ഇന്‍ഡ്യ സഖ്യത്തിന്റെ ശക്തി പ്രകടനമായി ആര്‍ജെഡിയുടെ ജന്‍ വിശ്വാസ് മഹാറാലി

ഇന്‍ഡ്യ സഖ്യത്തിന്റെ ശക്തി പ്രകടനമായി ആര്‍ജെഡിയുടെ ജന്‍ വിശ്വാസ് മഹാറാലി

പട്ന: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിലേക്ക് കടക്കുമ്പോള്‍ കരുത്തുകാട്ടാന്‍ ഇന്ത്യ സഖ്യം. ഇന്‍ഡ്യ സഖ്യത്തിന്റെ ശക്തി പ്രകടനമായി രാഷ്ട്രീയ ജനതാദ(ആര്‍ജെഡി)ളിന്റെ ജന്‍ വിശ്വാസ് മഹാറാലി. ബിഹാര്‍ പട്നയില്‍ ജന്‍ വിശ്വാസ് മഹാറാലി ആരംഭിച്ചു. ഇന്ത്യ വെറുപ്പിന്റെ രാജ്യമല്ലെന്നും മുതലാളിമാര്‍ക്ക് വേണ്ടി മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിലകൊള്ളുന്നതെന്നും സമ്മേളനത്തില്‍ സംസാരിക്കവേ രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്‍ഡ്യ മുന്നണിയിലെ പ്രമുഖ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്. ഗാന്ധി മൈതാനത്താണ് റാലി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സിപിഐ ജനറല്‍ സെക്രട്ടറി ഡി […]

Read More
 ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ്; ശുഭ്മാന്‍ ഗില്ലിന് സെഞ്ച്വറി; ഇന്ത്യക്ക് കൂറ്റൻ ലീഡ്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ്; ശുഭ്മാന്‍ ഗില്ലിന് സെഞ്ച്വറി; ഇന്ത്യക്ക് കൂറ്റൻ ലീഡ്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ ലീഡ്. യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യ 399 റണ്‍സ് ലീഡ് നേടിയത്. രണ്ടാം ഇന്നിഗ്‌സിൽ ഇന്ത്യ 255 റൺസിന് ഓൾ ഔട്ട് ആയി.മോശം ഫോമിന്റെ പേരില്‍ മുന്‍ താരങ്ങളുടെയടക്കം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന ഗില്‍ ബാറ്റുകൊണ്ടാണ് മറുപടി നൽകിയത്. 147 പന്തുകള്‍ നേരിട്ട താരം 11 ബൗണ്ടറിയും രണ്ട് സിക്‌സും ഉള്‍പ്പടെ 104 റണ്‍സെടുത്തു.ഇംഗ്ലണ്ടിനായി ടോം ഹാര്‍ട്ട്‌ലി നാലു വിക്കറ്റ് വീഴ്ത്തി. ജെയിംസ് ആന്‍ഡേഴ്സന്‍, റിഹാന്‍ അഹമ്മദ് […]

Read More
 സാമൂഹ്യ നീതി ഉറപ്പാക്കാൻ ഇൻഡ്യ മുന്നണിക്ക് നീതിഷിന്റെ ആവശ്യമില്ല; രാഹുൽ ഗാന്ധി

സാമൂഹ്യ നീതി ഉറപ്പാക്കാൻ ഇൻഡ്യ മുന്നണിക്ക് നീതിഷിന്റെ ആവശ്യമില്ല; രാഹുൽ ഗാന്ധി

സാമൂഹ്യ നീതി ഉറപ്പാക്കാൻ ഇൻഡ്യ മുന്നണിക്ക് നീതിഷിന്റെ ആവശ്യമില്ലെന്ന് രാഹുൽ ഗാന്ധി. നിതീഷ് കുമാറിന്റെ മുന്നണി മാറ്റത്തിൽ മൗനം അവസാനിപ്പിച്ച് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ജാതി സർവേ നടപ്പാക്കണമെന്ന് നിതീഷിനോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ് ബിഹാറിൽ സർവേ നടത്തിയതെന്നും രാഹുൽ പറഞ്ഞു. ഇപ്പോഴത്തെ കാലുമാറൽ മറുഭാഗത്ത് നിന്നുള്ള സമ്മർദ്ദം കാരണമാണ്. രാജ്യത്തിന്റെ യഥാർഥ ചിത്രം പുറത്തുവിടണമെന്ന് ബിജെപി ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് നിതീഷിന് എൻഡിഎയിലേക്ക് വഴി കാണിച്ച് കൊടുത്തതെന്നും രാഹുൽ പറഞ്ഞു. ന്യായ് യാത്രയുടെ ബിഹാറിലെ പര്യടനത്തിനിടെയായിരുന്നു രാഹുലിന്റെ വിമർശനം.

