രാജ്യത്ത് ആദ്യമായി കൊവിഡ് രോഗം സ്ഥിരീകരിച്ച പെണ്‍കുട്ടിക്ക് വീണ്ടും കൊവിഡ്

രാജ്യത്ത് ആദ്യമായി കൊവിഡ് രോഗം സ്ഥിരീകരിച്ച പെണ്‍കുട്ടിക്ക് വീണ്ടും കൊവിഡ്

രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച തൃശൂരിലെ പെണ്‍കുട്ടിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചുവുഹാനിൽ മെഡിക്കല്‍ വിദ്യാര്‍ഥിനി ആയിരുന്ന തൃശ്ശൂര്‍ സ്വദേശിനിക്കാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. പെണ്‍കുട്ടിക്ക് കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവര്‍ ഡല്‍ഹിക്ക് പോകുന്നതിനായി നടത്തിയ പരിശോധനയിലാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. കുട്ടി വാക്‌സിനെടുത്തിരുന്നില്ല. ഇവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും ഡിഎംഒ അറിയിച്ചു. ആദ്യതവണ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഇവര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. വുഹാനില്‍ കോവിഡ് 19 വ്യാപനം രൂക്ഷമായിരുന്ന സമയത്താണ് അവിടെ മെഡിക്കല്‍ […]

Read More
 സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ്;സംസ്ഥാനത്ത് ഇതുവരെ 21 പേര്‍ക്ക് രോഗബാധ

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ്;സംസ്ഥാനത്ത് ഇതുവരെ 21 പേര്‍ക്ക് രോഗബാധ

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പൂന്തുറ സ്വദേശിക്കും (35), മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശാസ്തമംഗലം സ്വദേശിനിക്കുമാണ് (41) സിക്ക വൈറസ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് പൂന്തുറ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. കോയമ്പത്തൂര്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ശാസ്തമംഗലം സ്വദേശിനിക്ക് സിക വൈറസ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച മുതലാണ് മെഡിക്കല്‍ കോളജില്‍ സിക്ക വൈറസ് പരിശോധന ആരംഭിച്ചത്. 15 സാംപിളുകളാണ് […]

Read More
 നാല് മെഡിക്കൽ കോളേജുകളിൽ കിറ്റുകളെത്തി; സിക്ക പരിശോധന ഇനി കേരളത്തിലും

നാല് മെഡിക്കൽ കോളേജുകളിൽ കിറ്റുകളെത്തി; സിക്ക പരിശോധന ഇനി കേരളത്തിലും

സിക്ക വൈറസ് പരിശോധന നടത്താന്‍ സംസ്ഥാനം സുസജ്ജമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, ആലപ്പുഴ എന്‍ഐവി യൂണിറ്റ് എന്നിവിടങ്ങളില്‍ ആദ്യഘട്ടമായി സിക്ക വൈറസ് പരിശോധന നടത്തും.രക്തം, മൂത്രം എന്നീ സാമ്പിളുകളിലൂടെയാണ് സിക്ക വൈറസ് പരിശോധന നടത്തുന്നത്. രക്തത്തില്‍ നിന്നും സിറം വേര്‍തിരിച്ചാണ് പിസിആര്‍ പരിശോധന നടത്തുന്നത്. തുടക്കത്തില്‍ ഒരു പരിശോധനയ്ക്ക് എട്ട് മണിക്കൂറോളം സമയമെടുക്കും. സംസ്ഥാനത്ത് കൂടുതല്‍ ലാബുകളില്‍ സിക്ക വൈറസ് പരിശോധന നടത്താനുള്ള സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളേജുകള്‍ക്ക് […]

Read More
 സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഞായര്‍ മുതല്‍ 15വരെയാണ് വിവിധ ജില്ലകളില്‍ കനത്ത മഴ പെയ്‌തേക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്.കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2021 ലൂടെ നിര്‍ദേശിച്ച […]

