സംസ്ഥാനത്ത് ഇന്ന് 41, 971 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 41, 971 പേർക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസര്‍ഗോഡ് 1749, വയനാട് 1196, പത്തനംതിട്ട 1180, ഇടുക്കി 1053 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Read More
 അസൗകര്യങ്ങൾ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് തടയരുത്; സുപ്രീം കോടതി

അസൗകര്യങ്ങൾ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് തടയരുത്; സുപ്രീം കോടതി

രാജ്യത്ത് കൊവിഡ് കേസുകൾ കതിച്ചുയരുമ്പോൾ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടുന്നവർക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് സുപ്രീംകോടതി. യുപി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഓക്സിജൻ ദൗർലഭ്യതയെക്കുറിച്ച് ട്വീറ്റ് ചെയ്തയാൾക്കെതിരെ നടപടി എടുത്തെന്ന വാർച്ച ചർച്ചയാകുന്നകിനിടെയാണ് കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്.പൗരന്മാര്‍ അവരുടെ ദുരിതം സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും ആശയവിനിമയം നടത്തുന്നുണ്ടെങ്കില്‍ അത് തെറ്റായ വിവരമാണെന്ന് പറയാനാവില്ല. അതിന്റെ പേരില്‍ ഏതെങ്കിലും പൗരനെ സംസ്ഥാന സര്‍ക്കാരുകളും പോലീസും ഉപദ്രവിക്കാന്‍ നിന്നാല്‍ അത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഈ സന്ദേശം എല്ലാ സംസ്ഥാനങ്ങള്‍ക്കും ഡിജിപിമാര്‍ക്കും […]

Read More
 കേരളത്തിലെ കൊവിഡ് സാഹചര്യം ഗുരുതരമെന്ന് ഹൈക്കോടതി

കേരളത്തിലെ കൊവിഡ് സാഹചര്യം ഗുരുതരമെന്ന് ഹൈക്കോടതി

കൊവിഡ് അതിതീവ്ര വ്യാപനവുമായി ബന്ധപ്പെട്ട് സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. സ്വകാര്യ ആശുപത്രികള്‍ കൊവിഡ് രോഗികളില്‍ നിന്ന് ഈടാക്കുന്ന ചികിത്സാ ചെലവ് രോഗതീവ്രതയേക്കാള്‍ പതിന്മടങ്ങാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.സ്വകാര്യ ആശുപത്രികളിലെ ഫീസ് സംബന്ധിച്ച് എന്താണ് ചെയ്യാനാവുക എന്ന് എത്രയും പെട്ടന്ന് അറിയിക്കാന്‍ കോടതി ഇടക്കാല ഉത്തരവിട്ടു. കൊവിഡ് സാഹചര്യം മുതലെടുത്ത് സ്വകാര്യ ആശുപത്രികള്‍ വന്‍ തോതിലുള്ള െകാള്ള ലാഭം ഉണ്ടാക്കുന്നു എന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞത്.ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്തു ചെയ്യാനാവുമെന്ന് കോടതി ആരാഞ്ഞു. മാര്‍ച്ച് ഏഴാം തീയതി ഇതുമായി ബന്ധപ്പെട്ട് […]

