എൻഐടി കാലിക്കറ്റിന് ബിസിനസ് വേൾഡ് അവാർഡ്

എൻഐടി കാലിക്കറ്റിന് ബിസിനസ് വേൾഡ് അവാർഡ്

കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിലെ സെന്റർ ഓഫ് എക്‌സലൻസ് ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റിന് (CoELSCM) അഭിമാനകരമായ നേട്ടം. ബിസിനസ് വേൾഡ് സപ്ലൈ ചെയിൻ കോംപറ്റീറ്റീവ്‌നസ് സമ്മിറ്റിന്റെ രണ്ടാം പതിപ്പിലാണ് സെന്റർ സപ്ലൈ ചെയിൻ വിദ്യാഭ്യാസവും വികസനവും എന്ന വിഭാഗത്തിൽ പുരസ്‌കാരം നേടിയത്. ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിൻ മാനേജ്‌മെന്റ് മേഖലകളിൽ ഉള്ള പ്രതിബദ്ധതയുടെയും മികച്ച പ്രവർത്തനങ്ങളുടെയും ഫലമായാണ് ഈ അംഗീകാരം തേടിയെത്തിയത്. ഹിന്റ് വെയർ ഹോം ഇന്നവേഷൻ ലിമിറ്റഡിന്റെ സിഇഒ ശ്രീ. […]

Read More
 ഉദ്വേഗമുയർത്തി നേവിയുടെ ഹെലികോപ്റ്റർ രക്ഷാദൗത്യം

ഉദ്വേഗമുയർത്തി നേവിയുടെ ഹെലികോപ്റ്റർ രക്ഷാദൗത്യം

കൗതുകവും ഉദ്വേഗവും വാനോളമുയർത്തി നേവിയുടെ ഹെലികോപ്റ്റർ രക്ഷാദൗത്യം പ്രദർശനം ബേപ്പൂരിലെത്തിയ സഞ്ചാരികൾക്ക് നവ്യാനുഭവമായി.ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് മൂന്നാം സീസണിന്റെ ഭാഗമായാണ് നേവിയുടെ ഹെലികോപ്റ്റർ രക്ഷാദൗത്യം ബേപ്പൂർ ബ്രേക്ക് വാട്ടറിന് മുകളിലായി നടത്തിയത്.ആകാശത്ത് വട്ടമിട്ട് പറന്ന ഹെലിക്കോപ്റ്റർ ബ്രേക്ക് വാട്ടറിന് മുകളിൽ അമ്പതടിയോളം ഉയരത്തിൽ നിലയുറപ്പിച്ചശേഷമായിരുന്നു അഭ്യാസ പ്രകടനം കാഴ്ച്ചവെച്ചത്.ഹെലികോപ്റ്ററിൽ നിന്ന് കയർ വഴി നേവി ഉദ്യോഗസ്ഥൻ അമ്പതടിയോളം താഴേക്ക് ഇറങ്ങുകയും മുകളിലേക്ക് വലിച്ച് കയറ്റുന്നതുമായിരുന്നു പ്രദർശനം. അപകടത്തിൽപ്പെട്ടയാളെ രക്ഷപ്പെടുത്തുന്ന രക്ഷാപ്രവർത്തന മാതൃക ഫെസ്റ്റിന് എത്തിയ കാണികളെ […]

Read More
 ക്രൂയ്‌സ് ഷിപ്പിംഗ് രംഗത്ത് ബേപ്പൂർ പ്രധാന കേന്ദ്രമായി മാറുമെന്ന് ധനമന്ത്രി ബാലഗോപാൽ

ക്രൂയ്‌സ് ഷിപ്പിംഗ് രംഗത്ത് ബേപ്പൂർ പ്രധാന കേന്ദ്രമായി മാറുമെന്ന് ധനമന്ത്രി ബാലഗോപാൽ

