർ ട്രാഫിക് പോലീസ് ഇടപെട്ടത്. സ്റ്റിക്കറുകൾ നീക്കം ചെയ്ത് ഇന്ന് രാവിലെ എട്ടുമണിക്ക് ബസ് തൃശൂർ ട്രാഫിക് പോലീസ് സ്റ്റേഷനിൽ എത്തിക്കാൻ പോലീസ് ജീവനക്കാർക്ക് […]

Read More
 തന്റെ വിദ്യാർഥികളെ കയറ്റാതെ പോകുന്ന ബസിനെ നടുറോഡിൽ തടഞ്ഞു നിർത്തി പ്രിൻസിപ്പൽ; വീഡിയോ വൈറലാകുന്നു

തന്റെ വിദ്യാർഥികളെ കയറ്റാതെ പോകുന്ന ബസിനെ നടുറോഡിൽ തടഞ്ഞു നിർത്തി പ്രിൻസിപ്പൽ; വീഡിയോ വൈറലാകുന്നു

വിദ്യാർഥികളെ കാണുമ്പോൾ തന്നെ സ്പീഡ് കൂട്ടി നിർത്താതെ പോകുന്നത് സ്വകാര്യ ബസ് ജീവനക്കാരുടെ പതിവാണ്. രാവിലെയും വൈകിട്ടും വിദ്യാലയങ്ങൾക്ക് മുൻപിൽ ബസ് കയറാൻ കാത്തുനിൽക്കുന്ന വിദ്യാർഥികളെ കയറ്റാതെ പോകുന്നതിനെ ചൊല്ലി വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ സംഘർഷം ഉണ്ടാകുന്നതും കേരളത്തിലെ പതിവ് കാഴ്ചയാണ്. കുട്ടികളെ കണ്ടാൽ സ്‌റ്റോപ്പിൽ നിന്ന് മാറ്റി നിർത്തി മറ്റ് യാത്രക്കാരെ മാത്രം കയറ്റുക, എണ്ണം വെച്ച് മാത്രം വിദ്യാർഥികളെ കയറ്റുക തുടങ്ങി പല രീതികളും ബസ് ജീവനക്കാർ പ്രയോഗിക്കാറുണ്ട്. ഇക്കാര്യം ചോദ്യം ചെയ്യുമ്പോൾ […]

Read More
 കോഴിക്കോട് തൊണ്ടയാട് ബസുകളുടെ മത്സരയോട്ടം;ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നടപടി

കോഴിക്കോട് തൊണ്ടയാട് ബസുകളുടെ മത്സരയോട്ടം;ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നടപടി

കോഴിക്കോട് തൊണ്ടയാട് മത്സരയോട്ടം നടത്തി അപകടമുണ്ടാക്കിയ രണ്ട് ബസുകൾ പിടികൂടി മോട്ടോർ വാഹന വകുപ്പ്. ഗസൽ, സ്കൈ ലാർക്ക് എന്നീ ബസുകൾ ആണ് മത്സരയോട്ടം നടത്തി മെഡിക്കൽ കോളജ് – തൊണ്ടയാട് റൂട്ടിൽ അപകടമുണ്ടാക്കിയത്.പിടിച്ചെടുത്ത വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദ് ചെയ്തു. ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നടപടി ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസ് എടുത്തിട്ടുണ്ട്

Read More
 നര്‍മ്മദ നദിയിലേക്ക് ബസ് മറിഞ്ഞ് അപകടം; പതിമൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

നര്‍മ്മദ നദിയിലേക്ക് ബസ് മറിഞ്ഞ് അപകടം; പതിമൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

നര്‍മ്മദ നദിയിലേക്ക് ബസ്സ് മറിഞ്ഞ് അപകടം. 13 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മദ്ധ്യപ്രദേശിലെ ധാര്‍ ജില്ലയിലാണ് സംഭവം. ഇന്ന് രാവിലെയോടെയാണ് അപകടം നടന്നത്. ഇന്‍ഡോറില്‍ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന മഹാരാഷ്ട്ര റോഡ്വേയ്‌സ് ബസാണ് അപകടത്തില്‍ പെട്ടത്. ഖല്‍ഘട്ട് സഞ്ജയ് സേതുവില്‍ വെച്ച് നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ റെയിലിംഗ് തകര്‍ത്ത് താഴേയ്ക്ക് മറിയുകയായിരുന്നു. ഇതുവരെ 15 ഓളം പേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ആഗ്ര-മുംബൈ ഹൈവേയിലാണ് ഘാല്‍ഗട്ട്. […]

