ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ ഒരാഴ്ച കോൺഗ്രസ് ദുഃഖാചരണം

ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ ഒരാഴ്ച കോൺഗ്രസ് ദുഃഖാചരണം

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒരാഴ്ച നീണ്ടുനിൽക്കുന്ന ദുഃഖാചരണം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി പ്രഖ്യാപിച്ചു. ഈ മാസം 22ന് കോഴിക്കോട് നടത്താൻ നിശ്ചയിച്ചിരുന്ന ജനസദസ്സ് ഉൾപ്പെടെയുള്ള കെപിസിസിയുടെയും കോൺഗ്രസിന്റെയും പോഷകസംഘടനകളുടെയും സെല്ലുകളുടെയും എല്ലാ പൊതുപരിപാടികളും ഒരാഴ്ചത്തേക്ക് മാറ്റിവെച്ചു . ജില്ല ,ബ്ലോക്ക് , മണ്ഡലം ,ബൂത്ത്, സിയുസി തലങ്ങളിൽ ഈ ഒരാഴ്ചക്കാലം ഉമ്മൻചാണ്ടിയുടെ അനുസ്മരണ പരിപാടികൾ നടത്തണമെന്നും സുധാകരൻ പറഞ്ഞു.

Read More
 സെമിനാറിലേക്ക് കോൺഗ്രസിനെ ക്ഷണിക്കില്ലെന്ന് ആവർത്തിച്ച് എം വി ഗോവിന്ദൻ

സെമിനാറിലേക്ക് കോൺഗ്രസിനെ ക്ഷണിക്കില്ലെന്ന് ആവർത്തിച്ച് എം വി ഗോവിന്ദൻ

ജമാഅത്തെ ഇസ്ലാമിയും കോൺഗ്രസും ചേർന്ന് ഐക്യ പ്രസ്ഥാനം നടത്തുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. ആദ്യം ഏക സിവിൽ കോഡിനെതിരെ കോൺഗ്രസ് കൃത്യമായ നിലപാട് പറയട്ടെയെന്നും സെമിനാറിലേക്ക് കോൺഗ്രസിനെ ക്ഷണിക്കില്ലെന്നും ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളോട് പറഞ്ഞു. സെമിനാറിനു ദേശീയ പ്രാധാന്യമുണ്ട്. ബിജെപി, ആർഎസ്എസ് അജണ്ടയ്ക്കെതിരാണ്. കോൺഗ്രസിനെ ക്ഷണിക്കില്ല. കേവലം ബില്ലല്ല ഇത്. ഹിന്ദുത്വ അജണ്ട നടപ്പാക്കലാണ്. ഫാസിസമാണ്. വർഗീയ നിലപാട് സ്വീകരിക്കാനാവില്ല. കലാപം ഉണ്ടാക്കാനാണിത്. ഏക സിവിൽ കോഡിനെതിരെ കോൺഗ്രസ്‌ കൃത്യമായ നിലപാട് പറയട്ടെ. […]

Read More
 ലീഗിനെ മുന്നണി മാറ്റത്തിന് പ്രേ രിപ്പിക്കാനല്ല സെമിനാർ; കോൺഗ്രസിന്റേത് മൃദു ഹിന്ദുത്വ നിലപാട് ; എളമരം കരീം

ലീഗിനെ മുന്നണി മാറ്റത്തിന് പ്രേ രിപ്പിക്കാനല്ല സെമിനാർ; കോൺഗ്രസിന്റേത് മൃദു ഹിന്ദുത്വ നിലപാട് ; എളമരം കരീം

ഏകീകൃത സിവില്‍ കോഡിനെതിരായ സെമിനാർ മുസ്ലിം മുസ്ലിം ലീഗിനെ മുന്നണി മാറ്റത്തിന് പ്രേരിപ്പിക്കാൻ അല്ലെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം.കോണ്‍ഗ്രസിനെ സഹകരിപ്പിക്കാന്‍ സിപിഐഎമ്മിന് ബുദ്ധിമുട്ടില്ല. എന്നാല്‍ ഏകീകൃത സിവില്‍ കോഡിന് കോണ്‍ഗ്രസിന് വ്യക്തമായ നിലപാടില്ല. ഉണ്ടായിരുന്നെങ്കില്‍ അവരെയും സെമിനാറിലേക്ക് ക്ഷണിച്ചേനെയെന്നും എളമരം കരീം പറഞ്ഞു കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ അവ്യക്തതയാണ്. മൃദു ഹിന്ദുത്വ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. അതുകൊണ്ടാണ് അവരെ ക്ഷണിക്കാത്തത്. കോണ്‍ഗ്രസിന്റെ നിലപാടില്‍ മതനിരപേക്ഷ കക്ഷികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ആശങ്കയുണ്ടെന്നും കളമരം കരീം പറഞ്ഞു. അതേ […]

Read More
 രാഹുൽ ഗാന്ധി ശക്തനായി മുന്നേറും; പിന്തുണയുമായി നേതാക്കൾ; ഹൈക്കോടതി വിധിക്കെതിരെ കോൺഗ്രസ് ആസ്ഥാനത്ത് പ്രതിഷേധം

രാഹുൽ ഗാന്ധി ശക്തനായി മുന്നേറും; പിന്തുണയുമായി നേതാക്കൾ; ഹൈക്കോടതി വിധിക്കെതിരെ കോൺഗ്രസ് ആസ്ഥാനത്ത് പ്രതിഷേധം

അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളിയ ഗുജറാത്ത് ഹൈക്കോടതിയുടെ വിധിക്കെതിരെ കോൺഗ്രസ് ആസ്ഥാനത്ത് പ്രതിഷേധം. ഡല്‍ഹിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനത്താണ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി തടിച്ചുകൂടിയത് രാജ്യത്താകമാനം പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. ഗുജറാത്തില്‍ ജുഡീഷ്യറിയെ ഭയപ്പെടുത്തി കൂടെ നിര്‍ത്തുന്ന സമീപനമാണ് ബിജെപിയുടേതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പ്രതികരിച്ചു. ഗുജറാത്തില്‍ നിന്നും അനുകൂലമായ വിധി രാഹുല്‍ ഗാന്ധിക്കുണ്ടാവുമെന്ന് പ്രതീക്ഷയില്ലായിരുന്നു. സുപ്രീംകോടതിയെ സമീപിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. രാഷ്ട്രീയമായ പരാമര്‍ശമാണ് ജഡ്ജി നടത്തിയിരിക്കുന്നതെന്നാണ് മനസ്സിലാക്കുന്നത്. സുപ്രീംകോടതിയില്‍ നിന്നും […]

Read More
 ട്രെയിൻ ദുരന്തം; പ്രധാനമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം; രാഷ്ട്രീയവൽക്കരിക്കരുതെന്ന് ബി ജെ പി

ട്രെയിൻ ദുരന്തം; പ്രധാനമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം; രാഷ്ട്രീയവൽക്കരിക്കരുതെന്ന് ബി ജെ പി

ഒഡിഷ ട്രെയിൻ ദുരന്തത്തിൽ പ്രതിപക്ഷത്തിന് നേരെ വിമവിമര്ശനവുമായി ബി ജെ പി. ട്രെയിന്‍ ദുരന്തത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.യുപിഎ കാലത്തെ റെയില്‍വേ മന്ത്രിമാര്‍ ദുരന്തമായിരുന്നുവെന്നും ബിജെപി ഭരണത്തിൽ റെയില്‍വേ രംഗത്ത് വികസനത്തിനൊപ്പം സുരക്ഷയും സർക്കാര്‍ മെച്ചപ്പെടുത്തിയെന്നും ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പ്രതികരിച്ചു.ഇന്ത്യയിലെ എക്കാലത്തെയും യോഗ്യതയുള്ള റെയില്‍വേ മന്ത്രിയാണ് അശ്വിനി വൈഷണവ്. മമത, നിതീഷ് കുമാർ, ലാലു പ്രസാദ് എന്നീ മുന്‍ റെയില്‍വേ മന്ത്രിമാരുടെ കാലത്തെ ട്രെയിന്‍ അപകടങ്ങള്‍ പങ്കുവെച്ചാണ് ബിജെപിയുടെ വിമർശനം. […]

