സജി ചെറിയാന്റെ തിരിച്ചുവരവ്;സത്യപ്രതിജ്ഞ ദിനം കോൺഗ്രസ് കരിദിനം ആചരിക്കും

സജി ചെറിയാന്റെ തിരിച്ചുവരവ്;സത്യപ്രതിജ്ഞ ദിനം കോൺഗ്രസ് കരിദിനം ആചരിക്കും

സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ദിനം കോണ്‍ഗ്രസ് കരിദിനമായി ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഒരു കാരണവശാലും സജി ചെറിയാന്റെ മന്ത്രിസ്ഥാനത്തേക്കുള്ള തിരിച്ചുവരവിനെ യുഡിഎഫിന് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്യുന്ന ജനുവരി നാല് ബുധനാഴ്ച കരിദിനമായി യുഡിഎഫും കോൺഗ്രസും ആചരിക്കുമെന്ന് കെ സുധാകരൻ പറഞ്ഞു. സജി ചെറിയാനെ എന്തിനാണ് മന്ത്രിസഭയിൽ നിന്ന് രാജിവെപ്പിച്ചതെന്ന് സിപിഎം പറയണം. . ഒരു സുപ്രഭാതത്തില്‍ ആ തീരുമാനം എങ്ങനെ മാറിയെന്ന് കെപിസിസി പ്രസിഡന്റ് ചോദിച്ചു. സജി ചെറിയാന്റെ […]

Read More
 കോൺഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ഹിന്ദുവിരുദ്ധ പാർട്ടി: ആന്റണിയുടെ പ്രസ്താവന തികഞ്ഞ കാപട്യം കെ.സുരേന്ദ്രൻ

കോൺഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ഹിന്ദുവിരുദ്ധ പാർട്ടി: ആന്റണിയുടെ പ്രസ്താവന തികഞ്ഞ കാപട്യം കെ.സുരേന്ദ്രൻ

കോൺഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ഹിന്ദുവിരുദ്ധ ന്യൂനപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസ് ഹിന്ദുക്കളെ കൂടി ഉൾക്കൊള്ളണമെന്ന എകെ ആന്റണിയുടെ പ്രസ്താവന തികഞ്ഞ കാപട്യമാണെന്നും കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഭരിക്കാൻ അവസരം കിട്ടിയപ്പോഴൊക്കെ ഹിന്ദുക്കൾക്ക് ദോഷമുണ്ടാക്കുന്ന നിലപാടാണ് ആന്റണി സ്വീകരിച്ചിട്ടുള്ളത്. കോൺഗ്രസിനെപ്പോലെ ഭൂരിപക്ഷ സമുദായത്തെ ദ്രോഹിച്ച മറ്റൊരു പാർട്ടിയില്ല. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ വിശ്വാസി സമൂഹം മുന്നിട്ടിറങ്ങിയപ്പോൾ അതിനെ എതിർത്തവരാണ് കോൺഗ്രസുകാർ. സുപ്രീംകോടതിയിൽ രാമസേതുവില്ലായെന്ന് സത്യവാങ്മൂലം കൊടുത്ത പാർട്ടിയാണ് […]

Read More
 ജോഡോയാത്രക്കിടെ ജിതേന്ദ്ര സിങ്, രാഹുലിന്റെ ഷൂ ലേസ് കെട്ടിക്കൊടുത്തെന്ന് ബിജെപി,ചിത്രം സഹിതം നിഷേധിച്ച് കോൺഗ്രസ്

ജോഡോയാത്രക്കിടെ ജിതേന്ദ്ര സിങ്, രാഹുലിന്റെ ഷൂ ലേസ് കെട്ടിക്കൊടുത്തെന്ന് ബിജെപി,ചിത്രം സഹിതം നിഷേധിച്ച് കോൺഗ്രസ്

ഭാരത് ജോഡോ യാത്രക്കിടെ മുൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, രാഹുൽ ഗാന്ധിയുടെ ഷൂ ലെയ്സ് കെട്ടികൊടുത്തുവെന്ന് ആരോപിച്ച് ബിജെപി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്ത വിഡിയോയ്ക്കെതിരെ കോൺഗ്രസ്. ട്വീറ്റ് ഡിലീറ്റ് ചെയ്ത് മാളവ്യ രാഹുല്‍ ഗാന്ധിയോട് മാപ്പ് പറയണമെന്നും അല്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും വ്യക്തമാക്കി. ‘രാഹുല്‍ജി ചൂണ്ടിക്കാട്ടിയത് പ്രകാരം എന്റെ തന്നെ ഷൂ ലേസ് കെട്ടാന്‍ അദ്ദേഹം സമയം അനുവദിക്കുകയായിരുന്നു’, ജിതേന്ദ്ര സിങ് ട്വീറ്റ് ചെയ്തു.മുന്‍ കേന്ദ്ര കായിക- യുവജനക്ഷേമ മന്ത്രിയും ആഭ്യന്തര സഹമന്ത്രിയുമായിരുന്ന ജിതേന്ദ്ര […]

