കോൺഗ്രസ് ജനറൽ സെക്രട്ടറി അജയ് മാക്കൻ രാജസ്ഥാൻ ചുമതലയിൽ നിന്ന് രാജിവച്ചു

കോൺഗ്രസ് ജനറൽ സെക്രട്ടറി അജയ് മാക്കൻ രാജസ്ഥാൻ ചുമതലയിൽ നിന്ന് രാജിവച്ചു

കോൺഗ്രസ് ജനറൽ സെക്രട്ടറി അജയ് മാക്കൻ രാജസ്ഥാൻ കോൺഗ്രസിന്റെ ചുമതല രാജിവച്ചു. സ്ഥാനത്ത് തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് കാണിച്ച് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കത്ത് കൈമാറി. സംസ്ഥാന നേതാക്കളുടെ ഇടപെടലിലുണ്ടായ അതൃപ്തിയാണ് രാജിക്ക് കാരണമെന്ന് സൂചന. അധ്യക്ഷ തെരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സ്വീകരിച്ച ചില നിലപാടുകൾ വിവാദമായിരുന്നു. ഈ ഉത്തരവാദിത്തത്തിൽ (രാജസ്ഥാൻ കോൺഗ്രസിന്റെ ചുമതല) തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെയ്ക്ക് അയച്ച കത്തിൽ അജയ് മാക്കൻ പറയുന്നു. സെപ്തംബർ 25ന് ജയ്പൂരിൽ നടന്ന […]

Read More
 അധികാരത്തിലെത്തിയാല്‍ മോദി സ്‌റ്റേഡിയത്തിന്റെ പേര് മാറ്റും;ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനം

അധികാരത്തിലെത്തിയാല്‍ മോദി സ്‌റ്റേഡിയത്തിന്റെ പേര് മാറ്റും;ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനം

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തില്‍ പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ് .അധികാരത്തിലെത്തിയാല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിന്റെ പേര് സര്‍ദാര്‍ പട്ടേല്‍ സ്‌റ്റേഡിയം എന്നാക്കി മാറ്റുമെന്ന് പ്രകടന പത്രികയിൽ കോൺഗ്രസ് വാഗ്ദാനം നല്‍കി.സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ പ്രകടനപത്രിക ഔദ്യോഗിക രേഖയാക്കി മാറ്റുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.ഗുജറാത്തില്‍ പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാനവുമായി പുറത്തിറക്കിയ പ്രകടന പത്രികയില്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ അമ്പത് ശതമാനം സംവരണം നല്‍കുമെന്നും ഉറപ്പ് […]

Read More
 ‘എല്ലാ കോൺഗ്രസ് നേതാക്കളും മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ട്’; ഹിമാചൽ കോൺഗ്രസ് അധ്യക്ഷ

‘എല്ലാ കോൺഗ്രസ് നേതാക്കളും മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ട്’; ഹിമാചൽ കോൺഗ്രസ് അധ്യക്ഷ

ഹിമാചൽ പ്രദേശിലെ എല്ലാ കോൺഗ്രസ് നേതാക്കളും മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ടെന്ന് സംസ്ഥാന ഘടകം പ്രസിഡന്റ് പ്രതിഭാ സിംഗ്. എന്നാൽ മുഖ്യമന്ത്രിയാകാൻ തനിക്ക് ആഗ്രഹമില്ലെന്നും അവർ വ്യക്തമാക്കി. മുഖ്യമന്ത്രി ആരാകണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡും എംഎൽഎമാരും തീരുമാനിക്കുമെന്നും സിംഗ് പറഞ്ഞു. ഭർത്താവും മുൻ മുഖ്യമന്ത്രിയുമായ വീർഭദ്ര സിംഗിന്റെ മരണത്തെ തുടർന്നാണ് സംസ്ഥാന ഘടകത്തെ നയിക്കാൻ എം.എസ് സിംഗ് തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം ഹിമാചൽ പ്രദേശിലെ 68 നിയമസഭാ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാവിലെ എട്ടുമുതൽ അഞ്ചു വരെയാണ്‌ പോളിങ്. 55.75 ലക്ഷം വോട്ടർമാരാണ്‌ […]

