കേരളത്തില്‍ ബിജെപിക്ക് പുതിയ നേതൃത്വം വരണം; നിലവിലെ നേതൃത്വം ഒന്നടങ്കം രാജിവെക്കണമെന്നും പ്രധാനമന്ത്രി നിയോഗിച്ച നിരീക്ഷകര്‍

കേരളത്തില്‍ ബിജെപിക്ക് പുതിയ നേതൃത്വം വരണം; നിലവിലെ നേതൃത്വം ഒന്നടങ്കം രാജിവെക്കണമെന്നും പ്രധാനമന്ത്രി നിയോഗിച്ച നിരീക്ഷകര്‍

കേരളത്തില്‍ ബിജെപിക്ക് പുതിയ നേതൃത്വം വരണമെന്നും നിലവിലെ നേതൃത്വം ഒന്നടങ്കം രാജിവെക്കണമെന്നും നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി പഠിക്കാന്‍ പ്രധാനമന്ത്രി നിയോഗിച്ച സ്വതന്ത്ര നിരീക്ഷകര്‍. റിപ്പോര്‍ട്ടില്‍ സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകളോരാന്നായി എണ്ണെയണ്ണി പറയുന്നു. കേരള ബിജെപി ഘടകത്തില്‍ അടുമുടി അഴിച്ചു പണി വേണമെന്നും സംസഥാന ഘടകത്തില്‍ കാമരാജ് പദ്ധതി നടപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.നേരത്തെ തെരഞ്ഞെടുപ്പ് തോല്‍വി വിശകലനം ചെയ്യാന്‍ സ്വതന്ത്ര നിരീക്ഷകരെ നിയോഗിച്ചെന്നും ഇവര്‍ റിപ്പോര്‍ട്ട് നല്‍കിയെന്നും വന്ന വാര്‍ത്തകള്‍ ബിജെപി തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്ന […]

Read More
 പ്രചരിക്കുന്ന വാര്‍ത്ത വ്യാജം; മഞ്ചേശ്വരത്ത് സ്ഥലപ്പേര് മാറ്റുന്ന കാര്യം ആലോചനയില്‍ പോലുമില്ലെന്ന് ജില്ലാ കളക്ടര്‍

പ്രചരിക്കുന്ന വാര്‍ത്ത വ്യാജം; മഞ്ചേശ്വരത്ത് സ്ഥലപ്പേര് മാറ്റുന്ന കാര്യം ആലോചനയില്‍ പോലുമില്ലെന്ന് ജില്ലാ കളക്ടര്‍

കേരള കര്‍ണാടക ബന്ധം മോശമാക്കാന്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത. കന്നഡ സ്ഥലപ്പേരുകള്‍ മാറ്റുമെന്ന തരത്തില്‍ ഉയരുന്ന വാര്‍ത്ത അസംബന്ധമെന്ന് ജില്ലാ കളക്ടര്‍ സജിത് ബാബു പ്രതികരിച്ചു. സര്‍ക്കാര്‍തലത്തില്‍ ഇത്തരമൊരു നീക്കം ഉണ്ടായിട്ടില്ലെന്ന് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫും വ്യക്തമാക്കി. പ്രചാരണത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് യുഡിഎഫിന്റെ ആരോപണം. കന്നഡയിലുള്ള സ്ഥലപ്പേരുകള്‍ മാറ്റാന്‍ ഒരു നീക്കവും സര്‍ക്കാര്‍ തലത്തില്‍ ഇല്ലെന്ന് വ്യക്തമാക്കിയ എകെഎം അഷ്‌റഫ് ചില ആളുകളുടെ ഗൂഢ നീക്കമാണ് പ്രചാരണത്തിന് പിന്നിലെന്ന് ആരോപിച്ചു. വ്യാജ വാര്‍ത്ത […]