Read More
 സാമ്പത്തിക തട്ടിപ്പ്;വൈറലായ കോണ്‍ഗ്രസ് വനിതാ നേതാവിനെതിരെ പരാതി

സാമ്പത്തിക തട്ടിപ്പ്;വൈറലായ കോണ്‍ഗ്രസ് വനിതാ നേതാവിനെതിരെ പരാതി

മഹിളാ കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ വിബിത ബാബുവിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്.അമേരിക്കന്‍ മലയാളിയായ കോട്ടയം കടുത്തുരുത്തി സ്വദേശി സെബാസ്റ്റിനാണ് കോണ്‍ഗ്രസ് നേതാവിനെതിരെ തിരുവല്ല പോലീസില്‍ പരാതി നല്‍കിയത്. ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മല്ലപ്പള്ളി ഡിവിഷനിലെ സ്ഥാനാർത്ഥിയായിരുന്നു വിബിത ബാബു.വിവിധഘട്ടങ്ങളിലായി 14.16 ലക്ഷം രൂപ വിബിത ബാബു വാങ്ങിയതായും ഇത് തിരികെ തരാതെ കബളിപ്പിച്ചെന്നുമാണ് പരാതിയിലെ ആരോപണം.വിബിതയുടെ അച്ഛൻ ബാബു തോമസിനെയും പ്രതി ചേർത്താണ് എഫ്ഐആർ. വിബിതയുടെയും ബാബുവിന്റെയും അക്കൗണ്ടുകളിലേക്കാണ് പണം അയച്ചു നൽകിയത്. 19-ാം തീയതിയാണ് മഹിളാ […]

Read More
 ‘ഗുജറാത്തിൽ കയറിയിറങ്ങുമ്പോൾ മോദി മാസ്‌ക് ധരിച്ചിരുന്നോ?’; കൊവിഡ് നിയന്ത്രണം ഭാരത് ജോഡോയെ തകർക്കാനെന്ന് കോൺഗ്രസ്

‘ഗുജറാത്തിൽ കയറിയിറങ്ങുമ്പോൾ മോദി മാസ്‌ക് ധരിച്ചിരുന്നോ?’; കൊവിഡ് നിയന്ത്രണം ഭാരത് ജോഡോയെ തകർക്കാനെന്ന് കോൺഗ്രസ്

ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കൊവിഡ്-19 നിയന്ത്രണങ്ങൾ പാലിക്കണമെന്ന കേന്ദ്ര നിർദേശത്തിനെതിരെ പ്രതിപക്ഷ എംപിമാർ. ഭാരത് ജോഡോ യാത്രയെ തകർക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമായിട്ടാണ് നിയന്ത്രണമെന്ന് കോൺഗ്രസ് വിമർശിച്ചു. എന്തുകൊണ്ടാണ് ഇപ്പോൾ രാഹുലിന്റെ യാത്രയിലേക്ക് ആരോഗ്യമന്ത്രാലയത്തിന്റെ ശ്രദ്ധ എത്തിയതെന്ന് മുൻ കേന്ദ്രമന്ത്രി പി ചിദംബരം ചോദിച്ചു. രാജ്യത്തെ മറ്റ് പരിപാടികൾക്ക് ഇത് ബാധകമല്ലേയെന്നും ചിദംബരം ചോദിച്ചു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്ന് എംപി അധിർരജ്ഞൻ ചൗധരി ചോദിച്ചു.’ഭാരത് ജോഡോ […]

Read More
 അട്ടിമറി വിജയത്തിന് പിന്നാലെ ആം ആദ്മിയിലേക്ക് പോയി തൊട്ടുപിന്നാലെ മാപ്പുപറഞ്ഞ് തിരിച്ചെത്തി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

