രണ്ട് ഡോസ് വാക്‌സിനെടുത്ത ഡോക്ടറില്‍ രണ്ട് കൊവിഡ് വകഭേദങ്ങള്‍ കണ്ടെത്തി

രണ്ട് ഡോസ് വാക്‌സിനെടുത്ത ഡോക്ടറില്‍ രണ്ട് കൊവിഡ് വകഭേദങ്ങള്‍ കണ്ടെത്തി

രണ്ട് ഡോസ് വാക്സിനുകളും സ്വീകരിച്ച വനിത ഡോക്ടറില്‍ ആല്‍ഫ, ഡെല്‍റ്റ എന്നീ കൊവിഡ് വകഭേദങ്ങള്‍ കണ്ടെത്തി. സാധാരണ ഗതിയില്‍ ഒരാളില്‍ ഇരട്ട വകഭേദങ്ങള്‍ വരുന്നത് അപകടകരമായ അവസ്ഥയാണ്. എന്നാല്‍ വാക്സിന്റെ ഗുണമേന്മയാല്‍ ഗുവാഹത്തിയില്‍ അസുഖം ബാധിച്ച ഡോക്ടര്‍ പൂര്‍ണ ആരോഗ്യവതിയാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ അറിയിച്ചു. ഗുവാഹത്തി റീജിയണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്ററിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. ബി ജെ ബോര്‍കകോട്ടി പറഞ്ഞു. തൊണ്ടവേദന, ശരീരവേദന, ഉറക്കമില്ലായ്മ എന്നീ ബുദ്ധിമുട്ടുകളാണ് രോഗ ബാധിതയായ ഡോക്ടര്‍ക്ക് ഉണ്ടായിരുന്നത്. യുകെ, ബ്രസീല്‍, […]

Read More
 കോവിഡ് വാക്‌സിൻ രണ്ട് ഡോസുമെടുത്ത ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്ക് വൈറസ് ബാധ

കോവിഡ് വാക്‌സിൻ രണ്ട് ഡോസുമെടുത്ത ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്ക് വൈറസ് ബാധ

കോവിഡ് വാക്സിന്‍റെ രണ്ടു ഡോസുമെടുത്ത ബ്രിട്ടീഷ് ആരോഗ്യമന്ത്രി സാജിദ് ജാവിദിന് വൈറസ് ബാധ സ്ഥിരീകരിച്ചുമൂന്നാഴ്ച മുമ്പാണ് സാജിദ് ജാവിദ് ആരോഗ്യ മന്ത്രിയായി ചുമതലയേറ്റത്. ‘ഇന്ന് രാവിലെ കോവിഡ് പോസിറ്റീവായി. പിസിആർ പരിശോധന വഴി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വീട്ടിൽ നിന്ന് ജോലി തുടരും’ – അദ്ദേഹം ട്വീറ്റ് ചെയ്തു. മാർച്ച് 17നാണ് ജാവിദ് ആദ്യ ഡോസ് സ്വീകരിച്ചത്. മെയ് 16നാണ് രണ്ടാം ഡോസെടുത്തത്.ചെറിയ ലക്ഷണങ്ങളേ ഉണ്ടായിരുന്നുള്ളൂവെന്നും വാക്‌സിന് നന്ദി പറയുന്നതായും മന്ത്രി പറഞ്ഞു. അതേസമയം, വാക്‌സിൻ കുത്തിവച്ചാലും […]

Read More
 ടോക്യോ ഒളിംപിക്‌സ് ; രണ്ട് അത്‌ലറ്റുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ടോക്യോ ഒളിംപിക്‌സ് ; രണ്ട് അത്‌ലറ്റുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഒളിംപിക്‌സിന് തിരി തെളിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ കൊവിഡ് ബാധ വലിയ ഭീഷണിയാവുകയാണ്. ഒളിംപിക്‌സിനെത്തിയ രണ്ട് അത്‌ലറ്റുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവര്‍ ഏത് രാജ്യത്തിന്‍റെ താരങ്ങളാണെന്ന വിവരം സംഘാടകര്‍ പുറത്തുവിട്ടിട്ടില്ല. ഇതോടെ ഒളിംപിക്‌ വില്ലേജില്‍ കൊവിഡ് കണ്ടെത്തിയവരുടെ എണ്ണം മൂന്നായി. ഇന്നലെ ഒരു വിദേശ ഒഫീഷ്യലിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജപ്പാനിലെ ടോക്യോ നഗരത്തില്‍ ഈ മാസം 23നാണ് ഒളിംപിക്‌സിന് തുടക്കമാകുന്നത്. കൊവിഡ് ഡെല്‍റ്റാ വകഭേദം പടരുന്നതിനാല്‍ ടോക്യോയില്‍ ആരോഗ്യ അടിയന്തരാവസ്ഥയിലാണ് ഒളിംപിക്‌സ് നടക്കുന്നത്. ജൂലൈ 12 മുതല്‍ […]

