ഇടുക്കി ഒരു മിടുക്കി : ജില്ലയുടെ വികസനത്തിൽ പങ്കാളിയാകാം

ഇടുക്കി ഒരു മിടുക്കി : ജില്ലയുടെ വികസനത്തിൽ പങ്കാളിയാകാം

ഇടുക്കി ജില്ലയുടെ വികസനത്തിൽ പങ്കാളിയാകാൻ അവസരം . ഇതിനായി ‘ഇടുക്കി ഒരു മിടുക്കി’ എന്ന പേരിൽ പദ്ധതി ആസൂത്രണം ചെയ്യുകയാണ് ജില്ലാ ഭരണകൂടം. ‘ജില്ലയുടെ വികസന ആവശ്യങ്ങളും സാദ്ധ്യതകളും’ എന്ന വിഷയത്തിൽ ഒരു പേജിൽ കുറയാത്ത വിവരണം തയ്യാറാക്കി അയക്കുകയാണ് വേണ്ടത്.പൊതുജനം , പ്രവാസി ഇന്ത്യക്കാർ ,കോർപ്പറേറ്റ് കമ്പനികൾ എന്നീ വിഭാഗങ്ങളിൽ നിന്നാണ് ആശയങ്ങൾ ക്ഷണിച്ചിട്ടുള്ളത്. മൂന്ന് വിഭാഗങ്ങളിലും കാഷ് അവാർഡും ജില്ലാ ഭരണകൂടം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റും മെമന്റോയും നൽകും. തിരഞ്ഞെടുക്കുന്ന ആശയങ്ങൾ ജനപ്രതിനിധികളുടെയും വിദഗ്ധരുടെയും മുൻപിൽ […]

Read More
 പടയപ്പയുടെ വിളയാട്ടം വീണ്ടും; കൃഷി നശിപ്പിച്ചു

പടയപ്പയുടെ വിളയാട്ടം വീണ്ടും; കൃഷി നശിപ്പിച്ചു

മൂന്നാറിൽ വീണ്ടും പടയപ്പയുടെ വിളയാട്ടം. കഴിഞ്ഞ ഒരാഴ്ചയായി മൂന്നാറിന് സമീപത്തെ ചട്ട ഭാഗത്ത് നിലയുറപ്പിച്ചിരുന്ന പടയപ്പ ഇന്നലെ രാത്രി 11 മണിയോടെ മൂന്നാർ ടൗണിലെക്ക് എത്തി. ഒരു മണിക്കൂറോളം പ്രദേശത്ത് പരിഭ്രാന്തി പരത്തിയ കാട്ടാന സമീപത്തെ കൃഷി നശിപ്പിച്ചു. രണ്ടു ദിവസം മുമ്പ് മറയൂരിലെത്തിയ പടയപ്പ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. കൃഷിയിടങ്ങളിലെ വേലികൾ തകർത്ത് വാഴ, തീറ്റപ്പുല്ല് അടക്കമുള്ള കൃഷി നശിപ്പിക്കുകയും ചെയ്തു. ‌ഒരുമണിക്കൂറോളം തൊഴിലാളി ലയങ്ങൾക്കിടയിൽ നിന്ന പടയപ്പ എട്ടുമണിയോടുകൂടി മൂന്നാർ മറയൂർ സംസ്ഥാനപാത വഴി പാമ്പൻ […]

Read More
 ഇടുക്കിയിൽ വീണ്ടും കാട്ടാന വീട് തകർത്തു; ആക്രമണം നടത്തിയത് ചക്കകൊമ്പനെന്ന് സംശയം

ഇടുക്കിയിൽ വീണ്ടും കാട്ടാന വീട് തകർത്തു; ആക്രമണം നടത്തിയത് ചക്കകൊമ്പനെന്ന് സംശയം

ഇടുക്കിയിൽ വീണ്ടും കാട്ടാന വീട് തകർത്തു;ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം രൂക്ഷം. ചിന്നക്കനാൽ 301 കോളനി നിവാസിയായ ലീല ചന്ദ്രൻ്റെ വീടും വീടിനോട് ചേർന്നുള്ള ഷെഡും വീടിന്റെ വാതിലും ആന തകർത്തു. ഇന്നലെ കോളനിയുടെ സമീപം തമ്പടിച്ചിരുന്ന ചക്കക്കൊമ്പനാണ് ആക്രമണത്തിന് പിന്നിലെന്ന് നാട്ടുകാർ സംശയിക്കുന്നു.ആനയുടെ സാമീപ്യം മനസിലാക്കിയ ലീല മോട്ടോർ സ്ഥലത്തേക്ക് ഇന്നലെ തന്നെ മാറിയിരുന്നു. രാത്രിയിൽ ഷെഡ് തകർത്തത് കണ്ട നാട്ടുകാർ ബഹളം വെച്ച് ആനയെ ഓടിക്കുകയായിരുന്നു. കുങ്കിയാനകളെ ഈ 301 കോളനിക്ക് സമീപമാണ് തളച്ചിരിക്കുന്നത്. […]

