സഞ്ചാരികള്‍ക്ക് ഇനി ഇടുക്കിയിലേക്ക് പോകാം; വിനോദ സഞ്ചാരത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി

സഞ്ചാരികള്‍ക്ക് ഇനി ഇടുക്കിയിലേക്ക് പോകാം; വിനോദ സഞ്ചാരത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി

വിനോദ സഞ്ചാരികള്‍ക്ക് ഇനി ഇടുക്കിയിലേക്ക് പോകാം. ജില്ലയില്‍ വിനോദ സഞ്ചാരത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് വിനോദസഞ്ചാരത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്. കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാലായിരുന്നു വിലക്കേര്‍പ്പെടുത്തിയത്. മഴയുടെ ശക്തി കുറയുന്നതിനാല്‍ വിലക്ക് പിന്‍വലിക്കുന്നു എന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മൂന്നാര്‍, പള്ളിവാസല്‍, കുഞ്ചിത്തണ്ണി, വാഗമണ്‍ വില്ലേജുകളിലാണ് വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

Read More
 ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

ഇടുക്കി: വിനോദസഞ്ചാരകേന്ദ്രമായ കൊളുക്കുമലയില്‍ പാറയില്‍ നിന്ന് കാല്‍ തെന്നി കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി. 200 അടിയോളം താഴ്ച്ചയില്‍ നിന്നുമാണ് യുവാവിനെ കണ്ടെത്തിയത്. പരിക്കേറ്റ യുവാവിനെ മൂന്നാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടാക്സി തൊഴിലാളികളും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. യുവാവ് കൊളുക്കുമലയിലെ സിംഹപ്പാറയില്‍ നില്‍ക്കുന്നതിനിടെ തലകറങ്ങി കൊക്കയിലേക്ക് വീഴുകയായിരുന്നു. ചെന്നൈ സ്വദേശി കാര്‍ത്തിക് ആണ് അപകടത്തില്‍ പെട്ടത്.തമിഴ്നാട്ടില്‍ നിന്നുളള വിനോദസഞ്ചാരികള്‍ക്ക് ഒപ്പമാണ് കാര്‍ത്തിക് കൊളുക്കുമലയില്‍ എത്തിയത്. ഇന്നലെ കൊളുക്കുമലയിലേക്ക് എത്തിയ സംഘം ഇന്ന് രാവിലെയാണ് സിംഹപ്പാറയിലേക്ക് […]

Read More
 ഇടുക്കിയില്‍ റോഡരികില്‍ 56 കാരനെ മരിച്ച നിലയില്‍

ഇടുക്കിയില്‍ റോഡരികില്‍ 56 കാരനെ മരിച്ച നിലയില്‍

ഇടുക്കിയില്‍ റോഡരികില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. രാജകുമാരി മഞ്ഞകുഴി സ്വദേശി മോളോകുടിയില്‍ രമേശ് (56)നെയാണ് റോഡ് അരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഞ്ഞകുഴി -വാതുകാപ്പ് റോഡ് അരുകിലാണ് മൃദദേഹം കണ്ടത്. രാവിലെ സമീപ വാസികളാണ് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കമിഴ്ന്നുകിടക്കുന്ന രീതിയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. സമീപത്ത് നിന്നും ഒരു കോടാലിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ദേഹത്ത് പരിക്കുകളോ മുറിവുകളോ ഇല്ല. പൊലീസ് മേല്‍നടപടികള്‍ സ്വികരിച്ചു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായ ശേഷം മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനയക്കും. രണ്ട് വര്‍ഷമായി ഇയാള്‍ […]

Read More
 ഇടുക്കി ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ചു

ഇടുക്കി ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ചു

ഇടുക്കി: ഇടുക്കി ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ചു. ഡോ. അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടി വെച്ചത്. ഇന്ന് പുലര്‍ച്ചെ വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലിലെത്തിയ കടുവ പശുവിനെയും വളര്‍ത്തു നായയെയും കടിച്ചുകൊന്നിരുന്നു. പിന്‍കാലില്‍ പരിക്കേറ്റ കടുവയ്ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ജനവാസ മേഖലയിലെത്തി വളര്‍ത്തു മൃഗങ്ങളെ കടിച്ചുകൊന്നത്. ലയത്തിനോട് ചേര്‍ന്നുള്ള വേലിക്ക് സമീപം തേയിലത്തോട്ടത്തിലാണ് ഇന്ന് കടുവയെ കണ്ടെത്തിയത്. എന്നാല്‍ മയക്കുവെടി വെക്കാനുള്ള സാഹചര്യം ഇവിടെ ഇല്ലാത്തതിനാല്‍ മറ്റൊരു സ്ഥലത്തേക്ക് കടുവ നീങ്ങിയ ശേഷമാണ് വെടിവെച്ചത്. പെരിയാര്‍ […]