Read More
 വെള്ളത്തില്‍ മുങ്ങിയ പാലത്തിലൂടെ സാഹസിക യാത്ര നത്തിയ ബസിന് പിഴ ചുമത്തി ട്രാഫിക് പൊലീസ്

വെള്ളത്തില്‍ മുങ്ങിയ പാലത്തിലൂടെ സാഹസിക യാത്ര നത്തിയ ബസിന് പിഴ ചുമത്തി ട്രാഫിക് പൊലീസ്

മഴയെ തുടര്‍ന്നുള്ള വെള്ളത്താല്‍ മുങ്ങിയ പാലത്തിലൂടെ സാഹസിക യാത്ര നടത്തിയ ബസിന് പിഴയിട്ട് അധികൃതര്‍. മനപ്പൂര്‍വ്വം ജീവന് ഭീഷണിയാകുന്ന വിധത്തില്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചെന്ന് ആരോപിച്ച് മണ്ണാര്‍ക്കാട് ട്രാഫിക് പോലീസാണ് പിഴ ചുമത്തിയത്. ഞെട്ടരക്കടവ് പാലത്തിലൂടെ അപടകരമായ വിധത്തില്‍ ജീപ്പും ബസും സഞ്ചരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജീപ്പിനെതിരേയും ട്രാഫിക് പോലീസ് പിഴ ചുമത്തിയിട്ടുണ്ട്.

Read More
 തുടർച്ചയായി ശല്യം ചെയ്തു,ശരീരത്തില്‍ സ്പര്‍ശിച്ചു,അറപ്പുളവാക്കുംവിധം സംസാരിച്ചു ബസില്‍ ശല്യംചെയ്ത ആളെ സ്വയം നേരിട്ട് യുവതി

തുടർച്ചയായി ശല്യം ചെയ്തു,ശരീരത്തില്‍ സ്പര്‍ശിച്ചു,അറപ്പുളവാക്കുംവിധം സംസാരിച്ചു ബസില്‍ ശല്യംചെയ്ത ആളെ സ്വയം നേരിട്ട് യുവതി

മദ്യപിച്ച് തുടര്‍ച്ചയായി ശല്യംചെയ്തയാളെ സ്വയം നേരിട്ട് യുവതി. വയനാട് പരമരം കാപ്പുംചാല്‍ സ്വദേശിയായ സന്ധ്യയാണ് അക്രമിയെ സ്വയം കൈകാര്യം ചെയ്തത്.നാലാം മൈലില്‍ നിന്ന് വേങ്ങപ്പള്ളിയിലേക്ക് ബസ് കയറിയ സന്ധ്യ ഡോറിനടുത്തുള്ള സീറ്റിലാണ് ഇരുന്നത്. പടിഞ്ഞാറത്തറ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കയറിയ ഒരാള്‍ തൊട്ടടുത്ത സീറ്റില്‍ വന്നിരുന്നു. അസ്വാഭാവികത ഒന്നും തോന്നിയില്ല. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ശല്യംചെയ്യല്‍ തുടങ്ങി. പിന്നില്‍ സീറ്റ് കാലിയുണ്ടെന്നും അവിടെ പോയി ഇരുന്നോളൂവെന്നും സന്ധ്യ പറഞ്ഞെങ്കിലും അയാള്‍ കേള്‍ക്കാന്‍ തയാറായില്ല.ബസിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയും അയാളോട് മാറിയിരിക്കാന്‍ […]

