ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതി അടക്കുന്ന താരങ്ങളില്‍ ഒന്നാമത് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍. 90 കോടി രൂപയാണ് തരാം ഈ സാമ്പത്തിക വര്‍ഷം നികുതിയിനത്തില്‍ അടച്ചത്. ഫോര്‍ച്യൂണ്‍ ഇന്ത്യയാണ് പട്ടിക പുറത്ത് വിട്ടത്. രണ്ടാം സ്ഥാനത്ത് ഇളയദളപതി വിജയാണ്, സല്‍മാന്‍ ഖാനാണ് മൂന്നാം സ്ഥാനത്ത്. മോഹന്‍ലാലാണ് പട്ടികയില്‍ ഇടം പിടിച്ച മലയാളി താരം.
ഇളയദളപതി വിജയ് 80 കോടി രൂപയും, സല്‍മാന്‍ ഖാന്‍ 75 കോടി രൂപയുമാണ് നികുതി അടച്ചിരിക്കുന്നത്. പട്ടികയില്‍ നാലാം സ്ഥാനത്ത് 71 കോടി രൂപ നികുതിയടച്ച അമിതാഭ് ബച്ചനാണ്. അഞ്ചാം സ്ഥാനത്ത് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയാണ്.
66 കോടി രൂപയാണ് കോഹ്ലി സര്‍ക്കാരിലേക്ക് അടച്ചത്. ധോണിയും, സച്ചിന്‍ തെണ്ടുല്‍ക്കറുമാണ്, ആദ്യ പത്തില്‍ ഇടം പിടിച്ച മറ്റ് കായിക താരങ്ങള്‍. മുന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി, ഹര്‍ദിക് പാണ്ട്യ എന്നിവര്‍ ആദ്യ 20 ല്‍ ഉള്‍പ്പെട്ടിട്ടുണ്ട്.