മദ്യനയ അഴിമതി കേസ്; സിബിഐയ്ക്ക് പിന്നാലെ ഇഡിയും; മനീഷ് സിസോദിയയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചു

മദ്യനയ അഴിമതി കേസ്; സിബിഐയ്ക്ക് പിന്നാലെ ഇഡിയും; മനീഷ് സിസോദിയയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചു

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി ഉപമുഖ്യന്ത്രി മനീഷ് സിസോദിയയ്ക്ക് എതിരെ സിബിഐയ്ക്ക് പിന്നാലെ ഇഡിയും അന്വേഷണം ആരംഭിച്ചു. കേസ് ഉടന്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് വിവരം. സിബിഐ കേസിന്റെ വിവരങ്ങള്‍ ഇഡി തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി പരിശോധന നടത്തിയ സിബിഐ സിസോദിയയുടെ വീട്ടില്‍ നിന്നും ചില രേഖകളും പിടിച്ചെടുത്തിരുന്നു. സിസോദിയയെ സിബിഐ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. അതേസമയം ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഉടന്‍ കള്ളപ്പണം വെളുപ്പിക്കല്‍ […]

Read More
 ഇഡി നീക്കം കേരളത്തിന്റെ വികസനം തടയാന്‍; തുടര്‍ഭരണം വന്നതില്‍ കോണ്‍ഗ്രസിനും ബിജെപിക്കും പകയെന്ന് മുഖ്യമന്ത്രി

ഇഡി നീക്കം കേരളത്തിന്റെ വികസനം തടയാന്‍; തുടര്‍ഭരണം വന്നതില്‍ കോണ്‍ഗ്രസിനും ബിജെപിക്കും പകയെന്ന് മുഖ്യമന്ത്രി

കേരളത്തില്‍ വികസനം തടയാനുള്ള ശ്രമങ്ങളാണ് ഇഡി നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിയിലൂടെ കിട്ടിയ പണം കൊണ്ടാണ് കേരളത്തില്‍ വികസനം നടക്കുന്നത്. അത് തടയണമെങ്കില്‍ കിഫ്ബിയെ തകര്‍ക്കണം. അതിനുവേണ്ടിയാണ് ഇപ്പോഴത്തെ നീക്കമെന്നും ഇഡിയുടെ ഉദ്ദേശ്യം വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. സംസ്ഥാനത്ത് ഇടതുപക്ഷ സര്‍ക്കാരിന് തുടര്‍ഭരണം ലഭിച്ചതില്‍ കോണ്‍ഗ്രസിനും ബിജെപിക്കും പകയാണെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. ഏതെല്ലാം രീതിയില്‍ എതിര്‍ത്താലും ജനങ്ങളോടുള്ള പ്രതിബദ്ധതയില്‍ സര്‍ക്കാര്‍ പിന്നോട്ടുപോകില്ല. എല്ലാ വിഭാഗം ജനങ്ങളും എല്‍ഡിഎഫിനെ സ്വീകരിച്ചു. എല്‍ഡിഎഫിന് ലഭിച്ച രണ്ടാമൂഴം ജനങ്ങള്‍ നെഞ്ചേറ്റിയതിന്റെ […]

Read More
 ‘തോമസ് ഐസക് പ്രതിയല്ല, സാക്ഷിയെന്ന് ഇഡി, ‘സ്വത്തു വിവരം തേടുന്നത് എന്തടിസ്ഥാനത്തിലെന്ന് ഇഡിയോട് വിശദീകരണം തേടി ഹൈക്കോടതി

‘തോമസ് ഐസക് പ്രതിയല്ല, സാക്ഷിയെന്ന് ഇഡി, ‘സ്വത്തു വിവരം തേടുന്നത് എന്തടിസ്ഥാനത്തിലെന്ന് ഇഡിയോട് വിശദീകരണം തേടി ഹൈക്കോടതി

