പുനസംഘടനയിൽ ഇടഞ്ഞ് സുധാകരൻ,പരാതിയും പരിഭവവും സ്വാഭാവികം പരിഹരിക്കുമെന്ന് സതീശൻ

പുനസംഘടനയിൽ ഇടഞ്ഞ് സുധാകരൻ,പരാതിയും പരിഭവവും സ്വാഭാവികം പരിഹരിക്കുമെന്ന് സതീശൻ

ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് എം.പിമാര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഉന്നയിച്ചിരിക്കുന്ന പരാതികള്‍ പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പരിശോധിച്ച് ശേഷം വേണ്ട രീതിയില്‍ നടപടി എടുക്കും. എല്ലാ നേതാക്കളെയും വിശ്വാസത്തിലെടുത്ത ശേഷം മാത്രം പുനഃസംഘടന പൂര്‍ത്തിയാക്കുകയുള്ളു എന്ന് സതീശന്‍ വ്യക്തമാക്കി.വി.ഡി. സതീശന്‍. താനും സുധാകരനും നേതൃത്വത്തിലിരിക്കുന്നതിനാല്‍ കാര്യങ്ങള്‍ അന്തിമമായി തീരുമാനിക്കുന്നത് ഞങ്ങളാണ്. ഞങ്ങള്‍ രണ്ടാളും ആലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കും. തങ്ങള്‍ക്ക് കാര്യങ്ങള്‍ തീരുമാനിക്കാന്‍ കെപിസിസിയുടെ അനുമതിയുണ്ട്.പരാതിയും പരിഭവവും സ്വാഭാവികമെന്നും സതീശന്‍ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റും, പ്രതിപക്ഷ […]

Read More
 യുക്രെയിനില്‍ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരാന്‍ കൂടുതല്‍ വിമാനം ഏര്‍പ്പെടുത്തണം; കെ. സുധാകരന്‍

യുക്രെയിനില്‍ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരാന്‍ കൂടുതല്‍ വിമാനം ഏര്‍പ്പെടുത്തണം; കെ. സുധാകരന്‍

യുദ്ധത്തിന്റെ നിഴലില്‍ കഴിയുന്ന യുക്രെയിനില്‍ കുടുങ്ങിപ്പോയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി കേന്ദ്രവിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറിനു കത്തുനല്കി. യുക്രെയിനില്‍ 25,000 ഇന്ത്യക്കാരുള്ളതില്‍ ഭൂരിപക്ഷവും മലയാളികളാണ്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് അടിയന്തരമായി മടങ്ങാന്‍ എംബസി വീണ്ടും ആവശ്യപ്പെട്ടെങ്കിലും ആവശ്യത്തിന് വിമാനങ്ങളില്ല. യുക്രെയിനും ഇന്ത്യയ്ക്കും ഇടയില്‍ കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുണ്ട്. അതിലൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടല്‍ […]

Read More
 സിപിഎമ്മും ബിജെപിയും കൊലപാതക രാഷ്ട്രീയത്തിന്റെ ഉപാസകർ;ചോരക്കളി അവസാനിപ്പിക്കണമെന്ന് കെ.സുധാകരന്‍ എംപി

സിപിഎമ്മും ബിജെപിയും കൊലപാതക രാഷ്ട്രീയത്തിന്റെ ഉപാസകർ;ചോരക്കളി അവസാനിപ്പിക്കണമെന്ന് കെ.സുധാകരന്‍ എംപി

സിപിഎമ്മും ബിജെപിയും കേരളത്തെ ചോരക്കളമാക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നു. കൊല്ലും കൊലയും സർവ്വസാധാരാണമായി. ജനങ്ങളുടെ ജീവന് ഒരു സുരക്ഷിതത്വവുമില്ല. ആരുവേണമെങ്കിലും ഏത് സമയവും കൊല്ലപ്പെടാമെന്ന സ്ഥിതിയാണ്. ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്. ലഹരിമാഫിയ വിലസുന്നു.അക്രമങ്ങള്‍ തടയുന്നതില്‍ പോലീസും ആഭ്യന്തരവകുപ്പും സമ്പൂര്‍ണപരാജയമാണ്.പോലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഭരണനേതൃത്വം തയ്യാറാകാത്തതാണ് ഇതിനെല്ലാം കാരണം. കൊലപാതക സംഘങ്ങള്‍ക്ക് സംരക്ഷണം ഒരുക്കുന്ന സിപിഎം ഭരിക്കുമ്പോള്‍ മറിച്ച് ആഗ്രഹിക്കുന്നത് മൗഢ്യമാണ്. അരുംകൊല രാഷ്ട്രീയം ഉപേക്ഷിക്കാന്‍ സിപിഎം,ബിജെപി നേതൃത്വങ്ങള്‍ തയ്യാറാകണമെന്നും സുധാകരന്‍ പറഞ്ഞു. അക്രമരാഷ്ട്രീയത്തിന്റെ […]

