2010 ല്‍ പുറത്തിറങ്ങിയ പോക്കിരിരാജ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു. തില്ലര്‍ ജോണറില്‍ കഥ പറയുന്ന ചിത്രം നവാഗത സംവിധായകനായിരിക്കും ഒരുക്കുക. ആന്റോ ജോസഫാണ് ചിത്രം നിര്‍മിക്കുന്നതെന്നാണ് ഒ.ടി.ടി പ്ലേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.

ടര്‍ബോയാണ് ഇനി പുറത്തിറങ്ങാനുള്ള മമ്മൂട്ടി ചിത്രം. ആക്ഷന്‍-കോമഡി ജോണറിലൊരുങ്ങുന്ന ചിത്രം വൈശാഖാണ് സംവിധാനം ചെയ്യുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ. ജൂണ്‍ 13ന് ചിത്രം തിയറ്ററുകളിലെത്തും. കൂടാതെ നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്ക എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രവും മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ആടുജീവിതം, ബോളിവുഡ് ചിത്രം ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്നിവയാണ് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന പൃഥ്വിരാജ് ചിത്രങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *