മോന്‍സന്റെ കയ്യില്‍നിന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പത്ത് ലക്ഷം രൂപ വാങ്ങുന്നത് കണ്ടു; ഡ്രൈവർ അജിത്

മോന്‍സന്റെ കയ്യില്‍നിന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പത്ത് ലക്ഷം രൂപ വാങ്ങുന്നത് കണ്ടു; ഡ്രൈവർ അജിത്

കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എം പി പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സൻ മാവുങ്കലിന്റെ കൈയിൽ നിന്ന് പണം വാങ്ങുന്നത് കണ്ടെന്ന് ഡ്രൈവർ അജിത്. മോന്‍സന്റെ കയ്യില്‍നിന്നും പത്ത് ലക്ഷം രൂപയാണ് സുധാകരന്‍ വാങ്ങിയതെന്ന് അജിത് പറഞ്ഞു. ഐജി ലക്ഷ്മണയ്ക്കും മുന്‍ ഡിഐജി സുരേന്ദ്രനും മോന്‍സണ്‍ പണം നല്‍കിയിട്ടുണ്ടെന്നും അജിത് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പിഎക്കെതിരായ മോന്‍സന്റെ പരാമര്‍ശം ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്നും അജിത് ആരോപിച്ചു. മോൻസൻ മാവുങ്കലിന്റെ കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാ‍ഞ്ചിനും ഇഡിക്കും […]

Read More
 മോൻസൻ മാവുങ്കൽ കേസ്; ക്രൈംബ്രാഞ്ച് റിപ്പോർട്ട് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകും: കെ.സുധാകരൻ

മോൻസൻ മാവുങ്കൽ കേസ്; ക്രൈംബ്രാഞ്ച് റിപ്പോർട്ട് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകും: കെ.സുധാകരൻ

മോൻസൻ മാവുങ്കൽ കേസിൽ ചോദ്യം ചെയ്യലിനു വിളിച്ചതിനു പിന്നാലെ നിയമനടപടിയുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ക്രൈംബ്രാഞ്ച് റിപ്പോർട്ട് ആവശ്യപ്പെട്ട് സിജെഎം കോടതിയിൽ അപേക്ഷ നൽകും റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു.മുൻകൂർ ജാമ്യത്തിന് പോയേക്കില്ല. ഹൈക്കോടതിയെ സമീപിക്കുന്നത് തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്ന് വിലയിരുത്തലാണ് നിലവിൽ ഉള്ളത്. സുധാകരനെതിരെ ക്രൈം ബ്രാഞ്ച് നിരത്തുന്നത് മോൻസന്റെ മുൻ ജീവനക്കാരുടെ മൊഴിയാണ്. ക്രൈം ബ്രാഞ്ച് മൂന്ന് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റുന്നത് കണ്ടെന്നാണ് മൊഴി. […]

Read More
 മോൻസൻ മാവുങ്കൽ കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ. സുധാകരന് നോട്ടീസയച്ച് ക്രൈം ബ്രാഞ്ച്

മോൻസൻ മാവുങ്കൽ കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ. സുധാകരന് നോട്ടീസയച്ച് ക്രൈം ബ്രാഞ്ച്

മോൻസൻ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. മറ്റന്നാൾ കളമശ്ശേരി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് അയച്ചത്. . മോൻസൻ മാവുങ്കലിന് എതിരായ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് നേരത്തേ തന്നെ അറിയിച്ചിരുന്നു. കെപിസിസി അധ്യക്ഷൻ കെ. സുധാകരന് എതിരായി ഉയർന്ന് വന്നിട്ടുള്ള എല്ലാ ആരോപണങ്ങളും അന്വേഷിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ടെന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നത്. സുധാകരന്‍റെ സാന്നിധ്യത്തിലാണ് പരാതിക്കാരനായ അനൂപ് […]

Read More
 ജനങ്ങൾ കണ്ട സിപിഎമ്മിന്റെ മുഖം മാറിയിരിക്കുകയാണ്, ക്രിമിനലുകളെ അവർ സംരക്ഷിക്കുന്നു: കെ സുധാകരൻ

ജനങ്ങൾ കണ്ട സിപിഎമ്മിന്റെ മുഖം മാറിയിരിക്കുകയാണ്, ക്രിമിനലുകളെ അവർ സംരക്ഷിക്കുന്നു: കെ സുധാകരൻ

