സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരു മരണം

സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരു മരണം

സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരു മരണം. തൃശൂര്‍ അരിമ്പൂര്‍ സ്വദേശി വൈശാഖ് (36) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്. പെയ്ന്റിങ് തൊഴിലാളിയായ വൈശാഖിന് എലിപ്പനി സ്ഥിരീകരിച്ചത് തിങ്കളാഴ്ചയായിരുന്നു. വെളുത്തൂര്‍ മുനയത്താണ് ഇയാള്‍ താമസിക്കുന്നത്. സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിയ്ക്ക് വടുക്കര ടചഉജ സ്മാശനത്തില്‍. അതേസമയം, സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തുടരുകയാണ്.

Read More
 സ്‌കൂബ ഡൈവിങ്ങിനിടെ ഹൃദയാഘാതം, മലപ്പുറം സ്വദേശി ശ്രീലങ്കയില്‍ വെച്ച് മരിച്ചു

സ്‌കൂബ ഡൈവിങ്ങിനിടെ ഹൃദയാഘാതം, മലപ്പുറം സ്വദേശി ശ്രീലങ്കയില്‍ വെച്ച് മരിച്ചു

മലപ്പുറം: സ്‌കൂബ ഡൈവിങ്ങിനിടെ മലപ്പുറം വേങ്ങര സ്വദേശി ശ്രീലങ്കയില്‍ മരിച്ചു. വേങ്ങര പറപ്പൂര്‍ റോഡ് സ്വദേശി എ.കെ. മുഹമ്മദ് ഇര്‍ഫാന്‍ ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. പത്ത് ദിവസം മുമ്പായിരുന്നു ഇര്‍ഫാന്റെ വിവാഹം. ഭാര്യക്ക് ഒപ്പമായിരുന്നു ഇര്‍ഫാന്‍ ശ്രീലങ്കയില്‍ എത്തിയത്. ഇന്നലെയാണ് സംഭവമുണ്ടായത്. ഭാര്യയും സുഹൃത്തുക്കളും ഇര്‍ഫാന്റെ ഒപ്പമുണ്ടായിരുന്നു. സ്‌കൂബ ഡൈവിംഗ് നടത്തുന്നതിനിടെ കടലില്‍ വെച്ച് ഹൃദയാഘാതമുണ്ടായി എന്നാണ് നിഗമനം. അവശനിലയിലായ ഇര്‍ഫാനെ കരക്കെത്തിച്ച് ആശുപത്രിയില്‍ കൊണ്ടുപോയി. എങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം കൊളംബോയിലെ […]

Read More
 ആറ്റുകാലില്‍ വാടകവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍തൃപീഡനമെന്ന ആരോപണവുമായി കുടുംബം

ആറ്റുകാലില്‍ വാടകവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍തൃപീഡനമെന്ന ആരോപണവുമായി കുടുംബം

തിരുവനന്തപുരം: ആറ്റുകാലില്‍ വാടകവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല സ്വദേശിനി ആരതി(26)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. ഒന്നരവര്‍ഷം മുന്‍പായിരുന്നു ആരതിയുടേയും അതുലിന്റേയും വിവാഹം. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.

Read More
 പാലക്കാട്ട് നിര്‍ത്തിയിട്ട കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്‌നര്‍ ഇടിച്ച് യുവാവ് മരിച്ചു

പാലക്കാട്ട് നിര്‍ത്തിയിട്ട കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്‌നര്‍ ഇടിച്ച് യുവാവ് മരിച്ചു

പാലക്കാട്: പാലക്കാട്ട് നിര്‍ത്തിയിട്ട കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്‌നര്‍ ഇടിച്ച് യുവാവ് മരിച്ചു. വടക്കഞ്ചേരിയില്‍ ദേശീയപാതക്കരികില്‍ നിര്‍ത്തിയിട്ട കാറിന് പിറകില്‍ കണ്ടെയ്‌നര്‍ ഇടിച്ചാണ് അപകടം ഉണ്ടായത് . കോയമ്പത്തൂര്‍ ആണ്ടൂര്‍ കുന്നത്തൂരമ്പാളയം സഞ്ജയ് രാജ് (25) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.20 ഓടെയാണ് അപകടം. ദേശീയപാതയില്‍ പാലക്കാട് ദിശയില്‍ അണക്കപ്പാറ എക്‌സൈസ് ഓഫീസിന് എതിര്‍വശത്ത് റോഡരികില്‍ കാര്‍ നിര്‍ത്തിയ ശേഷം മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ എടുക്കാനായി ഡിക്കി തുറന്നപ്പോഴാണ് ഇതേ ദിശയില്‍ വന്ന കണ്ടെയ്‌നര്‍ ലോറി […]

Read More
 പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് വീണ്ടും മരണം

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് വീണ്ടും മരണം

പാലക്കാട്: പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് വീണ്ടും മരണം. കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടില്‍ ജിജോ മോഹന്‍ (42)ആണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. ജില്ലയില്‍ ഒരാഴ്ചക്കിടെ മൂന്നാമത്തെ മരണമാണ്. പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഈ വര്‍ഷം ഇതുവരെ അഞ്ചുപേരാണ് മരിച്ചത്. കഴിഞ്ഞദിവസം കരിമ്പുഴയില്‍ ഡെങ്കിപ്പനി ബാധിച്ച് 62 കാരി മരിച്ചിരുന്നു. ജൂണ്‍ 13നാണ് പട്ടാമ്പി സ്വദേശിനിയായ 73കാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. കഴിഞ്ഞമാസം ഡെങ്കിപ്പനി ബാധിച്ച് രണ്ട് പേരാണ് മരിച്ചത്. ജില്ലയില്‍ നിലവില്‍ രോഗം ബാധിച്ച […]