Read More
 കോവിഡിന് പിന്നാലെ സിക്ക ; സംസ്ഥാനത്ത് പതിനാല് പേർക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു

കോവിഡിന് പിന്നാലെ സിക്ക ; സംസ്ഥാനത്ത് പതിനാല് പേർക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് പതിനാല് പേർക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് പതിനാല് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് പതിനാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. പ്രധാനമായും ഈഡിസ് കൊതുകുകൾ പരത്തുന്ന രോഗമാണ് സിക്ക. പനി, ചുവന്ന പാടുകൾ, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സാധാരണയായി 2 മുതൽ 7 ദിവസം വരെ രോഗലക്ഷണങ്ങൾ നീണ്ടുനിൽക്കും. 3 മുതൽ 14 ദിവസമാണ് സിക്ക […]

Read More
 കോവിഡ്; കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസംഘം സംതൃപ്തർ; വീണ ജോർജ്

കോവിഡ്; കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസംഘം സംതൃപ്തർ; വീണ ജോർജ്

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസംഘം സംതൃപ്തി രേഖപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വാക്സിൻ വിതരണം വേഗത്തിലാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക നിർദേശങ്ങളൊന്നും കേന്ദ്ര സംഘം നൽകിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും സംഘാംഗങ്ങളുമായി ചര്‍ച്ച ചെയ്തുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അടിസ്​ഥാന സൗകര്യങ്ങൾ, ആശുപത്രികളിലെ ചികിത്സ എന്നിവയെല്ലാമാണ്​ കേന്ദ്ര സംഘം പരിശോധിച്ചത്. രണ്ടാം തരംഗം മറികടക്കാത്തതിനാൽ സംസ്ഥാനത്തെ നിയന്ത്രണങ്ങൾ തുടരണമെന്നാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ രണ്ടരലക്ഷം മുതല്‍ മൂന്നു ലക്ഷം ഡോസ് […]

Read More
 കെപിസിസി പ്രസിഡന്റിനെ നിശബ്ദനാക്കാനുള്ള ശ്രമം വിലപ്പോകില്ല; ഉമ്മന്‍ ചാണ്ടി

കെപിസിസി പ്രസിഡന്റിനെ നിശബ്ദനാക്കാനുള്ള ശ്രമം വിലപ്പോകില്ല; ഉമ്മന്‍ ചാണ്ടി

കെപിസിസി പ്രസിഡന്റിനെ വിജിലന്‍സ് കേസില്‍ കുടുക്കി നിശബ്ദനാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം വിലപ്പോകില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ ആളില്‍നിന്ന് പരാതി എഴുതി വാങ്ങിയാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇത് രാഷ്ട്രീയ പകപോക്കലാണെന്നു വ്യക്തം. ഏത് അന്വേഷണവും നേരിടാമെന്ന സുധാകരന്റെ നിലപാട് അദ്ദേഹത്തിന്റെ നിരപരാധിത്വത്തിന് തെളിവാണ്. തടിവെട്ടു കേസിലും സ്വര്‍ണക്കടത്തിലും മുഖം നഷ്ടപ്പെട്ട സര്‍ക്കാരും ഇടതുമുന്നണിയും പ്രതിരോധത്തിന് വളഞ്ഞവഴി തേടുകയാണെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Read More
 മരം മുറി കേസ്; ഏത് രേഖകളും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാന്‍ തയ്യാർ; കെ രാജന്‍

മരം മുറി കേസ്; ഏത് രേഖകളും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാന്‍ തയ്യാർ; കെ രാജന്‍