Read More
 യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം; ഡി കെ ശിവകുമാർ നാളെ തൃശൂരിൽ

യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം; ഡി കെ ശിവകുമാർ നാളെ തൃശൂരിൽ

ഡി കെ ശിവകുമാർ നാളെ തൃശൂരിൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുളള പൊതുസമ്മേളനത്തിൽ പങ്കെടുക്കും. അതേസമയം ഇന്ന് മുൻകാല നേതാക്കളുടെ സംഗമം നടക്കും. മറ്റന്നാൾ പ്രതിനിധി സമ്മേളനം നടക്കും. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമാർ, ജില്ലാ പ്രസിഡന്റുമാർ, കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുക്കുന്ന സംഗമം മുൻ കേന്ദ്രമന്ത്രി വയലാർ രവി ഉദ്ഘാടനം ചെയ്യും. മറ്റന്നാൾ പ്രതിനിധി സമ്മേളനം നടക്കും.സംഘടനാ വിഷങ്ങൾ ഉൾപ്പെടെ ചർച്ചയായേക്കും. പഴയകാല നേതാക്കളുടെ സംഗമം അവിസ്‌മരണീയ ചടങ്ങാക്കി മാറ്റും. കെ.സി. വേണുഗോപാൽ, […]

Read More
 കോൺഗ്രസ് നേതാവിൻ്റെ സഹോദരൻ്റെ വീട്ടിൽ റെയ്ഡ്; ഒരു കോടി രൂപ കണ്ടെത്തിയത് മരത്തിൽ നിന്ന്

കോൺഗ്രസ് നേതാവിൻ്റെ സഹോദരൻ്റെ വീട്ടിൽ റെയ്ഡ്; ഒരു കോടി രൂപ കണ്ടെത്തിയത് മരത്തിൽ നിന്ന്

തെരെഞ്ഞെടുപ്പ് അടുത്ത കർണാടകയിൽ പോലീസ് നടത്തിയ പരിശോധനയിൽ കുടുങ്ങി കോൺഗ്രസ് നേതാവിന്റെ സഹോദരൻ. കർണാടക കോൺഗ്രസ് നേതാവ് അശോക് കുമാർ റായുടെ സഹോദരൻ സുബ്രഹ്‌മണ്യ റായുടെ മൈസൂരിലെ വീട്ടിൽ ഐടി വകുപ്പ് നടത്തിയ ഒരു കോടിയോളം രൂപ വീടിന്റെ അടുത്തുള്ള മരത്തിന്റെ മുകളിൽ നിന്ന് കണ്ടെത്തി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കർണാടക പോലീസ് പരിശോധനകൾ ശക്തമാക്കിയത്. ഇങ്ങനെയുള്ള ഒരു പരിശോധനയ്ക്കിടെ സുബ്രഹ്‌മണ്യ റായുടെ വീട്ടിലെ മരത്തിൽ, ഒരു പെട്ടിയിലൊളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്. കർണാടകയിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനു […]

Read More
 അദാനി, പുൽവാമ വിഷയങ്ങളിൽ മോദി മൗനത്തിൽ; നൂറാം മൻ കി ബാത്തിനെ പരിഹസിച്ച് കോൺഗ്രസ്

