ഭാരതം വേണ്ട; ‘ഒരു സര്‍ക്കാര്‍ ഉത്പന്നം’ എന്നാക്കി; സിനിമയുടെ പേര് വെട്ടി സെന്‍സര്‍ ബോര്‍ഡ്

ഭാരതം വേണ്ട; ‘ഒരു സര്‍ക്കാര്‍ ഉത്പന്നം’ എന്നാക്കി; സിനിമയുടെ പേര് വെട്ടി സെന്‍സര്‍ ബോര്‍ഡ്

‘ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം’ എന്ന പേരില്‍ റിലീസിന് ഒരുങ്ങിയ സിനിമയുടെ പേര് മാറ്റി. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമാണ് പേര് മാറ്റിയത്. ഭാരതം എന്ന് ഒഴിവാക്കി ഒരു സര്‍ക്കാര്‍ ഉത്പന്നം എന്നാക്കിയാണ് മാറ്റിയത്. പേരില്‍ നിന്ന് ഭാരതം ഒഴിവാക്കാനാണ് അണിയറ പ്രവര്‍ത്തകരോട് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. മാര്‍ച്ച് 8 ന് റിലീസ് തീരുമാനിച്ചിരിക്കുന്നതിനാല്‍ റിവ്യു കമ്മിറ്റിക്ക് മുന്നില്‍ അപ്പീല്‍ നല്‍കാതെ പേര് മാറ്റാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് മാസത്തോളം എടുക്കും […]

Read More
 ‘നേര്’; അന്‍പത് കോടി ക്ലബില്‍; നേട്ടം വെറും എട്ട് ദിവസത്തില്‍

‘നേര്’; അന്‍പത് കോടി ക്ലബില്‍; നേട്ടം വെറും എട്ട് ദിവസത്തില്‍

മോഹന്‍ലാല്‍ നായകനായ ചിത്രം ‘നേര്’ ആഗോളതലത്തില്‍ 50 കോടി രൂപയില്‍ അധികം നേടിയിരിക്കുകയാണ്. ഇത്തരമൊരു നേട്ടത്തില്‍ എത്തിയത് എട്ട് ദിവസത്തിനുള്ളില്‍ ആണ് എന്ന പ്രത്യേകതയുണ്ട്. വാര്‍ത്ത സ്ഥിരീകരിച്ച മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്കും ഒപ്പമുണ്ടായ എല്ലാവര്‍ക്കും നന്ദിയും പറയുന്നു. പുലിമുരുകന്‍, ഒപ്പം, ലൂസിഫര്‍, ദൃശ്യം എന്നീ സിനിമകളാണ് ഇതിനു മുമ്പ് അന്‍പത് കോടി ക്ലബ്ബില്‍ ഇടംപിടിച്ച മോഹന്‍ലാല്‍ സിനിമകള്‍. റിലീസിന് 200 സ്‌ക്രീനുകള്‍ മാത്രമുണ്ടായിരുന്ന ചിത്രം ഇപ്പോള്‍ 350 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. വിദേശത്തടക്കം സിനിമയ്ക്ക് അധികം സ്‌ക്രീനുകള്‍ ഇന്നു മുതല്‍ […]

Read More
 രജനികാന്തിന് ഇന്ന് 73ാം പിറന്നാള്‍; സൈറ്റല്‍ മന്നന് ആശംസയര്‍പ്പിച്ച് ഇന്ത്യന്‍ സിനിമാ ലോകം

രജനികാന്തിന് ഇന്ന് 73ാം പിറന്നാള്‍; സൈറ്റല്‍ മന്നന് ആശംസയര്‍പ്പിച്ച് ഇന്ത്യന്‍ സിനിമാ ലോകം

സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന് ഇന്ന് 73ാം പിറന്നാള്‍. നടന് പിറന്നാള്‍ ആശംസയുമായി ആരാധകരും സിനിമാ ലോകവും എത്തിയിട്ടുണ്ട്. ഇപ്പോഴിതാ പ്രിയസുഹൃത്തിന് പിറന്നാള്‍ ആശംസയുമായി നടന്‍ കമല്‍ ഹാസനും മകള്‍ ഐശ്വര്യയുടെ മുന്‍ ഭര്‍ത്താവും നടനുമായ ധനുഷും, ജൂനിയര്‍ എന്‍.ടി. ആര്‍, ഖുശ്ബു, അശോക് സെല്‍വന്‍ തുടങ്ങിയവരും തലൈവര്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നിട്ടുണ്ട്. 1975 ഓഗസ്റ്റ് 18ന് റിലീസായ കെ ബാലചന്ദ്രന്‍ സംവിധാനം ചെയ്ത അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് രജിനി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. കര്‍ണ്ണാടക-തമിഴ്നാട് അതിര്‍ത്തിയിലുളള നാച്ചിക്കുപ്പം […]