Read More
 കൊവിഡ് എമർജൻസി കിറ്റുമായി അമേരിക്കയിൽ നിന്നുള്ള ആദ്യ വിമാനം ഇന്ത്യയിൽ

കൊവിഡ് എമർജൻസി കിറ്റുമായി അമേരിക്കയിൽ നിന്നുള്ള ആദ്യ വിമാനം ഇന്ത്യയിൽ

​ഗുരുതരമായ കൊവിഡ് പ്രതിസന്ധിയിലൂടെ ഇന്ത്യ കടന്നു പോകുമ്പോൾ അമേരിക്കയിൽ നിന്നുള്ള കൊവിഡ് എമർജൻസി എയ്ഡ് ഇന്ത്യയിലെത്തി. നാനൂറിലധികം ഓക്സിജൻ സിലിണ്ടറുകൾ, പത്ത് ലക്ഷത്തിലധികം റാപിഡ് കൊറോണ ടെസ്റ്റ് കിറ്റ്സ്, ആശുപത്രി ഉപകരണങ്ങൾ, തുടങ്ങിയവയാണ് അമേരിക്ക ഇന്ത്യയ്ക്ക് നൽകിയത്. വെള്ളിയാഴ്ച പുലർച്ചെയാണ് അമേരിക്കയിൽ നിന്നുള്ള വിമാനം ഇന്ത്യയിലെത്തിയത്. നേരത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യയ്ക്ക് സഹായം നൽകുമെന്ന് അറിയിച്ചിരുന്നു. കൊവിഡിന്റെ തുടക്കഘട്ടങ്ങളിൽ അമേരിക്കയെ ഇന്ത്യയെ സഹായിച്ചതുപോലെ തങ്ങളും ഈ വിഷമഘട്ടത്തിൽ ഇന്ത്യയെ സഹായിക്കുമെന്നായിരുന്നു ബൈഡൻ പറഞ്ഞത്. ജോ […]

Read More
 രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കോവിഡ്

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കോവിഡ്

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് പോസറ്റീവ് ആയതിനെ തുടർന്ന് അദ്ദേഹവും നീരീക്ഷണത്തില്‍ കഴിയുകയായിരുന്നു. പരിശോധനാ ഫലം പോസിറ്റീവായ കാര്യം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ‘ഇന്ന് നടത്തിയ കോവിഡ് പരിശോധനയില്‍ എന്റെ ഫലം പോസിറ്റീവ് ആണ്. രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. മറ്റ് കുഴപ്പങ്ങളുമില്ല. സുഖമായി തന്നെ ഇരിക്കുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ക്വാറന്റൈനില്‍ തുടരും’- കോവിഡ് പോസിറ്റീവായ കാര്യം പറഞ്ഞുള്ള ട്വീറ്റില്‍ അദ്ദേഹം വ്യക്തമാക്കി. 69കാരനായ ഗെഹ്‌ലോട്ടിന്റെ […]

Read More
 ഇരട്ട ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് കേരളത്തിലെ മിക്ക ജില്ലകളിലും കണ്ടെത്തി

ഇരട്ട ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് കേരളത്തിലെ മിക്ക ജില്ലകളിലും കണ്ടെത്തി

ഇരട്ട ജനിതക വ്യതിയാനം വന്ന കൊറോണ വൈറസിന്‍റെ ഇന്ത്യൻ വേരിയന്‍റ് ബി വണ്‍ 617 കേരളത്തില്‍ മിക്ക ജില്ലകളിലും കണ്ടെത്തി . അതിതീവ്രവ്യാപന ശേഷിയുള്ള വൈറസാണിത്. ജനിതക മാറ്റം വന്ന കൊറോണ വൈറസ് വ്യാപനം ഉണ്ടായത് കഴിഞ്ഞ ഒരു മാസത്തിനിടെയാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക്സ് ആന്‍റ് ഇൻറഗ്രേറ്റീവ് ബയോളജിയുടെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ജനസാന്ദ്രത കൂടിയ കേരളത്തിലെ ഈ വൈറസ് സാന്നിധ്യം അതി ഗുരുതര സാഹചര്യമെന്ന് വിദഗ്ധര്‍ പറയുന്നു. വൈറസ് സാന്നിധ്യം ഏറ്റവും കൂടുതല്‍ കോട്ടയത്തും ആലപ്പുഴയിലുമാണ്. 19.05 […]

Read More
 പൊതുജനങ്ങളുടെ സഹായത്തിനിറങ്ങാൻ പ്രവർത്തകരോട്​ ആഹ്വാനം ചെയ്​ത് രാഹുൽ ഗാന്ധി