Read More
 ഇടുക്കിയില്‍ 105 ഗ്രാം ഹാഷിഷ് ഓയിലുമായി ആലപ്പുഴ സ്വദേശി പിടിയില്‍

ഇടുക്കിയില്‍ 105 ഗ്രാം ഹാഷിഷ് ഓയിലുമായി ആലപ്പുഴ സ്വദേശി പിടിയില്‍

ഇടുക്കി: കമ്പംമേട്ടില്‍ 105 ഗ്രാം ഹാഷിഷ് ഓയിലുമായി ആലപ്പുഴ സ്വദേശി പിടിയില്‍. കമ്പംമേട്ട് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് യുവാവ് പിടിയിലായത്. ബാംഗളൂരുവില്‍ നിന്നാണ് ഹാഷിഷ് ഓയില്‍ ലഭിച്ചതെന്ന് യുവാവ് പോലീസിനോട് സമ്മതിച്ചു. ആലപ്പുഴ വണ്ടാനം സ്വദേശി അഷ്‌കര്‍(24) ആണ് പിടിയിലായത്. ഇന്നലെ കമ്പംമേട്ട് പോലീസ് അന്യാര്‍തൊളു നിര്‍മലാപുരം ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ കറുത്ത ബാഗുമായി ഒരു യുവാവ് സംശയാസ്പദമായ സാഹചര്യത്തില്‍ റോഡില്‍ നില്‍ക്കുന്നതായി കണ്ടു. തുടര്‍ന്ന് ഇയാളുടെ ബാഗില്‍ നിന്നും ഹാഷിഷ് ഓയില്‍ കണ്ടെത്തുകയുമായിരുന്നു. […]

Read More
 ഇടുക്കി സത്രം- പുല്ലുമേട് കാനന പാതയില്‍ നിയന്ത്രണമേര്‍പ്പെടുത്തി

ഇടുക്കി സത്രം- പുല്ലുമേട് കാനന പാതയില്‍ നിയന്ത്രണമേര്‍പ്പെടുത്തി

പത്തനംതിട്ട: ഇടുക്കി സത്രം- പുല്ലുമേട് കാനന പാതയില്‍ നിയന്ത്രണമേര്‍പ്പെടുത്തി. കനത്ത മൂടല്‍ മഞ്ഞും മഴയും മൂലമാണ് പാത അടച്ചത്. ഇന്ന് ശബരിമല തീര്‍ത്ഥാടകരെ കടത്തി വിടില്ല. തീര്‍ത്ഥാടകര്‍ക്ക് പമ്പയിലെത്താന്‍ കെഎസ്ആര്‍ടിസി ബസ് ഏര്‍പ്പെടുത്തി. അതിശക്തമായ മഴ തുടരുന്നതിനാല്‍ ഇടുക്കി കുമളിയില്‍ നിന്നു മുക്കുഴി, സത്രം വഴി ശബരിമലയിലേക്ക് കാനന പാതയിലൂടെയുള്ള തീര്‍ഥാടകരുടെ യാത്ര നിരോധിച്ചു. കാലാവസ്ഥ അനുകൂലമാകുന്നത് വരെയാണ് നിരോധനം. തീര്‍ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് താല്‍ക്കാലിക നിരോധനം. തുടര്‍ നടപടി സ്വീകരിക്കാന്‍ പൊലീസിനും വനം വകുപ്പിനും നിര്‍ദേശം […]

Read More
 കൈക്കൂലി വാങ്ങി; ഇടുക്കി ഡിഎംഒയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

കൈക്കൂലി വാങ്ങി; ഇടുക്കി ഡിഎംഒയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

ഇടുക്കി: കൈക്കൂലി ആരോപണത്തിന് പിന്നാലെ ഇടുക്കി ഡിഎംഒയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഡോ. എല്‍ മനോജാണ് അറസ്റ്റിലായത്. മൂന്നാറിലെ ഹോട്ടലിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ 75000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്. കൈക്കൂലി ആരോപണത്തിന് പിന്നാലെ മനോജിനെ ആരോഗ്യവകുപ്പ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് സസ്പെന്‍ഷന് ഡോ. എല്‍ മനോജ് സ്റ്റേ വാങ്ങിയിരുന്നു. ആരോപണത്തില്‍ വേണ്ടത്ര അന്വേഷണം നടത്താതെയാണ് നടപടിയെന്നും ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. സസ്പെന്‍ഷന്‍ പിന്‍വലിച്ച് ഇന്ന് സര്‍വീസില്‍ തിരികെ […]

Read More
 ‘ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്” ഭാര്യയും രണ്ട് മക്കളുമായി ഇടുക്കി സ്വദേശി വയനാട്ടിലേക്ക് പുറപ്പെട്ടു