അട്ടിമറി വിജയത്തിന് പിന്നാലെ ആം ആദ്മിയിലേക്ക് പോയി തൊട്ടുപിന്നാലെ മാപ്പുപറഞ്ഞ് തിരിച്ചെത്തി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ ആം ആദ്മി പാര്‍ട്ടിയുടെ അട്ടിമറി വിജയത്തിന് പിന്നാലെ കോണ്‍ഗ്രസ് വിട്ട് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി ദല്‍ഹി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും കൗണ്‍സിലര്‍മാരും.പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് അലി മെഹ്ദിയും മുസ്തഫാബാദില്‍നിന്ന് ജയിച്ച സബീല ബീഗവും ബ്രിജ്പുരിയില്‍നിന്ന് ജയിച്ച നസി ഖതൂനുമാണ് വെള്ളിയാഴ്ച ആപ്പില്‍ ചേര്‍ന്നത്. ഇതില്‍ സബീല ബീഗവും അലി മെഹ്ദിയുമാണ് ‘ഗര്‍വാപസി’ നടത്തിയത്. ഡല്‍ഹിയില്‍ നടത്തിയ പ്രത്യേക വാര്‍ത്താ സമ്മേളനത്തിലായിരുന്നു എഎപി മൂന്നുപേര്‍ക്കും അംഗത്വം […]

Read More
 രാജ്യസഭയിൽ കോൺഗ്രസിനെ വിമർശിച്ച് മുസ്ലീംലീഗ് എംപി,ഏകീകൃത സിവില്‍ കോഡ് ബില്ലിനെ എതിര്‍ക്കാന്‍ ഉണ്ടായില്ല

രാജ്യസഭയിൽ കോൺഗ്രസിനെ വിമർശിച്ച് മുസ്ലീംലീഗ് എംപി,ഏകീകൃത സിവില്‍ കോഡ് ബില്ലിനെ എതിര്‍ക്കാന്‍ ഉണ്ടായില്ല

രാജ്യസഭയില്‍ ഏകീകൃത സിവില്‍ കോഡ് സ്വകാര്യ ബില്ലായി എത്തിയപ്പോൾ എതിര്‍ക്കാന്‍ ഒരു കോണ്‍ഗ്രസ് എംപി പോലും ഇല്ലാതിരുന്നതിനെ വിമർശിച്ച് മുസ്ലീംലീഗ് എംപി അബ്ദുൾ വഹാബ്.ബിജെപി എംപി കിറോഡി ലാൽ മീണയാണ് സ്വകാര്യ ബിൽ ആയി എകസിവിൽ കോ‍ഡ് സഭയിൽ അവതരിപ്പിക്കാൻ അനുമതി തേടിയത്. അനുമതിയിൽ വോട്ടെടുപ്പ് നടത്താൻ രാജ്യസഭാ അധ്യക്ഷൻ അനുമതി നൽകി. ഇതോടെ സഭയിൽ വോട്ടെടുപ്പ് നടന്നു. ഒടുവിൽ 23-നെതിരെ 63 വോട്ടുകൾക്കാണ് ഏകസിവിൽ കോഡ് ബിൽ അവതരണത്തിന് രാജ്യസഭ അനുമതി കൊടുത്തത്. എന്നാൽ ബില്ല് […]

Read More
 ഗുജറാത്തിൽ തകർന്ന് ഹിമാചല്‍ പ്രദേശിൽ ഉയർന്ന് കോൺഗ്രസ്,ഗുജറാത്തിൽ സാന്നിധ്യമറിയിച്ച് ആം ആദ്മി,

ഗുജറാത്തിൽ തകർന്ന് ഹിമാചല്‍ പ്രദേശിൽ ഉയർന്ന് കോൺഗ്രസ്,ഗുജറാത്തിൽ സാന്നിധ്യമറിയിച്ച് ആം ആദ്മി,

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ്‌ കോണ്‍ഗ്രസ്,വോട്ട് ശതമാനത്തിലും സീറ്റെണ്ണത്തിലും തകർന്നടിഞ്ഞ കോൺഗ്രസ് 19 സീറ്റിൽ ഒതുങ്ങി.പോൾ ചെയ്ത വോട്ടിന്റെ 53 ശതമാനവും കയ്യടക്കിയ ബിജെപി 182 സീറ്റിൽ 150 ലും മുന്നേറുകയാണ്. 13 ശതമാനം വോട്ടും എട്ട് സീറ്റുകളുമായി ആം ആദ്മി പാർട്ടി സാന്നിധ്യമറിയിച്ചിട്ടുണ്ട്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഭാവം മുന്‍നിര്‍ത്തി ബി.ജെ.പി. വോട്ട് ചോദിച്ചപ്പോള്‍ പകരം വെക്കാനൊരു പേരോ മുഖമോ കോണ്‍ഗ്രസിനുണ്ടായിരുന്നില്ല. ഇവിടെയാണ് ഡല്‍ഹിയില്‍ നിന്നും അരവിന്ദ് കെജ്രിവാള്‍ മോദിക്കെതിരെ ഉയര്‍ന്നുവരുന്നതും ബി.ജെ.പിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതും. അതേസമയം […]

