സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്: ശശിധരന്‍ കര്‍ത്തയുടെ മകള്‍ ഷിബി എസ് കര്‍ത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്: ശശിധരന്‍ കര്‍ത്തയുടെ മകള്‍ ഷിബി എസ് കര്‍ത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

കൊച്ചി: സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ശശിധരന്‍ കര്‍ത്തയുടെ മകള്‍ ഷിബി എസ് കര്‍ത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ ഡി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. സിഎംആര്‍എല്‍ ഡയറക്ടറാണ് ഷിബി എസ് കര്‍ത്ത. സിഎംആര്‍എല്ലിന്റെ സഹോദര സ്ഥാപനമായ നിപുണയുടെ പ്രധാന ചുമതല കൂടി ഷിബി എസ് കര്‍ത്ത വഹിക്കുന്നുണ്ട്. നേരത്തെ ഇഡിയുടെ നിപുണയിലും റെയ്ഡ് നടത്തിയിരുന്നു.

Read More
 മാസപ്പടിക്കേസ്; ടി വീണ നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകില്ല; ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

മാസപ്പടിക്കേസ്; ടി വീണ നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകില്ല; ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി വീണ ടി. ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടിയാണ് വീണ സാവകാശം തേടിയത്. ബുധനാഴ്ച രാവിലെയായിരുന്നു വീണയുടെ ഇ മെയില്‍ ഇ ഡിക്ക് ലഭിച്ചത്. മുഴുവന്‍ രേഖകളും ചോദ്യങ്ങള്‍ക്കുള്ള മറുപടിയും അഭിഭാഷകന്‍ മുഖേന സമര്‍പ്പിക്കാമെന്നും വീണ കത്തില്‍ പറഞ്ഞിരുന്നു. ഇ ഡിയുടെ നിലപാട് ഇന്ന് വീണയെ അറിയിക്കും. അനാരോഗ്യം ചൂണ്ടിക്കാട്ടി അവധി തേടിയാല്‍ മെഡിക്കല്‍ രേഖകള്‍ അടക്കം സമര്‍പ്പിക്കുന്ന പക്ഷം പരിഗണിക്കുന്നതാണ് ഇ ഡിയുടെ രീതി. എന്നാല്‍ […]

Read More
 മാസപ്പടി കേസ്; ടി വീണക്കായി വിശദമായ ചോദ്യാവലി തയ്യാറാക്കി ഇഡി

മാസപ്പടി കേസ്; ടി വീണക്കായി വിശദമായ ചോദ്യാവലി തയ്യാറാക്കി ഇഡി

കൊച്ചി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി ടി. വീണയെ ചോദ്യം ചെയ്യുന്നതിനായി വിശദമായ ചോദ്യാവലി തയാറാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാടിലൂടെ ടി. വീണയ്ക്ക് ലഭിച്ച 1.72 കോടി രൂപ എങ്ങനെ വിനിയോഗിച്ചു എന്നതാണ് ഇഡി പ്രധാനമായും ചോദിച്ചറിയുക. ഈ വെള്ളിയാഴ്ച രാവിലെ 10:30-ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചാണ് ടി. വീണയ്ക്ക് സമന്‍സ് നല്‍കിയിരിക്കുന്നത്. സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപ സ്ഥലം വാങ്ങാനാണോ അതോ മറ്റെവിടെയെങ്കിലും നിക്ഷേപിക്കാനാണോ […]

Read More
 പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലെ ഇഡി പരിശോധന പൂര്‍ത്തിയായി; മുഹമ്മദ് റിയാസിന്റെ വീട്ടിലെ പരിശോധനയും പൂര്‍ത്തിയായി കഴിഞ്ഞു; ഉദ്യോഗസ്ഥരെ കൂവി വിളിച്ച് സിപിഎം പ്രവര്‍ത്തകര്‍; ഒരു രേഖയും കിട്ടിയില്ലെന്ന് സെര്‍ച്ച് റിപ്പോര്‍ട്ട്