Read More
 ഇന്ത്യ സഖ്യ യോഗത്തില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയെ പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി  നിര്‍ദേശിച്ചു

ഇന്ത്യ സഖ്യ യോഗത്തില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയെ പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചു

ഇന്ത്യ സഖ്യ യോഗത്തില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയെ പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചു.അരവിന്ദ് കെജ്രിവാള്‍ ആണ് നിര്‍ദേശിച്ചത്. എന്നാല്‍, ഇപ്പോള്‍ ശ്രദ്ധ തെരഞ്ഞെടുപ്പിലാണെന്നും സ്ഥാനാര്‍ത്ഥിയായി ആരെയും നിര്‍ദേശിക്കേണ്ടെന്നും ഖര്‍ഗെ യോഗത്തില്‍ അറിയിച്ചു. സീറ്റ് ചർച്ചകൾ ജനുവരി ഒന്നിനുള്ളിൽ പൂർത്തിയാക്കണമെന്ന് നേതാക്കൾ നിര്‍ദേശിച്ചു.പാര്‍ലമെന്‍റിലെ അതിക്രമവുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ച ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ പ്രതിപക്ഷ എംപിമാരെ പുറത്താക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കവുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഇന്ത്യ സഖ്യ യോഗത്തിനുശേഷം […]

Read More
 ശബരിമലപാതകളിൽ തിരക്ക് തുടരുന്നു: ഇന്ന് മുഖ്യമന്ത്രിയുടെ അവലോകന യോഗം

ശബരിമലപാതകളിൽ തിരക്ക് തുടരുന്നു: ഇന്ന് മുഖ്യമന്ത്രിയുടെ അവലോകന യോഗം

ശബരിമലയിലേക്കുള്ള തീർത്ഥാട വഴികളിലെല്ലാം തിരക്ക് തുടരുന്നു. പമ്പയിലും നിലയ്ക്കലും ആവശ്യത്തിന് കെഎസ്ആർടിസി സർവീസ് നടക്കുന്നില്ലെന്ന് ആരോപിച്ച് രാത്രി വൈകിയും തീർത്ഥാടകർ പ്രതിഷേധിച്ചു. വിവിധ ഇടത്താവളങ്ങളിൽ വാഹനങ്ങൾ പിടിച്ചിട്ടാണ് പൊലീസ് നിലവിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തുന്നത്. പ്ലാപള്ളി ഇലവുങ്കൽ പാതയിൽ ഉൾപ്പെടെ വനമേഖലയിൽ കുടുങ്ങിപ്പോകുന്ന തീർത്ഥാടകർ വെള്ളമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലാണ്. രാവിലെ മുഖ്യമന്ത്രി അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിൽ പ്രശ്ന പരിഹാരത്തിനുള്ള തീരുമാനമുണ്ടാകും എന്നാണ് പ്രതീക്ഷ. രാവിലെ ഓൺലൈൻ ആയിട്ടാണ് യോഗം. ദേവസ്വം മന്ത്രി, മറ്റ് മന്ത്രിമാ‍ർ, […]

Read More
 കൊടുവള്ളിയിലെ കോൺഗ്രസ്‌ നേതാക്കൾ നവ കേരള സദസ്സിൽ: പങ്കെടുത്തവരിൽ കുന്ദമംഗലം ബ്ലോക്ക് അംഗം എൻ അബൂബക്കറും

കൊടുവള്ളിയിലെ കോൺഗ്രസ്‌ നേതാക്കൾ നവ കേരള സദസ്സിൽ: പങ്കെടുത്തവരിൽ കുന്ദമംഗലം ബ്ലോക്ക് അംഗം എൻ അബൂബക്കറും

കൊടുവള്ളിയിലെ കോൺഗ്രസ്‌ നേതാക്കൾ നവ കേരള സദസ്സിൽ പങ്കെടുത്തു. പങ്കെടുത്തവരിൽ കുന്ദമംഗലം ബ്ലോക്ക് അംഗം എൻ അബൂബക്കറും ഉണ്ടായിരുന്നു. കൂടാതെ യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗം ആയിരുന്ന മക്കാട്ടില്ലം മാധവൻ നമ്പൂതിരിയും പങ്കെടുത്തു. അബൂബക്കർബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൂടിയാണ്.അതേസമയം നവകേരള സദസിലേക്ക് പ്രതിനിധിയെ അയച്ച് കൊടുവള്ളി മണ്ഡലം മുസ്ലിംലീഗ്.മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസ്സിന്റെ ഭാഗമായുള്ള പ്രാതലിൽ കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹി യു.കെ ഹുസൈൻ ഓമശ്ശേരി പങ്കെടുത്തു.യു.ഡി.എഫ് ബഹിഷ്ക്കരണം […]

Read More
 ജയിൽ മോചിതരായത് 39  പലസ്തീനികൾ, നാട്ടിൽ വൻവരവേൽപ്പ്; 17 ബന്ദികളെ  മോചിപ്പിച്ച് ഹമാസ്

ജയിൽ മോചിതരായത് 39 പലസ്തീനികൾ, നാട്ടിൽ വൻവരവേൽപ്പ്; 17 ബന്ദികളെ മോചിപ്പിച്ച് ഹമാസ്