Read More
 തരാതരം നിലപാട് മാറ്റുന്ന ഗവര്‍ണ്ണര്‍ തരംതാണ രാഷ്ട്രീയം കളിക്കുകയാണ്: കെ.സുധാകരന്‍

തരാതരം നിലപാട് മാറ്റുന്ന ഗവര്‍ണ്ണര്‍ തരംതാണ രാഷ്ട്രീയം കളിക്കുകയാണ്: കെ.സുധാകരന്‍

ഗവര്‍ണ്ണര്‍ പദവിയുടെ മഹിമ ആരിഫ് മുഹമ്മദ് ഖാന്‍ തകര്‍ത്തെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.ഗവര്‍ണ്ണര്‍ രാഷ്ട്രീയം പറയുന്നതില്‍ വിയോജിപ്പുണ്ട്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് വിഷയത്തില്‍ ഇടപെടാന്‍ ഗവര്‍ണ്ണര്‍ക്ക് അവകാശമില്ല. ഗവര്‍ണ്ണര്‍ ആ പദവിയുടെ അന്തസത്തയ്ക്ക് ചേരാത്തവിധമാണ് പ്രവര്‍ത്തിക്കുന്നത്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളില്‍ ഗവര്‍ണ്ണര്‍ ഇടപെടുന്നത് ഉചിതമല്ല. തരാതരം നിലപാട് മാറ്റുന്ന ഗവര്‍ണ്ണര്‍ തരംതാണ രാഷ്ട്രീയം കളിക്കുകയാണ്. ഗവര്‍ണ്ണറെ തിരികെ വിളിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് ഉള്‍പ്പടെയുള്ള വിഷയം കോണ്‍ഗ്രസ് പാര്‍ട്ടിയും യുഡിഎഫും ചര്‍ച്ച […]

Read More
 ബോംബുകള്‍ സിപിഎമ്മിന്റെ കുടില്‍ വ്യവസായമെന്ന് കെ സുധാകരന്‍

ബോംബുകള്‍ സിപിഎമ്മിന്റെ കുടില്‍ വ്യവസായമെന്ന് കെ സുധാകരന്‍

കണ്ണൂര്‍ നഗരത്തില്‍ പട്ടാപ്പകല്‍ കല്യാണവീട്ടില്‍ നടന്ന ബോംബേറില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം കണ്ണൂരില്‍ ബോംബുനിര്‍മാണം കുടില്‍വ്യവസായം പോലെ സിപിഎം കൊണ്ടുനടക്കുന്നതിന്റെ പ്രത്യക്ഷ തെളിവാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. രാഷ്ട്രീയ എതിരാളികളെ, പ്രത്യേകിച്ചും കോണ്‍ഗ്രസുകാരെ കൊല്ലാന്‍ ബോംബ് ഉള്‍പ്പെടെയുള്ള എല്ലാവിധ മാരകായുധങ്ങളും അതു പ്രയോഗിക്കാന്‍ കൊലയാളി സംഘവും വാടകഗുണ്ടകളും സിപിഎമ്മിനുണ്ട്. ഇതിനെതിരേ ജീവന്‍ പണയംവച്ചാണ് ജനാധിപത്യ വിശ്വാസികള്‍ പൊതുപ്രവര്‍ത്തനം നടത്തുന്നത്. ഷുഹൈബിനെയും ടിപി ചന്ദ്രശേഖരനെയും കൊത്തിനുറുക്കിയ കൊലയാളി സംഘങ്ങള്‍ ഇപ്പോഴും യഥേഷ്ടം വിഹരിക്കുന്നു. അവര്‍ക്കെല്ലാം […]

Read More
 ‘ചെന്നിത്തലയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം ‘മാധ്യമവാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കെ.സുധാകരന്‍ എംപി

