നാലിടത്തും ബി.ജെ.പിയുടെ തേരോട്ടം,പഞ്ചാബില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്,തൂത്തുവാരി ആം ആദ്മി

നാലിടത്തും ബി.ജെ.പിയുടെ തേരോട്ടം,പഞ്ചാബില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്,തൂത്തുവാരി ആം ആദ്മി

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ തേരോട്ടം. ഉത്തർപ്രദേശിൽ കേവല ഭൂരിപക്ഷമായ 201 എന്ന മാജിക് നമ്പർ കടന്ന് ബിജെപി 300 ലേക്ക് കടക്കുകയാണ്. എസ്പിയുടെ ലീഡ് 91 ലേക്ക് ഇടിഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസും ബിഎസ്പിയും തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. കോൺഗ്രസിനും ബിഎസ്പിക്കും നാല് സീറ്റുകളിൽ മാത്രമേ മുന്നേറ്റമുള്ളു. കടുത്ത മത്സരം നടന്ന പഞ്ചാബിൽ 117 സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് എഎപിയുടെ മുന്നേറ്റമാണു സംസ്ഥാനത്ത്. എഎപി 80ലേറെ സീറ്റികളിൽ ലീഡ് ചെയ്യുമ്പോൾ, ഭരണകക്ഷിയായ കോൺഗ്രസ് […]

Read More
 കെപിസിസി ന്യൂനപക്ഷ വിഭാഗം ചെയര്‍മാനായി ഷിഹാബുദ്ദീന്‍ കാര്യയത്തിനേയും സേവാദള്‍ ചീഫ് ഓര്‍ഗനൈസറായി രമേശന്‍ കരുവാച്ചേരിയേയും നിയമിച്ചു

കെപിസിസി ന്യൂനപക്ഷ വിഭാഗം ചെയര്‍മാനായി ഷിഹാബുദ്ദീന്‍ കാര്യയത്തിനേയും സേവാദള്‍ ചീഫ് ഓര്‍ഗനൈസറായി രമേശന്‍ കരുവാച്ചേരിയേയും നിയമിച്ചു

കെപിസിസി ന്യൂനപക്ഷ വിഭാഗം (മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റ്) ചെയര്‍മാനായി അഡ്വ. ഷിഹാബുദ്ദീന്‍ കാര്യയത്തിനെയും കെപിസിസി സേവാദള്‍ ചീഫ് ഓര്‍ഗനൈസറായി രമേശന്‍ കരുവാച്ചേരിയേയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നിയമിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു. തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറിയായ ഷിഹാബുദ്ദീന്‍ കാര്യയത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നു വന്നത്. കെഎസ് യു സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം, ലോയേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം അഡ്വക്കറ്റ് ഹൗസിങ്ങ് സൊസൈറ്റി […]

Read More
 കുടുംബവാഴ്ച്ചക്കപ്പുറം കോണ്‍ഗ്രസിന് ഒന്നും ചിന്തിക്കാനാകില്ല;കടന്നാക്രമിച്ച് മോദി

കുടുംബവാഴ്ച്ചക്കപ്പുറം കോണ്‍ഗ്രസിന് ഒന്നും ചിന്തിക്കാനാകില്ല;കടന്നാക്രമിച്ച് മോദി

കുടുംബവാഴ്ച്ചക്കപ്പുറം കോണ്‍ഗ്രസിന് ഒന്നും ചിന്തിക്കാനാകില്ലെന്ന് രാജ്യസഭയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ആഗ്രഹിച്ചയാളാണ് മഹാത്മാഗാന്ധിയെന്നും അതു സാധിച്ചിരുന്നെങ്കില്‍ ഇന്ത്യ സ്വജനപക്ഷപാതത്തില്‍ നിന്ന് മുക്തരാകുമായിരുന്നെന്നും മോദി പറഞ്ഞു.ബജറ്റ് സമ്മേളനത്തില്‍ രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപനത്തിനുള്ള മറുപടി പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.“കോൺഗ്രസിന്റെ പ്രശ്നം അവർ അവരുടെ പരമ്പരവാഴ്ചയ്ക്കപ്പുറം ഒരിക്കലും ചിന്തിച്ചിട്ടില്ല എന്നതാണ്. ജനാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണി പരമ്പരവാഴ്ച പാർട്ടികളാണ്. ഒരു കുടുംബം പരമപ്രധാനമാകുമ്പോൾ, ഏറ്റവും ആദ്യം അപകടം നേരിടുന്നത് പ്രതിഭകളാണ്,മോഡി പറഞ്ഞു തിങ്കളാഴ്ച്ച ലോക്‌സഭയിലും പ്രധാനമന്ത്രി കോണ്‍ഗ്രസിനെതിരേ […]

