സര്‍ക്കാര്‍ ഉത്തരവിനെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്തു; മുട്ടില്‍ മരംമുറി വിഷയത്തില്‍ പ്രതികരിച്ച് റവന്യൂ മന്ത്രി

സര്‍ക്കാര്‍ ഉത്തരവിനെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്തു; മുട്ടില്‍ മരംമുറി വിഷയത്തില്‍ പ്രതികരിച്ച് റവന്യൂ മന്ത്രി

സര്‍ക്കാരിന്റെ മരങ്ങള്‍ മുറിച്ചുപോയിട്ടുണ്ടെങ്കില്‍ അത് തെറ്റായ നടപടിയാണെന്നും ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും റവന്യൂ മന്ത്രി കെ. രാജന്‍. ആരും സര്‍ക്കാരില്‍ നിക്ഷിപ്തമായ മരങ്ങള്‍ മുറിക്കാന്‍ അനുമതി കൊടുത്തിട്ടില്ല, ഭൂമി രേഖകള്‍ വില്ലേജ് ഓഫിസര്‍ തെറ്റായി കൊടുത്തതിനാലാണ് മുട്ടിലില്‍ മാത്രം അത്തരം നടപടിയുണ്ടായതെന്നും മന്ത്രി പറഞ്ഞു. ചന്ദനം, ഈട്ടി, തേക്ക്, എബണി മരങ്ങള്‍ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുറിക്കാന്‍ കഴിയില്ല. നിയമങ്ങള്‍ വ്യത്യസ്ത ഖണ്ഡികയായി ഉത്തരവില്‍ പറയുന്നുണ്ട്. ഉത്തരവിനെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്തു, തെറ്റിദ്ധരിപ്പിച്ചു. തെറ്റായ നടപടിക്കു കൂട്ടുനിന്നാല്‍ […]

Read More
 പട്ടയം ഭൂമിയിലെ മരം മുറിക്കൽ; പുതിയ ഉത്തരവ് ധൃതി പിടിച്ച് വേണ്ടെന്ന് റവന്യൂ വകുപ്പ്

പട്ടയം ഭൂമിയിലെ മരം മുറിക്കൽ; പുതിയ ഉത്തരവ് ധൃതി പിടിച്ച് വേണ്ടെന്ന് റവന്യൂ വകുപ്പ്

പട്ടയഭൂമിയിലെ മരം മുറിക്കലിലെ പുതിയ ഉത്തരവ് ധൃതിപിടിച്ച് വേണ്ടെന്ന് റവന്യൂ വകുപ്പ് തീരുമാനം. വീണ്ടും സര്‍വകക്ഷി യോഗം വിളിക്കാനാണ് ആലോചന. നിയമ വകുപ്പിന്റെ ഉപദേശം തേടും. വിശദമായ പരിശോധനയ്ക്ക് ശേഷമേ പുതിയ ഉത്തരവ് ഉണ്ടാകൂ.ഉത്തരവ് ബാധിക്കുന്നവരുമായും ചര്‍ച്ച നടത്തും. മൂന്ന് തരത്തില്‍ ഉള്ള മരങ്ങള്‍ മുറിക്കാന്‍ ആണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. പട്ടയം ലഭിച്ചതിന് ശേഷം നട്ടുവളര്‍ത്തിയത്, മുളച്ചുവന്നത്, ഫീസടച്ച് റിസര്‍വാക്കിയ മരങ്ങള്‍ എന്നിവയാണവ.1960ലെ ഭൂപതിവ് ചട്ടമനുസരിച്ച് മരം മുറിക്കാനുള്ള ഉത്തരവാണ് പ്രശ്‌നത്തിലായത്. പുതിയ ഉത്തരവിന് സാവകാശം വേണമെന്നും […]

Read More
 മൺസൂൺ വ്യാഴാഴ്ച എത്തും; കേരളത്തിൽ ഇത്തവണ മഴ കുറവ് ; കേന്ദ്ര കാലാവസ്ഥ വകുപ്പ്

മൺസൂൺ വ്യാഴാഴ്ച എത്തും; കേരളത്തിൽ ഇത്തവണ മഴ കുറവ് ; കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ ഇത്തവണ മണ്‍സൂണ്‍ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജൂണ്‍ മൂന്നിന് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു. രാജ്യത്ത് ഇത്തവണ സാധാരണനിലയിലുള്ള മണ്‍സൂണാണ് പ്രതീക്ഷിക്കുന്നത്. മണ്‍സൂണ്‍ കാലയളവില്‍ ശരാശരി 101 ശതമാനം മഴയാണ് രാജ്യത്ത് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ മധ്യഭാഗങ്ങളില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത. വടക്കേന്ത്യയിലും ദക്ഷിണേന്ത്യയിലും സാധാരണ മഴയാണ് പ്രതീക്ഷിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴ കുറയാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. എന്നാല്‍ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ മണ്‍സൂണ്‍ […]