‘ചെന്നിത്തലയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം ‘മാധ്യമവാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കെ.സുധാകരന്‍ എംപി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം എന്ന രീതിയില്‍ പ്രചരിക്കുന്ന മാധ്യമ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. വാര്‍ത്തയുടെ ഉറവിടം സംബന്ധിച്ച് കെപിസിസിക്ക് ഒരു അറിവും ഇല്ലാത്തതാണ്.ഇത്തരം ഒരു പരാതി കെപിസിസിയുടെ പരിഗണനയില്‍ വന്നിട്ടില്ല. എന്നിട്ടും അത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിക്കാനിടയായ സാഹചര്യം കെപിസിസി പരിശോധിക്കുമെന്നും കെ.സുധാകരന്‍ അറിയിച്ചു. സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തെ നോക്കുകുത്തിയാക്കുന്ന തീരുമാനങ്ങൾ രമേശ് ചെന്നിത്തല കൈക്കൊള്ളുന്നതായാണ് വാർത്തകൾ വന്നത്. രമേശ് ചെന്നിത്തല നേതൃത്വവുമായി കൂടിയാലോചന നടത്തുന്നില്ലെന്നും […]

Read More
 ‘നിർണായക തീരുമാനങ്ങൾ പരസ്യപ്പെടുത്തുന്നു’രമേശ് ചെന്നിത്തലക്കെതിരെ കെപിസിസി, അതൃപ്തി അറിയിക്കും

‘നിർണായക തീരുമാനങ്ങൾ പരസ്യപ്പെടുത്തുന്നു’രമേശ് ചെന്നിത്തലക്കെതിരെ കെപിസിസി, അതൃപ്തി അറിയിക്കും

രമേശ് ചെന്നിത്തലക്കെതിരെ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി.കോൺഗ്രസ് നേതൃത്വത്തെ നോക്കുകുത്തിയാക്കുന്ന തീരുമാനങ്ങൾ രമേശ് ചെന്നിത്തല കൈക്കൊള്ളുന്നതായും കൂടിയാലോചന നടത്തുന്നില്ലെന്നും നയപരമായ കാര്യങ്ങളില്‍ പോലും ഒറ്റക്ക് തീരുമാനമെടുക്കുന്നുവെന്നുമാണ് വിമര്‍ശനം.നയപരമായ തീരുമാനങ്ങൾ ചെന്നിത്തല പ്രഖ്യാപിക്കുന്നതിലുള്ള അതൃപ്തി വി.ഡി. സതീശനും കെ. സുധാകരനും അറിയിക്കും. മുൻ നിയമസഭാ കക്ഷികളുടെയും കെപിസിസി അധ്യക്ഷന്മാരുടെയും ശൈലി പിന്തുടരണം. തീരുമാനങ്ങൾ പുറത്ത് അറിയിക്കാൻ പുതിയ നേത്യത്വത്തെ അനുവദിക്കണമെന്ന് കെപിസിസി നേതൃത്വം ആവശ്യപ്പെടും.ലോകായുക്ത ഓർഡിനൻസിനെതിരെ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന ചെന്നിത്തലയുടെ പ്രഖ്യാപനമാണ് നേതൃത്വത്തെ പ്രകോപിപ്പിച്ച ഒടുവിലത്തെ സംഭവം. […]

Read More
 ഒരു മനുഷ്യ ശരീരത്തോട് ചെയ്യാവുന്ന എല്ലാ ക്രൂരതകളും ഷുഹൈബിനോട് സിപിഎം ചെയ്തിട്ടുണ്ട്; ഇന്നെന്റെ ഷുഹൈബിന്റെ ഓർമദിനമാണ്;കുറിപ്പുമായി കെ.സുധാകരൻ

ഒരു മനുഷ്യ ശരീരത്തോട് ചെയ്യാവുന്ന എല്ലാ ക്രൂരതകളും ഷുഹൈബിനോട് സിപിഎം ചെയ്തിട്ടുണ്ട്; ഇന്നെന്റെ ഷുഹൈബിന്റെ ഓർമദിനമാണ്;കുറിപ്പുമായി കെ.സുധാകരൻ

കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവത്തകൻ ഷുഹൈബിന്റെ ഓർമദിനമായ ഇന്ന് കുറിപ്പുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഫേസ്ബുക്കിലാണ് സുധാകരൻ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.ഒരുപക്ഷെ ഇന്ന് ഞാനിരിക്കുന്ന പാർട്ടി പ്രസിഡന്റ്‌ പദവിയിൽ എന്നെ കാണാൻ ഏറ്റവുമധികം ആഗ്രഹിച്ച ആളാകും ഷുഹൈബ്. കണ്ണൂരിൽ ഓരോ തവണ വന്നിറങ്ങുമ്പോഴും അവന്റെ വിടവ് എന്നെ വല്ലാതെ സ്പർശിക്കുന്നുണ്ട് സുധാകരൻ പറഞ്ഞു.എത്ര കോടികൾ മുടക്കി കൊലയാളികളെ രക്ഷിച്ചെടുക്കാൻ സിപിഎം ശ്രമിച്ചാലും ഏതറ്റം വരെ ചെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ അതിനെ ചെറുക്കും. നീതിപീഠത്തിന്റെ മുന്നിൽ സിപിഎം ക്രിമിനലുകൾ […]

Read More
 മുഖ്യമന്ത്രിയുടെ ന്യായീകരണം ലജ്ജാവഹം;  കെ. സുധാകരന്‍ എംപി

മുഖ്യമന്ത്രിയുടെ ന്യായീകരണം ലജ്ജാവഹം;  കെ. സുധാകരന്‍ എംപി

സര്‍ക്കാരിനെ വെള്ളപൂശിയ ശിവശങ്കറിനെ മുഖ്യമന്ത്രി അന്ധമായി ന്യായീകരിക്കുന്നതു കണ്ടപ്പോള്‍ കേരളം ലജ്ജിച്ചു മൂക്കത്തുവിരല്‍വച്ചെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. ശിവശങ്കറിനെതിരേ സംസാരിച്ച് 48 മണിക്കൂര്‍ പോലും തികയുന്നതിനു മുമ്പ് സ്വപ്‌നയ്‌ക്കെതിരേയുള്ള കേസുകള്‍ ഒന്നൊന്നായി കുത്തിപ്പൊക്കുന്നു. ഫാസിസ്റ്റുകള്‍പോലും ഈ രീതിയില്‍ നീതിന്യായ വ്യവസ്ഥയെ മലിനമാക്കില്ലെന്നു സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ വെള്ളപൂശിക്കൊണ്ടുള്ള സ്വപ്‌നയുടെ ശബ്ദരേഖ തയാറാക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് എന്നാണ് പുറത്തുവരുന്ന വിവരം. ശിവശങ്കറിന്റെ പേരില്‍ പുറത്തുവന്ന പുസ്തകം പോലും ആരുടെയോ തിരക്കഥയില്‍ രചിച്ചതാണെന്നു കരുതപ്പെടുന്നു. ശബ്ദരേഖയിലും പുസ്തകത്തിലുമൊക്കെ […]

Read More
 ‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’ ;മുഖ്യമന്ത്രിക്ക് കുടപിടിക്കുന്ന ഭരണത്തലവനായി ഗവര്‍ണര്‍ മാറി; കെ സുധാകരന്‍ എംപി

‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’ ;മുഖ്യമന്ത്രിക്ക് കുടപിടിക്കുന്ന ഭരണത്തലവനായി ഗവര്‍ണര്‍ മാറി; കെ സുധാകരന്‍ എംപി

‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’ എന്ന പോലെ അഴിമതിവീരനായ മുഖ്യമന്ത്രിക്ക് കുടപിടിക്കുന്ന ഭരണത്തലവനായി ഗവര്‍ണര്‍ മാറിയത് കേരളത്തിന്റെ മഹാദുരന്തമാണെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കാഴ്ചക്കാരായി മാറിയ സിപിഐയുടെ അവസ്ഥയും പരിതാപകരം. ബിജെപി നേതാവിനെ സ്റ്റാഫില്‍ നിയമിച്ച് ആര്‍എസ്എസിന്റെ കാര്യാലയമായി രാജ്ഭവനെ മാറ്റാനാള്ള നീക്കം കേരളം ഞെട്ടലോടെയാണു കാണുന്നതെന്നു സുധാകരന്‍ പറഞ്ഞു. സംസ്ഥാനത്ത് അഴിമതിക്കെതിരേ പോരാടാനുള്ള അവസാന കച്ചിത്തുരുമ്പായിരുന്നു ലോകായുക്ത. വിജിലന്‍സിലനെയും മറ്റും പിണറായി സര്‍ക്കാര്‍ വന്ധീകരിച്ചപ്പോള്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന ഏക പ്രതീക്ഷയെയാണ് ഇല്ലാതാക്കിയിരിക്കുന്നത്. നിയമഭേദഗതിയുടെ പ്രസക്തി […]

Read More