Read More
 തിങ്കളാഴ്ചത്തെ എൽ ഡി എഫ് ഹർത്താൽ പിൻവലിച്ചു

തിങ്കളാഴ്ചത്തെ എൽ ഡി എഫ് ഹർത്താൽ പിൻവലിച്ചു

ഇടുക്കി: ഏപ്രിൽ മൂന്നിന് ഇടുക്കിയിൽ എൽ ഡി എഫ് ആഹ്വാനം ചെയ്തിരുന്ന ഹർത്താൽ പിൻവലിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഹർത്താൽ പിൻവലിച്ചത്. ഭൂപ്രശ്നം ഉടൻ പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് ഹർത്താൽ പിൻവലിക്കുന്നതെന്ന് എൽ ഡി എഫ് നേതാക്കൾ അറിയിച്ചു. ഭൂനിയമഭേദഗതി ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ടും യു ഡി എഫ് ജനവഞ്ചനക്കുമെതിരെ ഏപ്രിൽ 3 ന് ജില്ലയിൽ 12 മണിക്കൂർ ഹർത്താൽ നടത്തുമെന്ന് എൽ ഡിഎഫ് നേതാക്കൾ അറിയിച്ചിരുന്നത്. നിയമസഭാസമ്മേളനത്തിൽ ബില്ലവതരിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഭൂനിയമഭേദഗതി […]

Read More
 മിഷൻ അരിക്കൊമ്പൻ;വനം വകുപ്പിന്റെ സംഘങ്ങളെ രൂപീകരിച്ചു; മോക്ക് ഡ്രില്‍ ഒഴിവാക്കി

മിഷൻ അരിക്കൊമ്പൻ;വനം വകുപ്പിന്റെ സംഘങ്ങളെ രൂപീകരിച്ചു; മോക്ക് ഡ്രില്‍ ഒഴിവാക്കി

ഇടുക്കിയെ വിറപ്പിക്കുന്ന അക്രമകാരിയായ അരിക്കൊമ്പൻ കാട്ടാനയെ മയക്ക് വെടി വെക്കാനുള്ള വനം വകുപ്പിന്റെ സംഘങ്ങളെ രൂപീകരിച്ചു. എട്ട് സംഘങ്ങളാണ് ദൗത്യത്തിനായി നിയോഗിച്ചിരിക്കുന്നത്. കേസ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ മോക് ഡ്രിൽ ഒഴിവാക്കി. അരിക്കൊമ്പനെ മയക്ക് വെടി വെക്കുന്ന ദൗത്യം സി സി എഫ് മാരായ നരേന്ദ്ര ബാബു, ആര്‍ എസ് അരുണ്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും നടക്കുക. 8 സംഘങ്ങള്‍ക്കും ചെയ്യേണ്ട ജോലികളും ദൗത്യത്തിനു വേണ്ടിയുള്ള ഉപകരണങ്ങളും ഡോക്ടര്‍ അരുണ്‍ സഖറിയ വിശദീകരിച്ചു നല്‍കി. ഓരോ സംഘത്തിന്റെ തലവന്മാര്‍ […]

Read More
 പരാതി നൽകിയാൾക്ക് ബുദ്ധിമുട്ട് അറിയില്ല, അരിക്കൊമ്പനെ പിടിക്കുന്നത് കൊല്ലാനല്ല വളർത്താൻ: എം എം മണി

പരാതി നൽകിയാൾക്ക് ബുദ്ധിമുട്ട് അറിയില്ല, അരിക്കൊമ്പനെ പിടിക്കുന്നത് കൊല്ലാനല്ല വളർത്താൻ: എം എം മണി

ഇടുക്കി: അരിക്കൊമ്പൻ ദൗത്യത്തിന് സ്റ്റേ ലഭിച്ച സംഭവത്തിൽ ഹർജി നൽകിയ മൃഗസംരക്ഷണ സംഘടനകളെയും പരിസ്ഥിതി സംഘടനകളെയും വിമർശിച്ച് മുൻ മന്ത്രി എം എം മണി. ആനയെ പിടികൂടുവാൻ തീരുമാനിച്ചത് കൊല്ലാനല്ല വളർത്തുവാനാണ്. പരാതി നൽകിയ മഹതിയ്ക്ക് ഇവിടുള്ളവരുടെ ബുദ്ധിമുട്ട് അറിയില്ലല്ലോ എന്നും എം എം മണി ഇടുക്കിയിൽ പറഞ്ഞു. മൃഗ സ്നേഹികൾ കാട്ടാനയെ തുറന്ന് വിടണമെന്ന് പറഞ്ഞ ഉൾക്കാട് എവിടെയാണെന്ന് കാണിക്കണം. ഉൾക്കാട്ടിൽ നിന്ന് തുരത്തുന്ന മൃഗങ്ങളാണ് നാട്ടിൽ ജനവാസ മേഖലയിൽ തമ്പടിക്കുന്നതെന്നും ഇത്തരം സംഘടനകൾ ഇടുക്കിക്കാർക്ക് […]

