ഇന്ത്യയിലെ  കോവിഡ്  പ്രതിരോധ  പ്രവർത്തനങ്ങൾക്ക്  50  കോടി  ഡോളറിന്റെ  സഹായം നൽകിയിട്ടുണ്ട് ; അമേരിക്ക

ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 50 കോടി ഡോളറിന്റെ സഹായം നൽകിയിട്ടുണ്ട് ; അമേരിക്ക

ഇതുവരെ ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 50 കോടി അമേരിക്കന്‍ ഡോളറിന്‍റെ സഹായം നല്‍കിയിട്ടുണ്ടെന്ന് അമേരിക്ക. വൈറ്റ് ഹൌസാണ് ബുധനാഴ്ച ഈ കാര്യം വ്യക്തമാക്കിയത്, ഇതിന് പുറമേ ഇതിന് പുറമേ 8 കോടി വാക്സിനുകള്‍ ഉടന്‍ വിവിധ ലോക രാജ്യങ്ങള്‍ക്ക് നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അമേരിക്കന്‍ ഗവണ്‍മെന്‍റ് അറിയിക്കുന്നു. ഇന്ത്യയിലെ കൊവിഡ് സ്ഥിതിഗതികള്‍ പരിഗണിച്ച് ഇത്തരം സഹായങ്ങള്‍ തുടര്‍ന്നും ചെയ്യാന്‍ തന്നെയാണ് അമേരിക്കയിലെ ബൈഡന്‍ സര്‍ക്കാര്‍ തീരുമാനമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനകം ആറു വിമാനങ്ങള്‍ സഹായങ്ങളുമായി അയച്ചുകഴിഞ്ഞു. […]

Read More

വിറ്റ് തീർക്കാൻ കഴിഞ്ഞില്ല; പച്ചക്കറി കാട്ടില്‍ തള്ളി കര്‍ഷകര്‍

തൃശൂര്‍ ചേലക്കരയില്‍ പച്ചക്കറി കാട്ടില്‍ തള്ളി കര്‍ഷകര്‍. നാല് ടണ്‍ പാവലും പടവലവുമാണ് ലോക്ക് ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്ന് കര്‍ഷകര്‍ ഉപേക്ഷിച്ചത്. വിളവെടുത്തവ വിറ്റഴിക്കാന്‍ കഴിയാതെ വന്നതും സംഭരിച്ചു വയ്ക്കാന്‍ സംവിധാനം ഇല്ലാത്തതുമാണ് വെല്ലുവിളിയായത്. വിളവെടുത്തവ വിറ്റഴിക്കുന്നതിനുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം. വാങ്ങാനാളില്ലാതെ കര്‍ഷക സമിതിയില്‍ കെട്ടിക്കിടന്ന പാവലും പടവലവുമാണ് കര്‍ഷകര്‍ കാട്ടില്‍ തള്ളിയത്. കളപ്പാറ വിഎഫ്പിസികെ സമിതിയില്‍ ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്ന പച്ചക്കറികളാണു കളയേണ്ടി വന്നത്. വിളവെടുത്ത ഘട്ടത്തില്‍ ലോക്ക് ഡൗണ്‍ വന്നത് […]

Read More
 എല്ലാ മാധ്യമ പ്രവർത്തകർക്കും അടിയന്തിര പ്രാധാന്യത്തോടെ വാക്സിനേഷൻ നൽകാൻ പ്രത്യേക സംവിധാനം

എല്ലാ മാധ്യമ പ്രവർത്തകർക്കും അടിയന്തിര പ്രാധാന്യത്തോടെ വാക്സിനേഷൻ നൽകാൻ പ്രത്യേക സംവിധാനം

എല്ലാ മാധ്യമ പ്രവർത്തകർക്കും അടിയന്തിര പ്രാധാന്യത്തോടെ വാക്സിനേഷൻ നൽകാൻ പ്രത്യേക സംവിധാനം. ഇത് സംബന്ധിച്ച് സർക്കാരിൻ്റെ പ്രത്യേക ഉത്തരവ് രണ്ടു ദിവസത്തിനകം പുറത്തിറങ്ങും. ഓൺലൈൻ സംവിധാനമാണ് ഒരുക്കുന്നത്. പോർട്ടൽ രണ്ടു ദിവസത്തിനകം സജ്ജമാക്കുമെന്ന് ജില്ല കോവിഡ് വാക്സീൻ നോഡൽ ഓഫിസർ ഡോ. എം.ജി. ശിവദാസ് കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ കെ സുമേഷിനെ അറിയിച്ചു. കേരള പത്രപ്രവർത്തക അസോസിയേഷൻ നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ല ബ്യൂറോകളിൽ ജോലി ചെയ്യുന്നവർക്ക് മാത്രമല്ല പ്രാദേശിക തലത്തിൽ […]

