കെഎസ്ആര്‍ടിസി ബസ്സില്‍ ലൈഗികാതിക്രമം നടത്തിയ യുവാവിനെ കൈകാര്യം ചെയ്ത് കോളേജ് വിദ്യാര്‍ത്ഥിനി

0

കെഎസ്ആര്‍ടിസി ബസ്സില്‍ ലൈഗികാതിക്രമം നടത്തിയ യുവാവിനെ കൈകാര്യം ചെയ്ത് കോളേജ് വിദ്യാര്‍ത്ഥിനി. നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനിയാണ് തന്നെ ശല്യം ചെയ്തയാളെ കൈകാര്യം ചെയ്ത് ഊന്നുകാല്‍ പൊലീസില്‍ ഏല്‍പിച്ചത്.

നെടുങ്കണ്ടം – എറണാകുളം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ ഇന്ന് രാവിലെയാണ് സംഭവം. കോളേജിലേക്ക് പോകാനായിട്ടാണ് പെണ്‍കുട്ടി ബസില്‍ കയറിയത്. ഇതിനിടയില്‍ സീറ്റിലിരുന്ന് ഉറങ്ങിപ്പോയി.

ഈ സമയത്ത് അടിമാലി ചാറ്റുപാറയില്‍ നിന്നും ബസില്‍ കയറിയ അരുണ്‍ എന്ന യുവാവ് പെണ്‍കുട്ടിയെ ശല്യപ്പെടുത്തുകയായിരുന്നു. ഉടന്‍ തന്നെ പെണ്‍കുട്ടി തിരുവനന്തപുരം പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് മെസേജ് അയച്ചു. കൈകാര്യം ചെയ്ത ശേഷമാണ് അരുണിനെ പൊലീസില്‍ ഏല്‍പിച്ചത്. വിദ്യാര്‍ത്ഥിക്ക് പരാതി ഇല്ലാത്തതിനാല്‍ ഇയാളെ താക്കീത് ചെയ്ത ശേഷം വിട്ടയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here