വെടിനിർത്തൽ കരാർ പ്രകാരം ഇസ്രായേൽ ജയിലിൽ നിന്നും വിട്ടയച്ച പലസ്തീനികൾക്കും നാട്ടിൽ ലഭിച്ചത് വൻ വരവേൽപ്പ്. ഇവരെ സ്വീകരിക്കാൻ കുടുംബാംഗങ്ങൾക്കൊപ്പം നൂറുകണക്കിന് നാട്ടുകാരും എത്തിയിരുന്നു. വൈകാരികമായിരുന്നു പലസ്തീനികൾക്ക് നാട്ടിൽ ലഭിച്ച വരവേൽപ്പ്. കരാർ പ്രകാരം 17 ബന്ദികളെ ഹമാസും മോചിപ്പിച്ചു. ശനിയാഴ്ചയാണ് രണ്ടാം ബാച്ച് ബന്ദികളെ ഹമാസ് മോചിപ്പിച്ചത്. ഇതിൽ 13 ഇസ്രായേൽ പൗരൻമാരും നാല് തായ്‍ലാൻഡ് പൗരൻമാരും ഉൾപ്പെടുന്നുണ്ട്. ബന്ദികളെ മോചിപ്പിച്ച വിവരം ഇസ്രായേൽ പ്രതിരോധസേനയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവ​ർ ആശുപത്രിയിലേക്കുള്ള യാത്രയിലാണെന്ന് ഇസ്രായേൽ അറിയിച്ചു. വടക്കൻ […]

Read More
 കോഴിക്കോട് നവകേരള സദസ്സ് : കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സാംസ്കാരിക പരിപാടികൾ ഒഴിവാക്കി

കോഴിക്കോട് നവകേരള സദസ്സ് : കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സാംസ്കാരിക പരിപാടികൾ ഒഴിവാക്കി

കോഴിക്കോട് നവകേരള സദസ്സിന്‍റെ മൂന്നാം ദിവസമായ ഇന്ന് കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സാംസ്കാരിക പരിപാടികൾ ഒഴിവാക്കി. രാവിലെ ഒന്‍പത് മണിക്ക് ഓമശ്ശേരി അമ്പലക്കണ്ടി സ്നേഹതീരം കൺവെൻഷൻ സെന്ററിൽ പ്രഭാതയോഗം ചേരും. എന്നാൽ പ്രഭാത യോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനവും കളമശേരി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കി. തിരുവമ്പാടി, ബാലുശ്ശേരി, കൊടുവള്ളി, ബേപ്പൂര്‍, കുന്ദമംഗലം മണ്ഡലങ്ങളില്‍ നിന്നുള്ള ക്ഷണിതാക്കള്‍ പ്രഭാത യോഗത്തിൽ പങ്കെടുക്കും.തുടര്‍ന്ന് തിരുവന്പാടി മണ്ഡലംതല നവകേരള സദസ്സ് 11 മണിക്ക് മുക്കം ഓര്‍ഫനേജ് ഒഎസ്എ ഓഡിറ്റോറിയത്തിലും കൊടുവള്ളിയിലേത് വൈകീട്ട് […]

Read More
 കൃത്യമായ പ്രപ്പോസൽ നൽകിയില്ല’; കേന്ദ്രവിഹിതത്തിൽ കേരളത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി

കൃത്യമായ പ്രപ്പോസൽ നൽകിയില്ല’; കേന്ദ്രവിഹിതത്തിൽ കേരളത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി

കേന്ദ്രവിഹിതത്തിൽ കേരളത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി നിർമല സീതാരാമൻ. കേരളം കൃത്യമായ പ്രപ്പോസൽ നൽകിയില്ലെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. ആറ്റിങ്ങലിൽ വായ്പ വ്യാപന മേള ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 6015 കോടിയുടെ വായ്പ സഹായമാണ് തലസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്.കേന്ദ്രഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചരണമാണ് നടക്കുന്നത്. സംസ്ഥാനങ്ങളുടെ കേന്ദ്ര വിഹിതത്തിനായി കൃത്യമായ പ്രപ്പോസൽ സമർപ്പിക്കാൻ ധനകാര്യ വകുപ്പിനോട് അവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകിയില്ല. കേന്ദ്ര […]

Read More
 തൃഷയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശം: നടൻ മൻസൂർ അലിഖാൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു

തൃഷയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശം: നടൻ മൻസൂർ അലിഖാൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു

നടി തൃഷയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ നടൻ മൻസൂർ അലിഖാൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു. കേസെടുത്ത പൊലീസ് സ്റ്റേഷനെ കുറിച്ചുളള വിവരങ്ങൾ മുൻകൂർ ജാമ്യാപേക്ഷയിൽ തെറ്റായാണ് നൽകിയിരുന്നത്. ഇതോടെ കോടതി തമാശയ്ക്കുള്ള ഇടമല്ലെന്നും വെറുതെ സമയം കളയരുതെന്നും ജഡ്ജി മുന്നറിയിപ്പ് നൽകി. മുൻകൂർ ജാമ്യപേക്ഷ പിൻവലിച്ചതിനു പിന്നാലെ മൻസൂർ അലി ഖാൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി. നാളെ ഹാജരാകാമെന്ന് നേരത്തെ കത്ത് നൽകിയിരുന്നുവെങ്കിലും ഹർജി പിൻവലിച്ചതിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗിക ചുവയോടെ […]

Read More