‘ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്” ഭാര്യയും രണ്ട് മക്കളുമായി ഇടുക്കി സ്വദേശി വയനാട്ടിലേക്ക് പുറപ്പെട്ടു

വയനാട്ടില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു വന്ന ഒരു ഫേസ്ബുക്ക് പോസ്റ്റിന് വന്ന കമന്റ് എല്ലാവരെയും ഞെട്ടിച്ചു.’ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്” എന്നാണ് കമന്റ്. ഇങ്ങനെ കമന്റ് ഇടുക മാത്രമല്ല ഇതിനായി ഭാര്യയും രണ്ട് മക്കളുമായി ഇടുക്കി ഉപ്പുതറ സ്വദേശി സജിന്‍ പാറേക്കര വയനാട്ടിലേക്ക് തിരിക്കുകയും ചെയ്തു. സമാനതകള്‍ ഇല്ലാത്ത ദുരന്തമുഖത്ത് ഉറ്റവരെ ചേര്‍ത്തുപിടിക്കാന്‍ മലയാളികള്‍ക്ക് ആരും പറഞ്ഞു കൊടുക്കേണ്ട. ആ കാഴ്ച നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ് . എന്നാല്‍ ആ ചേര്‍ത്ത് നിര്‍ത്തലിനൊപ്പം […]

Read More
 ഇടുക്കിയില്‍ രണ്ടു വീടുകള്‍ക്ക് തീയിട്ട സംഭവം; പ്രതി പിടിയില്‍

ഇടുക്കിയില്‍ രണ്ടു വീടുകള്‍ക്ക് തീയിട്ട സംഭവം; പ്രതി പിടിയില്‍

ഇടുക്കി: പൈനാവില്‍ രണ്ടു വീടുകള്‍ക്ക് തീയിട്ട സംഭവത്തില്‍ പ്രതി പിടിയില്‍. കൊച്ചു മലയില്‍ അന്നക്കുട്ടി, മകന്‍ ലിന്‍സ് എന്നിവര്‍ താമസിക്കുന്ന വീടുകളാണ് തീവെപ്പില്‍ കത്തിയത്. പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. അന്നക്കുട്ടിയുടെ വീട് പൂര്‍ണമായും, ജിന്‍സിന്റെ വീട് ഭാഗികമായും കത്തിനശിച്ചിരുന്നു. വീടുപകരണങ്ങളും കത്തി നശിച്ചു. ഇടുക്കി പൊലീസും, ഫയര്‍ ഫോഴ്സും, നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു. കഴിഞ്ഞ ദിവസം അന്നക്കുട്ടിയുടെയും പേരക്കുട്ടിയുടെയും ദേഹത്ത് മകളുടെ ഭര്‍ത്താവ് സന്തോഷ് പെട്രോളൊഴിച്ച് തീകൊളുത്തിയിരുന്നു. കുടുബ വഴക്കാണ് സംഭവത്തിന്റെ കാരണമെന്നാണ് പ്രാഥമിക […]

Read More
 ആരോഗ്യരംഗത്ത് ജില്ല വലിയ മുന്നേറ്റമുണ്ടാക്കി; മന്ത്രി റോഷി അഗസ്റ്റിന്‍

ആരോഗ്യരംഗത്ത് ജില്ല വലിയ മുന്നേറ്റമുണ്ടാക്കി; മന്ത്രി റോഷി അഗസ്റ്റിന്‍

ആരോഗ്യരംഗത്ത് സമീപകാലത്ത് ഇടുക്കി ജില്ല വലിയ മുന്നേറ്റം നടത്തിയതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ . സംസ്ഥാന യുവജന കമ്മിഷന്റെ ആഭിമുഖ്യത്തില്‍ കാഞ്ചിയാര്‍ കോവില്‍മല ഐറ്റിഡിപി ഹാളില്‍ സംഘടിപ്പിച്ച ആരോഗ്യക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.അടുത്തകാലത്താണ് ഇടുക്കി മെഡിക്കല്‍ കേളേജിലേക്ക് 50 ഡോക്ടര്‍മാരുടെ പോസ്റ്റിന് അനുമതി നല്‍കിയത്. ഒരു മെഡിക്കല്‍ കോളേജിലേക്ക് ഒറ്റയടിക്ക് 50 ഡോക്ടര്‍മാരുടെ പോസ്റ്റ് അനുവദിക്കുന്നത് സംസ്ഥാനത്ത് ആദ്യമാണ്. ജില്ലയിലെ ജനങ്ങള്‍ക്ക് മെഡിക്കല്‍ കോളേജ് വലിയ അനുഗ്രഹമായി മാറിയിരിക്കുകയാണ്. ആധുനിക ചികില്‍സാ സൗകര്യം […]

Read More