കോഴിക്കോട് സ്വദേശിനി വ്‌ളോഗര്‍ റിഫ മെഹ്നു ദുബൈയില്‍ മരിച്ചനിലയില്‍

കോഴിക്കോട് സ്വദേശിനി വ്‌ളോഗര്‍ റിഫ മെഹ്നു ദുബൈയില്‍ മരിച്ചനിലയില്‍

മലയാളി വ്ലോഗർ റിഫ മെഹ്നുവിനെ (20) ദുബൈയിൽ മരിച്ചനിലയിൽ കണ്ടെത്തി.പ്രശസ്ത വ്‌ളോഗറും ആല്‍ബം താരവുമായ കോഴിക്കോട് ബാലുശേരി സ്വദേശിനി റിഫയെ കഴിഞ്ഞ ദിവസം രാത്രി ജാഫിലിയയിലെ താമസ സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഭര്‍ത്താവ് മെഹ്‌നൂവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബായില്‍ എത്തിയത്. ഒരു മകളുണ്ട്.ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞുതിങ്കളാഴ്ച രാത്രി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം ബുധനാഴ്ച നാട്ടിലേക്കയക്കുമെന്ന് സാമൂഹ്യ പ്രവര്‍ത്തകർ അറിയിച്ചു

Read More
 അനന്യ കുമാരി അലക്സിന്‍റെ മരണം ആശുപത്രിക്കെതിരെ അന്വേഷണം

അനന്യ കുമാരി അലക്സിന്‍റെ മരണം ആശുപത്രിക്കെതിരെ അന്വേഷണം

ട്രാൻസ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന്‍റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറെ സർക്കാർ ചുമതലപ്പെടുത്തി.ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകണമെന്നാണ് ഉത്തരവ്.കഴിഞ്ഞ ജൂലൈയിലാണ് അനന്യ കുമാരി അലക്‌സ് ആത്മഹത്യ ചെയ്തത്. എറണാകുളത്തെ റീനൈ മെഡിസിറ്റി ആശുപത്രിക്കെതിരെയാണ് അന്വേഷണം. ആശുപത്രി അധികൃതരുടെ കുറ്റകരമായ അനാസ്ഥ മൂലം ശസ്ത്രക്രിയ പരാജയപ്പെട്ടതിനാലാണ് അനന്യ ആത്മഹത്യ ചെയ്തത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി വസ്തുതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ശസ്ത്രക്രിയ നടത്തിയ ആശുപത്രിക്കെതിരെ […]

Read More
 കോഴിക്കോട് മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി

കോഴിക്കോട് മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി

കോഴിക്കോട് മെഡിക്കല്‍ വിദ്യാര്‍ഥി കോളേജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍. മലബാര്‍ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന തേഞ്ഞിപ്പലം സ്വദേശി ആദര്‍ശ് നാരായണനെയാണ് കോളേജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്.ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് ആദർശ് ചാടിയത്. ഇടത് കൈ ഞെരമ്പ് മുറിച്ച നിലയിലായിരുന്നു. കോളേജിലെ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയാണ് ആദര്‍ശ്. ഇന്ന് രാവിലെയാണ് ആദര്‍ശിനെ മരിച്ച നിലയില്‍ കണ്ടത്. സംഭവത്തെ കുറിച്ച് അത്തോളി പോലീസ് കേസെടുത്ത് അന്വേഷിക്കുകയാണ്. ആൺകുട്ടികളുടെ ഹോസ്റ്റൽ […]

Read More
 കോളേജ് അധ്യാപകൻ ചാലിയാർ പുഴയിൽ ഒഴുക്കിൽ പെട്ട് മരിച്ചു

കോളേജ് അധ്യാപകൻ ചാലിയാർ പുഴയിൽ ഒഴുക്കിൽ പെട്ട് മരിച്ചു

നിലമ്പൂർ അമൽ കോളേജ് കായികാധ്യാപകനായ മുഹമ്മദ് നജീബ് മൈലാടിയിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു . കൂടെ അപകടത്തിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്താനായി. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ നജീബിനെ കണ്ടെത്തിയെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇയാളെ രക്ഷിക്കാനായില്ല. നജീബിന്‍റെ പിതാവിന്‍റെ സഹോദരൻ ആദ്യം ഒഴുക്കിൽ പ്പെടുകയായിരുന്നു . ഇയാളെ രക്ഷിക്കാനായാണ് നജീബ് പുഴയിലേക്കിറങ്ങിയത്. എന്നാൽ രണ്ട് പേരും ഒഴുക്കിൽപ്പെട്ടു, സമീപത്തെ പാലത്തിന് മുകളിൽ രണ്ട് പേർ ഒഴുകി പോകുന്നത് കണ്ട് നിന്നയാളാണ് നാട്ടുകാരെയും ഫയർഫോഴ്സിനെയും വിവമരറിയിച്ചത്. […]