കിഫ്ബിക്കെതിരായ കേസില്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നില്‍ ബുധനാഴ്ചവരെ തോമസ് ഐസക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി. ഇഡി തനിക്ക് നല്‍കിയ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടികാട്ടി മുന്‍ ധനമന്ത്രികൂടിയായ ഐസക്ക് ഹൈക്കോതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ചോദ്യം ചെയ്യലിന് വിളിപ്പിച്ചാല്‍ പ്രതിയാകണം എന്നില്ലല്ലോ, സാക്ഷിയായി ഒരാളെ അന്വേഷണ ഏജന്‍സിക്ക് വിളിച്ചുകൂടേയെന്ന് കോടതി ചോദിച്ചു. നിലവില്‍ തന്നെ കുറ്റാരോപിതനായിട്ടാണ് ഇ ഡി കണക്കാക്കുന്നതെന്ന് തോമസ് ഐസക് കോടതിയെ അറിയിച്ചു. അതേസമയം, തോമസ് ഐസക്കിനെ പ്രതിയായിട്ടല്ല നോട്ടിസ് നല്‍കി വിളിപ്പിച്ചത്. […]

Read More
 കിഫ്ബി കേസ് ഇഡിയുടെ പരിധിയില്‍ വരില്ല, കിഫ്ബിക്ക് എതിരെയുള്ള ഇഡിയുടെ അന്വേഷണം തള്ളി പ്രതിപക്ഷം

കിഫ്ബി കേസ് ഇഡിയുടെ പരിധിയില്‍ വരില്ല, കിഫ്ബിക്ക് എതിരെയുള്ള ഇഡിയുടെ അന്വേഷണം തള്ളി പ്രതിപക്ഷം

തോമസ് ഐസക്കിനെതിരായ കിഫ്ബി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കിഫ്ബി കേസ് ഇഡിയുടെ പരിധിയില്‍ വരില്ല. മസാലബോണ്ടില്‍ ഇടപെടാന്‍ ഇഡിക്ക് അധികാരമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വെളുപ്പിക്കലില്‍ മാത്രമാണ് ഇ.ഡിക്ക് ഇടപെടാന്‍ കഴിയൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം റോഡിലെ കുഴി അടയ്ക്കണമെന്നും അതില്‍ രാഷ്ട്രീയമില്ല. പൊതുമരാമത്ത് മന്ത്രിയെ വ്യക്തിപരമായി ആക്ഷേപിച്ചതല്ല. തെറ്റ് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. റോഡില്‍ കുഴിയുണ്ടെന്ന് പോലും മന്ത്രി സമ്മതിക്കുന്നില്ല. ആശുപത്രിയില്‍ മരുന്നില്ലെന്ന് ആരോഗ്യമന്ത്രിയും സമ്മതിക്കുന്നില്ല. […]

Read More
 ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും, കേന്ദ്രത്തിന്റെ നീക്കം കേരളത്തെ പാപ്പരാക്കാന്‍, അന്വേഷണത്തില്‍ ആശങ്കയില്ലെന്ന് തോമസ് ഐസക്ക്

ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും, കേന്ദ്രത്തിന്റെ നീക്കം കേരളത്തെ പാപ്പരാക്കാന്‍, അന്വേഷണത്തില്‍ ആശങ്കയില്ലെന്ന് തോമസ് ഐസക്ക്

കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ഇഡിയ്ക്കെതിരെ സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്ക്. ‘പ്രത്യേക ലക്ഷ്യമൊന്നുമില്ലാതെ എവിടെനിന്നെങ്കിലും എന്തെങ്കിലും കിട്ടുമെന്ന് കരുതിയുള്ള അന്വേഷണ പര്യടനം പാടില്ലെന്ന് സുപ്രീംകോടതി വിധിച്ചിട്ടുള്ളതാണ്. ആര്‍ക്കും കുതിര കയറാന്‍ നിന്നുകൊടുക്കാന്‍ പറ്റില്ല. എന്താണ് എന്റെ തെറ്റെന്ന് അറിയിക്കണം. അതിന് പറ്റിയില്ലെങ്കില്‍ നോട്ടീസ് പിന്‍വലിക്കണം. അവര്‍ അത് ചെയ്യണമെന്നില്ല. അതുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്’, തോമസ് ഐസക് പറഞ്ഞു. ഇഡി ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമാണ്. താന്‍ ഫെമ നിയമം ലംഘിച്ചെന്നാണ് ഇഡി പറയുന്നത്. അങ്ങനെയെങ്കില്‍ […]

