തെറ്റ് ഒന്നു ചെയ്തില്ല, മുഖത്തടിച്ചു, ലാത്തി കൊണ്ട് മർദിച്ചു; പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവാവ്

തെറ്റ് ഒന്നു ചെയ്തില്ല, മുഖത്തടിച്ചു, ലാത്തി കൊണ്ട് മർദിച്ചു; പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവാവ്

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ മർദിച്ചെന്ന ആരോപണവുമായി യുവാവ്. കാക്കനാട് സ്വദേശി റിനീഷ് ആണ് ആരോപണമുന്നയിച്ചത്. നോർത്ത് പാലത്തിനു താഴെ നിൽക്കുമ്പോൾ എസ്എച്ച്ഒ മുഖത്തടിച്ചെന്നാണ് പരാതി. ലാത്തി കൊണ്ട് കാലിൽ അടിച്ചെന്നും റിനീഷ് പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. നോർത്ത് പാലത്തിനു താഴെ ഇരിക്കുകയായിരുന്നു. എന്നോട് എവിടെ നിന്നാണ് വരുന്നതെന്ന് ചോദിച്ചു.കാക്കനാടു നിന്നാണെന്ന് പറഞ്ഞു. കാക്കനാടുള്ളവൻ എറണാകുളത്ത് എന്തിനാണ് വന്നിരിക്കുന്നതെന്ന് ചോദിച്ചു. ഫോൺ പരിശോധിക്കണമെന്ന് പറഞ്ഞു. അതിനിടയിൽ ലാത്തികൊണ്ട് അടിച്ചു. വെറുതെ എന്നെ അടിക്കല്ലേ എന്നു […]

Read More
 എസ്എഫ്ഐയുടെ പരിപാടിയിൽ ബിജെപി ജില്ല പ്രസിഡന്റ്, സിപിഎം-ബിജെപി രഹസ്യ ധാരണയെന്ന് യൂത്ത് കോൺ​ഗ്രസ്

എസ്എഫ്ഐയുടെ പരിപാടിയിൽ ബിജെപി ജില്ല പ്രസിഡന്റ്, സിപിഎം-ബിജെപി രഹസ്യ ധാരണയെന്ന് യൂത്ത് കോൺ​ഗ്രസ്

കൊല്ലം: എസ്എഫ്ഐ സംഘടിപ്പിച്ച കോളജ് യൂണിയൻ പരിപാടിയുടെ വേദിയിൽ ബിജെപി ജില്ലാ പ്രസിഡന്റ് എത്തിയത് വിവാദത്തിൽ. സിപിഎം – ബിജെപി രഹസ്യ ധാരണയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. എന്നാൽ കോളജ് മാനേജ്മെന്റ് സംഘടിപ്പിച്ച മെറിറ്റ് ഡേ പരിപാടിയിലാണ് ബിജെപി ജില്ലാ പ്രസിഡന്റ് പങ്കെടുത്തതെന്നും കോളജ് യൂണിയൻ സംഘടിപ്പിച്ചത് കോളജ് ഡേ ആണെന്നും എസ്എഫ്ഐ ജില്ലാ നേതൃത്വം വ്യക്തമാക്കി. കൊല്ലം ചാത്തന്നൂർ എസ് എൻ കോളജിൽ കഴിഞ്ഞ ദിവസം രണ്ട് പരിപാടികൾ നടന്നിരുന്നു. ഒന്ന് കോളജ് […]

Read More
 കേരളത്തിന് ആദ്യ വന്ദേഭാരത് ട്രെയിൻ അടുത്തമാസം

കേരളത്തിന് ആദ്യ വന്ദേഭാരത് ട്രെയിൻ അടുത്തമാസം

പത്തനംതിട്ട ∙ കേരളത്തിനുള്ള ആദ്യ വന്ദേഭാരത് ട്രെയിൻ അടുത്ത മാസം ലഭിക്കും. മേയ് പകുതിയോടെ ട്രെയിനിന്റെ പരീക്ഷണയോട്ടം നടക്കും. വന്ദേഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം കൊച്ചുവേളിയിൽ പൂർത്തിയായി. 2 പിറ്റ്‌ലൈനുകൾ ഇതിനായി വൈദ്യുതീകരിച്ചു. ചെന്നൈ – കോയമ്പത്തൂർ റൂട്ടിലെ പോലെ 8 കാർ (കോച്ച്) വന്ദേഭാരത് ട്രെയിനായിരിക്കും കേരളത്തിനും ലഭിക്കുക. യാത്രക്കാരുടെ തിരക്കു പരിഗണിച്ചു പിന്നീട് കോച്ചുകളുടെ എണ്ണം കൂട്ടും. തിരുവനന്തപുരം – മംഗളൂരു റൂട്ടിൽ വന്ദേഭാരത് ഓടിക്കാൻ ആലോചിച്ചിരുന്നെങ്കിലും കണ്ണൂർ വരെ ഓടിക്കാനാണു ആലോചിച്ചിരുന്നെങ്കിലും കണ്ണൂർ […]