Read More
 നവജാത ശിശുവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവം;അമ്മയും കാമുകനും ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ,കുഞ്ഞിനെ പ്രസവിച്ചത് വീട്ടുകാർ അറിയാതെ

നവജാത ശിശുവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവം;അമ്മയും കാമുകനും ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ,കുഞ്ഞിനെ പ്രസവിച്ചത് വീട്ടുകാർ അറിയാതെ

തൃശൂർ പുഴക്കലിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിനെ കൊലപ്പെടുത്തി ഉപേക്ഷിച്ചതാണെന്ന് പോലീസ് കണ്ടെത്തൽ. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്‍റെ അമ്മ മേഘ(22), കാമുകനായ ഇമ്മാനുവൽ(25) ഇവരുടെ സുഹൃത്ത് എന്നിവരാണ് കസ്റ്റഡിയിലായത്.അവിവാഹിതയായ പെൺകുട്ടി ഗർഭിണിയായതും പ്രസവിച്ചതും വീട്ടുകാർ അറിഞ്ഞില്ല. കുഞ്ഞിനെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്.തൃശ്ശൂർ പൂങ്കുന്നത്തിന് സമീപം എം എൽ എ റോഡിലുള്ള കനാലിൽ നിന്ന് ഇന്നലെയാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം പഴക്കമുള്ള പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശാന്തി […]

Read More
 അമേരിക്കയിൽ ആദ്യ ഒമിക്രോൺ മരണം;മരിച്ചത് കോവിഡ് വാക്‌സിന്‍ എടുക്കാത്ത വ്യക്തി

അമേരിക്കയിൽ ആദ്യ ഒമിക്രോൺ മരണം;മരിച്ചത് കോവിഡ് വാക്‌സിന്‍ എടുക്കാത്ത വ്യക്തി

അമേരിക്കയിൽ ആദ്യ ഒമൈക്രോൺ മരണം റിപ്പോർട്ട് ചെയ്തു. ടെക്സാസിലാണ് ആദ്യ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചത്.തിങ്കളാഴ്ചയാണ് മരണം സംഭവിച്ചതെന്ന് ഹാരിസ് കൗണ്ടി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇയാള്‍ കോവിഡ് പ്രതിരോധ വാക്സിന്‍ എടുത്തിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അന്‍പതിനും അറുപതിനുമിടയ്ക്ക് പ്രായമുള്ളയാളാണ് അസുഖം ബാധിച്ച് മരിച്ചത്. പ്രായമുള്ളവര്‍ പ്രതിരോധ കുത്തിവയ്പ് എടുക്കാതിരിക്കുകയും ഇവർക്ക് കോവിഡ് ബാധിക്കുകയും ചെയ്താൽ ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. ഡിസംബര്‍ 18ന് വരെയുള്ള വിവരങ്ങള്‍ പ്രകാരം അമേരിക്കയിലെ കോവിഡ് […]

Read More
 അറയ്ക്കൽ രാജകുടുംബത്തിലെ മുപ്പത്തിയൊമ്പാമത് സുല്‍ത്താന ആദിരാജ മറിയുമ്മ അന്തരിച്ചു

അറയ്ക്കൽ രാജകുടുംബത്തിലെ മുപ്പത്തിയൊമ്പാമത് സുല്‍ത്താന ആദിരാജ മറിയുമ്മ അന്തരിച്ചു

അറയ്ക്കല്‍ രാജകുടുംബത്തിലെ മുപ്പത്തിയൊമ്പാമത് സുല്‍ത്താന ആദിരാജ മറിയുമ്മ എന്ന ചെറിയ കുഞ്ഞുബീവി അന്തരിച്ചു. 87 വയസായിരുന്നു.കണ്ണൂർ സിറ്റി അറക്കൽ കെട്ടിനകത്ത് സ്വവസതിയായ അൽമാർ മഹലിലായിരുന്നു അന്ത്യം. മദ്രാസ് പോർട്ട് അഡ്മിനിട്രേറ്റിവ് ഓഫിസറായി വിരമിച്ച പരേതനായ എ.പി. ആലിപ്പിയാണ് ഭർത്താവ്. മദ്രാസ് പോർട്ട് സൂപ്രണ്ട് ആദിരാജ അബ്ദുൽ ഷുക്കൂർ, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവർ മക്കളാണ്. മരുമക്കൾ: എ.കെ. താഹിറ, സി.പി. അശ്രഫ്‌, പരേതനായ എം.കെ. അശ്രഫ്.സംസ്‌കാരം കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ വൈകിട്ട് നടക്കും.