Read More
 രണ്ട് മണ്ടന്‍മാര്‍ക്കിടയില്‍ ആരാണ് വലിയ മണ്ടന്‍ എന്നേ അറിയേണ്ടൂ; രഞ്ജിത്തിനെ വിമര്‍ശിച്ച് ഹരീഷ് പേരടി

രണ്ട് മണ്ടന്‍മാര്‍ക്കിടയില്‍ ആരാണ് വലിയ മണ്ടന്‍ എന്നേ അറിയേണ്ടൂ; രഞ്ജിത്തിനെ വിമര്‍ശിച്ച് ഹരീഷ് പേരടി

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ പരിഹാസക്കുറിപ്പുമായി നടന്‍ ഹരീഷ് പേരടി. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത് നടന്‍ ഭീമന്‍ രഘുവിനെ പരിഹസിക്കുകയും മുഖ്യമന്ത്രിയെ പുകഴ്ത്തുകയും ചെയ്തിരുന്നു. മുന്‍പ് ഒരു പൊതുവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്ന വേളയില്‍ ഭീമന്‍ രഘു എഴുന്നേറ്റ് നിന്നത് പരാമര്‍ശിച്ചായിരുന്നു രഞ്ജിത്തിന്റെ പ്രസ്താവന. രാജാവിനെ പുകഴ്ത്താന്‍ പെടാപാടുപെടുന്ന രാജസദസിലെ രണ്ട് മണ്ടന്‍മാര്‍ക്കിടയില്‍ ആരാണ് വലിയ മണ്ടന്‍ എന്ന് മാത്രമേ ഇനി അറിയേണ്ടു.ഒരു മണ്ടന് മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് […]

Read More
 ”തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ”; കുഞ്ചാക്കോ ബോബന്‍ ചിത്രത്തിനെതിരെ സൈബര്‍ ആക്രമണം

”തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ”; കുഞ്ചാക്കോ ബോബന്‍ ചിത്രത്തിനെതിരെ സൈബര്‍ ആക്രമണം

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന പുതിയ ചിത്രത്തിന്റെ പരസ്യത്തിനെതിരെ വിമര്‍ശനം. .’തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നാണ് പോസ്റ്ററില്‍ കുറിച്ചിരുന്ന വാചകം. ഇതിനെതിരെയാണ് ഇടത് അനുകൂലികളുടെ വിമര്‍ശനം ഉയര്‍ന്നത്. നടന്‍ കുഞ്ചാക്കോ ബോബനെതിരെയും സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപക സൈബര്‍ ആക്രമണമുണ്ട്. ചിത്രം ബഹിഷ്‌കരിക്കാനും ഇടത് നേതാക്കളുടെ ആഹ്വാനമുണ്ട്. അതേസമയം, സിനിമയ്ക്ക് എതിരായ വിമര്‍ശനങ്ങള്‍ക്കെതിരെ വിടി ബല്‍റാം രംഗത്തെത്തി. കേരളത്തിലെ മുഴുവന്‍ ജനങ്ങളും അനുഭവിക്കുന്ന ഒരു ദുരിതം ഫലിത രൂപേണ പരസ്യവാചകത്തിലുള്‍പ്പെടുത്തി എന്നതിന്റെ […]

Read More
 സിനിമയില്‍ സ്ത്രീ-പുരുഷ ഭേദമില്ലാതെ തുല്യ പ്രതിഫലത്തിന് അര്‍ഹതയുണ്ടെന്ന് നടി അപര്‍ണ ബാലമുരളി

സിനിമയില്‍ സ്ത്രീ-പുരുഷ ഭേദമില്ലാതെ തുല്യ പ്രതിഫലത്തിന് അര്‍ഹതയുണ്ടെന്ന് നടി അപര്‍ണ ബാലമുരളി

സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ത്രീ-പുരുഷ ഭേദമില്ലാതെ തുല്യവേദനത്തിന് അര്‍ഹതയുണ്ടെന്ന് നടി അപര്‍ണ ബാലമുരളി. മികച്ച നടിക്കുന്ന ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു താരം. എല്ലാവരുംചേര്‍ന്ന് കഠിനാധ്വാനം ചെയ്താണ് നല്ല സിനിമകള്‍ പിറക്കുന്നത്. എല്ലാവരും ചെയ്യുന്നത് ഒരേ ജോലിയാണെന്നും അതില്‍ വിവേചനം കാട്ടേണ്ട ആവശ്യമില്ലെന്നും അപര്‍ണ പറയുന്നു. താന്‍ വലിയ പ്രതിഫലം വാങ്ങാത്തത് കൊണ്ടു തന്നെ അതു കുറയ്‌ക്കേണ്ട കാര്യമില്ലെന്നും അപര്‍ണ പറഞ്ഞു. ‘എന്റെ പ്രതിഫലം എത്ര തന്നെ കുറച്ചാലും മലയാള സിനിമയില്‍ […]

Read More
 ആര്യയും പാ രഞ്ജിത്തും ഒരുമിക്കുന്നു; ‘സര്‍പട്ട പരമ്പരൈ’ യുടെ ട്രെയിലർ പുറത്ത്

ആര്യയും പാ രഞ്ജിത്തും ഒരുമിക്കുന്നു; ‘സര്‍പട്ട പരമ്പരൈ’ യുടെ ട്രെയിലർ പുറത്ത്

ആര്യയും പാ രഞ്ജിത്തും ഒരുമിക്കുന്ന ‘സര്‍പട്ട പരമ്പരൈ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ജൂലൈ 22ന് ആമസോണ്‍ പ്രൈമിലൂടെ ഒ.ടി.ടി റിലീസായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. തമിഴിൽ കൂടാതെ തെലുങ്ക്, ഹിന്ദി പതിപ്പുകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ജി മുരളിയാണ് ഛായാഗ്രാഹകന്‍. സന്തോഷ് നാരായണനാണ് സംഗീതം. അന്‍പറിവാണ് ആക്ഷന്‍ സീനുകള്‍ ഒരുക്കുന്നത്. എഡിറ്റര്‍ ആര്‍.കെ ശെല്‍വ. കബിലന്‍, അറിവ്, മദ്രാസ് മിരന്‍ എന്നിവരാണ് ഗാനരചന. കെ സ്റ്റുഡിയോസും പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം 1970-80 കാലഘട്ടത്തില്‍ വടക്കന്‍ […]

Read More
 പൃഥ്വിരാജ് എന്ന പേര് മാറ്റണം; അക്ഷയ് കുമാർ നായകനായ പുതിയ ചിത്രത്തിന് കർണ്ണി സേനയുടെ താക്കീത്

പൃഥ്വിരാജ് എന്ന പേര് മാറ്റണം; അക്ഷയ് കുമാർ നായകനായ പുതിയ ചിത്രത്തിന് കർണ്ണി സേനയുടെ താക്കീത്

അക്ഷയ് കുമാർ നായകനായ പുതിയ ചിത്രം ‘പൃഥ്വിരാജിന്’ കർണ്ണി സേനയിൽ നിന്നും താക്കിത്. പൃഥ്വിരാജ് എന്ന സിനിമയുടെ പേര് മാറ്റണമെന്നാണ് കര്‍ണ്ണി സേനയുടെ ആവശ്യം. രജ്പുത് പൃഥ്വിരാജ് ചൗഹാന്റെ കഥയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്.സിനിമയുടെ പേര് പൃഥ്വിരാജ് ചൗഹാനെ അപമാനിക്കുന്നതാണെന്നാണ് കർണ്ണി സേനയുടെ അഭിപ്രായം. അദ്ദേഹത്തിന്റെ മുഴുവന്‍ പേരും ചിത്രത്തിന് നല്‍കണമെന്ന് കര്‍ണ്ണി സേന യൂത്ത് വിങ്ങ് പ്രസിഡന്റുമായ സുര്‍ജീത്ത് സിങ്ങ് രാധോര്‍ ആവശ്യപ്പെട്ടു.2019ല്‍ അക്ഷയ് കുമാറിന്റെ പിറന്നാള്‍ ദിനത്തിലാണ് പൃഥ്വിരാജ് എന്ന സിനിമ പ്രഖ്യാപിക്കുന്നത്. മാനുഷി ചില്ലാറാണ് […]

Read More