Read More
 ചാര്‍ജ് വര്‍ദ്ധനവിനായി കെഎസ്ഇബി സമര്‍പ്പിച്ച കണക്ക് റെഗുലേറ്ററി കമ്മീഷന്‍ തള്ളി; ഭാവിയില്‍ പ്രതിസന്ധി ഉണ്ടായേക്കാന്‍ സാധ്യത

ചാര്‍ജ് വര്‍ദ്ധനവിനായി കെഎസ്ഇബി സമര്‍പ്പിച്ച കണക്ക് റെഗുലേറ്ററി കമ്മീഷന്‍ തള്ളി; ഭാവിയില്‍ പ്രതിസന്ധി ഉണ്ടായേക്കാന്‍ സാധ്യത

വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവിനായി കെഎസ്ഇബി സമര്‍പ്പിച്ച കണക്ക് റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചില്ല. 2017-18 സാമ്പത്തിക വര്‍ഷത്തെ ആകെ 13,865 കോടി രൂപ ചെലവ് വന്ന കണക്കാണ് വൈദ്യുതിബോര്‍ഡ് റെഗുലേറ്ററി കമ്മീഷനില്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഇതില്‍ ചിലവിനത്തില്‍ സൂചിപ്പിച്ച 1,237 കോടിയാണ് കമ്മീഷന്‍ വെട്ടിക്കുറച്ചത്. സി എ ജി അംഗീകരിച്ച 2017-18 സാമ്പത്തിക വര്‍ഷത്തെ കണക്കാണ് ബോര്‍ഡ് കമ്മീഷന് നല്‍കിയത്. 1,331 കോടി കെ എസ് ഇ ബി ക്ക് റവന്യൂ ഗ്യാപ് ഉണ്ടായെന്നും ഈ തുക ഈടാക്കുന്നതിനായി […]

Read More
 ‘ഇൻ കാർ ഡൈനിങ്ങ്’ പദ്ധതി നടപ്പിലാക്കാൻ കെ.ടി.ഡി.സി

‘ഇൻ കാർ ഡൈനിങ്ങ്’ പദ്ധതി നടപ്പിലാക്കാൻ കെ.ടി.ഡി.സി

റെസ്റ്റോറന്റിൽ കയറാതെ പുറത്ത് കാറിലിരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനമൊരുക്കി കെ.ടി.ഡി.സി. ‘ഇൻ കാർ ഡൈനിങ്ങ്’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്.കൊവിഡ് കാലത്ത് യാത്രയ്ക്കിടെ സുരക്ഷിതമായി ഭക്ഷണം കഴിക്കാനുള്ള അവസരമൊരുക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ കെ.ടി.ഡി.സി. ലക്ഷ്യമിടുന്നത്. ഹോട്ടലുകളിൽ കയറാതെ കാറിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം കെ.ടി.ഡി.സി.യുടെ തെരഞ്ഞെടുക്കപ്പെട്ട ആഹാർ റെസ്റ്റോറൻ്റുകളിലാണ് തയാറാകുന്നത്.ഇൻ കാർ ഡൈനിങ്ങ് പദ്ധതിയുടെ ഉദ്‌ഘാടനം ജൂൺ 30 ന് കായംകുളം ആഹാർ റെസ്റ്റോറൻ്റിൽ പൊതുമരാമത്ത് – ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് […]

Read More
 സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂടി; തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ വില 100.15

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂടി; തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ വില 100.15

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കേരളമുള്‍പ്പെടയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില ഉയര്‍ന്നത്.തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ വില 100.15 രൂപയും ഡീസലിന് 95.99 രൂപയുമാണ്. കോഴിക്കോട് പെടോളിന് 98.58 രൂപയും. ഡീസലിന് 93.80 രൂപയുമാണ്.കൊച്ചിയില്‍ പെട്രോളിന് 98.21 രൂപയും ഡീസലിന് 95.16 രൂപയുമാണ് ഉള്ളത്.