പൊതുജനങ്ങളുടെ സഹായത്തിനിറങ്ങാൻ പ്രവർത്തകരോട്​ ആഹ്വാനം ചെയ്​ത് രാഹുൽ ഗാന്ധി

കോവിഡ്​ മഹാമാരിയുടെ പശ്ചാത്തലത്തിൽ എല്ലാ രാഷ്​ട്രീയ പ്രവർത്തനങ്ങളും മാറ്റിവെച്ച്​ പൊതുജനങ്ങളുടെ സഹായത്തിനിറങ്ങാൻ പ്രവർത്തകരോട്​ ആഹ്വാനം ചെയ്​ത്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി.പൊതുജന താൽപര്യത്തെ കുറിച്ച് സംസാരിക്കേണ്ട സമയമാണിത്​. ഈ പ്രതിസന്ധി ഘട്ടത്തിൽ ഉത്തരവാദിത്തമുള്ള പൗരൻമാരെയാണ്​ രാജ്യത്തിനാവശ്യം സംവിധാനങ്ങൾ പരാജയ​പ്പെട്ടിരിക്കുകയാണെന്നും രാഹുൽ ട്വീറ്റ്​ ചെയ്​തു.. ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുകയെന്നത്​​ കോൺഗ്രസ് കുടുംബത്തിന്‍റെ ധർമമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.​ രാഹുൽ ഗാന്ധിയുടെ ട്വീറ്റ് ”സംവിധാനം പരാജയപ്പെട്ടിരിക്കുന്നു, അതിനാൽ ഇത്​ പൊതുജന താൽപര്യത്തെ കുറിച്ച്​ സംസാരിക്കേണ്ട സമയമാണ്​. ഇൗ പ്രതിസന്ധിയിൽ ഉത്തരവാദിത്തമുള്ള പൗരൻമാരെയാണ്​ […]

Read More
 കോവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കി; രാജ്യം കോവിഡിനെതിരായ പോരാട്ടത്തിൽ ഒറ്റക്കെട്ട് ; നരേന്ദ്ര മോദി

കോവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കി; രാജ്യം കോവിഡിനെതിരായ പോരാട്ടത്തിൽ ഒറ്റക്കെട്ട് ; നരേന്ദ്ര മോദി

രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണാതീതമായി പടരുന്നതിനിടെ പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു.കോവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കി. രാജ്യം കോവിഡിനെതിരായ പോരാട്ടത്തിൽ ഒറ്റക്കെട്ടാണ്. കോവിഡിനെ നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം പിന്തുണ നൽകും.കോവിഡിനെതിരായ പോരാട്ടത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ചാണു നീങ്ങുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 45 വയസിന് മുകളിലുള്ളവർക്കുള്ള സൗജന്യ വാക്‌സിൻ സംസ്ഥാനങ്ങൾക്കു നൽകിയിട്ടുണ്ട്. വാക്‌സിന്റെ നേട്ടങ്ങൾ ഉപയോഗിക്കാൻ സംസ്ഥാനങ്ങൾ തയാറാകണം. സൗജന്യ വാക്‌സിൻ പദ്ധതി […]

Read More
 കോവിഡ് കേസുകൾ കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ 3,49,691 പോസിറ്റീവ് കേസുകൾ ; 2,767 മരണം

കോവിഡ് കേസുകൾ കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ 3,49,691 പോസിറ്റീവ് കേസുകൾ ; 2,767 മരണം

രാജ്യത്ത് ആശങ്ക പടര്‍ത്തി കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,767 പേര്‍ക്കു കൂടി ജീവന്‍ നഷ്ടപ്പെട്ടതോടെ ആകെ മരണസംഖ്യ 1,92,311-ല്‍ എത്തിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. മെഡിക്കല്‍ ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ളവയുടെ ക്ഷാമം രോഗികള്‍ക്ക് ജീവന്‍ […]

Read More
 കോവിഡ് ഭീഷണി ; ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി അമേരിക്ക

കോവിഡ് ഭീഷണി ; ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി അമേരിക്ക

ഇന്ത്യയില്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സഹായ വാഗ്ദാനവുമായി അമേരിക്ക. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും എല്ലാ സഹായവും നല്‍കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ലോകരാജ്യങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. നിലവിലെ പ്രതിസന്ധി മറി കടക്കാന്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കുമെന്ന് ഫ്രാന്‍സും, ഓസ്ട്രേലിയയും പ്രഖ്യാപിച്ച് കഴിഞ്ഞു. ഇന്ത്യയ്ക്ക് സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും പദ്ധതികളും അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. ഇന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും എത്രയും വേഗം സഹായം എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും […]

Read More