ബിജെപി ജനാധിപത്യത്തിന്‍റെ ശവക്കുഴി തോണ്ടുന്നു; കെ.സുധാകരന്‍ എംപി

ബിജെപി ജനാധിപത്യത്തിന്‍റെ ശവക്കുഴി തോണ്ടുന്നു; കെ.സുധാകരന്‍ എംപി

ജനാധിപത്യത്തിന്‍റെ ശവക്കുഴി ബിജെപി തോണ്ടുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. മുന്‍ എ.ഐ.സി.സി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വായ് മൂടികെട്ടാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതികാര നടപടിയില്‍ പ്രതിഷേധിച്ച് എ.ഐ.സി.സി ആഹ്വാനപ്രകാരം ഡിസിസികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സത്യഗ്രഹത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം. വിമര്‍ശിക്കാനുള്ള അവകാശം ജനാധിപത്യത്തിന്‍റെ ആത്മാവാണ്. അതിനെ ഇല്ലായ്മ ചെയ്യാനാണ് ബിജെപി ഭരണകൂടം ശ്രമിക്കുന്നത്. പ്രതിപക്ഷ പദവിക്ക് യോഗ്യത ഇല്ലാഞ്ഞിട്ട് പോലും എ.കെ.ജിയെ പ്രതിപക്ഷനേതാവായി പ്രതിഷ്ഠിച്ച നെഹ്റുവിനെ പോലുള്ള […]

Read More
 ജനാധിപത്യത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അധ്യായം; രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി നേതാക്കൾ

ജനാധിപത്യത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അധ്യായം; രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി നേതാക്കൾ

രാഹുൽ ഗാന്ധിയെ ലോകസഭയിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധിച്ച് സംസ്ഥാന നേതാക്കൾ. ജനാധിപത്യത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അധ്യായമാണ് രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘ എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ച് അമര്‍ച്ച ചെയ്യുക എന്നത് ഫാസിസ്റ്റ് രീതിയാണെന്നും പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത് പിണറായി പറഞ്ഞു. സ്വന്തം അഭിപ്രായം തുറന്ന് പറയുന്ന സാധാരണ ജനങ്ങള്‍ക്ക് ഇവിടെ എന്ത് രക്ഷ? ഭരണഘടനാ മൂല്യങ്ങള്‍ക്ക് ഇവര്‍ എന്ത് വിലയാണ് നല്‍കുന്നത്?’, മുഖ്യമന്ത്രി […]

Read More
 ദുരിതാശ്വാസനിധിയില്‍ ലോകായുക്ത നിശബ്ദമായത് അന്വേഷിക്കണമെന്ന് കെ സുധാകരന്‍

ദുരിതാശ്വാസനിധിയില്‍ ലോകായുക്ത നിശബ്ദമായത് അന്വേഷിക്കണമെന്ന് കെ സുധാകരന്‍

ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ എതിര്‍കക്ഷിയായുള്ള പരാതിയില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും ലോകായുക്ത വിധി പറയാത്തത് മുഖ്യമന്ത്രിയും ലോകായുക്തയും തമ്മില്‍ ഡീല്‍ ഉള്ളതുകൊണ്ടാണോയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ലോകായുക്തയ്ക്ക് ലഭിച്ച ആനുകൂല്യങ്ങളും രാഷ്ട്രീയചായ്‌വും ഇതിന്റെ പിന്നിലുണ്ടെന്ന് ആക്ഷേപമുണ്ട്. ലോകായുക്ത നിശബ്ദമായതിന്റെ പിന്നിലുള്ള കാരണങ്ങള്‍ അന്വേഷണവിധേയമാക്കണമെന്നു സുധാകരന്‍ പറഞ്ഞു. ലോകായുക്ത നീതിബോധത്തോടെ വിധി പ്രസ്താവിച്ചാല്‍ പിണറായി വിജയന്റെ മുഖ്യമന്ത്രിക്കസേര തെറിക്കുമെന്ന് ഉറപ്പാണ്. ലോകായുക്തയുടെ വിധി ഉണ്ടായ ഉടനേ കെടി ജലീലിനു രാജിവയ്‌ക്കേണ്ടി […]

