ഹജ്ജിന്റെ പുണ്യം തേടി തീര്‍ഥാടകര്‍; അറഫാ സംഗമം ഇന്ന്

ഹജ്ജിന്റെ പുണ്യം തേടി തീര്‍ഥാടകര്‍; അറഫാ സംഗമം ഇന്ന്

മക്ക: ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ഇന്ന്. ഇതിനായി ഹാജിമാര്‍ രാവിലെ മുതല്‍ മിനായില്‍ നിന്ന് അറഫയിലേക്ക് എത്തുകയാണ്. മസ്ജിദു നമിറയില്‍ നടക്കുന്ന പ്രഭാഷണത്തോടെയാണ് അറഫാ സംഗമത്തിന് തുടക്കമാവുക. 150ലേറെ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 17 ലക്ഷത്തിലേറെ ഹാജിമാര്‍ അറഫയില്‍ സംഗമിക്കും. ഇന്ന് സൂര്യാസ്തമയം വരെ ഹാജിമാര്‍ അറഫയില്‍ തങ്ങണം. പിന്നീട് മുസ്ദലിഫയില്‍ രാപ്പാര്‍ത്ത് മിനായിലേക്ക് തിരികെയെത്തും. കല്ലേറ് കര്‍മം, ഹജ്ജിന്റെ ത്വവാഫ്, ബലി കര്‍മം എന്നിവ പൂര്‍ത്തിയാക്കിയാല്‍ തീര്‍ഥാടകന് ഹജ്ജിന് അര്‍ധവിരാമം കുറിക്കാം. കനത്ത സുരക്ഷയിലാണ് […]

Read More
 ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം; തീര്‍ഥാടകര്‍ മിനായില്‍; നാളെ അറഫാ സംഗമം

ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം; തീര്‍ഥാടകര്‍ മിനായില്‍; നാളെ അറഫാ സംഗമം

മക്ക: ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ച് ഹാജിമാര്‍ മിനായില്‍ സംഗമിക്കുന്നു. ഒന്നേകാല്‍ ലക്ഷം ഇന്ത്യക്കാരടക്കം 15 ലക്ഷത്തിലേറെ ഹാജിമാര്‍ മിനായിലെത്തിയിട്ടുണ്ട്. നാളെയാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. ഇതിനായി രാത്രി മുതല്‍ ഹാജിമാര്‍ നീങ്ങിത്തുടങ്ങും. ഇന്നലെ രാത്രി മുതല്‍ ബസ്സുകളില്‍ മക്കയിലെ താമസ സ്ഥലത്തു നിന്ന് ഹാജിമാര്‍ ഒഴുകിത്തുടങ്ങി. പുലര്‍ച്ചയോടെ ഭൂരിഭാഗം ഹാജിമാരും മിനായിലെത്തി. ഇന്ന് പകലും രാത്രിയും ഹാജിമാര്‍ മിനായില്‍ പ്രാര്‍ഥനകളുമായി കഴിഞ്ഞു കൂടും. രാത്രിയില്‍ മുഴുവന്‍ ഹാജിമാരും മിനായിലെത്തും. യൗമുല്‍ തര്‍വിയ അതായത് […]

Read More
 കുന്ദമംഗലത്ത് ഹജ്ജ് ക്വിറ്റ് വിതരണം നടത്തി

കുന്ദമംഗലത്ത് ഹജ്ജ് ക്വിറ്റ് വിതരണം നടത്തി

കുന്ദമംഗലം: മഹല്ല് മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കുന്ദമംഗലം മഹല്ലില്‍ നിന്നും ഇത്തവണ പരിശുദ്ധ ഹജ്ജ്കര്‍മ്മത്തിന് പുറപ്പെടുന്നവര്‍ക്ക് യാത്രയപ്പും ഹജ്ജ് ക്വിറ്റ് വിതരണവും നടത്തി. മഹല്ല് ഖത്തീബ് അബ്ദുന്നൂര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് കെ അബ്ദുല്‍ മജീദ് ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് ജനറല്‍ സെക്രട്ടറി സയ്യിദ് അബ്ദുല്ലകോയ തങ്ങള്‍, കെ ഉമ്മര്‍ഹാജി, ഇ ഇമ്പിച്ചാമ്മത് ,പി അബ്ദുറസാഖ് ഹാജി,എം കെ: മുഹമ്മദ് ഹാജി, പി അഹമ്മദ് കുട്ടി,ടി പി അബ്ദുല്‍ അസീസ്, പാത്താടി […]

Read More
 സ്വകാര്യ ഗ്രൂപ്പുകളുടെ ഹജ്ജ് യാത്രാ അനിശ്ചിതത്വം: ഇടപെടല്‍ തേടി പ്രധാനമന്ത്രിക്ക് കത്തയച്ച് ഗ്രാന്‍ഡ് മുഫ്തി

സ്വകാര്യ ഗ്രൂപ്പുകളുടെ ഹജ്ജ് യാത്രാ അനിശ്ചിതത്വം: ഇടപെടല്‍ തേടി പ്രധാനമന്ത്രിക്ക് കത്തയച്ച് ഗ്രാന്‍ഡ് മുഫ്തി