അദാനി, പുൽവാമ വിഷയങ്ങളിൽ മോദി മൗനത്തിൽ; നൂറാം മൻ കി ബാത്തിനെ പരിഹസിച്ച് കോൺഗ്രസ്

പ്രധാന മന്ത്രിയുടെ നൂറാം മൻ കി ബാത്തിനെ പരിഹസിച്ച് കോൺഗ്രസ്. മൻ കി ബാത്ത് ആഘോഷിക്കപ്പെടുമ്പോളും ചൈന, അദാനി, പുൽവാമ വിഷയങ്ങളിൽ മോദി മൗനത്തിലെന്ന് ജയറാം രമേശ് പരിഹസിച്ചു. അതേ സമയം, മൻ കി ബാത്തിനെ ഭിനന്ദിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ് രം​ഗത്തെത്തി. വിശാലഹൃദയമുള്ളവർക്കേ ജനങ്ങളുമായി ഇങ്ങനെ സംവദിക്കാൻ കഴിയൂവെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. 2014 ഒക്ടോബർ മൂന്നിന് തുടങ്ങിയ മൻ കി ബാത്തിന്റെ നൂറാമത്തെഎപ്പിസോഡാണ് ഇന്ന് പുറത്തു വനാഥ്.നൂറാമത്തെ എപ്പിസോഡിൽ, ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചവരില്‍ […]

Read More
 ബി ജെ പി വിട്ട ജഗദീഷ് ഷെട്ടർ കോൺഗ്രസിൽ ചേർന്നു

ബി ജെ പി വിട്ട ജഗദീഷ് ഷെട്ടർ കോൺഗ്രസിൽ ചേർന്നു

ബി ജെ പി യിൽ നിന്ന് രാജി വെച്ച മുൻ കർണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ കോൺഗ്രസിൽ ചേർന്നു. താൻ തുറന്ന മനസോടെയാണ് കോൺഗ്രസിൽ ചേർന്നതെന്നും തന്നെ പാർട്ടി ഹൃദയ പൂർവം സ്വാഗതം ചെയ്‌തെന്നും നേതാവ് പറഞ്ഞു. തന്നെ ക്ഷണിച്ചത് മല്ലികാർജുൻ ഖർഗെ മുതൽ ഡി കെ ശിവകുമാർ വരെയുള്ള നേതാക്കൾ ഒന്നിച്ചാണെന്നും രണ്ടാമതൊന്ന് ആലോചിക്കാതെ താൻ കോൺഗ്രസിൽ ചേരാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഷെട്ടർ പറഞ്ഞു. ജഗദീഷ് ഷെട്ടർ പാർട്ടിക്ക് മുന്നിൽ ഒരു ഡിമാന്റും വെച്ചിട്ടില്ലെന്ന് ഡി കെ […]

Read More
 നിതീഷിന്റെ ആദ്യ ചുവടുവെപ്പ്; പ്രതിപക്ഷ സഖ്യത്തിനായി രാഹുലിന്റെ അടുത്തെത്തി

നിതീഷിന്റെ ആദ്യ ചുവടുവെപ്പ്; പ്രതിപക്ഷ സഖ്യത്തിനായി രാഹുലിന്റെ അടുത്തെത്തി

ഡൽഹി: സംയുക്ത പ്രതിപക്ഷ സഖ്യത്തിനായി ആദ്യ ചുവടുവെച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അദ്ദേഹം ഇന്ന് കാണാനെത്തി. ഉപമുഖ്യമന്ത്രി തേജസ്വി യാദവും കൂടിക്കാഴ്ച്ചയിലുണ്ടായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ദില്ലിയിലെ രാഹുലിന്റെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. യോഗത്തില്‍ ജെഡിയു പ്രസിഡന്റ് ലാലന്‍ സിംഗും പങ്കെടുത്തു. പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള ചരിത്രപരമായ നടപടിയാണിതെന്ന് രാഹുല്‍ പറഞ്ഞു.

Read More