Read More
 നിയമസഭാ മന്ദിരത്തില്‍ ചൊറിയണം നടുന്നതാണ്  ഭേദം; കെ. സുധാകരന്‍ എംപി

നിയമസഭാ മന്ദിരത്തില്‍ ചൊറിയണം നടുന്നതാണ് ഭേദം; കെ. സുധാകരന്‍ എംപി

കമ്യൂണിസ്റ്റ് നേതാവ് ആര്‍ സുഗതന്‍ ജീവിച്ചിരുന്നെങ്കില്‍ സെക്രട്ടേറിയറ്റിനു പകരം നിയമസഭാ മന്ദിരം ഇടിച്ചു നിരത്തി അവിടെ ചൊറിയണം നടണമെന്നു പറയുമായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. സുഗതന്‍ മുമ്പ് സെക്രട്ടേറിയറ്റിനെക്കുറിച്ചാണ് ഇതു പറഞ്ഞതെങ്കിലും ഇപ്പോള്‍ രണ്ടിടത്തും ഇതു ബാധകമാണ്. ജീര്‍ണതയുടെ മൂര്‍ധന്യത്തിലെത്തിയ കേരള നിയമസഭ, ജനാധിപത്യ അവകാശങ്ങള്‍ ചവിട്ടിമെതിക്കുകയും പ്രതിപക്ഷ അംഗങ്ങളെ അടിച്ചുവീഴ്ത്തുകയും ചെയ്യുന്ന ഭീകരരുടെ താവളമായെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദിവസം എട്ടോ പത്തോ മിനിറ്റ് നേരം നിയമസഭ സമ്മേളിക്കാന്‍ 36,28,594 രൂപ ചെലവിടുന്നതിനു […]

Read More
 കത്ത് നൽകിയത് ബോധപൂർവം അപമാനിക്കാൻ; ഇനി മത്സരിക്കില്ല; കെ മുരളീധരൻ

കത്ത് നൽകിയത് ബോധപൂർവം അപമാനിക്കാൻ; ഇനി മത്സരിക്കില്ല; കെ മുരളീധരൻ

നേതൃത്വം തന്നെ ബോധപൂർവം അപമാനിക്കാനാണ് കത്ത് നൽകിയതെന്നും ലോക്സഭയിലേക്കും നിയമസഭയിലേക്കും ഇനി മത്സരിക്കാനില്ലെന്നും കെ മുരളീധരൻ. തെരഞ്ഞെടുപ്പിന് മുൻ‌പ് രണ്ട് എം പിമാരെ പിണക്കിയതിൻ്റെ ഭവിഷത്ത് നല്ലതായിരിക്കില്ലെന്നും നോട്ടീസ് നൽകുന്നതിന് മുൻപ് തന്നോട് നേരിട്ട് സംസാരിക്കാമായിരുന്നുവെന്നും തന്റെ സേവനം വേണോ വേണ്ടയോ എ എന്ന് പാർട്ടി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇനി മത്സരിക്കാൻ ഇല്ലെന്ന് തന്നെ വന്നു കണ്ട നേതാക്കന്മാരോട് പറഞ്ഞു കഴിഞ്ഞു എന്നാൽ പാർട്ടിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും മുരളീധരൻ പറഞ്ഞു. പാർട്ടിക്കെതിരായ പരസ്യ വിമർശനത്തിൽ […]

Read More
 ‘ജീർണതയുടെ പടുകുഴിയിൽ വീണ കേരള സിപിഎമ്മിനെ തിരുത്താൻ നേതൃത്വം തയ്യാറാകുമോ’?, യെച്ചൂരിയോട് കെ സുധാകരൻ