Read More
 അരിക്കൊമ്പന്‍ ദൗത്യം ഹൈക്കോടതി തടഞ്ഞതില്‍ ജനരോഷം

അരിക്കൊമ്പന്‍ ദൗത്യം ഹൈക്കോടതി തടഞ്ഞതില്‍ ജനരോഷം

ഇടുക്കിയിലെ അരികൊമ്പൻ ദൗത്യത്തിന് രണ്ടു നാൾ മാത്രം ബാക്കി നിൽക്കെ വിഷയത്തിൽ ഹൈക്കോടതി ഇടപെട്ട് നടപടികൾ തടഞ്ഞതിൽ ജനരോഷം. ദൗർഭാഗ്യകരമായ നടപടിയാണെന്നും, ഏറെക്കാലത്തെ ആവശ്യമാണ് ഹൈക്കോടതി തടഞ്ഞതെന്നും ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റുമാർ പ്രതികരിച്ചു. ആനയുടെ ആക്രമണത്തിന് ഇരകളായ പ്രദേശവാസികളും ശക്തമായ എതിർപ്പ് അറിയിച്ചു. അതേസമയം, മൃഗസംരക്ഷണ സംഘടനയെന്നു പറഞ്ഞ് തിരുവനന്തപുരത്തുനിന്നുള്ളയാൾ കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഉത്തരവ് പിൻവലിക്കണമെന്നും ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം വെള്ളിയാഴ്ച കോട്ടയത്ത് ചേരും. […]

Read More
 എ രാജയ്ക്ക് തിരിച്ചടി, ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി

എ രാജയ്ക്ക് തിരിച്ചടി, ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി

ഇടുക്കി: ദേവികുളം നിയമസഭാ മണ്ഡലത്തിലെ ഇടതു സ്ഥാനാർഥി എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡി കുമാറിൻ്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സംവരണ സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യത ഇല്ലെന്ന വാദം കോടതി അംഗീകരിച്ചു. പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽപെട്ടയാളാണ് രാജയെന്നും പട്ടികജാതി സംവരണ സീറ്റിൽ മത്സരിക്കാൻ അർഹതയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. 2021 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം ടിക്കറ്റിലാണ് എ രാജ മത്സരിച്ചു ജയിച്ചത്. പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് മത്സരിച്ച […]

Read More
 ഇടുക്കിയിൽ വിനോദസഞ്ചാരികളുമായി എത്തിയ വാൻ കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവർ അടക്കം 21 പേര്‍ക്ക് പരിക്ക്

ഇടുക്കിയിൽ വിനോദസഞ്ചാരികളുമായി എത്തിയ വാൻ കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവർ അടക്കം 21 പേര്‍ക്ക് പരിക്ക്

ഇടുക്കി: ഇടുക്കി കൊടികുത്തിക്കു സമീപം വിനോദ സഞ്ചരികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഡ്രൈവർ അടക്കം 21 പേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ എട്ടു പേരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ബാക്കിയുള്ളവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആരുടേയും നില ഗുരുതരമല്ല. അൻപത് അടിയോളം താഴ്ചയുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞതെങ്കിലും ഒരു തെങ്ങിൽ തട്ടി നിന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്. കേരളത്തിൽ സന്ദര്‍ശനത്തിന് എത്തിയ മുംബൈ, താനെ സ്വദേശികളുമായി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. തേക്കടിയിൽ […]

Read More
 ഗര്‍ഭസ്ഥശിശു മരിച്ചതിനേത്തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രി ഉപകരണങ്ങൾ അടിച്ചു തകർത്തു;ഡോക്ടർക്കും പരിക്ക്

ഗര്‍ഭസ്ഥശിശു മരിച്ചതിനേത്തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രി ഉപകരണങ്ങൾ അടിച്ചു തകർത്തു;ഡോക്ടർക്കും പരിക്ക്

ഗർഭസ്ഥ ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ സംഘർഷം. സബൈൻ ആശുപത്രിയിലാണ് ബന്ധുക്കൾ ആക്രമണം നടത്തിയത്. രോഗിയുടെ ബന്ധുക്കൾ ആശുപത്രി അടിച്ചു തകർത്തു. സംഘർഷത്തിൽ ഡോക്ടർമാർക്കടക്കം പരുക്കേറ്റിട്ടുണ്ട്.ഇന്നലെയാണ് മൂവാറ്റുപുഴ സ്വദേശിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഡ്മിറ്റ് ചെയ്ത ഉടനെ സ്കാനിങ്ങിന് വിധേയമാക്കിയെന്നും ഗർഭസ്ഥ ശിശു മരിച്ചതായി സ്കാനിംഗിൽ കണ്ടെത്തിയതോടെ ഈ വിവരം ബന്ധുക്കളെ അറിയിച്ചുവെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ സമയത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും കൃത്യമായ ചികിത്സ ലഭിക്കാതെയാണ് കുഞ്ഞ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഡോക്ടര്‍ നിര്‍ദ്ദേശിച്ച […]

Read More