ഒന്നര വയസ്സുകാരന്‍ മരിച്ച സംഭവം; നിസ്സാര മുറിവിന് അനസ്‌തേഷ്യ നല്‍കേണ്ട അടിയന്തര സാഹചര്യം എന്തായിരുന്നു?ഡോക്ടേഴ്‌സിന് എതിരെ നടപടി വേണമെന്ന് ബന്ധുക്കള്‍
അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നര വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍, കണ്ണൂര്‍ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. നിസ്സാര മുറിവുമായി എത്തിയ കുഞ്ഞിന് അനസ്‌തേഷ്യ നല്‍കേണ്ട അടിയന്തര സാഹചര്യം എന്തായിരുന്നുവെന്ന് കുടുംബം ചോദിച്ചു. ഉത്തരവാദികളായ മുഴുവന്‍ ഡോക്ടേഴ്‌സിന് എതിരേയും നടപടി വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി കെ മുരളീധരന്‍ പ്രതികരിച്ചു. ജൂലൈ അഞ്ചിനാണ് എരമം സ്വദേശികളായ സൂരജ് വിജിഷ ദമ്പതികളുടെ മകന്‍ ദേവാന്‍ഷ് ശൗര്യ കളിക്കുന്നതിനിടെ വീണു പരിക്കേറ്റത്. താടിക്കും […]
Read More