ബേപ്പൂരിന്റെ കടലിനും കരയ്ക്കും ഉത്സവത്തുടിപ്പ്! മേൽപ്പരപ്പിലൂടെ ചീറിപ്പാഞ്ഞും ഓളങ്ങളെ തഴുകിയൊഴിഞ്ഞും ജലനീലിമ മൂന്നാമത് ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിവലിന് സ്വാഗതമരുളിയപ്പോൾ കര ആകാശമുയരത്തിൽ പട്ടം പറത്തിയും കൊതിയൂറും ഭക്ഷണം നുകർന്നും ഉത്സവത്തെ വരവേറ്റു.ബേപ്പൂർ മറീന ബീച്ചിൽ ചൊവ്വാഴ്ച വൈകീട്ട് ഏഴിനു ധനന്ത്രി കെ.എൻ ബാലഗോപാലും പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി ശിവൻകുട്ടിയും ദീപം തെളിയിച്ചു ഉദ്ഘാടനം നിർവഹിച്ചതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ജലോത്സവത്തിന്റെ മൂന്നാം സീസണ് പ്രൗഢഗംഭീര തുടക്കമായി.അടുത്ത വർഷം സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന മേഖല ക്രൂയ്‌സ് […]

Read More
 ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ്:  ഓളപ്പരപ്പിലെ താരങ്ങളായി മെഹദും മിലനും

ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ്: ഓളപ്പരപ്പിലെ താരങ്ങളായി മെഹദും മിലനും

ആവേശം അലതല്ലിയ കയാക്കിങ് മത്സരത്തിൽ വേറിട്ട അനുഭവമായി കുട്ടി സഹോദരങ്ങളുടെ പ്രകടനം. ഫറോക്ക് സ്വദേശികളായ ഒൻപതു വയസുകാരൻ മെഹദ് ഹസ്സൻ, 12 വയസുളള മിലൻ ഹസ്സൻ എന്നിവരാണ് മുതിർന്നവർക്കൊപ്പം മികച്ച പ്രകടനവുമായി കാണികളെ അമ്പരിപ്പിച്ചത്. മൂന്നാമത് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച പുരുഷ വിഭാഗം സിറ്റ് ഓൺ ടോപ് കയാക്കിംങ് സിംഗിൾസ് മത്സരത്തിലാണ് ഇരുവരും പങ്കെടുത്തത്.കഴിഞ്ഞ അഞ്ച് വർഷത്തോളമായി കയാക്കിങ്ങിൽ ഇരുവരും പരിശീലനം നേടുന്നുണ്ട്. ഇത് രണ്ടാം തവണയാണ് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിൽ […]

Read More
 ബേപ്പൂരിന്റെ ആകാശങ്ങൾ കീഴടക്കി വർണ്ണപ്പട്ടങ്ങൾ

ബേപ്പൂരിന്റെ ആകാശങ്ങൾ കീഴടക്കി വർണ്ണപ്പട്ടങ്ങൾ

ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് മൂന്നാം സീസണിന്റെ ഭാഗമായിബേപ്പൂർ മറീന ബീച്ചിന്റെ ആകാശങ്ങൾ കീഴടക്കി വർണ്ണപ്പട്ടങ്ങൾ . വൈകുന്നേരം മൂന്ന് മണി മുതൽ ഓരോരോ പട്ടങ്ങൾ ആകാശത്തേക്ക് ഉയർന്ന് തുടങ്ങി. പട്ടം പറത്തലിന്റെ ഭാഗമാകാൻ വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ നിരവധി പുതിയ പട്ടങ്ങളും പട്ടം പറത്തൽ വിദഗ്ദ്ധരുമാണ് ഇത്തവണയും ബേപ്പൂരിലേക്ക് എത്തിയത്. ഇൻഫ്ലാറ്റബിൾ, സ്പോർട്സ്, പവർ, ട്രെയിൻ, ഷോ കൈറ്റ്, തുടങ്ങിയ ഇനത്തിൽപ്പെട്ട ടൈഗർ സ്പൈഡർമാൻ, നീരാളി, ഡ്രാഗൺ, ഫിഷ്, ആമ, താറാവ്, ഇന്ത്യൻ ഫ്ലാഗ് തുടങ്ങി […]