Read More
 എല്ലാ കോട്ടകളും ഞങ്ങള്‍ പൊളിക്കും; വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് വിജയക്കൊടി പാറിക്കുമെന്ന് വി ഡി

എല്ലാ കോട്ടകളും ഞങ്ങള്‍ പൊളിക്കും; വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് വിജയക്കൊടി പാറിക്കുമെന്ന് വി ഡി

29 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വിജയത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ഏഴ് സീറ്റുകള്‍ ഉണ്ടായിരുന്ന യു.ഡി.എഫ് 15 സീറ്റുകള്‍ നേടി തിളങ്ങുന്ന വിജയം സ്വന്തമാക്കി. സി.പി.എമ്മിന്റേയും ബി.ജെ.പിയുടേയും കോട്ടകളെന്ന് അവര്‍ അവകാശപ്പെട്ടിരുന്ന മേഖലകളില്‍യു.ഡി.എഫ് ഉജ്ജ്വല വിജയം നേടി. സി.പി.എമ്മില്‍ നിന്ന് ഏഴും ബി.ജെ.പിയില്‍ നിന്ന് രണ്ടും സീറ്റുകള്‍ യു.ഡി.എഫ് പിടിച്ചെടുത്തു. എറണാകുളം കീരംപാറ പഞ്ചായത്തിലെ മുട്ടത്തു കണ്ടം വാര്‍ഡ് എല്‍.ഡി.എഫില്‍ നിന്ന് പിടിച്ചെടുത്തതോടെ പഞ്ചായത്ത് ഭരണവും യു.ഡി.എഫ് തിരിച്ചു പിടിച്ചു. […]

Read More
 കോൺഗ്രസിൽ രാഹുൽ ഗാന്ധിയുടെ റോൾ ഇനി എന്ത്;ഖർഗെജിയോട് ചോദിക്കൂവെന്ന് രാഹുൽ

കോൺഗ്രസിൽ രാഹുൽ ഗാന്ധിയുടെ റോൾ ഇനി എന്ത്;ഖർഗെജിയോട് ചോദിക്കൂവെന്ന് രാഹുൽ

കോൺഗ്രസ് പാർട്ടിയിൽ പരമാധികാരി പ്രസിഡന്റ് ആണെന്ന് രാഹുല്‍ ഗാന്ധി. പാര്‍ട്ടി എങ്ങനെ മുന്നോട്ടുപോവണം എന്നതില്‍ പ്രസിഡന്റ് ആണ് തീരുമാനമെടുക്കുകയെന്ന്, ഭാരത് ജോഡോ യാത്രയ്ക്കിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി രാഹുല്‍ പറഞ്ഞു.കോൺഗ്രസിന്റെ പുതിയ തീരുമാനങ്ങൾ പുതിയ അധ്യക്ഷന്റേതായിരിക്കും. അതിൽ തന്റെ അഭിപ്രായങ്ങൾ ഉണ്ടാകില്ല. തന്റെ പ്രവർത്തന മണ്ഡലം പുതിയ അധ്യക്ഷൻ തീരുമാനിക്കുമെന്നും രാഹുൽ പറഞ്ഞു. ഖർഗേയും തരൂരും മിടുക്കരാണ്. കോൺഗ്രസിനെ മുന്നോട്ട് കൊണ്ടുപോകാൻ അർഹതയും കഴിവും ഉള്ളവരാണ് ഇരുവരുമെന്നും രാഹുൽ പറഞ്ഞു.കോൺഗ്രസിൽ രാഹുൽ ഗാന്ധിയുടെ റോൾ ഇനി […]

Read More
 എല്‍ദോസ് കുന്നപ്പിള്ളിയുടെ രാജി ആവശ്യപ്പെടാതെ സിപിഎം;ഒക്ടോബര്‍ 20 നകം വിശദീകരണം നല്‍കണമെന്ന് കെപിസിസി

എല്‍ദോസ് കുന്നപ്പിള്ളിയുടെ രാജി ആവശ്യപ്പെടാതെ സിപിഎം;ഒക്ടോബര്‍ 20 നകം വിശദീകരണം നല്‍കണമെന്ന് കെപിസിസി

പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ രാജി ആവശ്യപ്പെടാതെ സിപിഎം.വിഷയം ചർച്ച ചെയ്ത് സിപിഎം സെക്രട്ടേറിയറ്റ് എംഎല്‍എ രാജി വെച്ചില്ലെങ്കിൽ രാഷ്ട്രീയ ആയുധമാകുമെന്ന് വിലയിരുത്തി. കുന്നപ്പിള്ളി രാജിവെക്കണോ വേണ്ടയോ എന്ന വിഷയം കോണ്‍ഗ്രസിന്റെ ധാര്‍മികതയ്ക്ക് വിടുന്നുവെന്നാണ് സിപിഎമ്മിന്റെ പരസ്യ നിലപാട്. കോണ്‍ഗ്രസിനുമേല്‍ സിപിഎം പരോക്ഷമായി രാജി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍ രാജി ആവശ്യം പരസ്യമായി ഉന്നയിക്കുന്നില്ല. വിഷയം ഗുരുതരമായി എത്രത്തോളം മുന്നോട്ടുപോകുന്നുവോ അത്രത്തോളം തങ്ങള്‍ക്ക് നല്ലതാണെന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്.അതേസമയം എല്‍ദോസ് കുന്നപ്പിള്ളി ഒക്ടോബര്‍ 20 നകം വിശദീകരണം നല്‍കണമെന്ന് […]

Read More
 തരൂർ വരട്ടെ, കോൺഗ്രസ് ജയിക്കട്ടെ;നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ കെപിസിസി ആസ്ഥാനത്ത് വോട്ടു തേടി ഫ്ലക്സ്

തരൂർ വരട്ടെ, കോൺഗ്രസ് ജയിക്കട്ടെ;നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ കെപിസിസി ആസ്ഥാനത്ത് വോട്ടു തേടി ഫ്ലക്സ്

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂരിന് വോട്ടു ചെയ്യാന്‍ ആഹ്വാനം ചെയ്തുകൊണ്ട് സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനത്ത് ഫ്ലക്സ് ബോര്‍ഡ്.’നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ, തരൂരിന് വോട്ട് ചെയ്യൂ’ എന്നാണ് കെപിസിസി ആസ്ഥാനത്ത് സ്ഥാപിച്ച ഫ്ലക്സ് ബോർഡിലുള്ളത്.ശശി തരൂരിനായി കോട്ടയം ഇരാറ്റുപേട്ടയിലും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ‘ശശി തരൂർ നയിക്കട്ടെ കോൺഗ്രസ് ജയിക്കട്ടെ’ എന്നാണ് ബോർഡിലെ വാചകങ്ങൾ.രമേശ് ചെന്നിത്തല അടക്കം കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കൾ, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് തരൂരിന് […]

Read More
 റിമോട്ട് കണ്‍ട്രോളാക്കി മാറ്റുമെന്ന ആരോപണം;പുതിയ അധ്യക്ഷന് സ്വതന്ത്രമായി തീരുമാനമെടുക്കാനും പാര്‍ട്ടിയെ നയിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്ന് രാഹുൽ

റിമോട്ട് കണ്‍ട്രോളാക്കി മാറ്റുമെന്ന ആരോപണം;പുതിയ അധ്യക്ഷന് സ്വതന്ത്രമായി തീരുമാനമെടുക്കാനും പാര്‍ട്ടിയെ നയിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്ന് രാഹുൽ

കോണ്‍ഗ്രസിന് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരു അധ്യക്ഷന്‍ വന്നാലും അവരെ റിമോട്ട് കണ്‍ട്രോളാക്കി മാറ്റുമെന്ന വിമര്‍ശനത്തോട് പ്രതികരിച്ച് രാഹുൽ ഗാന്ധി.റിമോട്ട് കണ്‍ട്രോള്‍ എന്ന് വിശേഷിപ്പിക്കുന്നത് രണ്ട് പേരേയും അപമാനിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞ രാഹുൽ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനും പാര്‍ട്ടിയെ നയിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്ന് പറഞ്ഞു.അധ്യക്ഷസ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കിയ രണ്ട് പേര്‍ക്കും അവരുടേതായ രീതിയിലുള്ള സ്ഥാനവും കാഴ്ചപ്പാടുകളുമുണ്ട്.വിവിധ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളേയും സ്വാഗതം ചെയ്യുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഒരു ഫാസിസ്റ്റ് […]