കണ്ണൂർ: സി പി എം കള്ളൻമാരുടെയും കൊള്ളക്കാരുടെയും വർഗീയ വാദികളുടെയും കൂടാരമായി മാറിയെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ തോട്ടടയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സി പി എമ്മിന്റെ പൊതു നയം ക്രിമിനലുകളെ സംരക്ഷിക്കുകയെന്നതാണ്. അതിനു വേണ്ടി അധികാരം ദുരുപയോഗം ചെയ്യുന്ന കാഴ്ച്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. തൊഴിലാളികളുടെ പാർട്ടിയെന്ന പാർട്ടിയുടെ മുഖം മാറിയിരിക്കുകയാണ്. പ്രതീക്ഷയോടു കൂടി ജനങ്ങൾ കണ്ട സി പി എമ്മിന്റെ മുഖം മാറിയിരിക്കുകയാണ്. പാർട്ടി തകരുകയാണ്. എല്ലായിടത്തും ഇവർ സംരക്ഷിക്കുന്നത് […]

Read More
 രാജ്യം കണ്ട ഏറ്റവും ദാരുണമായ ട്രെയിന്‍ അപകടങ്ങളിലൊന്ന്, റെയില്‍വേ മന്ത്രി രാജിവെയ്ക്കണം: കെ സുധാകരന്‍

രാജ്യം കണ്ട ഏറ്റവും ദാരുണമായ ട്രെയിന്‍ അപകടങ്ങളിലൊന്ന്, റെയില്‍വേ മന്ത്രി രാജിവെയ്ക്കണം: കെ സുധാകരന്‍

രാജ്യം കണ്ട ഏറ്റവും ദാരുണമായ ട്രെയിന്‍ അപകടങ്ങളിലൊന്നാണ് ഒഡീഷയില്‍ സംഭവിച്ചിരിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. ഈ അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര റെയില്‍വേ മന്ത്രി രാജിവെക്കേണ്ടതാണ്. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുവാനും പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുവാനും അധികാരികള്‍ പരാജയപ്പെട്ടിരിക്കുന്നു എന്നത് അപലപനീയമാണെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചത് ”രാജ്യം കണ്ട ഏറ്റവും ദാരുണമായ ട്രെയിന്‍ അപകടങ്ങളില്‍ ഒന്നാണ് ഒഡിഷയില്‍ സംഭവിച്ചിരിക്കുന്നത്. ആദ്യ അപകടം […]

Read More
 കക്കുകളി വിവാദം; ക്രൈസ്തവ സഭകളെ പിന്തുണച്ച് കെ സുധാകരൻ

കക്കുകളി വിവാദം; ക്രൈസ്തവ സഭകളെ പിന്തുണച്ച് കെ സുധാകരൻ

കക്കുകളി വിവാദത്തിൽ ക്രൈസ്തവ സഭകൾക്ക് പിന്തുണയുമായി കെ സുധാകരൻ. കേരളത്തിൻറെ മുന്നേറ്റങ്ങളിൽ നിസ്തുലമായ പങ്കുവഹിച്ചവരാണ് ക്രിസ്ത്യൻ സമൂഹമെന്നും ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകൾക്ക് സർക്കാർ നൽകുന്നത് പുല്ലുവിലയാണെന്നും കെ സുധാകരൻ പറഞ്ഞു. മനുഷ്യരെ തമ്മിലടിപ്പിച്ച് അധികാരം പിടിക്കാൻ നടക്കുന്ന സിപിഐഎമ്മും ബിജെപിയും നാടകം മുതലെടുക്കും. ഇക്കാര്യം അണിയറ പ്രവർത്തകർ തിരിച്ചറിയണമെന്നും കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: കേരളത്തിൻറെ വിദ്യാഭ്യാസ – സാംസ്കാരിക-സാമൂഹിക മുന്നേറ്റങ്ങളിൽ നിസ്തുലമായ പങ്കുവഹിച്ചവരാണ് ക്രിസ്ത്യൻ സന്ന്യാസ സമൂഹം .ഏറ്റവും പാവപ്പെട്ടവർക്ക് പോലും […]

Read More
 ട്രാഫിക് പരിഷ്‌കാരം: വാഹന ഉടമകളെ കുഴിയില്‍ച്ചാടിച്ച് പണം പിരിക്കാനുള്ള തന്ത്രം: കെ.സുധാകരന്‍

ട്രാഫിക് പരിഷ്‌കാരം: വാഹന ഉടമകളെ കുഴിയില്‍ച്ചാടിച്ച് പണം പിരിക്കാനുള്ള തന്ത്രം: കെ.സുധാകരന്‍

തിരുവനന്തപുരം∙ ട്രാഫിക് നിയമങ്ങളെക്കുറിച്ച് യാതൊരുവിധ ബോധവൽക്കരണവും നടത്താതെ സര്‍ക്കാര്‍ മുക്കിലും മൂലയിലും അനേകം ക്യാമറകള്‍ സ്ഥാപിച്ച് ജനങ്ങളെ കുത്തിപ്പിഴിയാന്‍ നടപ്പാക്കുന്ന ട്രാഫിക് പരിഷ്‌കാരം മാറ്റിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍.‌ കളമെഴുത്തുപോലെ റോഡുകളില്‍ വരച്ചുവച്ചിരിക്കുന്ന കോലങ്ങള്‍, പല രീതിയിലുള്ള സ്പീഡ് പരിധി, തോന്നുംപോലുള്ള പിഴ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ ആശയക്കുഴപ്പവും ആശങ്കയും നിലനിൽക്കുന്നു. അവ പരിഹരിച്ച് മുന്നോട്ടുപോകുന്നതിനു പകരം എങ്ങനെയും വാഹന ഉടമകളെ കുഴിയില്‍ച്ചാടിച്ച് പണം പിരിക്കുക എന്ന ഗൂഢലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കാന്‍ […]