Read More
 ആകാശ വിസ്മയമായി പാരാമോട്ടോറിംഗ്: കൗതുകത്തോടെ കണ്ടാസ്വദിച്ച് കാണികൾ

ആകാശ വിസ്മയമായി പാരാമോട്ടോറിംഗ്: കൗതുകത്തോടെ കണ്ടാസ്വദിച്ച് കാണികൾ

മൂന്നാമത് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച പാരാമോട്ടോറിംഗ് കൗതുകത്തോടെ കണ്ടാസ്വദിച്ച് കാണികൾ.പാരാമോട്ടോറിൽ സഞ്ചരിക്കുന്ന പൈലറ്റ് കാണികളിൽ ആവേശമായി.ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ വീക്ഷിക്കാൻ ബേപ്പൂർ മറീന ബീച്ചിലെത്തിയവർക്കാണ് പാരാമോട്ടോറിംഗ് കൗതുകക്കാഴ്ചയായത്. കോഴിക്കോട്ടുകാർക്ക് അത്ര പരിചയമില്ലാത്ത സാഹസിക പ്രകടനം ആളുകൾ വിസ്മയത്തോടെ നോക്കി നിന്നു. കടലിനു മീതെ കൂടെയുള്ളആകാശയാത്ര കുട്ടികൾക്കും കൗതുകക്കാഴ്ച്ചയായി. രണ്ട് പാരാമോട്ടോർ ഗ്ലൈഡർമാർ ആകാശത്ത് പ്രകടനം നടത്തിയത്. ഗോതീശ്വരം ബീച്ചിൽ നിന്നും പറന്നുയർന്ന ഗ്ലൈഡറുകൾ ബേപ്പൂർ ബീച്ചിലൂടെ ആകാശത്ത് അത്ഭുതക്കാഴ്ച്ചയൊരുക്കി. കോഴിക്കോട്ടുകാരായ സലീം […]

Read More
 പാലക്കാട് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

പാലക്കാട് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

പാലക്കാട്: കണ്ണാടിയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. വിനീഷ്, റെനില്‍, അമല്‍, സുജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. വിനീഷും റെനിലും കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്ത് അംഗങ്ങളാണ്. രാവിലെ 10.30 ഓടെയാണ് അക്രമമുണ്ടായത്. ബ്ലേഡ് മാഫിയയാണ് അക്രമത്തിന് പിന്നിലെന്ന് പരിക്കേറ്റ റെനില്‍ പറഞ്ഞു. സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവര്‍ 5000 രൂപ പലിശയ്ക്ക് പണം എടുത്തിരുന്നു. എന്നാല്‍ തിരിച്ചടവില്‍ രണ്ടു മൂന്നു തവണ വീഴ്ച വന്നു. അതിന്റെ വൈരാഗ്യത്തില്‍ ഇന്നലെ രാത്രി ഓട്ടോഡ്രൈവറെ പലിശ സംഘം ആക്രമിക്കാനെത്തി. എന്നാല്‍ തങ്ങള്‍ ഇടപെട്ട് […]

Read More
 മന്ത്രിസഭയില്‍ പുനഃസംഘടന തീരുമാനിക്കാന്‍ എല്‍ഡിഎഫ് യോഗം ഇന്ന്; ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ 29 ന്?

മന്ത്രിസഭയില്‍ പുനഃസംഘടന തീരുമാനിക്കാന്‍ എല്‍ഡിഎഫ് യോഗം ഇന്ന്; ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ 29 ന്?