Read More
 ബുദ്ധദേബ് ഭട്ടാചാര്യക്കും ഭാര്യക്കും കോവിഡ്

ബുദ്ധദേബ് ഭട്ടാചാര്യക്കും ഭാര്യക്കും കോവിഡ്

ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യക്കും ഭാര്യ മീര ഭട്ടാചാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു. ബുദ്ധദേബ് വീട്ടില്‍ സ്വയം നിരീക്ഷണത്തിലും ശ്വാസതടസ്സമുള്ളതിനാല്‍ മീര ഭട്ടാചാര്യയെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ശ്വാസകോശ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് 77 വയസ്സുകാരനായ ബുദ്ധദേബ് ഭട്ടാചാര്യ നേരത്തെ ചികിത്സയിലായിരുന്നു. ആശുപത്രിയിലേക്ക് മാറുന്നതില്‍ താല്‍പ്പര്യക്കുറവുണ്ടെന്ന് അറിയിച്ചതിനാല്‍ ബുദ്ധേദബിനായി വീട്ടില്‍ ആശുപത്രി സമാനമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Read More
 കോവിഡ് വ്യാപനം രൂക്ഷം; ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാഫലങ്ങൾ വൈകും

കോവിഡ് വ്യാപനം രൂക്ഷം; ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാഫലങ്ങൾ വൈകും

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാഫലങ്ങൾ വൈകുമെന്ന് സൂചന. പല ജില്ലകളിലും ട്രിപ്പിൾ ലോക്‌ഡോൺ കൂടി പ്രഖ്യാപിച്ചതോടെ പരീക്ഷകളുടെ മൂല്യനിർണയ ക്യാംപുകൾ എന്നു നടത്തുമെന്നതിൽ തീരുമാനമെടുക്കാൻ കഴിഞ്ഞിട്ടില്ല. മെയ്‌ 15 മുതൽ എസ്എസ്എൽസി മൂല്യനിർണ്ണയം ആരംഭിക്കണം എന്നായിരുന്നു തീരുമാനം. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതിനു കഴിഞ്ഞിട്ടില്ല. മെയ്‌ 5 മുതൽ നടക്കാനിരുന്ന പ്ലസ്ടു മൂല്യനിർണയ ക്യാംപുകളും നേരത്തെ മാറ്റിയിരുന്നു.കോവിഡ് സാഹചര്യത്തിൽ അധ്യാപകർ വീടുകളിൽ ഇരുന്ന് മൂല്യനിർണയം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. […]

Read More
 രണ്ടാം തരംഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചു ; കൊവിഡ്-19 വിദഗ്ധ സമിതിയിലെ അധ്യക്ഷ സ്ഥാനം ഡോ ഷാഹിദ് ജമീല്‍ രാജിവെച്ചു

രണ്ടാം തരംഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചു ; കൊവിഡ്-19 വിദഗ്ധ സമിതിയിലെ അധ്യക്ഷ സ്ഥാനം ഡോ ഷാഹിദ് ജമീല്‍ രാജിവെച്ചു

കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് വിദഗ്ധസമിതിയുടെ അധ്യക്ഷസ്ഥാനത്തുനിന്ന് മുതിര്‍ന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ രാജിവെച്ചു. . ഇന്ത്യന്‍ സാര്‍സ് കോവി-2 ജീനോമിക് കണ്‍സോഷിയ എന്ന കൊവിഡ്-19 വഗഭേദങ്ങള്‍ സംബന്ധിച്ച പഠനങ്ങള്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച ഉപദേശകസമിതിയില്‍ നിന്നും വെള്ളിയാഴ്ച്ച രാജിവെച്ചതായി അദ്ദേഹം അറിയിക്കുകയായിരുന്നു. കൊവിഡ്-19 രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ബി.1.617 വകഭേദം രാജ്യത്ത് പടരുന്നതായി മാര്‍ച്ച് ആദ്യം തന്നെ ഷാഹിദ് ജമീലിന്റെ നേതൃത്വത്തിലുള്ള സമിതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് കാര്യമായ പരിഗണന നല്‍കിയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. രാജി ശരിയായ തീരുമാനമാണെന്നും […]

Read More
 കോവിഡ് കാലത്ത് സംശയങ്ങള്‍ക്കും സേവനങ്ങള്‍ക്കും;ദിശയുടെ സേവനങ്ങള്‍ ഇനി 104ലും