Read More
 കൊവിഡ് ഡ്യൂട്ടിക്കിടെ പൊലീസുകാരനാല്‍ മര്‍ദ്ദനമേറ്റ സംഭവം; രാജിവെക്കുന്നതായി അറിയിച്ച് ഡോക്ടര്‍

കൊവിഡ് ഡ്യൂട്ടിക്കിടെ പൊലീസുകാരനാല്‍ മര്‍ദ്ദനമേറ്റ സംഭവം; രാജിവെക്കുന്നതായി അറിയിച്ച് ഡോക്ടര്‍

കോവിഡ് ഡ്യൂട്ടിക്കിടയില്‍ തന്നെ മര്‍ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡോക്ടറുടെ രാജി. ഫേസ്ബുക്കിലൂടെ ഡോക്ടര്‍ രാഹുല്‍ മാത്യുവാണ് രാജിവെയ്ക്കുകയാണെന്ന് അറിയിച്ചത്. ചികിത്സയില്‍ വീഴ്ചയുണ്ടെന്ന് ആരോപിച്ച് പൊലീസ് ഉദ്യോഗസ്ഥനായ അഭിലാഷ് ചന്ദ്രനാണ് ഡോക്ടര്‍ രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറായ രാഹുല്‍ മാത്യുവിനെ മെയ് 14നാണ് സിപിഒ ആയ അഭിലാഷ് മര്‍ദിച്ചത്. അഭിലാഷിന്റെ മാതാവിന് ഗുരുതരമായി കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ഇതേ തുടര്‍ന്ന് മാതാവിന്റെ മരണം […]

Read More
 പെട്രോൾ ഡീസൽ വില ഇന്നും കൂട്ടി ;തിരുവനന്തപുരത്ത് പെട്രോൾ വില സെഞ്ച്വറിയിലേക്ക്

പെട്രോൾ ഡീസൽ വില ഇന്നും കൂട്ടി ;തിരുവനന്തപുരത്ത് പെട്രോൾ വില സെഞ്ച്വറിയിലേക്ക്

സംസ്​ഥാനത്ത്​​ പെട്രോൾ ഡീസൽ വില ഞായറാഴ്ചയും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന്​ 29 ​ൈപസയും ഡീസൽ ലിറ്ററിന്​ 30 ​ൈപസയുമാണ്​ വർധന. ഇതോടെ തിരുവനന്തപുരത്ത്​ പെട്രോൾ വില 98.93 രൂപയായി.ഡീസലിന്​ 94.17 രൂപയും. കൊച്ചിയിൽ 97.32രൂപയാണ്​ ഒരു ലിറ്റർ പെട്രോൾ വില. ഡീസലിന്​ 92.71രൂപയും. പെട്രോൾ -ഡീസൽ വില ഏറ്റവും ഉയർന്ന നിരക്കിലെത്തിയ​േതാടെ വ്യവസായ സ്​ഥാപനങ്ങളെ സംരക്ഷിക്കാൻ സർക്കാർ മുന്നോട്ടുവരണമെന്നാണ്​ വിഗ്​ദധരുടെ അഭിപ്രായം. ഇന്ധനവില കുതിക്കുന്നതോടെ വ്യവസായ ​സ്​ഥാപനങ്ങളുടെ ചിലവുകളും വർധിക്കും. കോവിഡ്​ സൃഷ്​ടിച്ച പ്രതിസന്ധിക്കൊപ്പം ഇന്ധനവില വർധന […]

Read More
 കേന്ദ്ര വിഹിതമായ അരി എത്തുന്നത് കീറച്ചാക്കുകളിലാണെന്ന് പരാതി; പരിശോധനയുമായി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി

കേന്ദ്ര വിഹിതമായ അരി എത്തുന്നത് കീറച്ചാക്കുകളിലാണെന്ന് പരാതി; പരിശോധനയുമായി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി

കേന്ദ്ര വിഹിതമായി ലഭിക്കുന്ന അരി കീറച്ചാക്കുകളിലാണ് എത്തുന്നതെന്ന പരാതിയെത്തുടര്‍ന്ന് കൊച്ചിയിലെ എഫ്‌സിഐ ഗോഡൗണില്‍ പരിശോധന നടത്തി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി. ചാക്കുകളുടെ ഗുണ നിലവാരം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി ജി ആര്‍ അനില്‍ എഫ്‌സിഐക്ക് കത്ത് നല്‍കി. കീറിയ ചാക്കുകളില്‍ അരി എത്തുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കേരളത്തിന് ലഭിക്കേണ്ട അരിയുടെ ഗുണനിലവാരം നേരിട്ടറിയാന്‍ മന്ത്രി വില്ലിങ്ടണ്‍ ഐലന്റിലെ എഫ്‌സിഐ ഗോഡൗണിലെത്തിയത്. മോശം ചാക്കുകളിലെത്തിക്കുന്നതിനാല്‍ കേരളത്തിന് ലഭിക്കുന്ന അരി പാഴാവുകയാണെന്നും ഗുണനിലവാരം […]

Read More
 അടച്ചിട്ടിരുന്ന പ്ലാച്ചിമട കൊക്കകോള കമ്പനിയിൽ കോവിഡ്​ ചികിത്സ കേന്ദ്രം ആരംഭിച്ചു

അടച്ചിട്ടിരുന്ന പ്ലാച്ചിമട കൊക്കകോള കമ്പനിയിൽ കോവിഡ്​ ചികിത്സ കേന്ദ്രം ആരംഭിച്ചു

കോവിഡിന്‍റെ മൂന്നാംതരംഗത്തെ നേരിടാൻ ആരോഗ്യ സംവിധാനം വിപുലപ്പെടുത്തി സംസ്​ഥാനം. പാലക്കാട്​ പെരുമാട്ടിയിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന പ്ലാച്ചിമട കൊക്കകോള കമ്പനിയിൽ കോവിഡ്​ ചികിത്സ കേന്ദ്രം ആരംഭിച്ചു. 35000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ 550 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ ഓക്സിജൻ സൗകര്യമുള്ള 100 കിടക്കകൾ, വെന്‍റിലേറ്റർ സൗകര്യമുള്ള 20 കിടക്കകൾ, 50 ഐ.സി.യു കിടക്കകൾ എന്നിവ സജ്ജമാക്കി. എയർ കണ്ടീഷണറോടു കൂടിയ റെഡിമെയ്ഡ് ക്യാബിനുകൾ, എല്ലാ ബെഡുകളിലും ആവശ്യമനുസരിച്ചുള്ള സിലിണ്ടര്‍ സപ്പോര്‍ട്ട്, രണ്ട് കെ.എല്‍ വരെ ശേഷി ഉയര്‍ത്താവുന്ന […]

Read More
 ആദ്യ ദിനം തന്നെ റെക്കോര്‍ഡിട്ട് മദ്യവില്‍പ്പന; വിറ്റുപോയത് 51 കോടി രൂപയുടെ മദ്യം

ആദ്യ ദിനം തന്നെ റെക്കോര്‍ഡിട്ട് മദ്യവില്‍പ്പന; വിറ്റുപോയത് 51 കോടി രൂപയുടെ മദ്യം

ലോക്ഡൗണിന് ശേഷം മദ്യശാലകള്‍ തുറന്ന ആദ്യ ദിവസം തന്നെ കേരളത്തില്‍ റെക്കോര്‍ഡിട്ട് മദ്യ വില്‍പ്പന. കഴിഞ്ഞ ദിവസം മാത്രം 51 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥആനത്ത് മദ്യവില്‍പ്പന പുനരാരംഭിച്ചത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മദ്യ വില്‍പ്പന നടന്നത്. 68 ലക്ഷം രൂപയുടെ മദ്യമാണ് പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശിയിലെ ഔട്ട്‌ലെറ്റില്‍ വിറ്റത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തുകയ്ക്ക് മദ്യ വില്‍പന നടന്ന ഔട്ട്‌ലെറ്റാണിത്. തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലുള്ള ഔട്ട്‌ലെറ്റിലാണ് രണ്ടാമതായി […]

Read More