Read More
 ബസ്സുകളുടെ ചില്ല് പൊട്ടിച്ച കേസ്സിലെ രണ്ടാമനെ അറസ്റ്റ് ചെയ്തു

ബസ്സുകളുടെ ചില്ല് പൊട്ടിച്ച കേസ്സിലെ രണ്ടാമനെ അറസ്റ്റ് ചെയ്തു

താത്തൂര്‍ ഭാഗത്ത് വെച്ച് കഴിഞ്ഞ ഏപ്രില്‍ രണ്ടിന് രാത്രി അവസാന ട്രിപ്പ് യാത്രക്കാരുമായി പോകുകയായിരുന്ന ഫയാസ് ബസ്സിന്റെ ചില്ല് എറിഞ്ഞു തകര്‍ത്ത കേസ്സിലെ പിടികൂടാനുണ്ടായിരുന്ന പ്രതി മുക്കം അഗസ്ത്യമുഴി താഴക്കോട് സ്വദേശി ആയ അശ്വിന്‍ എം. ( 23 ) എന്നയാളെ മാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസ്സില്‍ അഹമ്മദ് ബിന്‍ഷാദ് എന്നയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരുന്നത്. പ്രതി മറ്റൊരു ബസ്സിലെ ജീവനക്കാരനാണ്. SI. വേണുഗോപാല്‍, ASI. കൃഷ്ണന്‍, […]

Read More
 ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ ബസുകള്‍ സർവീസ് നടത്തില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ ബസുകള്‍ സർവീസ് നടത്തില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ ബസുകള്‍ സർവീസ് നടത്തില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍.ത്രൈമാസ ടാക്‌സും ഇന്ധനവില വര്‍ധനയും കാരണം ഒരുതരത്തിലും മുന്നോട്ട് പോകാനാകാത്ത അവസ്ഥയാണുള്ളതെന്ന് ബസുടമകളുടെ സംഘടനാ നേതാക്കള്‍ പറയുന്നു.32000 സ്വകാര്യ ബസുകള്‍ ഉണ്ടായിരുന്നതില്‍ ഇപ്പോള്‍ ഏഴായിരം ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.ഈ മാസം 31നാണ് ത്രൈമാസ ടാക്‌സ് അടയ്ക്കാനുള്ള അവസാന തീയതി. ഓരോ ബസുകള്‍ക്കും പരമാവധി 30,000 മുതല്‍ 1 ലക്ഷം രൂപ വരെ ടാക്‌സ് അടയ്‌ക്കേണ്ടതുണ്ട്. എന്നാല്‍ ഇതിന് സാധിക്കില്ലെന്നാണ് ബസുടമകള്‍ […]

Read More
 വിദ്യാർത്ഥികൾ കൈ കാണിച്ചാൽ നിർത്താതെ പോകുന്നതും സീറ്റിൽ ഇരുന്ന് യാത്ര ചെയ്യാൻ അനുവദിക്കാത്തതും കുട്ടികളോടുള്ള കടുത്ത വിവേചനവും അവകാശ നിയമങ്ങളുടെ ലംഘനവുമാണ്

വിദ്യാർത്ഥികൾ കൈ കാണിച്ചാൽ നിർത്താതെ പോകുന്നതും സീറ്റിൽ ഇരുന്ന് യാത്ര ചെയ്യാൻ അനുവദിക്കാത്തതും കുട്ടികളോടുള്ള കടുത്ത വിവേചനവും അവകാശ നിയമങ്ങളുടെ ലംഘനവുമാണ്

വിദ്യാർത്ഥികൾ കൈ കാണിച്ചാൽ നിർത്താതെ പോകുന്നതും സീറ്റിൽ ഇരുന്ന് യാത്ര ചെയ്യാൻ അനുവദിക്കാത്തതും കുട്ടികളോടുള്ള കടുത്ത വിവേചനവും അവകാശ നിയമങ്ങളുടെ ലംഘനവുമാണെന്ന് ബാലാവകാശ കമീഷ അംഗം റെനി ആന്റണി. ഇടുക്കിയിലെ സ്കൂൾ വിദ്യാർത്ഥികൾക്കിടയിലെ പരാതി പരിഗണിക്കവെയാണ് പരാമർശം.കേരളത്തിലെ സ്വകാര്യ സ്റ്റേജ് കാര്യേജ് ബസ്സുകൾ കുട്ടികൾകൈ കാണിച്ചാൽ നിർത്താതെ പോകുന്നതും കുട്ടികളെ ഇത്തരം ബസ്സു കളിൽ സീറ്റിൽ ഇരുന്ന് യാത്ര ചെയ്യാൻ അനുവദിക്കാതിരിക്കുന്നതും ഒഴിവാക്കാനാവശ്യമായ കർശന നടപടികൾ ട്രാൻസ്‌പോർട്ട് കമ്മീഷണർ സ്വീകരിക്കണമെന്ന് ബാലാവകാശ കമീഷൻ അറിയിച്ചു. സ്വകാര്യ ബസ് […]

Read More