‘ജീർണതയുടെ പടുകുഴിയിൽ വീണ കേരള സിപിഎമ്മിനെ തിരുത്താൻ നേതൃത്വം തയ്യാറാകുമോ’?, യെച്ചൂരിയോട് കെ സുധാകരൻ

തിരുവനന്തപുരം: സിപിഎം കേരള ഘടകം ജീർണതയുടെ പടുകുഴിയിൽ വീണുകിടക്കുമ്പോൾ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള കേന്ദ്രനേതാക്കൾ കയ്യുംകെട്ടി നിശബ്ദമായിരിക്കുന്നത് എന്തുകൊണ്ടാണെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി ചോദിച്ചു. പി കൃഷ്ണപിള്ളയും എകെജിയും ഇഎംഎസും നയിച്ച പാരമ്പര്യമുള്ള പാർട്ടിയെ ഇപ്പോൾ പിണറായി വിജയനും എം വി ഗോവിന്ദനും നയിക്കുമ്പോൾ അത് അധോലോക സംഘമായി മാറിയിട്ടും കേന്ദ്രനേതൃത്വം പാലിക്കുന്ന നിശബ്ദത ഭയാനകമാണ്. സംസ്ഥാനത്ത് നടക്കുന്ന എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളിലും സിപിഎമ്മിന്റെ പങ്ക് വ്യക്തമായ അതീവഗുരുതരമായ […]

Read More
 കരുതൽ തടങ്കൽ; കോൺഗ്രസ് നിയമ നടപടി സ്വീകരിക്കുമെന്ന് കെ.സുധാകരൻ

കരുതൽ തടങ്കൽ; കോൺഗ്രസ് നിയമ നടപടി സ്വീകരിക്കുമെന്ന് കെ.സുധാകരൻ

മുഖ്യമന്ത്രിയുടെ സന്ദർശനത്തിൻറെ പേരിൽ പ്രവർത്തകരെയും നേതാക്കളെയും അനധികൃതമായി കരുതൽ തടങ്കിലെടുക്കുന്നതിനെതിരെ കോൺഗ്രസ് നിയമ നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ എംപി. മുഖ്യമന്ത്രിക്ക് പൊതുപരിപാടികൾ ഉണ്ടെങ്കിൽ ജനത്തിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കണ്ണൂരിലും,പാലക്കാടും ,കോഴിക്കോടും എറണാകുളത്തും ഉൾപ്പെടെ എല്ലാ ജില്ലകളിലും അപ്രഖ്യാപിത അടിയന്താരവസ്ഥയ്ക്ക് തുല്യമായ നടപടികളാണ് മുഖ്യമന്ത്രിക്ക് വേണ്ടി പോലീസുകാർ കാട്ടിക്കൂട്ടുന്നത്. പൊതുജനത്തെ വഴിയിൽ തടഞ്ഞും രാഷ്ട്രീയ എതിരാളികളെ ജയിലടച്ചും മുഖ്യമന്ത്രി കാട്ടിക്കൂട്ടുന്ന പേക്കൂത്ത് പ്രതിഷേധാർഹമാണ്.സഞ്ചാരസ്വാതന്ത്ര്യവും ഇഷ്ടമുള്ള വസ്ത്രധാരണവും ഉൾപ്പെടെ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ മേൽ […]

Read More
 നികുതി ഭീകരതക്കെതിരെ കെപിസിസിയുടെ സമര പരമ്പര; 28ന് സായാഹ്ന ജനസദസ്സുകള്‍