കോവിഡ് കാലത്ത് സംശയങ്ങള്‍ക്കും സേവനങ്ങള്‍ക്കും;ദിശയുടെ സേവനങ്ങള്‍ ഇനി 104ലും

കോവിഡ് കാലത്ത് ഇതുവരെ വിളിച്ചത് 6.17 ലക്ഷം പേര്‍ കോവിഡ് കാലത്ത് സംശയങ്ങള്‍ക്കും സേവനങ്ങള്‍ക്കും മലയാളികളുടെ മനസില്‍ പതിഞ്ഞ നമ്പരാണ് ദിശ 1056. ഇനി മുതല്‍ ദിശയുടെ സേവനങ്ങള്‍ 104 എന്ന ടോള്‍ഫ്രീ നമ്പരിലും ലഭ്യമാണ്. ദേശീയ തലത്തില്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഒരേ നമ്പര്‍ ആക്കുന്നതിന്റെ ഭാഗമായാണ് ദിശ 104 ആക്കുന്നത്. 104 കൂടാതെ 1056, 0471 2552056 എന്നീ നമ്പരുകളിലും ദിശയുടെ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാണ്. കോവിഡിന്റെ ആദ്യഘട്ടത്തില്‍ കഴിഞ്ഞ വര്‍ഷം […]

Read More
 കോവിഡ് പ്രതിരോധനത്തിന് 25 ലക്ഷം രൂപ സംഭാവന നൽകി അജിത്

കോവിഡ് പ്രതിരോധനത്തിന് 25 ലക്ഷം രൂപ സംഭാവന നൽകി അജിത്

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രതിരോധം ശക്തിപ്പെടുത്താൻ ധനസഹായവുമായി സിനിമാ താരം അജിത്. തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് അജിത് സംഭാവന ചെയ്‌തത്.അജിത് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയ വിവരം അദ്ദേഹത്തിന്റെ മാനേജർ സുരേഷ് ചന്ദ്രയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരുടെയും പിന്തുണ വേണമെന്നും സർക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ നൽകണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കഴിഞ്ഞ അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം പിന്തുണയുമായി രംഗത്തെത്തിയത്.

Read More
 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ സഹായം ഇന്ത്യയിലെത്തും

യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ സഹായം ഇന്ത്യയിലെത്തും

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ലോക രാജ്യങ്ങളുടെ സഹായം തുടരുന്നു. വെന്റിലേറ്ററുകൾ, റെംഡിസിവർ മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയടക്കം യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ സഹായം ഇന്ന് ഇന്ത്യയിലെത്തും.ജർമനി, പോർച്ചുഗൽ, നെതർലന്റ് എന്നീ രാജ്യങ്ങളാണ് സഹായമെത്തിക്കുന്നത്. 223 വെന്റിലേറ്ററുകളും 55,000 കുപ്പി റെംഡെസിവർ മരുന്നും മറ്റ് മെഡിക്കൽ ഉപകരണങ്ങളുമാണ് എത്തുക. ഖസാക്കിസ്ഥാനിൽ നിന്ന് 5.6 മില്ല്യൺ മാസ്‌കുകൾ ഇന്ന് ഇന്ത്യയിലെത്തികഴിഞ്ഞു. അമേരിക്ക, റഷ്യ, ബ്രിട്ടൺ തുടങ്ങി നിരവധി രാജ്യങ്ങളാണ് ഇന്ത്യക്ക് മഹാമാരിക്കാലത്ത് സഹായമെത്തിക്കുന്നത്.

Read More
 ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് കൊവിഡ് വ്യാപനം കുറയ്ക്കാന്‍ സഹായമായി; അരവിന്ദ് കെജ്‌രിവാള്‍

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് കൊവിഡ് വ്യാപനം കുറയ്ക്കാന്‍ സഹായമായി; അരവിന്ദ് കെജ്‌രിവാള്‍

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് കൊവിഡ് വ്യാപനം കുറയ്ക്കാന്‍ സഹായിച്ചതായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ലോക്ക്ഡൗണിനോട് ജനങ്ങള്‍ സഹകരിച്ചെന്നും കെജ്‌രിവാള്‍ പറഞ്ഞു. ജനങ്ങളുടെ സഹകരണത്തോടെ ലോക്ക്ഡൗൺ വിജയകരമായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദില്ലിയില്‍ ഓക്സിജൻ കിടക്കകളുടെ എണ്ണം വർദ്ധിപ്പിച്ചു. ജിടിബി ഹോസ്പിറ്റലിനടുത്ത് തിങ്കളാഴ്ച 500 പുതിയ ഐസിയു കിടക്കകൾ ആരംഭിച്ചു. ഇപ്പോൾ ദില്ലിയിൽ ഐസിയു, ഓക്സിജൻ കിടക്കകൾക്ക് ഒരു കുറവുമില്ല. ” കെജ്‌രിവാൾ പറഞ്ഞു അതേസമയംകൊവിഡ് പ്രതിരോധ വാക്‌സിനുകള്‍ നിര്‍മിക്കാന്‍ കൂടുതല്‍ കമ്പനികളെ അനുവദിക്കണമെന്ന് അരവിന്ദ് കെജ്‌രിവാള്‍. […]

Read More