മാതാപിതാക്കൾക്കരികിൽ അന്ത്യവിശ്രമം, സംസ്കാരച്ചടങ്ങ് പൂർത്തിയായി
തൃശൂർ: നടനും ചാലക്കുടി മുൻ എംപിയുമായിരുന്ന ഇന്നസെൻ്റ് (75) ഇനി ഓർമ്മ. ഔദ്യോഗിക ബഹുമതികളോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഭൗതികദേഹം ഇരിഞ്ഞാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. പ്രിയപ്പെട്ടവന് അന്ത്യയാത്രാമൊഴിയേകാനായി ദേവാലയത്തിലേക്ക് നാട് ഒന്നടങ്കം ഒഴുകിയെത്തിയതോടെ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും പാടുപെട്ടു. മന്ത്രിമാരായ ആർ ബിന്ദു, കെ രാജൻ, ഇന്നസെൻ്റിൻ്റെ സഹപ്രവർത്തരും ഇരിഞ്ഞാലക്കുട സ്വദേശികളുമായ ടൊവിനോ തോമസ്, ഇടവേള ബാബു ഉൾപ്പെടെയുള്ള താരങ്ങളും തെക്കേഅങ്ങാടിയിലെ വസതിയിൽനിന്നു പള്ളിയിലേക്കുള്ള വിലാപയാത്രയെ അനുഗമിച്ചു. ഇരിഞ്ഞാലക്കുട […]
Read More