Read More
 സുഡാനിലെ വെടിവെയ്‌പ്പ്: മലയാളിയുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കെ സുധാകരൻ എം പിയുടെ കത്ത്

സുഡാനിലെ വെടിവെയ്‌പ്പ്: മലയാളിയുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കെ സുധാകരൻ എം പിയുടെ കത്ത്

സുഡാനിലെ കലാപത്തിലുണ്ടായ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ആലക്കോട് നെല്ലിപ്പാറ സ്വദേശിയും വിമുക്ത ഭടനുമായ ആൽബർട്ടിന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എം പി.കത്ത് നൽകി. സുഡാനിൽ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടലിനിടെയാണ്വീട്ടിനുള്ളിൽ ഫോൺ ചെയ്തുനിന്ന ആൽബർട്ടിന് വെടിയേറ്റത്. ഈ സമയം ഒപ്പമുണ്ടായിരുന്ന ഭാര്യയും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു. സുഡാനിലെ ഇന്ത്യൻ അംബാസിഡർ ബിഎസ് മുബാറക്കുമായി ബന്ധപ്പെടുകയും കുടുംബത്തിന് […]

Read More
 അരിക്കൊമ്പനെന്ന് കരുതി ബിജെപി കൊണ്ടുപോയത് കുഴിയാനയെ: അനിൽ ആന്റണിക്കെതിരെ കെ.സുധാകരന്‍

അരിക്കൊമ്പനെന്ന് കരുതി ബിജെപി കൊണ്ടുപോയത് കുഴിയാനയെ: അനിൽ ആന്റണിക്കെതിരെ കെ.സുധാകരന്‍

കോഴിക്കോട് : മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിനെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. അരിക്കൊമ്പന്‍ എന്നു കരുതി ബിജെപി കൊണ്ടുപോയത് കുഴിയാനയെ ആണെന്ന് സുധാകരൻ പറഞ്ഞു.എ.കെ.ആന്‍റണിക്കെതിരായ സൈബര്‍ ആക്രമണം പാര്‍ട്ടി വിരുദ്ധമെന്നും അദ്ദേഹം പറഞ്ഞു. നിരവധി കോൺഗ്രസ് പ്രവർത്തകർ ഇനിയും പാർട്ടിയിൽ എത്തുമെന്ന അമിത്ഷായുടെ പ്രതീക്ഷ നല്ലതാണ്. എപ്പോഴും ഒരു ആത്മവിശ്വാസം ആവശ്യമല്ലേ. പക്ഷേ അതൊന്നും സംഭവിക്കാൻ പോകുന്നില്ല എന്നത് വരാൻ പോകുന്ന സത്യമാണ്. എ.കെ.ആന്റണിക്കെതിരായ സൈബർ ആക്രമണം അപലപനീയമാണ്. […]

Read More
 എ. രാജക്കെതിരെ ക്രിമിനല്‍ കേസെടുക്കണം: കെ.സുധാകരന്‍ എംപി

എ. രാജക്കെതിരെ ക്രിമിനല്‍ കേസെടുക്കണം: കെ.സുധാകരന്‍ എംപി

വ്യാജരേഖകള്‍ ഹാജരാക്കി ദേവികുളത്ത് മത്സരിച്ച കുറ്റത്തിന് എ.രാജക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി ക്രിമിനല്‍ കേസെടുക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. രാജ നടത്തിയ ക്രിമിനല്‍ കുറ്റകൃത്യത്തിന് എല്ലാ ഒത്താശയും നല്‍കിയത് സിപിഎമ്മാണ്.ഇതിന് കൂട്ടുനിന്ന എല്ലാവര്‍ക്കും എതിരെ ക്രിമിനല്‍ കേസെടുക്കണം. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് രാജയ്ക്ക് സര്‍ക്കാരിന്റെ സഹായവും ലഭിച്ചിട്ടുണ്ട്. ഏത് വളഞ്ഞ വഴിയിലൂടെയും അധികാരം നിലനിര്‍ത്താന്‍ എന്തുനെറികേടും നടത്താന്‍ മടിക്കാത്ത വംശമാണ് സിപിഎമ്മുകാര്‍. കുടുംബ രജിസ്റ്റര്‍ ഉള്‍പ്പെടെ […]

Read More