Read More
 ചോദ്യം ചെയ്യൽ;ഇ.ഡിക്ക് മുന്‍പില്‍ തോമസ് ഐസക്ക് ഹാജരായേക്കില്ല

ചോദ്യം ചെയ്യൽ;ഇ.ഡിക്ക് മുന്‍പില്‍ തോമസ് ഐസക്ക് ഹാജരായേക്കില്ല

മുന്‍ധനമന്ത്രി ടി.എം. തോമസ് ഐസക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി (ഇ.ഡി.)ന് മുന്‍പില്‍ ഹാജരായേക്കില്ല. ആദ്യഘട്ടമായി ഇഡിക്ക് വിശദമായ മറുപടി രേഖാമൂലം നല്‍കും. തോമസ് ഐസക്ക് ഇഡിക്കു മുന്നില്‍ ഹാജരാകുന്നതില്‍ സിപിഐഎം തീരുമാനം തിങ്കളാഴ്ചയുണ്ടാകും. സംസ്ഥാന സെക്രട്ടേറിയറ്റായിരിക്കും തീരുമാനമെടുക്കുക.ഓഗസ്റ്റ് 11-നാണ് ഇ.ഡിക്ക് മുന്‍പില്‍ ഹാജരാകാന്‍ തോമസ് ഐസക്കിന് സമന്‍സ് ലഭിച്ചിരിക്കുന്നത്. ഈ സമന്‍സിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച അദ്ദേഹം നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയ്ക്കു ശേഷമാണ്, ഇ.ഡിക്കു മുന്‍പില്‍ ഹാജരാകേണ്ടതില്പകരം നിയമപരമായി നേരിട്ടാല്‍ മതിയെന്ന തീരുമാനം കൈക്കൊണ്ടത്.ഇഡിക്കു മുന്നില്‍ ഹാജരാകുന്നതിന് […]

Read More
 കിഫ്ബി ഇടപാട്; തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ് : ഉപദ്രവിക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യമെന്ന് തോമസ് ഐസക്

കിഫ്ബി ഇടപാട്; തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ് : ഉപദ്രവിക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യമെന്ന് തോമസ് ഐസക്

കിഫ്ബി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഓഗസ്റ്റ് 11 ന് ഇ.ഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. നേരത്തെ ജൂലായ് 19- ന് ഹാജരാകാനാവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ ഇടതുസര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക് കിഫ്ബിയുടെ വൈസ് ചെയര്‍മാന്‍ എന്ന നിലയിലാണ് ചോദ്യം ചെയ്യാന്‍ വിളിക്കപ്പെട്ടത്. അതേസമയം, കേന്ദ്രസര്‍ക്കാരിന് അപമാനിക്കുകയാണ് ലക്ഷ്യമെന്ന് തോമസ് ഐസക്ക് പറഞ്ഞു. എന്ന് ഹാജരാകണമെന്ന് അഭിഭാഷകരോട് ചോദിച്ച് തീരുമാനിക്കും, ഇതിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും […]