കോഴിക്കോട്: ഇന്ത്യയില്‍ നിന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴി ഇത്തവണ തീര്‍ഥാടനം ഉദ്ദേശിക്കുന്നവരുടെ യാത്രയില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ വിഷയത്തില്‍ ഇടപെട്ട് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ കത്തെഴുതി. നുസുക് പ്ലാറ്റ്‌ഫോം വഴിയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചില്ലെന്ന കാരണം പറഞ്ഞാണ് ക്വാട്ട തടഞ്ഞുവെച്ചിട്ടുള്ളത്. നുസുക് പോര്‍ട്ടല്‍ അടക്കുകയും ചെയ്തിട്ടുണ്ട്. സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് ഇത്തവണ 52507 സീറ്റുകളാണ് അനുവദിച്ചിരുന്നത്. സഊദിയിലെ സേവന ദാതാവ്, താമസം, ഗതാഗത കരാര്‍ […]

Read More
 സംസ്ഥാന ഹജ്ജ് ഹെല്‍പ്പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്തു

സംസ്ഥാന ഹജ്ജ് ഹെല്‍പ്പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഹജ്ജ് ഹെല്‍പ്പ് ഡെസ്‌ക് സംസ്ഥാനതല ഉദ്ഘാടനം കുന്ദമംഗലം മഹല്ല് ഓഫീസ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി നിര്‍വ്വഹിച്ചു.അധുനിക സൗകര്യങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തി ഹജ്ജ് അപേക്ഷകള്‍ എളുപ്പമാക്കുന്നതിനും, യാത്രയിലും മറ്റും ഉണ്ടാകുന്ന പ്രയാസങ്ങള്‍, പരിഹരിക്കാനും, പ്രായമായവര്‍ക്കും, സ്ത്രീകള്‍ക്കും ഹജ്ജ് കര്‍മ്മങ്ങളില്‍ കൂടുതല്‍ അറിവുകള്‍ നല്‍കുന്നതിനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ഹജ്ജ് സംബന്ധമായ കാര്യങ്ങളില്‍, കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്ന ഇടപെടലുകള്‍ ഹാജിമാര്‍ക്ക് ഏറെ ഗുണകരമാണെന്നും […]

Read More
 ഹാജിമാര്‍ ലോക സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം: ഡോ. ഹുസൈന്‍ മടവൂര്‍

ഹാജിമാര്‍ ലോക സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം: ഡോ. ഹുസൈന്‍ മടവൂര്‍

കരിപ്പൂര്‍: ഹജ്ജ് തീര്‍ത്ഥാടനത്തിന്നായി പുറപ്പെടുന്ന ഹാജിമാര്‍ ഹജ്ജ് വേളയില്‍ വിശുദ്ധ മക്കയിലും മദീനയിലും വെച്ച് ലോകസമാധാനത്തിന്ന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് കേരള നദ് വത്തുല്‍ മുജാഹിദീന്‍ ഉപാദ്ധ്യക്ഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. നാളെ മക്കയിലേക്ക് പുറപ്പെടുന്ന ഹാജിമാര്‍ക്ക് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ഹജ്ജ് കമ്മിറ്റി നല്‍കിയ യാത്രയയപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ് വിശ്വമാനവികതയുടെ സംഗമ വേളയാണ്.മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഉച്ചനീചത്വങ്ങളും ഗോത്ര വംശ വര്‍ണ്ണ വ്യത്യാസങ്ങളുമില്ലാതെ വിശ്വാസികള്‍ ഒരുമിച്ച് കൂടുന്നു. മുസ്ലിംസമുദായത്തിലെ എല്ലാ അഭിപ്രായ വ്യത്യാസങ്ങള്‍ക്കുമതീതമായി മുസ്ലിംകള്‍ ഒന്നിച്ച് […]

Read More
 ഹാജിമാര്‍ക്ക് യാത്രയയപ്പ് നല്‍കി

ഹാജിമാര്‍ക്ക് യാത്രയയപ്പ് നല്‍കി

പന്തീര്‍പാടം താജുല്‍ ഹുദ മദ്രസ പള്ളി കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ പ്രാവശ്യം പരിശുദ്ധ ഹജ്ജ് കര്‍മത്തിന് പോകുന്നവര്‍ക്ക് യാത്രയപ്പ് നല്‍കി. ചൂലാംവയല്‍ മഹല്ല് കമ്മറ്റി വൈസ് പ്രസിഡന്റ് പാലക്കല്‍ മൊയ്ദീന്‍ഹാജി ഉദ്ഘാടനം ചെയ്തു. കെ കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഒ സലീം സ്വാഗതം പറഞ്ഞു. അബ്ദുള്ള മുസ്ലിയാര്‍, പി മുഹമ്മദ്, പി മായിന്‍ ഹാജി, കെ കെ സി നൗഷാദ്, കായകല്‍ അഷ്റഫ്, പുളിക്കില്‍ നിസാര്‍. തുടങ്ങിയവര്‍ സംസാരിച്ചു.