Read More
 സർക്കാരിനെ അപകീർത്തിപ്പെടുത്തി; ശമ്പളമില്ലെന്ന ബാഡ്ജ് ധരിച്ച വനിതാ കണ്ടക്ടർക്ക് സ്ഥലം മാറ്റം

സർക്കാരിനെ അപകീർത്തിപ്പെടുത്തി; ശമ്പളമില്ലെന്ന ബാഡ്ജ് ധരിച്ച വനിതാ കണ്ടക്ടർക്ക് സ്ഥലം മാറ്റം

വൈക്കം ∙ ശമ്പളമില്ലാത്ത നാല്‍പത്തിയൊന്നാം ദിവസമെന്ന ബാഡ്ജ് ധരിച്ച് ഡ്യൂട്ടി ചെയ്ത് പ്രതിഷേധിച്ച കെഎസ്ആര്‍ടിസിയിലെ വനിതാ കണ്ടക്ടര്‍ക്കെതിരെ നടപടി.വൈക്കം ഡിപ്പോയിലെ അഖില എസ്.നായരെ പാലായിലേക്ക് സ്ഥലംമാറ്റി. അഖിലയുടെ പ്രതിഷേധം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കെഎസ്ആര്‍ടിസിയുടെ നിലപാട്. കഴിഞ്ഞ ജനുവരി 11നായിരുന്നു ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് അഖില ബാ‍ഡ്ജ് ധരിച്ച് ജോലി ചെയ്തത്.ഇവരുടെ ചിത്രം സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കെഎസ്ആർടിസി മാനേജ്മെന്റ് നടത്തിയ അന്വേഷണത്തിൽ അഖില അച്ചടക്ക ലംഘനം നടത്തിയതായി ബോധ്യപ്പെട്ടെന്നും ഭരണപരമായ സൗകര്യാർഥം സ്ഥലം മാറ്റുന്നു എന്നുമാണ് ഉത്തരവിൽ […]

Read More
 ബാവലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു

ബാവലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു

കേളകം: കണ്ണൂര്‍ കേളകം ഇരട്ടത്തോട് ബാവലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. ചുങ്കക്കുന്ന് ഒറ്റപ്ലാവിലെ നെടുമറ്റത്തില്‍ ലിജോ ജോസ് (36), മകന്‍ നെവിന്‍ (6) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. ഇരിട്ടി എ.ജെ. ഗോള്‍ഡ് ജീവനക്കാരനാണ് ലിജോ. തലക്കാണി യു.പി. സ്‌കൂളില്‍ യു.കെ.ജി. വിദ്യാര്‍ഥിയാണ് നെവിന്‍. കുവൈത്തില്‍ ജോലി ചെയ്യുന്ന സ്റ്റെഫീനയാണ് ലിജോ ജോസിന്റെ ഭാര്യ. നാലു വയസുകാരി ശിവാനിയ മകളാണ്.

Read More
 ബ്രഹ്മപുരം തീപ്പിടുത്തം: അട്ടിമറിയില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്, സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

ബ്രഹ്മപുരം തീപ്പിടുത്തം: അട്ടിമറിയില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്, സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: ബ്രഹ്മപുരം തീപ്പിടുത്തത്തിൽ അട്ടിമറിയില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. ചൂട് കൂടിയപ്പോൾ പ്ലാസ്റ്റിക് കത്തിയാതാകാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഫോറൻസിക് റിപ്പോർട്ട് പോലീസിന് കൈമാറി. അതേസമയം ബ്രഹ്മപുരം തീപ്പിടുത്തത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ടിരുന്നതിന്റെ താഴ്ഭാഗത്ത് നിന്നാണ് തീപ്പടർന്നത്. ചൂട് കൂടിയപ്പോൾ പ്ലാസ്റ്റിക് കത്തിയാതാകാമെന്നും ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. ബ്രഹ്മപുരത്ത് നിരവധി തവണ ചെറുതും വലുതുമായ തീപിടിത്തങ്ങൾ ഉണ്ടായിട്ടുണ്ട്. അതുപോലെ സ്വാഭാവിക തീപിടുത്തമാണ് ഇത്തവണയും ഉണ്ടായത്. മാലിന്യകൂമ്പാരത്തിന് അടിത്തട്ടിൽ മീഥേൻ […]

Read More
 ജലീലിനെ ഉപയോഗിച്ച് ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ വിധി: വി.ഡി.സതീശൻ