Read More
 ടോക്കിയോ ഒളിംപ്ക്‌സ് വില്ലേജില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു

ടോക്കിയോ ഒളിംപ്ക്‌സ് വില്ലേജില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു

ടോക്കിയോ ഒളിംപ്ക്‌സ് വില്ലേജില്‍ ആദ്യമായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഒളിംപ്ക്‌സ് മത്സരങ്ങള്‍ തുടങ്ങാന്‍ ആറ് ദിവസം മാത്രം ശേഷിച്ചിരിക്കേ ആണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൂടുതല്‍ പേര്‍ രോഗബാധിതരായിട്ടുണ്ടോയെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വിദേശത്ത് നിന്നുമെത്തിയ ഒഫീഷ്യലിനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ‘വില്ലേജിലെ ഒരാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. വില്ലേജില്‍ നടത്തുന്ന പരിശോധനയില്‍ ആദ്യമായി കൊവിഡ് പോസിറ്റീവ് ആകുന്ന കേസാണിത്,’ ടോക്കിയോ ഓര്‍ഗനൈസിംഗ് കമ്മിറ്റി വക്താവായ മാസ തക്കായ അറിയിച്ചു.

Read More
 കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ഗൗരവകരമെന്ന് പ്രധാനമന്ത്രി

കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ഗൗരവകരമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുമ്പോഴും കേരളത്തിലും മഹാരാഷ്ട്രയിലും കേസുകള്‍ വര്‍ധിക്കുന്നത് ഗൗരവകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കൊവിഡ് സ്ഥിതിഗതികളെ കുറിച്ച് തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഒഡീഷ, മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു പ്രതികരണം. രാജ്യത്തെ കൊവിഡ് രണ്ടാം തരംഗം നിയന്ത്രണ വിധേയമാണെന്നാണ് കണക്കാക്കുന്നത്. രണ്ടാം തരംഗം എവിടെ തുടങ്ങിയോ അവിടെ സ്ഥിതിഗതികള്‍ ആദ്യം നിയന്ത്രണ വിധേമാവുമെന്നാണ് വിദഗ്ദര്‍ പറഞ്ഞത്. എന്നാല്‍ അതേ സമയത്ത് തന്നെ മഹാരാഷ്ട്രയിലും കേരളത്തിലും കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഗൗരവമേറിയ […]

Read More
 മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നു; മൂന്നാം തരംഗത്തിന്റെ മുന്നോടിയാകാമെന്ന് വിദഗ്‌ധർ

മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നു; മൂന്നാം തരംഗത്തിന്റെ മുന്നോടിയാകാമെന്ന് വിദഗ്‌ധർ

മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നത് മൂന്നാം തരംഗത്തിന്റെ മുന്നോടിയാകാമെന്ന് വിദഗ്‌ധർ. മഹാരാഷ്ട്രയിൽ ജൂലൈ മാസത്തിന്റെ ആദ്യ 11 ദിവസത്തിനിടയിൽ റിപ്പോർട്ട് ചെയ്തത് 88,130 കൊവിഡ്‌ കേസുകളാണ്. ഇത് മൂന്നാം തരംഗത്തിന്റെ മുന്നോടിയാകാമെന്നാണ് വിദഗ്‌ധർ മുന്നറിയിപ്പ് നൽകിയത്. മഹാരാഷ്ട്രയിലെ കോലാപ്പൂർ ജില്ലയിൽ മാത്രമായി 3000 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ മൂന്ന് ദിവസമായി മുംബൈയിൽ നിന്ന് മാത്രം 600 ഓളം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോലാപൂരിലെ അപൂർവമായ സാഹചര്യമാണെന്നും, വാക്‌സിനേഷൻ ശതമാനം ഏറ്റവും കൂടുതലുള്ള കോലാപൂരിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി […]

Read More
 രാജ്യത്ത് ആദ്യമായി കൊവിഡ് രോഗം സ്ഥിരീകരിച്ച പെണ്‍കുട്ടിക്ക് വീണ്ടും കൊവിഡ്

രാജ്യത്ത് ആദ്യമായി കൊവിഡ് രോഗം സ്ഥിരീകരിച്ച പെണ്‍കുട്ടിക്ക് വീണ്ടും കൊവിഡ്

രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച തൃശൂരിലെ പെണ്‍കുട്ടിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചുവുഹാനിൽ മെഡിക്കല്‍ വിദ്യാര്‍ഥിനി ആയിരുന്ന തൃശ്ശൂര്‍ സ്വദേശിനിക്കാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. പെണ്‍കുട്ടിക്ക് കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവര്‍ ഡല്‍ഹിക്ക് പോകുന്നതിനായി നടത്തിയ പരിശോധനയിലാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. കുട്ടി വാക്‌സിനെടുത്തിരുന്നില്ല. ഇവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും ഡിഎംഒ അറിയിച്ചു. ആദ്യതവണ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഇവര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. വുഹാനില്‍ കോവിഡ് 19 വ്യാപനം രൂക്ഷമായിരുന്ന സമയത്താണ് അവിടെ മെഡിക്കല്‍ […]