Read More
 വിവാഹം കഴിഞ്ഞത് 10 മാസം മുൻപ്; 19കാരി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ,

വിവാഹം കഴിഞ്ഞത് 10 മാസം മുൻപ്; 19കാരി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ,

മാങ്കുറിശ്ശിയിൽ യുവതി ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ.അത്താണിപ്പറമ്പില്‍ മുജീബിന്റെ ഭാര്യ നഫ്‌ലയെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 19 വയസായിരുന്നു നഫ്‌ലയുടെ പ്രായം.പത്ത് മാസം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. വ്യാഴാഴ്ച രാത്രി എട്ടരയ്ക്കാണ് സംഭവം.പത്തിരിപ്പാല മാങ്കുറുശ്ശി കക്കോടാണ് മുജീബിന്റെ വീട്.ഭര്‍തൃവീട്ടിലെ മാനസിക പീഡനം മൂലമാണ് നഫ്‌ല മരിച്ചതെന്ന് ആരോപിച്ച് സഹോദരന്‍ നഫ്‌സല്‍ രംഗത്തെത്തി.സംഭവസമയത്ത് മുജീബ് സ്ഥലത്തുണ്ടായിരുന്നില്ല. മുജീബെത്തി നഫ്‌ലയെ വിളിച്ചപ്പോൾ മറുപടി കേൾക്കാത്തതിനെത്തുടർന്ന് കിടപ്പുമുറിയുടെ വാതിൽ പൊളിച്ച് നോക്കുകയായിരുന്നു. ഉടൻ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ […]

Read More
 സിഐയെ സസ്പെൻഡ് ചെയ്യണം;സമരം തുടർന്ന് കോൺഗ്രസ്;സ്ഥലത്തെത്തി മോഫിയയുടെ ഉമ്മയും

സിഐയെ സസ്പെൻഡ് ചെയ്യണം;സമരം തുടർന്ന് കോൺഗ്രസ്;സ്ഥലത്തെത്തി മോഫിയയുടെ ഉമ്മയും

ഗാർഹികപീഡനത്തെ തുടർന്ന്നിയമവിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ രാത്രിയും ഉപരോധം തുടർന്ന് കോൺഗ്രസ്. ആരോപണ വിധേയനായ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സിഐ സുധീറിനെ സസ്‌പെൻഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസിന്റെ സമരം. മോഫിയയുടെ ഉമ്മയും ഇന്ന് രാവിലെ സമരസ്ഥലത്ത് എത്തിയിരുന്നു.ആലുവ എംഎൽഎ അൻവർ സാദത്തിൻ്റെ സാന്നിധ്യത്തിലാണ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സിഐ ആയ സിഎൽ സുധീറിനെതിരെ കോൺഗ്രസിൻ്റെ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ഇതിനു പിന്നാലെ എംപി ബെന്നി ബെഹനാൻ എം പി യും സമരത്തിനൊപ്പം ചേർന്നു. […]

Read More
 യുഎസിലെ ക്രിസ്മസ് പരേഡിലേക്ക് കാറിടിച്ചു കയറ്റി അഞ്ചുപേര്‍ കൊല്ലപ്പെട്ട സംഭവം; മനപ്പൂര്‍വ്വമുള്ള നരഹത്യക്ക് കേസ്

യുഎസിലെ ക്രിസ്മസ് പരേഡിലേക്ക് കാറിടിച്ചു കയറ്റി അഞ്ചുപേര്‍ കൊല്ലപ്പെട്ട സംഭവം; മനപ്പൂര്‍വ്വമുള്ള നരഹത്യക്ക് കേസ്

യുഎസിലെ വിസ്‌കോന്‍സിനില്‍ നടന്ന ക്രിസ്മസ് പരേഡിലേക്ക് കാര്‍ ഇടിച്ച് കയറ്റി അഞ്ച് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മനപ്പൂര്‍വമുള്ള നരഹത്യക്ക് കേസെടുക്കുമെന്ന് പൊലീസ്. ഡാരെല്‍ ബ്രൂക്‌സ് എന്നയാളാണ് ആക്രമണം നടത്തിയത്. മറ്റൊരു അടിപിടിക്കേസില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവെ ഇയാള്‍ ആളുകളുടെ ഇടയിലേക്ക് കാറോടിച്ച് കയറ്റുകയായിരുന്നു. അഞ്ച് പേര്‍ കാറിടിച്ച് മരിക്കുകയും 49ാളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം ഇതൊരു തീവ്രവാദ ആക്രമണമല്ലെന്നും പൊലീസ് വ്യക്തമാക്കി. ബിബിസിയുടെ റിപ്പോര്‍ട്ട് പ്രകാരം ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ അഞ്ച് ക്രിമിനല്‍ കുറ്റങ്ങളെങ്കിലും ബ്രൂകിനെതിരെ […]

Read More