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലെ ഇഡി പരിശോധന പൂര്‍ത്തിയായി; മുഹമ്മദ് റിയാസിന്റെ വീട്ടിലെ പരിശോധനയും പൂര്‍ത്തിയായി കഴിഞ്ഞു; ഉദ്യോഗസ്ഥരെ കൂവി വിളിച്ച് സിപിഎം പ്രവര്‍ത്തകര്‍; ഒരു രേഖയും കിട്ടിയില്ലെന്ന് സെര്‍ച്ച് റിപ്പോര്‍ട്ട്

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ നടക്കുന്ന ഇഡി പരിശോധന പൂര്‍ത്തിയായി. പിണറായി വിജയന്റെ മരുമകനും എംഎല്‍എയുമായ മുഹമ്മദ് റിയാസിന്റെ കോട്ടൂളിയിലെ വീട്ടില്‍ നടന്ന ഇഡി പരിശോധനയും പൂര്‍ത്തിയായിട്ടുണ്ട്. ഇഡി ഉദ്യോഗസ്ഥര്‍ പുറത്തേക്കിറങ്ങുമ്പോള്‍ കൂവി വിളിച്ച് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മുഹമ്മദ് റിയാസിന്റെ വീടിന് മുന്നില്‍ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞുവെച്ച് പ്രതിഷേധിക്കുകയാണ് പ്രവര്‍ത്തകര്‍. യാതൊരു രേഖകളും കണ്ണൂരിലെ പിണറായിയുടെ വീട്ടില്‍ നിന്നും കൊണ്ടുപോകുന്നില്ല എന്ന് ഉദ്യോഗസ്ഥര്‍ എഴുതി നല്‍കിയതായി എം […]

Read More
 ‘ഒരു കപ്പ് എടുക്കട്ടെ… കപ്പ്, കപ്പേ’; പിണറായിയുടെ വീട്ടിലെ ഇ.ഡി റെയ്ഡില്‍ പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

‘ഒരു കപ്പ് എടുക്കട്ടെ… കപ്പ്, കപ്പേ’; പിണറായിയുടെ വീട്ടിലെ ഇ.ഡി റെയ്ഡില്‍ പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിന് പിന്നാലെ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. കൈയില്‍ പത്രവും ചുവന്ന കപ്പുമായി ഇരിക്കുന്ന സ്വന്തം ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് ‘ ഒരു കപ്പ് എടുക്കട്ടേ, കപ്പ്, കപ്പേ….” എന്നാണ് രാഹുല്‍ കുറിച്ചത്. എന്നാല്‍ മാങ്കൂട്ടത്തിന്റെ ഈ പരിഹാസത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

Read More
 മുഖ്യമന്ത്രി മേനോന്‍ സതീശനും- മോദി കൂടിക്കാഴ്ചക്കുപിന്നാലെ റെയ്ഡ്; പാര്‍ട്ടിയെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കം; പി ജയരാജന്‍

മുഖ്യമന്ത്രി മേനോന്‍ സതീശനും- മോദി കൂടിക്കാഴ്ചക്കുപിന്നാലെ റെയ്ഡ്; പാര്‍ട്ടിയെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കം; പി ജയരാജന്‍

കണ്ണൂര്‍: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ ജോര്‍ജുമായി ബന്ധപ്പെട്ട വീടുകളിലും മറ്റ് കേന്ദ്രങ്ങളിലും ഇ.ഡി റെയ്ഡ് നടത്തുന്നതില്‍ പ്രതികരിച്ച് മുതിര്‍ന്ന സി.പി.എം നേതാവ് പി. ജയരാജന്‍. മുഖ്യമന്ത്രി മേനോന്‍ സതീശന്‍ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് റെയ്ഡ് നടത്തിയതെന്നും ഇത് രാഷ്ട്രീയ പ്രേരിതവുമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മേനോന്‍ സതീശനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തി തൊട്ടു പിന്നാലെയാണ് റെയ്ഡ് നടത്തുന്നത്. ഇത് കൃത്യമായി ആസൂത്രിതമാണ്. അത് […]

Read More
 സിഎംആര്‍എല്‍-എക്സാലോജിക് കേസ്; പിണറായി വിജയന്റെ വീട്ടില്‍ അടക്കം 12 ഇടങ്ങളില്‍ ഇഡി റെയ്ഡ്