Read More
 പഞ്ചാബിൽ ചരൺജിത്ത് സിങ് ചന്നി കോൺ​ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

പഞ്ചാബിൽ ചരൺജിത്ത് സിങ് ചന്നി കോൺ​ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

പഞ്ചാബിൽ ചരൺജിത്ത് സിങ് ചന്നി കോൺ​ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും. ചന്നിയെ പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. പ്രവർത്തകർക്കിടയിലും സ്വകാര്യ ഏജൻസിയെ ഉയോഗിച്ചും പാർട്ടി നടത്തിയ സർവേ ചന്നിക്ക് അനുകൂലമായതിനെത്തുടർന്നാണ് തീരുമാനം. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ചന്നിയെ നാളെ പ്രഖ്യാപിക്കും. മുഖ്യമന്ത്രി പദം പങ്കിടേണ്ടെന്നും പാർട്ടി തീരുമാനമെടുത്തു. നവജ്യോത് സിങ് സിദ്ദുവിൻറെ എതിർപ്പ് കണക്കിലെടുക്കാതെയാണ് കോൺ​ഗ്രസിന്റെ തീരുമാനം.

Read More
 കോൺഗ്രസിന് വേണ്ടത് താളത്തിനൊത്ത് തുള്ളുന്ന ദുർബ്ബല മുഖ്യമന്ത്രിയെ; നവജ്യോത് സിംഗ് സിദ്ദു

കോൺഗ്രസിന് വേണ്ടത് താളത്തിനൊത്ത് തുള്ളുന്ന ദുർബ്ബല മുഖ്യമന്ത്രിയെ; നവജ്യോത് സിംഗ് സിദ്ദു

. ഫെബ്രുവരി ആറിന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനിരിക്കെ കോൺഗ്രസ് നേതൃത്വത്തിനെതിരെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു രംഗത്ത്. തങ്ങളുടെ താളത്തിനൊത്ത് തുളുന്ന ദുർബ്ബല മുഖ്യമന്ത്രിയെയാണ് ഹൈക്കമാൻഡ് ആഗ്രഹിക്കുന്നതെന്ന് സിദ്ദു തുറന്നടിച്ചു. പഞ്ചാബിലെ വോട്ടർമാരണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത്. പുതിയ പഞ്ചാബ് ഉണ്ടാക്കണമെങ്കിൽ അത് മുഖ്യമന്ത്രിയുടെ കൈയിലാണ്. ദുർബ്ബലനായ മുഖ്യമന്ത്രിയെ നിങ്ങൾക്ക് വേണമോയെന്നും സിദ്ദു ചോദിച്ചു. അതെ സമയം തൻ്റെ ഭർത്താവ് ഒരു ഹീറോയാണെന്നും മുഖ്യമന്ത്രിയായി പാർട്ടി ആരെ തെരഞ്ഞെടുത്താലും പ്രശ്‌നമല്ലെന്നും നവജ്യോത് സിംഗ് സിദ്ദുവിന്റെ ഭാര്യ […]

Read More
 അനുകൂലിക്കുന്നുവെന്ന് പറഞ്ഞിട്ടില്ല;പച്ചക്കൊടികിട്ടാതെ കല്ലിടാൻ പോയ സംസ്ഥാന സര്‍ക്കാരിന്റെ തലയ്ക്ക് ഭ്രാന്താണോ എന്നും സുധാകരന്‍