Read More
 ഗുജറാത്തിൽ തിരിച്ചടിയുണ്ടായി, എന്നാൽ കോൺഗ്രസ് തകർന്നടിഞ്ഞെന്ന് പറയാനാവില്ല; മുകുൾ വാസ്നിക്

ഗുജറാത്തിൽ തിരിച്ചടിയുണ്ടായി, എന്നാൽ കോൺഗ്രസ് തകർന്നടിഞ്ഞെന്ന് പറയാനാവില്ല; മുകുൾ വാസ്നിക്

ദില്ലി : കോൺഗ്രസ് തകർന്നടിഞ്ഞെന്ന് പറയാനാവില്ലെന്ന് കോൺഗ്രസ് നേതാവ് മുകുൾ വാസ്നിക്. ഗുജറാത്തിൽ ചില മേഖലകളിൽ തിരിച്ചടിയുണ്ടായെന്നും എന്നാൽ ഇക്കാരണത്താൽ കോൺഗ്രസ് തകർന്നടിഞ്ഞുവെന്ന് പറയാനാകില്ലെന്നും മുകുൾ വാസ്നിക് പറഞ്ഞു. ഗുജറാത്തിൽ ബിജെപി റെക്കോർഡ് ഭൂരിപക്ഷത്തിലേക്ക് എത്തുമ്പോൾ അംഗബലമുള്ള പ്രതിപക്ഷം ഉണ്ടാക്കാൻ പോലും കോൺഗ്രസിനായിട്ടില്ല. 19 സീറ്റിൽ മാത്രമാണ് ഇതുവരെ കോൺഗ്രസിന് ലീഡ് നിലനിർത്താനായിരിക്കുന്നത്. ബിജെപി മുന്നിൽ നിൽക്കുന്ന മണ്ഡലങ്ങളിലെല്ലാം ബഹുദൂരം പിന്നിലാണ് കോൺഗ്രസ്. 2017 ൽ 77 സീറ്റ് നോടിയിടത്തുനിന്നാണ് ഇത്തരമൊരു വീഴ്ച പറ്റിയിരിക്കുന്നത്. ആംആദ്മിയുടെ തെരഞ്ഞെടുപ്പ് […]

Read More
 ഗുജറാത്തിൽ ഏഴാം തവണയും അധികാരം ഉറപ്പിച്ച് ബിജെപി,കിതച്ച് കോൺഗ്രസ് ഹിമാചലില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

ഗുജറാത്തിൽ ഏഴാം തവണയും അധികാരം ഉറപ്പിച്ച് ബിജെപി,കിതച്ച് കോൺഗ്രസ് ഹിമാചലില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

വോട്ടണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂർ പിന്നിടുമ്പോൾ ഗുജറാത്തില്‍ തുടര്‍ച്ചയായി ഏഴാം തവണയും അധികാരം ഉറപ്പിച്ച് ബിജെപി.135 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 37 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും അഞ്ച് മണ്ഡലങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയുമാണ് ലീഡ് ചെയ്യുന്നത്. മറ്റുള്ളവര്‍ അഞ്ച് സീറ്റുകളില്‍ മുന്നിലെത്തിയിട്ടുണ്ട്.തൂക്കുപാലം ദുരന്തമുണ്ടായ ഗുജറാത്തിലെ മോര്‍ബിയിലും ബിജെപിയാണ് മുന്നിട്ട് നിൽക്കുന്നത്. ദുരന്തത്തിനിടെ രക്ഷാപ്രവർത്തനത്തിനായി വെള്ളത്തിലേക്ക് എടുത്ത് ചാടിയ മുൻ എംഎൽഎ കാന്തിലാൽ അമൃതിയയ്ക്കാണ് ബിജെപി ഇവിടെ സീറ്റ് നൽകിയത്. ഉപതെരഞ്ഞെടുപ്പിൽ തോറ്റ ജയന്തിലാൽ പട്ടേലിനെ തന്നെയാണ് കോൺഗ്രസ് […]

Read More