Read More
 ഭാരത് ജോഡോ യാത്രാ പ്രചാരണ ബോർഡിൽ സവർക്കർ;വൈകി വന്ന തിരിച്ചറിവെന്ന് ബിജെപി, മണ്ഡലം പ്രസിഡണ്ടിനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്

ഭാരത് ജോഡോ യാത്രാ പ്രചാരണ ബോർഡിൽ സവർക്കർ;വൈകി വന്ന തിരിച്ചറിവെന്ന് ബിജെപി, മണ്ഡലം പ്രസിഡണ്ടിനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്

എറണാകുളത്തെ ഭാരത് ജോഡോ യാത്ര പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രം വിവാദത്തിൽ. വൈകിയാണെങ്കിലും രാഹുൽ ഗാന്ധിക്ക് തിരിച്ചറിവുണ്ടായെന്ന് വിഷയത്തിൽ ബിജെപി പ്രതികരിച്ചു. സവർക്കറുടെ ചിത്രമടങ്ങിയ പ്രചാരണ ബോഡിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് ബിജെപി ദേശീയ വക്താവ് അമിത് മാളവ്യ പ്രതികരിച്ചത്.കോൺഗ്രസിന് വൈകി വന്ന തിരിച്ചറിവാണിതെന്ന് ബിജെപി വക്താവ് ടോം വടക്കനും പ്രതികരിച്ചു. കോൺഗ്രസ് അനുകൂലികളായവരെ മാത്രമാണ് ഇതുവരെ സ്വാതന്ത്ര്യ സമര സേനാനികൾ ആക്കിയിട്ടുള്ളത്. നേതൃത്വം അമളി പറ്റിയതാണെന്ന് പറഞ്ഞാലും പ്രവർത്തകർക്ക് യാഥാർത്ഥ്യം മനസിലായെന്നും അദ്ദേഹം പ്രതികരിച്ചു. […]

Read More
 ഭാരത് ജോഡോ യാത്രക്ക് സംഭാവന;രണ്ടായിരത്തിന്റെ രസീത് എഴുതി,അഞ്ഞൂറ് നൽകി,കടയിൽ കയറി അക്രമം; മൂന്ന് കോൺഗ്രസ് നേതാക്കൾക്ക് സസ്‌പെൻഷൻ

ഭാരത് ജോഡോ യാത്രക്ക് സംഭാവന;രണ്ടായിരത്തിന്റെ രസീത് എഴുതി,അഞ്ഞൂറ് നൽകി,കടയിൽ കയറി അക്രമം; മൂന്ന് കോൺഗ്രസ് നേതാക്കൾക്ക് സസ്‌പെൻഷൻ

ഭാരത് ജോഡോ യാത്രക്ക് സംഭാവന നൽകിയില്ലെന്ന പേരിൽ കൊല്ലത്ത് കടയിൽ കയറി ആക്രമം കാട്ടിയ മൂന്ന് കോണ്‍ഗ്രസ് നേതാക്കൾക്ക് സസ്‌പെൻഷൻ. കുന്നിക്കോട്ടെ പച്ചക്കറി വ്യാപാരിയായ അനസിന്‍റെ കടയിലാണ് അക്രമം നടന്നത്. ഭാരത് ജോഡോ യാത്രയുടെ കൊല്ലത്തെ പര്യടനവുമായി ബന്ധപ്പെട്ടാണ് പ്രദേശിക കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസം പിരുവുമായെത്തിയത്. ണ്ടായിരം രൂപയുടെ രസീത് അനസിന് എഴുതി നൽകി. പണം വാങ്ങാനെത്തിയപ്പോൾ അഞ്ഞൂറ് രൂപ മാത്രമേ നൽകാനാവൂ എന്ന് അനസ് പറഞ്ഞു. എന്നാല്‍, രണ്ടായിരം തന്നെ വേണമെന്ന് കോൺഗ്രസ് നേതാക്കൾ […]

Read More