Read More

സംസ്ഥാനത്ത് വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റിന്റെ ഉപയോഗം വ്യാപകമെന്ന് കണ്ടെത്തൽ

സംസ്ഥാനത്ത് വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റിന്റെ ഉപയോഗം വ്യാപകമെന്ന് കണ്ടെത്തൽ. സംസ്ഥാന അതിർത്തി കടക്കാനുള്ള മാർഗമായാണ് വ്യാജ സർട്ടിഫിക്കറ്റ് കൂടുതലും ഉപയോഗിക്കുന്നത്. ടെസ്റ്റ് റിസൾട്ടിൽ ക്യു ആർ കോഡ് നിർബന്ധമാക്കിയെങ്കിലും ഇത് പരിശോധിക്കാത്തതാണ് ക്രമക്കേട് വർധിക്കാൻ കാരണം.ലാബുകളുടെ യഥാർത്ഥ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഫോട്ടോഷോപ്പ് ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോകുന്നവരോടും കൊടകരയിൽ നിന്ന് കേരളത്തിലേക്ക് വരുന്നവരോടും പണം വാങ്ങിയാണ് തട്ടിപ്പുകാർ വ്യാജ സർട്ടിഫിക്കറ്റ് നൽകുന്നതെന്നാണ് കണ്ടെത്തൽ കർണാടക അതിർത്തിയിൽ കഴിഞ്ഞ ദിവസം വ്യാജ സർട്ടിഫിക്കറ്റുമായി അതിർത്തി […]

Read More
 മേയ് മാസത്തിന് ശേഷം കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞേക്കാം; ആരോഗ്യമന്ത്രി

മേയ് മാസത്തിന് ശേഷം കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞേക്കാം; ആരോഗ്യമന്ത്രി

ലോക്ഡൗണ്‍ എത്രത്തോളം ഫലപ്രദമായിട്ടുണ്ടെന്ന് വ്യക്തമാവുക മേയ് മാസത്തിന് ശേഷമെന്ന് ആരോഗ്യമന്ത്രി. ഇപ്പോള്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണത്തിന്റെ ഫലം അടുത്ത മാസം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വീണ ജോര്‍ജ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ലോക്ഡൗണ്‍ തുടരണോയെന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. പ്രതിദിന രോഗികളുടെ എണ്ണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നിവ പരിഗണിച്ചാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക. കോവിഡിനൊപ്പം ഡെങ്കിപ്പനി പോലുള്ള മറ്റ് രോഗങ്ങളും പടരാനുള്ള സാധ്യതയുണ്ട്. ഈ […]

Read More
 ഇന്ധനവില വീണ്ടും വർദ്ധിച്ചു;പെട്രോൾ ലീറ്ററിന് 17 പൈസയും ഡീസലിന് 29 പൈസയുമാണ് കൂടിയത്

ഇന്ധനവില വീണ്ടും വർദ്ധിച്ചു;പെട്രോൾ ലീറ്ററിന് 17 പൈസയും ഡീസലിന് 29 പൈസയുമാണ് കൂടിയത്

ഇന്ധനവില ഇന്നും വർദ്ധിച്ചു. പെട്രോൾ ലീറ്ററിന് 17 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 95 രൂപ 19 പൈസയായി. ഡീസലിന് 90 രൂപ 37 പൈസയാണ്. കൊച്ചിയിൽ പെട്രോൾ ലീറ്ററിന് 93 രൂപ 31 പൈസയായി. ഡീസലിന് 88 രൂപ 61 പൈസയാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട്​ പെട്രോൾ വില 93.62 രൂപയായും ഡീസൽ വില 88.91 രൂപയായും വർദ്ധിച്ചു. തെരഞ്ഞെടുപ്പ്​ ഫലത്തിന്​ പിന്നാലെയാണ്​ രാജ്യത്ത്​ പെട്രോൾ-ഡീസൽ വിലയിൽ […]