Read More
 മണിക്കൂറുകൾ നീണ്ട റെയ്ഡ്;സഞ്ജയ് റാവത്തിനെ കസ്റ്റഡിയിലെടുത്ത് ഇഡി

മണിക്കൂറുകൾ നീണ്ട റെയ്ഡ്;സഞ്ജയ് റാവത്തിനെ കസ്റ്റഡിയിലെടുത്ത് ഇഡി

ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു.റാവുത്തിന്റെ വസതിയില്‍ ഇ.ഡി. മണിക്കൂറുകള്‍ നീണ്ട റെയ്ഡ് നടത്തിയിരുന്നു.ഞായറാഴ്ച രാവിലെ ഏഴുമണിക്കാണ് ഇ.ഡി. ഉദ്യോഗസ്ഥരും സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരും റാവുത്തിന്റെ മുംബൈ, ഭാണ്ടുപിലെ മൈത്രി എന്ന വസതിയിലെത്തിയത്.തുടര്‍ന്ന് നടത്തിയ റെയ്ഡിനും ചോദ്യം ചെയ്യലിനും പിന്നാലെയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. റാവത്തിന്‍റെ വസതിക്ക് മുന്നിൽ ശിവസേന പ്രവർത്തകർ പ്രതിഷേധിച്ചു. ഗൊരേഗാവിലെ ഭവന നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഗൊരേഗാവിലെ പത്രാചാൽ ഭവന നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് ആയിരം കോടിയിലേറെ രൂപയുടെ കള്ളപ്പണം […]

Read More
 ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ വീട്ടില്‍ ഇഡി;പ്രതിഷേധവുമായി വീടിനുമുന്നില്‍ ശിവസേന പ്രവര്‍ത്തകര്‍

ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ വീട്ടില്‍ ഇഡി;പ്രതിഷേധവുമായി വീടിനുമുന്നില്‍ ശിവസേന പ്രവര്‍ത്തകര്‍

ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ വീട്ടിൽ ഇഡി പരിശോധന. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ടുതവണ റാവുത്തിന് ഇ.ഡി സമന്‍സ് നല്‍കിയിരുന്നുവെങ്കിലും അദ്ദേഹം ഹാജരാകാന്‍ കൂട്ടാക്കിയിരുന്നില്ല.ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ എത്തിയത്. ഗൊരെഗാവിലെ പത്രചാള്‍ ചേരി പുനരധിവാസപദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യക്കേസാണ് റാവുത്തിനെതിരെ ഉള്ളത്. സഞ്ജയ് റാവത്തിന്‍റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ അഴിമതിയുമായി ബന്ധപ്പെട്ട് എത്തിയെന്നാണ് ഇഡി പറയുന്നത്.ഒരു സമ്മർദ്ദങ്ങൾക്കും വഴങ്ങില്ല. ശിവസേന വിടുന്ന പ്രശ്നമില്ല. തനിക്ക് അഴിമതിയിൽ പങ്കില്ല എന്നും സഞ്ജയ് റാവത്ത് […]

Read More
 സോണിയാഗാന്ധിയുടെ ചോദ്യം ചെയ്യൽ;ഡല്‍ഹിയിലും തിരുവനന്തപുരത്തും കോണ്‍ഗ്രസ് പ്രതിഷേധം വിഡി സതീശന്‍ അറസ്റ്റില്‍

സോണിയാഗാന്ധിയുടെ ചോദ്യം ചെയ്യൽ;ഡല്‍ഹിയിലും തിരുവനന്തപുരത്തും കോണ്‍ഗ്രസ് പ്രതിഷേധം വിഡി സതീശന്‍ അറസ്റ്റില്‍

കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ചോദ്യം ചെയ്യലിലും ഇഡി നടപടികളിലും പ്രതിഷേധിച്ച് ഇന്നും കോണ്‍ഗ്രസ് പ്രതിഷേധം.പാർലമെന്റിൽ നിന്നും കാൽനടയായി രാഷ്ട്രപതി ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ കോൺഗ്രസ് എംപിമാരെ അറസ്റ്റ് ചെയ്തു. മാര്‍ച്ച് തടഞ്ഞ പൊലീസ് ബലംപ്രയോഗിച്ച് പ്രവര്‍ത്തകരെ നീക്കി. പാർലമെന്റിൽ നിന്നാണ് എംപിമാർ പ്രതിഷേധവുമായി രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയത്. എന്നാൽ മാർച്ച് വിജയ് ചൌക്കിൽ പൊലീസ് തടഞ്ഞു. തിരുവനന്തപുരത്ത് രാജ്ഭവന് മുന്നില്‍ പ്രതിഷേധിച്ച നേതാക്കളേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.മുതിർന്ന നേതാക്കളായ വി ഡി സതീശൻ, രമേശ് […]

Read More