സുല്‍ത്താന്‍ ബത്തേരി നിയമസഭാ തിരഞ്ഞെടുപ്പ് കോഴ കേസ്; കെ സുരേന്ദ്രന് ജാമ്യം

സുല്‍ത്താന്‍ ബത്തേരി നിയമസഭാ തിരഞ്ഞെടുപ്പ് കോഴ കേസ്; കെ സുരേന്ദ്രന് ജാമ്യം

കല്‍പറ്റ: സുല്‍ത്താന്‍ബത്തേരി നിയമസഭാ തിരഞ്ഞെടുപ്പ് കോഴ കേസില്‍ കെ സുരേന്ദ്രന് ജാമ്യം. സുല്‍ത്താന്‍ബത്തേരി കോടതിയാണ് ജാമ്യം അനുവദിച്ചത്. 2021ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലത്തില്‍ മത്സരിക്കാന്‍ സി കെ ജാനുവിന് പണം നല്‍കിയെന്നായിരുന്നു കേസ്. കേസില്‍ ഒന്നാം പ്രതിയാണ് കെ സുരേന്ദ്രന്‍. മൂന്നാം പ്രതി ബിജെപി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയലും ജാമ്യത്തിനായി കോടതിയിയെ സമീപിച്ചിരുന്നു. കേസിലെ രണ്ടാം പ്രതിയായ സി കെ ജാനു നേരത്തെ ജാമ്യം ലഭിച്ചിരുന്നു.സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ […]

Read More
 കള്ളവാര്‍ത്തകള്‍ കൊടുക്കുന്നവര്‍ ഏത് കൊമ്പത്തിരിക്കുന്നവരായാലും കൈകാര്യം ചെയ്യും; മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രന്‍

കള്ളവാര്‍ത്തകള്‍ കൊടുക്കുന്നവര്‍ ഏത് കൊമ്പത്തിരിക്കുന്നവരായാലും കൈകാര്യം ചെയ്യും; മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രന്‍

പത്തനംതിട്ട: കള്ളവാര്‍ത്തകള്‍ കൊടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ഏത് കൊമ്പത്തിരിക്കുന്നവരായാലും അവരെ ശരിയായ നിലയില്‍ കൈകാര്യം ചെയ്യുമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. താന്‍ പറഞ്ഞതിന്റെ അര്‍ഥം നിങ്ങള്‍ക്ക് മനസിലായിക്കാണുമെന്നും സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ചതിയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോട് കാണിച്ചതെന്നും കേസില്‍ സിബിഐ അന്വേഷണം നടത്താന്‍ ഹൈക്കോടതിയുടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുരേന്ദന്‍ പറഞ്ഞു. ‘ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ചതിയാണ് മുഖ്യമന്ത്രി പിണറായി വിജയനും […]

Read More
 തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്; രാജിക്കാര്യം കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍

തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്; രാജിക്കാര്യം കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം ശരിയായ നിലയില്‍ പാര്‍ട്ടി വിലയിരുത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് സംബന്ധിച്ച് തന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടെങ്കില്‍ പരിശോധിക്കപ്പെടുക തന്നെ ചെയ്യുമെന്ന് കെ. സുരേന്ദ്രന്‍. സംസ്ഥാന അധ്യക്ഷ പദവിയില്‍ തുടരണമോ വേണ്ടയോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കും. അതിന് യാതൊരു തടസവും തന്റെ ഭാഗത്തു നിന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പരസ്യ പ്രസ്താവനകളും പരിശോധിക്കും. ബൂത്ത് അടിസ്ഥാനത്തില്‍ വിശകലനം നടത്തി നഷ്ടപ്പെട്ട പിന്തുണ തിരിച്ചു പിടിക്കാന്‍ ശ്രമിക്കും. […]

Read More
 കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെക്കേണ്ടതില്ല ; സി കൃഷ്ണകുമാർ

കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെക്കേണ്ടതില്ല ; സി കൃഷ്ണകുമാർ

കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെക്കേണ്ടതില്ലെന്ന് സി കൃഷ്ണകുമാർ. രാജി വെക്കേണ്ട സാഹചര്യമില്ലെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. വാർത്തയറിഞ്ഞ് കെ സുരേന്ദ്രനെ വിളിച്ചിരുന്നെന്നും എന്നാൽ താൻ ഇക്കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞതായി സി കൃഷ്ണകുമാർ പറഞ്ഞു. എന്തിന്റെ അടിസ്ഥാനത്തിലാണ് രാജി വെക്കേണ്ടതെന്നും പാലക്കാട് വോട്ട് കുറഞ്ഞിട്ടില്ലെന്നും സി കൃഷ്ണകുമാർ പറഞ്ഞു. സംഘടന ബന്ധത്തിനപ്പുറം നല്ല സുഹൃത്ത് കൂടിയാണ് കെ സുരേന്ദ്രൻ തനിക്കെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. രാജിക്കാര്യത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞതായി […]

Read More
 പാലക്കാട്ടെ തോല്‍വി; ബിജെപിയില്‍ കെ സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യം ശക്തം

പാലക്കാട്ടെ തോല്‍വി; ബിജെപിയില്‍ കെ സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യം ശക്തം

തിരുവനന്തപുരം: പാലക്കാട്ടെ തോല്‍വിക്ക് പിന്നാലെ ബിജെപിയില്‍ അസ്വസ്ഥത പുകയുന്നു. സംസ്ഥാന അധ്യക്ഷന്‍ നേരിട്ട് നേതൃത്വം നല്‍കിയിട്ടും വോട്ട് ചോര്‍ന്നത് ചര്‍ച്ചയാകും. നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാകാനും സാധ്യതയുണ്ട്. ചേലക്കരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ശക്തികേന്ദ്രമായ പാലക്കാട് പതിനായിരത്തോളം വോട്ട് കുറഞ്ഞതാണ് നേതൃത്വത്തെ വെട്ടിലാക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരായ വിമര്‍ശനത്തിന് തയ്യാറെടുക്കുകയാണ് കൂടുതല്‍ നേതാക്കള്‍. പാലക്കാട് മത്സരിച്ചത് കൃഷ്ണകുമാറാണെങ്കിലും ശരിക്കും തോറ്റത് സുരേന്ദ്രന്‍ എന്ന് പാര്‍ട്ടിയിലെ വിമര്‍ശകര്‍. മണ്ഡലത്തില്‍ ക്യാമ്പ് ചെയത് സുരേന്ദ്രന്‍ മെനഞ്ഞ തന്ത്രങ്ങളെല്ലാം പാളി. […]

Read More
 മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ.സുരേന്ദ്രന് തിരിച്ചടി, പ്രതികളെ കുറ്റവിമുക്തരാക്കിയ വിധിക്ക് സ്റ്റേ

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ.സുരേന്ദ്രന് തിരിച്ചടി, പ്രതികളെ കുറ്റവിമുക്തരാക്കിയ വിധിക്ക് സ്റ്റേ

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് തിരിച്ചടി. പ്രതികളെ കുറ്റവിമുക്തരാക്കിയ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാര്‍ നല്‍കിയ റിവിഷന്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. സുരേന്ദ്രന് നോട്ടീസ് അയക്കും. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് സിപിഎം-ആര്‍എസ്എസ് ഡീലിന്റെ ഭാഗമായാണെന്ന ആരോപണം പ്രതിപക്ഷം ശക്തിമാക്കിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ സുരേന്ദ്രന്‍ ഉള്‍പ്പടെ ആറ് ബിജെപി നേതാക്കളെയും കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം […]

Read More
 എഡിഎമ്മിന്റെ മരണം ഞെട്ടിക്കുന്നത്; പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യണം; കെ.സുരേന്ദ്രന്‍.

എഡിഎമ്മിന്റെ മരണം ഞെട്ടിക്കുന്നത്; പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യണം; കെ.സുരേന്ദ്രന്‍.

കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം ഞെട്ടിക്കുന്നതാണെന്നും അതിന് കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എ.ഡി.എമ്മിനെ ഭീഷണിപ്പെടുത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വേണമെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. എ.ഡി.എം നവീന്‍ ബാബുവിന്റെ ഔദ്യോഗിക യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെത്തിയത് ക്ഷണിക്കപ്പെടാതെയാണ്. കലക്ടര്‍ പങ്കെടുത്ത യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിച്ചിരുന്നില്ല. ക്ഷണിക്കപ്പെടാത്ത വേദിയിലെത്തി എ.ഡി.എമ്മിനെ അപമാനിച്ചത് […]

Read More
 സി.പി.എമ്മിന്റെ തകര്‍ച്ചക്ക് കാരണം മുസ്ലിം പ്രീണനമാണെന്ന് കെ.സുരേന്ദ്രന്‍

സി.പി.എമ്മിന്റെ തകര്‍ച്ചക്ക് കാരണം മുസ്ലിം പ്രീണനമാണെന്ന് കെ.സുരേന്ദ്രന്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വന്‍തോല്‍വിക്ക് കാരണം സിപിഎമ്മിന്റെ നഗ്‌നമായ മുസ്ലിം പ്രീണനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഹമാസ് അനുകൂലവും സിഎഎ വിരുദ്ധവുമായ പ്രചരണമാണ് തെരഞ്ഞെടുപ്പ് കാലത്ത് സിപിഐഎം നടത്തിയത്. ഭരണപരാജയവും അഴിമതിയും മറച്ചുവെക്കാനാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ വര്‍ഗീയ പ്രചരണം നടത്തിയത്. മുഖ്യമന്ത്രിയുടെ വിഷലിപ്തമായ വാക്കുകള്‍ കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ളതായിരുന്നു. എന്നാല്‍ സിപിഐഎമ്മിന്റെ പ്രചരണം കോണ്‍ഗ്രസ് ഏറ്റെടുക്കുകയും ചെയ്തു. സിപിഎം വിതച്ചതാണ് ഇപ്പോള്‍ കോണ്‍ഗ്രസ് കൊയ്തത്. ഭാവിയില്‍ അത് മതതീവ്രവാദികള്‍ക്കാണ് ഗുണം ചെയ്യുക. നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന […]

Read More
 പത്മജയുടെ ബി.ജെ.പി പ്രവേശനത്തോടെ കോണ്‍ഗ്രസിന്റെ പതനം തുടങ്ങിയെന്ന് കെ.സുരേന്ദ്രന്‍

പത്മജയുടെ ബി.ജെ.പി പ്രവേശനത്തോടെ കോണ്‍ഗ്രസിന്റെ പതനം തുടങ്ങിയെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കെ.കരുണാകരന്റെ മകള്‍ പത്മജവേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനത്തോടെ കോണ്‍ഗ്രസിന്റെ പതനം തുടങ്ങിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മോദിയുടെ ഭരണത്തില്‍ ആകൃഷ്ടരായി പലരും ബി.ജെ.പിയിലെത്തുന്നുണ്ട്. നേരത്തെ എ.കെ.ആന്റണിയുടെ മകന്‍ വന്നു. ഇപ്പോള്‍ കേരളത്തിന്റെ ലീഡര്‍ കരുണാകരന്റെ മകള്‍ തന്നെ പാര്‍ട്ടിയിലെത്തുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനും വര്‍ഗീയ കക്ഷികളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനത്തേയും എതിര്‍ക്കാന്‍ ഇവിടെ ബി.ജെ.പി മാത്രമേയുള്ളുവെന്ന സ്ഥിതി വരാന്‍ പോവുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുമ്പ് സി.പി.എമ്മിലേക്ക് പോയവരാണ് പത്മജയുടെ ബി.ജെ.പി പ്രവേശനത്തെ വിമര്‍ശിക്കുന്നതെന്നും […]

Read More
 സുല്‍ത്താന്‍ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായി

സുല്‍ത്താന്‍ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായി

സുൽത്താൻ ബത്തേരി തെരെഞ്ഞെടുപ്പ് കോഴക്കേസിൽ ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രൻ ക്രൈം ബ്രാഞ്ച് ഓഫീസിൽ ചോദ്യം ച്ചചെയ്യലിനായി ഹാജരായി. സുല്‍ത്താന്‍ബത്തേരി നിയമസഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സി കെ ജാനുവിന് 50 ലക്ഷം രൂപ സി കെ ജാനുവിന് നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. ഇതില്‍ 10 ലക്ഷം 2021 മാര്‍ച്ച് മാസം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ചും 40 ലക്ഷം സുല്‍ത്താന്‍ബത്തേരിയില്‍ വെച്ചുമാണ് നല്‍കിയതെന്നാണ് പരാതി. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ […]

Read More