Read More
 കോവിഡ്; കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസംഘം സംതൃപ്തർ; വീണ ജോർജ്

കോവിഡ്; കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസംഘം സംതൃപ്തർ; വീണ ജോർജ്

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസംഘം സംതൃപ്തി രേഖപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വാക്സിൻ വിതരണം വേഗത്തിലാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക നിർദേശങ്ങളൊന്നും കേന്ദ്ര സംഘം നൽകിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും സംഘാംഗങ്ങളുമായി ചര്‍ച്ച ചെയ്തുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അടിസ്​ഥാന സൗകര്യങ്ങൾ, ആശുപത്രികളിലെ ചികിത്സ എന്നിവയെല്ലാമാണ്​ കേന്ദ്ര സംഘം പരിശോധിച്ചത്. രണ്ടാം തരംഗം മറികടക്കാത്തതിനാൽ സംസ്ഥാനത്തെ നിയന്ത്രണങ്ങൾ തുടരണമെന്നാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ രണ്ടരലക്ഷം മുതല്‍ മൂന്നു ലക്ഷം ഡോസ് […]

Read More
 ടീമിലെ ഏഴു പേർക്ക് കോവിഡ്; പാകിസ്താനുമായി പാരമ്പരക്കൊരുങ്ങുന്ന ഇംഗ്ലണ്ടിന് തിരിച്ചടി

ടീമിലെ ഏഴു പേർക്ക് കോവിഡ്; പാകിസ്താനുമായി പാരമ്പരക്കൊരുങ്ങുന്ന ഇംഗ്ലണ്ടിന് തിരിച്ചടി

പാകിസ്​താനെതിരെ ഏകദിന പരമ്പരക്ക്​ ഒരുങ്ങാനിരിക്കവേ ഇംഗ്ലണ്ട്​ ടീമിലെ ഏഴുപേർക്ക്​ കോവിഡ്​. മൂന്നു കളിക്കാർക്കും മറ്റുള്ള നാലുപേർക്കുമാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. എന്നാൽ പാകിസ്​താനുമായുള്ള പരമ്പര മുൻ കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന്​ ഇ.സി.ബി അറിയിച്ചു. പരിക്ക്​ മാറിയെത്തിയ ബെൻ സ്​റ്റോക്​സാകും ടീമിനെ നയിക്കുക. ഇംഗ്ലണ്ടിലെ ആരോഗ്യ വിഭാഗത്തിന്‍റെ സഹകരണത്തോ​െട കോവിഡ്​ ബാധിതരെ നിരീക്ഷിക്കു​െമന്നും ടീമംഗങ്ങളെ ഐസൊലേഷനിലാക്കുമെന്നും ഇ.സി.ബി അറിയിച്ചു. താരങ്ങളെല്ലാം ഐസെ​ാലേഷനിലാകുന്നതോടെ ‘പുത്തൻ’ ടീമാകും പാകിസ്​താനെതിരെ കളിക്കാനിറങ്ങുക. ജൂലൈ എട്ടുമുതലാണ്​ പാകിസ്​താനുമായുള്ള മൂന്നു മത്സരങ്ങൾ അടങ്ങിയ ഏകദിന […]

Read More
 കോവിഡ് മൂന്നാം തരംഗം അടുത്ത മാസത്തോടെ; സെപ്റ്റംബര്‍ മാസത്തോടെ മൂര്‍ധന്യത്തിലെത്തുമെന്ന് റിപ്പോർട്ട്

കോവിഡ് മൂന്നാം തരംഗം അടുത്ത മാസത്തോടെ; സെപ്റ്റംബര്‍ മാസത്തോടെ മൂര്‍ധന്യത്തിലെത്തുമെന്ന് റിപ്പോർട്ട്

രാജ്യത്ത് കോവിഡിന്‍റെ മൂന്നാം തരംഗ വ്യാപനം അടുത്തമാസത്തോടെയുണ്ടാകുമെന്ന് എസ്.ബി.ഐ ഗവേഷണ റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ മാസത്തോടെ മൂന്നാം തരംഗം മൂര്‍ധന്യത്തിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂലൈ രണ്ടാം വാരത്തോടെ ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 10,000ത്തിലേക്ക് ചുരുങ്ങുമെന്നും ആഗസ്റ്റ് പകുതിയോടെ കേസുകള്‍ വര്‍ധിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ഏപ്രിലില്‍ ആരംഭിച്ച രണ്ടാം തരംഗം മെയ് മാസത്തോടെയാണ് മൂര്‍ധന്യത്തിലെത്തിയതെന്നും ഡല്‍ഹി, മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് കുടുംബങ്ങളെയാണ് രണ്ടാം തരംഗം ബാധിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Read More