ജലീലിനെ ഉപയോഗിച്ച് ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ വിധി: വി.ഡി.സതീശൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്യപ്പെട്ടതുമായി കേസിലെ ലോകായുക്തയുടെ ഭിന്നവിധി വിചിത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള വിധിയാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തു തുടരുന്ന കാലത്തോളം അന്തിമ വിധിയുണ്ടാകാതിരിക്കാനാണ് ശ്രമം. അതല്ലെങ്കിൽ ഗവർണർ ഇതുമായി ബന്ധപ്പെട്ട ഭേദഗതി ബില്ലിൽ ഒപ്പുവയ്ക്കുന്നതു വരെ വിധി പറയാതെ നീട്ടിക്കൊണ്ടു പോകും. തികച്ചും നിയമവിരുദ്ധമായ ഈ വിധി ലോകായുക്തയുടെ വിശ്വാസ്യതയെ തകർക്കും. കെ.ടി.ജലീലിന്റെ ഭീഷണിയുടെ പൊരുൾ ഇപ്പോഴാണ് മനസ്സിലായതെന്നും വി.ഡി.സതീശൻ പറഞ്ഞു. മുഴുവൻ വാദവും […]

Read More
 ‘കരുതലും കൈത്താങ്ങും’: മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് തല അദാലത്തുകൾ

‘കരുതലും കൈത്താങ്ങും’: മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് തല അദാലത്തുകൾ

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ‘കരുതലും കൈത്താങ്ങും’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക്തല അദാലത്തുകൾ മേയ് രണ്ടു മുതൽ ജൂൺ നാല് വരെ നടക്കും. ഏപ്രിൽ ഒന്നു മുതൽ പത്തു വരെ ഓൺലൈനായും അക്ഷയകേന്ദ്രങ്ങൾ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികൾ നൽകാം. www.karuthal.kerala.gov.in എന്ന വെബ്സൈറ്റിലാണ് പരാതികൾ സമർപ്പിക്കേണ്ടത്. പരാതിക്കാരുടെ പേര്, വിലാസം, മൊബൈൽ നമ്പർ, ജില്ല, താലൂക്ക് എന്നീ വിവരങ്ങൾ ഉൾപ്പെടുത്തണം. ഏപ്രിൽ ഒന്നു മുതൽ പത്തു വരെയുള്ള പ്രവൃത്തിദിവസങ്ങളിൽ പൊതുജനങ്ങളിൽ നിന്ന് താലൂക്ക് […]

Read More
 സൂര്യഗായത്രിയെ കുത്തി കൊലപ്പെടുത്തിയ കേസ്: പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് കോടതി

സൂര്യഗായത്രിയെ കുത്തി കൊലപ്പെടുത്തിയ കേസ്: പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് കോടതി

തിരുവനന്തപുരം: നെടുമങ്ങാട് കരുപ്പൂര്‍ ഉഴപ്പാക്കോണം പുത്തന്‍ ബംഗ്ലാവില്‍ വാടകയ്ക്കു താമസിച്ചിരുന്ന സൂര്യഗായത്രി (20) യെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി. കേസില്‍ പ്രതിക്കുള്ള ശിക്ഷ നാളെ വിധിക്കും. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് കേസില്‍ വിധി പറയുക. കൊലയ്ക്കു കാരണം പ്രതിയുമായുള്ള വിവാഹാലോചന സൂര്യഗായത്രിയും കുടുംബവും നിരസിച്ചത് കൊണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി ശരിവെച്ചു. ഭിന്നശേഷിക്കാരും നിസഹായരുമായ മാതാപിതാക്കളുടെ മുന്നില്‍ വച്ചാണ് 20കാരിയായ […]

Read More
 കസ്റ്റഡി മരണം: സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു, എസ്ഐക്ക് സസ്പെൻഷൻ

കസ്റ്റഡി മരണം: സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു, എസ്ഐക്ക് സസ്പെൻഷൻ

കൊച്ചി: തൃപ്പൂണിത്തുറ ഇരുമ്പനത്ത് പോലീസ് കസ്റ്റഡി മരണത്തിൽ അന്വേഷണം തുടരുകയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ. ഹിൽ പാലസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. മരിച്ച മനോഹരനെ എസ് ഐ അടിച്ചതായി തെളിഞ്ഞത് കൊണ്ടാണ് സസ്പെൻഡ് ചെയ്തത്. അതേസമയം ഒപ്പമുണ്ടായിരുന്ന പോലീസുകാർ മർദ്ദിച്ചതായി തെളിവില്ല എന്നും കമ്മീഷണർ പറഞ്ഞു. കസ്റ്റഡി മരണ കേസിൽ സാക്ഷികളുടെ മൊഴികളില്ലെന്നും സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി. അതേസമയം കസ്റ്റഡിയിൽ മരിച്ച മനോഹരന്‍റെ ബന്ധുക്കളുടെ മൊഴി ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. […]

Read More