സിഎംആര്‍എല്‍-എക്സാലോജിക് കേസ്; പിണറായി വിജയന്റെ വീട്ടില്‍ അടക്കം 12 ഇടങ്ങളില്‍ ഇഡി റെയ്ഡ്

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ അടക്കം വിവിധ ഇടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പരിശോധന. പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലേയും വീട്ടിലും കൊച്ചിയിലെ സിഎംആര്‍എല്‍ ഓഫീസിലും വീണാ വിജയന്റെ ബെംഗളൂരുവിലെ ഓഫീസിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടുളിയിലെ വീട്ടിലും സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും അടക്കം പന്ത്രണ്ടിടങ്ങളിലാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് […]

Read More
 ഇ ഡി കള്ളപ്പണക്കേസില്‍ റോബര്‍ട്ട് വാധ്രക്ക് ജാമ്യം

ഇ ഡി കള്ളപ്പണക്കേസില്‍ റോബര്‍ട്ട് വാധ്രക്ക് ജാമ്യം

ന്യൂഡല്‍ഹി: ഷികോഹ്പൂര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ വ്യവസായിയും കോണ്‍ഗ്രസ് എം പി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാധ്രക്ക് മുന്‍കൂര്‍ ജാമ്യം. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് വാധ്രക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഭൂമി ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറേക്ടറ്റ് (ഇ.ഡി) അന്വേഷിക്കുന്ന കള്ളപ്പണം തടയല്‍ നിയമം പ്രകാരമുള്ള (പി എം എല്‍ എ) കേസിലാണ് ജാമ്യം. കേസില്‍ വാധ്ര ഇന്ന് രാവിലെ കോടതിയില്‍ ഹാജരായിരുന്നു. 50.000 രൂപയ്ക്കും തത്തുല്യമായ ആള്‍ജാമ്യത്തിലുമാണ് വാധ്രയെ വിട്ടയച്ചത്.

Read More
 17,000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ് കേസ്; ചോദ്യം ചെയ്യലിനായി അനില്‍ അംബാനി ഇ.ഡിക്ക് മുന്നില്‍

17,000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ് കേസ്; ചോദ്യം ചെയ്യലിനായി അനില്‍ അംബാനി ഇ.ഡിക്ക് മുന്നില്‍

17,000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യലിനായി റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍. അനില്‍ അംബാനിയുമായി ബന്ധമുള്ള കമ്പനികളില്‍ ഇഡി കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തുകയും നിരവധി രേഖകളും ഉപകരണങ്ങളും കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഓഗസ്റ്റ് 1-നാണ് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന് അന്വേഷണ ഏജന്‍സി സമന്‍സ് അയച്ചത്. അനില്‍ അംബാനിയുടെ കമ്പനികള്‍ക്ക് അനുവദിച്ച വായ്പകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഇഡി ബാങ്കുകള്‍ക്ക് […]

Read More
 കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എയുടെ വീട്ടില്‍ ഇ.ഡി റെയ്ഡ്

കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എയുടെ വീട്ടില്‍ ഇ.ഡി റെയ്ഡ്

ബംഗളൂരു: വെളിപ്പെടുത്താത്ത വിദേശ സ്വത്തുക്കള്‍ കൈവശം വെച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട ഫെമ അന്വേഷണത്തിന്റെ ഭാഗമായി കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ എസ്എന്‍ സുബ്ബ റെഡ്ഡിയുടെയും(59) മറ്റ് ചിലരുടെയും വസതികളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാഴാഴ്ച റെയ്ഡ് നടത്തി. ബാഗേപള്ളി നിയമസഭാംഗത്തിന്റേത് ഉള്‍പ്പെടെ ബംഗളൂരുവിലെ അഞ്ച് സ്ഥലങ്ങളെങ്കിലും വിദേശ വിനിമയ മാനേജ്‌മെന്റ് ആക്ട് (ഫെമ) സെക്ഷന്‍ 37 ന്റെ പരിധിയില്‍ വരുന്നുണ്ടെന്ന് ഇഡി അധികൃതര്‍ പറഞ്ഞു. റെഡ്ഡി, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ എന്നിവരുടെ വെളിപ്പെടുത്താത്ത വിദേശ സ്വത്തുക്കള്‍ സംബന്ധിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടതാണ് […]

Read More