Read More
 ഹാജിമാര്‍ക്ക് യാത്രയയപ്പും പ്രാര്‍ത്ഥനാ സദസും കിറ്റ് വിതരണവും നടത്തി

ഹാജിമാര്‍ക്ക് യാത്രയയപ്പും പ്രാര്‍ത്ഥനാ സദസും കിറ്റ് വിതരണവും നടത്തി

കുന്ദമംഗലം: മഹല്ല് മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കുന്ദമംഗലം മഹല്ലില്‍ നിന്നും ഇത്തവണത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോവുന്ന ഹാജിമാര്‍ക്കുള്ള യാത്രയയപ്പും, പ്രാര്‍ത്ഥനാ സദസും സംഘടിപ്പിച്ചു.മഹല്ല് ഇമാം അബ്ദുന്നൂര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് കെ അബ്ദുല്‍ മജീദ് ഹാജി അധ്യക്ഷത വഹിച്ചു. സയ്യിദ് പി കെ അബ്ദുല്ല കോയ സഖാഫി പ്രാര്‍ത്ഥന നടത്തി. കെ ഉമ്മര്‍ഹാജി, ഐ മുഹമ്മദ് കോയ, എം കെ മുഹമ്മദ് ഹാജി, എന്‍ അഹമ്മദ് കുട്ടി, അബ്ദുല്‍ അസീസ് കോട്ടിയേരി, […]

Read More
 ഹജ്ജ് യാത്ര നിരക്ക് നിശ്ചയിച്ചു; കരിപ്പൂര്‍ വഴി പോകുന്നവര്‍ മറ്റുള്ളവരെക്കാള്‍ 35,000 രൂപ അധികം നല്‍കണം

ഹജ്ജ് യാത്ര നിരക്ക് നിശ്ചയിച്ചു; കരിപ്പൂര്‍ വഴി പോകുന്നവര്‍ മറ്റുള്ളവരെക്കാള്‍ 35,000 രൂപ അധികം നല്‍കണം

തിരുവനന്തപുരം: കേന്ദ്ര ഹജ്ജ് കമ്മിറ്റി ഹജ്ജിന് പോകേണ്ട നിരക്ക് നിശ്ചയിച്ച് ഉത്തരവിറക്കി. കരിപ്പൂര്‍ വഴി ഹജ്ജിന് പോകുന്നവര്‍ നല്‍കേണ്ടത് മൂന്ന് ലക്ഷത്തി എഴുപത്തി മൂവായിരം രൂപയാണ്. കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളേക്കാള്‍ മുപ്പത്തി അയ്യായിരം രൂപ അധികമാണിത്. വിമാനനിരക്കിലെ വ്യത്യസമാണ് വര്‍ദ്ധനവിന് കാരണം. കൊച്ചി വഴി പോകുന്നവര്‍ മൂന്ന് ലക്ഷത്തി മുപ്പത്തി ഏഴായിരത്തി ഒരുനൂറ് രൂപയും കണ്ണൂര്‍ വഴി പോകുന്നവര്‍ മൂന്ന് ലക്ഷത്തി മുപ്പത്തി എട്ടായിരം രൂപയും നല്‍കണം. എയര്‍ ഇന്ത്യ നിരക്ക് ഈടാക്കുന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു.

Read More
 ഹജ്ജ് തീർഥാടനം; പണപ്പിരിവ് കണ്ടെത്തിയാൽ കടുത്ത ശിക്ഷ, മുന്നറിയിപ്പുമായി സൗദി കോടതി

ഹജ്ജ് തീർഥാടനം; പണപ്പിരിവ് കണ്ടെത്തിയാൽ കടുത്ത ശിക്ഷ, മുന്നറിയിപ്പുമായി സൗദി കോടതി

മക്ക: ഹജ്ജ് തീര്‍ഥാടനം പണപ്പിരിവിനും മറ്റ് സാമ്പത്തിക നേട്ടങ്ങള്‍ക്കുമായി ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന മുന്നറിയിപ്പുമായി സൗദി പബ്ലിക് പ്രോസിക്യൂഷന്‍. ഹജ്ജ് വേളയില്‍ പണമായോ വസ്തുക്കളായോ സംഭാവനകള്‍ ശേഖരിക്കുന്നത് തീര്‍ഥാടനത്തെ ചൂഷണം ചെയ്യലാണെന്നും അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സൗദി അറേബ്യയിലെ പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. സംഭാവനകള്‍ ശേഖരിക്കുന്നതിനായി ആത്മീയതയും ഹജ്ജ് കര്‍മ്മങ്ങളുടെ വിശുദ്ധിയും ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ അതിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. സംഭാവനകള്‍ ശേഖരിക്കുന്നതിനായി തീര്‍ത്ഥാടനത്തെ ചൂഷണം […]

Read More