നികുതി ഭീകരതക്കെതിരെ കെപിസിസിയുടെ സമര പരമ്പര; 28ന് സായാഹ്ന ജനസദസ്സുകള്‍

കേരള ബജറ്റിലെ നികുതി ഭീകരതക്കെതിരായ കെപിസിസിയുടെ സമര പരമ്പരകളുടെ ഭാഗമായി ഫെബ്രുവരി 28ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സായാഹ്ന ജനസദസ്സുകള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപിഅറിയിച്ചു. വെെകുന്നേരം 4 മുതല്‍ രാത്രി 8 വരെയാണ് സായാഹ്ന ജനസദസ്സുകള്‍ സംഘടിപ്പിക്കുക.നികുതിപ്പിരിവിലെ കെടുകാര്യസ്ഥത, സര്‍ക്കാരിന്‍റെ അനിയന്ത്രിത ദുര്‍ച്ചെലവുകള്‍ എന്നിവ കൊണ്ട് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. പൊതുകടം പെരുകി. ഇതിന്‍റെ എല്ലാം ദുരിതം സാധാരണക്കാരന്‍റെ ചുമലില്‍ കെട്ടിവെയ്ക്കുകയാണ് സര്‍ക്കാര്‍. നികുതി വര്‍ധനവും […]

Read More
 ‘നുണകള്‍ ചീട്ടുകൊട്ടാരംപോലെ തകരും, ശിഷ്യനു പിറകെ ആശാനും അകത്തുപോകും’; പിണറായി വിജയനെതിരെ കെ സുധാകരന്‍

‘നുണകള്‍ ചീട്ടുകൊട്ടാരംപോലെ തകരും, ശിഷ്യനു പിറകെ ആശാനും അകത്തുപോകും’; പിണറായി വിജയനെതിരെ കെ സുധാകരന്‍

തിരുവനന്തപുരം: ലൈഫ് മിഷന്‍ ഭവനപദ്ധതി കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റിലായതതിന് പിന്നാലെ പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ രംഗത്ത്. മുഖ്യമന്ത്രി ഇക്കാലമത്രയും പടുത്തുയര്‍ത്തിയ നുണകള്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീണെന്ന് കെ സുധാകരന്‍ എംപി പറഞ്ഞു. സിബിഐ അന്വേഷണത്തിനെതിരേ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീല്‍ പിന്‍വലിക്കാന്‍ ധൈര്യം ഉണ്ടെങ്കില്‍ ശിഷ്യനു പിറകെ ആശാനും അകത്തുപോകുന്ന സമയം വിദൂരമല്ല- സുധാകരന്‍ പറഞ്ഞു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു നടന്ന അഴിമതികളുടെ അസ്ഥിപഞ്ജരങ്ങള്‍ […]

Read More
 അധിക നികുതി അടയ്ക്കരുത് നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കും;വിലയേറിയ തൊഴുത്ത് പണിത ഗോ സംരക്ഷകനാണ് മുഖ്യമന്ത്രിയെന്നും സുധാകരൻ

അധിക നികുതി അടയ്ക്കരുത് നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കും;വിലയേറിയ തൊഴുത്ത് പണിത ഗോ സംരക്ഷകനാണ് മുഖ്യമന്ത്രിയെന്നും സുധാകരൻ

സംസ്ഥാന ബജറ്റിലെ അധിക നികുതിയടയ്ക്കരുതെന്നും നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിയ്ക്കുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍.അധിക നികുതി പാര്‍ട്ടി പ്രവര്‍ത്തകര്‍ അടയ്ക്കില്ലെന്ന് യു.ഡി.എഫ് കാലത്ത് പിണറായി വിജയന്‍ പറഞ്ഞിരുന്നു. നികുതി പിരിക്കാന്‍ ത്രാണിയില്ലാത്ത സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നു. തിരുത്തേണ്ടത് തിരുത്തണം, ജനങ്ങള്‍ക്കു വേണ്ടിയാകണം ഭരണമെന്നും കെ.സുധാകരന്‍ പറഞ്ഞു.ഗോ സംരക്ഷണം വിജയകരമായി നടപ്പാക്കിയ ബിജെപി ഇതര മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. എറ്റവും വിലയേറിയ തൊഴുത്ത് ഉണ്ടാക്കിയെന്ന ബഹുമതി മുഖ്യമന്ത്രിക്ക് കൊടുക്കണം. കൗ ഹഗ് ഡേ ആചരിക്കാനുള്ള നിർദ്ദേശം വൈകാതെ മുഖ്യമന്ത്രിയും […]

Read More