അനുകൂലിക്കുന്നുവെന്ന് പറഞ്ഞിട്ടില്ല;പച്ചക്കൊടികിട്ടാതെ കല്ലിടാൻ പോയ സംസ്ഥാന സര്‍ക്കാരിന്റെ തലയ്ക്ക് ഭ്രാന്താണോ എന്നും സുധാകരന്‍

കെ റെയില്‍ പദ്ധതിയെ അനുകൂലിക്കുന്നുവെന്ന താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അതിവേഗ റെയിൽ പാതയ്ക്ക് കോൺഗ്രസ് എതിരല്ലെന്ന് മാത്രമാണ് ഉദേശിച്ചതെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.65,000 കോടിക്ക് പദ്ധതി നടപ്പാക്കുമെന്ന് ആരും വിശ്വസിക്കില്ല. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രം പച്ചക്കൊടി കാണിച്ചിട്ടില്ലെന്നും ധനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിന് പറ്റിയതല്ല. ശാസ്ത്രീയ സാങ്കേതിക പഠനം പോലും നടത്തിയിട്ടില്ല. പദ്ധതി പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കും, കാര്‍ഷിക മേഖലയെ തകര്‍ക്കും-സുധാകരന്‍ പറഞ്ഞു.കേന്ദ്രത്തില്‍ നിന്ന് ഒരു പച്ചക്കൊടിയും കിട്ടാതെ പദ്ധതിക്ക് […]

Read More
 മോദി സർക്കാർ എന്ത് കൊണ്ടാണ് ഇന്ത്യയുടെ ശത്രുക്കളെ പോലെ പ്രവർത്തിക്കുന്നത്; പെഗാസസ് വിഷയത്തിൽ കേന്ദ്രത്തിനെതിരെ കോൺഗ്രസ്

മോദി സർക്കാർ എന്ത് കൊണ്ടാണ് ഇന്ത്യയുടെ ശത്രുക്കളെ പോലെ പ്രവർത്തിക്കുന്നത്; പെഗാസസ് വിഷയത്തിൽ കേന്ദ്രത്തിനെതിരെ കോൺഗ്രസ്

മിസൈൽ ഉൾപ്പെടെയുള്ള ആയുധങ്ങൾക്കായുള്ള രണ്ട് ബില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന്റെ ഭാഗമായി 2017 ൽ കേന്ദ്ര സർക്കാർ ഇസ്രായേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് വാങ്ങിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പെഗാസസ് വിഷയത്തിൽ കേന്ദ്രത്തിനെതിരെ കോൺഗ്രസ് എന്തുകൊണ്ടാണ് മോദി സർക്കാർ ഇന്ത്യയുടെ ശത്രുക്കളെപ്പോലെ പ്രവർത്തിക്കുകയും ഇന്ത്യൻ പൗരന്മാർക്കെതിരെ യുദ്ധം ചെയ്യുന്നതെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ചോദിച്ചു. “പെഗാസസ് ഉപയോഗിച്ചുള്ള നിയമവിരുദ്ധമായ ഒളിച്ചുകളി രാജ്യദ്രോഹത്തിന് തുല്യമാണ്. ആരും നിയമത്തിന് അതീതരല്ല, നീതി ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ […]

Read More
 കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു മുഖം നിങ്ങള്‍ കാണുന്നുണ്ടോ?മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന സൂചന നല്‍കി പ്രിയങ്ക

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു മുഖം നിങ്ങള്‍ കാണുന്നുണ്ടോ?മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന സൂചന നല്‍കി പ്രിയങ്ക

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായി പ്രിയങ്ക തന്നെയാണ് ഇത്തരത്തിലൊരു സൂചന നല്‍കിയത്.‘ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു മുഖം നിങ്ങള്‍ കാണുന്നുണ്ടോ? എന്റെ മുഖം നിങ്ങള്‍ക്ക് എല്ലായിടത്തും കാണാന്‍ സാധിക്കും’ എന്നായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ മറുപടി.യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക മല്‍സരിക്കുമോ എന്നതില്‍ വ്യക്തതയില്ല. യു.പിയില്‍ മറ്റ് പാര്‍ട്ടികളെല്ലാം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കഴിഞ്ഞു. ആദിത്യനാഥാണ് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി, അഖിലേഷ് യാദവ് […]