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇടതു മുന്നണി ഇന്ന് യോഗം ചേരും. നവ കേരള സദസ് ഇന്നലെ സമാപിച്ചതിനു പിന്നാലെയാണ് ഇന്ന് എല്‍ഡിഎഫ് യോഗം ചേരുന്നത്. മന്ത്രിമാരായ ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ ഒഴിയും. പകരം കെബി ഗണേഷ് കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ മന്ത്രമാരാകും. മുന്നണിയില്‍ ഒറ്റ എംഎല്‍എ മാത്രമുള്ള നാല് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനു പിന്നാലെയുണ്ടാക്കിയ ധാരണപ്രകാരമാണ് മാറ്റം. രണ്ടര വര്‍ഷത്തിനു ശേഷം മാറാനുള്ള തീരുമാനം നവ കേരള സദസിനെ തുടര്‍ന്നാണ് […]

Read More
 ‘കഴിയുമെങ്കില്‍ വണ്ടി വഴിയില്‍ തടയൂ, കൊല്ലം കടയ്ക്കലില്‍ വച്ച്. എല്ലാ മറുപടിയും അന്നു തരാം’; വെല്ലുവിളിയുമായി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍

‘കഴിയുമെങ്കില്‍ വണ്ടി വഴിയില്‍ തടയൂ, കൊല്ലം കടയ്ക്കലില്‍ വച്ച്. എല്ലാ മറുപടിയും അന്നു തരാം’; വെല്ലുവിളിയുമായി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍

തിരുവനന്തപുരം: ഫേസ്ബുക്കില്‍ വെല്ലുവിളിയുമായി മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് സംഘത്തിലെ പോലീസുകാരന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്‌കോര്‍ട്ട് ഉദ്യോഗസ്ഥനായ എം.എസ്. ഗോപി കൃഷ്ണനാണ് ഫേസ്ബുക്കില്‍ കമന്റിട്ടത്. ‘കഴിയുമെങ്കില്‍ വണ്ടി വഴിയില്‍ തടയൂ, കൊല്ലം കടയ്ക്കലില്‍ വച്ച്. എല്ലാ മറുപടിയും അന്നു തരാം’ എന്നായിരുന്നു ഗോപി കൃഷ്ണന്റെ കമന്റ്. കുമ്മിള്‍ പഞ്ചായത്ത് അംഗവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ കുമ്മിള്‍ ഷെമീറിന്റെ ഫേസ്ബുക്ക് കുറിപ്പിന് താഴെ കമന്റായാണ് എം.എസ്. ഗോപി കൃഷ്ണന്‍ ഭീഷണി സന്ദേശം കുറിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ജോലി ചെയ്യുന്ന പൊലീസ് […]

Read More
 നരേന്ദ്രമോദി കേരളത്തിലേക്ക്; ജനുവരി രണ്ടിന് തൃശൂരില്‍; രണ്ട് ലക്ഷം സ്ത്രീകള്‍ പങ്കെടുക്കും; കെ സുരേന്ദ്രന്‍

നരേന്ദ്രമോദി കേരളത്തിലേക്ക്; ജനുവരി രണ്ടിന് തൃശൂരില്‍; രണ്ട് ലക്ഷം സ്ത്രീകള്‍ പങ്കെടുക്കും; കെ സുരേന്ദ്രന്‍

തൃശൂര്‍: ജനുവരി രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളം സന്ദര്‍ശിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന സ്ത്രീ ശക്തി സംഗമത്തില്‍ പങ്കെടുക്കുന്നതിനായാണ് മോദി എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അങ്കണവാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വനിതാ സംരംഭകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, തെരഞ്ഞെടുക്കപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ തുടങ്ങി വ്യത്യസ്ത വിഭാഗം സ്ത്രീകളെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്തുകയെന്നും സുരേന്ദ്രന്‍ പറഞ്ഞു. രണ്ട് ലക്ഷം സ്ത്രീകള്‍ […]

Read More