പട്ടയ ഭൂമിയിലെ മരങ്ങള്‍ മുറിക്കാന്‍ നിര്‍ദ്ദേശിച്ചത് മുന്‍ മന്ത്രി ഇ ചന്ദ്രശേഖരനാണെന്ന കാര്യം പുറത്തുവരികയും ഈ വിഷയത്തില്‍ സര്‍ക്കാര്‍ നേരത്തെ ഉയര്‍ത്തിയ വാദങ്ങള്‍ പൊളിയുകയും ചെയ്തതോടെ വിവാദ ഉത്തരവുകളുമായി ബന്ധപ്പെട്ട ഫയലുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാന്‍ റവന്യൂ വകുപ്പ് തയ്യാറാകുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.പട്ടയ ഭൂമിയിലെ മരങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന ട്രീ രജിസ്റ്റര്‍ ഉള്‍പ്പടെ റവന്യൂ ഉദ്യോഗസ്ഥര്‍ കൈമാറാത്ത സാഹചര്യത്തില്‍ അന്വേഷണ സംഘത്തലവന്‍ ഇക്കാര്യം ചൂണ്ടികാട്ടി സര്‍ക്കാരിനെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.എന്നാല്‍ ഇതിനെ തളളുകയാണ് റവന്യൂ മന്ത്രി […]

Read More
 കേരള സര്‍ക്കാര്‍ വ്യവസായങ്ങളുമായി സഹകരിക്കുന്നവര്‍; പ്രൊഫ. ഷാമിക രവിക്ക് മറുപടിയുമായി ഹര്‍ഷ് ഗോയെങ്ക

കേരള സര്‍ക്കാര്‍ വ്യവസായങ്ങളുമായി സഹകരിക്കുന്നവര്‍; പ്രൊഫ. ഷാമിക രവിക്ക് മറുപടിയുമായി ഹര്‍ഷ് ഗോയെങ്ക

വ്യവസായ സംരംഭങ്ങളുമായി സഹകരിക്കുന്നവരാണ് കേരള സര്‍ക്കാരെന്ന് ആര്‍.പി.ജി. ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ ഹര്‍ഷ് വര്‍ധന്‍ ഗോയെങ്ക. സാമ്പത്തിക വിദഗ്ധയായ പ്രൊഫ. ഷാമിക രവിയ്ക്ക് ട്വിറ്ററില്‍ മറുപടിയിലാണ് ഹര്‍ഷ് ഗോയെങ്കയുടെ പരാമര്‍ശം കേരളത്തിലെ തങ്ങളുടെ വ്യവസായ പദ്ധതി കിറ്റെക്സ് ഗ്രൂപ്പ് ഉപേക്ഷിക്കാന്‍ കാരണം സി.പി.ഐ.എം. നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ പീഡനം മൂലമാണെന്ന് ആരോപണമുണ്ടെന്ന് കുറിപ്പുമായി സ്വരാജ്യ മാഗസിന്‍ ലേഖനം ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു പ്രൊഫ. ഷാമിക ട്വീറ്റ് ചെയ്തത്. ഇതിന് മറുപടി […]

Read More
 ഇന്നും നാളെയും ലോക്ഡൗണ്‍; അവശ്യസേവനങ്ങള്‍ക്കു മാത്രം അനുമതി

ഇന്നും നാളെയും ലോക്ഡൗണ്‍; അവശ്യസേവനങ്ങള്‍ക്കു മാത്രം അനുമതി

സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ഡൗണ്‍ തുടരും. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ലോക്ഡൗണ്‍ തുടരുന്നത്. സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് ശനി, ഞായര്‍ ദിവസങ്ങളിലെ ലോക്ഡൗണ്‍ തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്നും നാളെയും സംസ്ഥാനത്ത് അവശ്യ സേവനങ്ങള്‍ മാത്രമാണ് അനുവദിക്കുക. പൊതുഗതാഗതത്തിന് അനുമതി ഉണ്ടാകില്ല. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സുരക്ഷാ പരിശോധനകള്‍ക്കായി കൂടുതല്‍ പോലീസുകാരെയും വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. മെഡിക്കല്‍ സ്റ്റോറുകള്‍, പാല്‍, പച്ചക്കറി, മത്സ്യം, മാംസം, അവശ്യ-ഭക്ഷണ സാധനങ്ങള്‍ എന്നിവ […]

Read More