Read More
 വയോധിക കൊല്ലപ്പെട്ട സംഭവം; പതിനാറുകാരന്‍ പിടിയില്‍; കൊലപാതകത്തിന് കാരണം പണം നല്‍കാത്തതിന്റെ വിരോധം

വയോധിക കൊല്ലപ്പെട്ട സംഭവം; പതിനാറുകാരന്‍ പിടിയില്‍; കൊലപാതകത്തിന് കാരണം പണം നല്‍കാത്തതിന്റെ വിരോധം

കല്‍പറ്റ: കമ്പളക്കാട് കോട്ടത്തറ വൈപ്പടിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി പിടിയില്‍. വൈപ്പടിയില്‍ തനിച്ചു താമസിച്ചിരുന്ന കുത്തിനി വീട്ടില്‍ ഫാത്തിമയാണ് (85) കൊല്ലപ്പെട്ടത്. മേയ് 24 ന് വൈകിട്ട് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പണം നല്‍കാത്തതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തല്‍. പതിനാറു വയസ്സുകാരനായ കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പില്‍ ഹാജരാക്കി. കൊലപാതകത്തിന് 22 ദിവസത്തിനു ശേഷമാണ് പ്രതി പൊലീസ് പിടിയിലായത്. വയോധികയെ ക്രൂരമായി മര്‍ദിച്ച് വീടിന്റെ കിടപ്പുമുറിയില്‍വച്ച് കഴുത്തില്‍ വള്ളിചുറ്റിയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് […]

Read More
 എഴുത്തുകാരി ഇന്ദിരലങ്കേഷ് (83) അന്തരിച്ചു

എഴുത്തുകാരി ഇന്ദിരലങ്കേഷ് (83) അന്തരിച്ചു

ബംഗലുരു: എഴുത്തുകാരി ഇന്ദിരലങ്കേഷ് (83) അന്തരിച്ചു. ഹിന്ദുത്വ തീവ്രവാദികള്‍ കൊലപ്പെടുത്തിയ ഗൗരി ലങ്കേഷിന്റെ അമ്മയാണ്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ബംഗലുരുവിലെ വസതിയില്‍ വച്ച് തിങ്കളാഴ്ചയാണ് അന്ത്യം. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ പി. ലങ്കേഷ് ആണ് ഭര്‍ത്താവ്.

Read More
 ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു; രോഗബാധിതനായി ചികിത്സയിലിരിക്കേ അന്ത്യം

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു; രോഗബാധിതനായി ചികിത്സയിലിരിക്കേ അന്ത്യം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതിയായ മുരാരി ബാബു അന്തരിച്ചു. കരള്‍ രോഗ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേ ആണ് മരണം. ഇന്ന് പുലര്‍ച്ചെ ആണ് അന്ത്യം. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി ആണ് മുരാരി ബാബു. ഇന്ന് വൈകിട്ട് 3 മണിക്ക് പെരുന്നയിലെ വീട്ടില്‍ വെച്ചായിരിക്കും സംസ്‌കാരം.

Read More
 പാനൂരില്‍ പഴയവീട് പൊളിച്ച് മാറ്റുന്നതിനിടയില്‍ സ്ലാബ് തകര്‍ന്ന് വീണു; യുവാവിന് ദാരുണാന്ത്യം

പാനൂരില്‍ പഴയവീട് പൊളിച്ച് മാറ്റുന്നതിനിടയില്‍ സ്ലാബ് തകര്‍ന്ന് വീണു; യുവാവിന് ദാരുണാന്ത്യം

പാനൂരില്‍ പഴയവീട് പൊളിച്ച് മാറ്റുന്നതിനിടയില്‍ സ്ലാബ് തകര്‍ന്ന് വീണ് യുവാവ് മരിച്ചു. തെക്കെ പാനൂര്‍ വയല്‍ഭാഗത്തെ പഴയവീടിന്റെ സ്ലാബ് പൊളിക്കുന്നതിനിടയിലാണ് അപകടം. തെക്കെ പാനൂരിലെ വൈകുണ്ഡത്തില്‍ ജിതീഷ് ആണ് മരിച്ചത്. 43 വയസായിരുന്നു. സ്ലാബ് വീഴുന്നതിനിടെ ജിതീഷും താഴെ വീഴുകയായിരുന്നു. ഓടികൂടിയ നാട്ടുകാരും പാനൂര്‍ ഫയര്‍ഫോഴ്സും സ്ഥലത്തെത്തി പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More
 വയനാട് കാട്ടാന ആക്രമണത്തില്‍ ഒരു മരണം

വയനാട് കാട്ടാന ആക്രമണത്തില്‍ ഒരു മരണം

കല്‍പ്പറ്റ: വയനാട് കാട്ടാന ആക്രമണത്തില്‍ ഒരു മരണം. കാട്ടിക്കുളം പുളിമൂട് ഉന്നതിയിലെ രാജുവിനാണ് കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ രാജുവിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. വയനാട് കാട്ടിക്കുളം വെള്ളാഞ്ചേരിയില്‍ ജനവാസ മേഖലയില്‍ ഒറ്റയാന്‍ ഇറങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ന് രാവിലെയോടെയാണ് ഒറ്റയാന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടത്. ജനവാസ മേഖലയില്‍ ആന നിലയുറപ്പിച്ചതോടെ പ്രദേശവാസികള്‍ ഭീതിയിലായിരുന്നു. തുടര്‍ന്ന് […]

Read More