ഇഡിയുടെ വിശാല അധികാരങ്ങള്‍ അംഗീകരിച്ച് സുപ്രീം കോടതി; അറസ്റ്റിനും സ്വത്ത് കണ്ടുകെട്ടലിനും അധികാരം, ഹര്‍ജികള്‍ തള്ളി
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയിരിക്കുന്ന വിശാല അധികാരങ്ങള്‍ ശരിവച്ച് സുപ്രീംകോടതി. കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് ഇഡിക്ക് പരിശോധകള്‍ നടത്തി സ്വത്തുക്കള്‍ കണ്ടുകെട്ടാനും അറസ്റ്റ് ചെയ്യാനുമുള്ള അധികാരം നിലനിര്‍ത്തണമെന്ന് കോടതി ഉത്തരവിട്ടു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡിയുടെ അറസ്റ്റ് കണ്ടുകെട്ടല്‍, ഉള്‍പ്പെടുള്ള നടപടികള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് കോടതി വിധി പറഞ്ഞത്. കാര്‍ത്തി ചിദംബരവും മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ അനില്‍ ദേശ്മുഖും അടക്കം സമര്‍പ്പിച്ച 242 ഹര്‍ജികളിലാണ് കോടതിയുടെ സുപ്രധാന വിധി. ഇഡിക്ക് വിശാല അധികാരം […]
Read More