Read More
 ബിജെപിയുടെ വിദ്വേഷരാഷ്ട്രീയം രാജ്യത്തിന് ദോഷകരം ;വിദ്വേഷത്തെ സാഹോദര്യം കൊണ്ട് എതിരിടാന്‍ ജനങ്ങള്‍ തന്നോടൊപ്പം അണിനിരക്കണം ; രാഹുൽ ഗാന്ധി

ബിജെപിയുടെ വിദ്വേഷരാഷ്ട്രീയം രാജ്യത്തിന് ദോഷകരം ;വിദ്വേഷത്തെ സാഹോദര്യം കൊണ്ട് എതിരിടാന്‍ ജനങ്ങള്‍ തന്നോടൊപ്പം അണിനിരക്കണം ; രാഹുൽ ഗാന്ധി

ബിജെപിയുടെ വിദ്വേഷരാഷ്ട്രീയം രാജ്യത്തിന് ദോഷകരമാണെന്നും വിദ്വേഷത്തെ സാഹോദര്യം കൊണ്ട് എതിരിടാന്‍ ജനങ്ങള്‍ തന്നോടൊപ്പം അണിനിരക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപി സര്‍ക്കാരിന്റെ വലിയ ന്യൂനതയേതെന്ന് ആരാഞ്ഞുകൊണ്ട് ട്വിറ്ററില്‍ രാഹുല്‍ നടത്തിയ അഭിപ്രായ സർവേയിൽ 347,396 പേര്‍ പങ്കെടുത്തു ഇതിൽ 35 ശതമാനം ആളുകളും ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം വലിയ ന്യൂനതയായി ചൂണ്ടിക്കാട്ടി. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു വിദ്വേഷത്തെ എതിരിടാനുള്ള രാഹുലിന്റെ ആഹ്വാനം. രാജ്യത്ത് തൊഴിലില്ലായ്മയ്ക്ക് ബിജെപിയുടെ വിദ്വേഷം കാരണമാകുന്നുവെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. സാമൂഹിക സമാധാനമില്ലാതെ ആഭ്യന്തര […]

Read More
 അൽവാറിൽ ഭിന്നശേഷിക്കാരി കൂട്ട ബലാത്സംഗത്തിനിരയായി; സംഭവത്തിൽ രാജസ്ഥാൻ സർക്കാറിനെ വിമർശിച്ച് ബിജെപി

അൽവാറിൽ ഭിന്നശേഷിക്കാരി കൂട്ട ബലാത്സംഗത്തിനിരയായി; സംഭവത്തിൽ രാജസ്ഥാൻ സർക്കാറിനെ വിമർശിച്ച് ബിജെപി

രാജസ്ഥാനിലെ അൽവാറിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും കുറ്റവാളികളെ കണ്ടെത്താത്തതിലും കോൺഗ്രസ് നേതാക്കൾ മൗനം പാലിക്കുന്നതിനും രാജസ്ഥാൻ സർക്കാരിനെ വിമർശിച്ച് ബിജെപി രംഗത്തെത്തി. സംഭവം നടന്നത് ഉത്തർപ്രദേശിലായിരുന്നെങ്കിൽ പ്രിയങ്ക ഗാന്ധി ഇതിനോടകം പ്രതിഷേധമുയർത്തുമായിരുന്നു, എന്നാൽ ഇപ്പോൾ നിശബ്ദയാണെന്ന് ഷെഹ്സാദ് പുനെവാലെ ട്വിറ്ററിൽ കുറിച്ചു . കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി പൊലീസ് വ്യക്തമാക്കി. അതേസമയം ജയ്പൂറിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന പെൺകുട്ടിക്ക് […]

Read More