Read More
 കേരളത്തിലേക്കുള്ള രണ്ടാമത്തെ ഓക്സിജൻ ട്രെയിൻ കൊച്ചിയിൽ എത്തി

കേരളത്തിലേക്കുള്ള രണ്ടാമത്തെ ഓക്സിജൻ ട്രെയിൻ കൊച്ചിയിൽ എത്തി

കേരളത്തിലേക്കുള്ള രണ്ടാമത്തെ ഓക്സിജൻ ട്രെയിൻ കൊച്ചിയിൽ എത്തി. പുലർച്ചെ രണ്ട് മണിയോടെയാണ് ട്രെയിന്‍ വല്ലാര്‍പാടത്ത് എത്തിയത്.140 മെട്രിക് ടൺ ഓക്സിജൻ റൂർക്കേലയിൽ നിന്നാണ് എത്തിച്ചത്. ഇത് വിവിധ ജില്ലകളിലേക്ക് അയക്കാൻ ടാങ്കറുകളിലേക്ക് മാറ്റുന്ന ജോലികൾ തുടങ്ങി. 118 മെട്രിക് ടൺ ഓക്സിജനുമായി കഴിഞ്ഞ ഞായറാഴ്ചയാണ് ആദ്യ ട്രെയിന്‍ എത്തിയത്. ഏപ്രിൽ 24 മുതലാണ് രാജ്യത്ത് ഓക്സിജനുമായി തീവണ്ടികൾ ഓടിത്തുടങ്ങിയത്. ഈ ട്രെയിനുകൾ തടസ്സമില്ലാതെ ഓടാൻ വേണ്ട ക്രമീകരണങ്ങൾ റെയിൽവേ ഏർപ്പെടുത്തിയിട്ടുണ്ട്.

Read More
 ഇന്ധന വില കുതിക്കുന്നു;രണ്ടാഴ്ചയ്ക്കിടെ വില വർദ്ധിക്കുന്നത് പതിനൊന്നാം തവണ

ഇന്ധന വില കുതിക്കുന്നു;രണ്ടാഴ്ചയ്ക്കിടെ വില വർദ്ധിക്കുന്നത് പതിനൊന്നാം തവണ

സംസ്ഥാനത്ത് ഇന്ധന വില കുതിക്കുന്നു. പെട്രോള്‍ ഒരു ലിറ്ററിന് 28 പൈസയാണ് കൂട്ടിയത്. ഡീസലിന് 32 പൈസയും വര്‍ദ്ധിപ്പിച്ചു. തിരുവനന്തപുരത്ത് പെട്രോള്‍ വില 94.85 ആയി ഉയര്‍ന്നു. തലസ്ഥാനത്ത് ഡീസലിന് 89.79 രൂപയാണ്. അതേസമയം കൊച്ചിയില്‍ പെട്രോള്‍ വില 93 കടന്നു. 93.07 രൂപയാണ് ഒരു ലിറ്ററിന്. ഡീസലിന് 88.12 ആണ് ഇന്നത്തെ വില. രണ്ടാഴ്ചയ്ക്കിടെ ഇത് പതിനൊന്നാം തവണയാണ് ഇന്ധന വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് വില […]

Read More

ടൗട്ടെ ചുഴലിക്കാറ്റ് ;ജനങ്ങൾ ജാഗ്രത പാലിക്കണം;അഹമ്മദ് ദേവർകോവിൽ

മഴക്കെടുതിയിൽ വെള്ളം കയറി ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളും വീടുകളും കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം നിയുക്ത എംഎൽഎ അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു. മഴ രൂക്ഷമാകുന്ന സമയത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും എംഎൽഎ പറഞ്ഞു. തീരദേശ മേഖലകളിലെ കടലാക്രമണ പ്രദേശങ്ങളിലും എംഎൽഎ സന്ദർശിച്ചു. ഷർമദ്ഖാൻ ഒളവണ്ണ, ടി പി കോയ മൊയ്തീൻ, സി പി അസീസ് ബാബു, ഗണേഷ് കൊമ്മേരി, സഹദേവൻ കൊമ്മേരി, സുരൻ പാലക്കൽ എന്നിവരും എം എൽ എ ക്കൊപ്പം ഉണ്ടായിരുന്നു.

Read More
 ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനമായതായി സൂചന

ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനമായതായി സൂചന

സംസ്ഥാനത്ത് മേയ് 8 മുതല്‍ 16 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനമായതായി സൂചന. ഒരാഴ്ച കൂടിയാവും ലോക്ഡൗണ്‍ നീട്ടുക. ഇക്കാലയളവില്‍ നിലവിലുള‌ള നിയന്ത്രണങ്ങള്‍ അതേപടി തുടരുമെന്നാണ് വിവരം. ഇന്ന് ചേര്‍ന്ന വിദഗ്ദ്ധ സമിതി യോഗത്തില്‍ റവന്യു, ദുരന്ത നിവാരണ, പൊലീസ് വകുപ്പുകള്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരണമെന്ന് അറിയിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ വൈകാതെ അന്തിമ തീരുമാനം ഉണ്ടാകും.ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം പ്രതിദിന കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല. എന്നാല്‍ വരുംദിവസങ്ങളില്‍ ലോക്ക്ഡൗണിന്റെ ഫലം പ്രതിഫലിക്കുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. ലോക്ക്ഡൗണ്‍ നീട്ടുന്നത് […]

Read More