ജനറൽ ബോഡി മീറ്റിംഗിലെ ദൃശ്യം പകർത്തിയ സംഭവം ഷമ്മി തിലകനോട് വിശദീകരണം തേടാൻ എഎംഎംഎ തീരുമാനം

ജനറൽ ബോഡി മീറ്റിംഗിലെ ദൃശ്യം പകർത്തിയ സംഭവം ഷമ്മി തിലകനോട് വിശദീകരണം തേടാൻ എഎംഎംഎ തീരുമാനം

ജനറൽ ബോഡി മീറ്റിംഗിലെ ദൃശ്യം പകർത്തിയ സംഭവത്തിൽ ഷമ്മി തിലകനോട് വിശദീകരണം തേടുമെന്ന് മലയാള സിനിമാ അഭിനേതക്കളുടെ സംഘടനയായ എഎംഎംഎ. ഇതിനായി പ്രത്യേക കമ്മറ്റിയെ രൂപീകരിച്ചതായി എഎംഎംഎ വൈസ് പ്രസിഡന്റ് മണിയൻപിള്ള രാജു പറഞ്ഞു.കഴിഞ്ഞ ഞായറാഴ്ച നടന്ന എഎംഎംഎയുടെ ജനറൽ ബോഡി യോഗത്തിനിടെ ഷമ്മി തിലകൻ കമ്മിറ്റിയിൽ നടക്കുന്ന ചർച്ചകൾ മൊബൈൽ ക്യാമെറയിൽ പകർത്തിയത് ഏറെ വിവാദമായിരുന്നു.സംഭവത്തിൽ ഷമ്മി തിലകനോട് വിശദീകരണം തേടാൻ അമ്മ എക്സിക്യൂട്ടീവിൽ തീരുമാനമായിഅതേസമയം മമ്മൂട്ടിയടക്കമുള്ള താരങ്ങൾ ഷമ്മിക്കെതിരേ നടപടിയെടുക്കരുതെന്ന അഭ്യർഥന നടത്തിയിരുന്നു. ഇതിന്റെ […]

Read More
 ഇത് വരെ കാണാത്ത മേക്കോവറിൽ മോഹൻലാൽ; ബറോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഇത് വരെ കാണാത്ത മേക്കോവറിൽ മോഹൻലാൽ; ബറോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഡി ​ഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായി മോഹൻലാൽ എത്തുന്ന ചിത്രമാണ് ബറോസ്.പുതുവത്സര സമ്മാനമായി തന്റെ ആദ്യ സംവിധാന സംരംഭം കൂടിയായ ബറോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ട് മോഹൻലാൽ. പോസ്റ്ററിൽ തല മൊട്ടയടിച്ച് താടി വളര്‍ത്തി ഞെട്ടിക്കുന്ന ​ഗെറ്റപ്പിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യക്കകത്തും പുറത്തുമുള്ള അഭിനേതാക്കളും സാങ്കേതികവിദ​ഗ്ധരും ബറോസിന്റെ ഭാ​ഗമായുണ്ട്.മിന്നൽ മുരളിയിലൂടെ ശ്രദ്ധേയനായ ​ഗുരു സോമസുന്ദരം ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്. സന്തോഷ് ശിവൻ ക്യാമറയും സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്ന […]

Read More
 ബ്രോ ഡാഡി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്;ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍

ബ്രോ ഡാഡി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്;ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍

മോഹന്‍ലാല്‍ നായകനായ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ബ്രോ ഡാഡിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. പൃഥ്വിരാജും മോഹൻലാലും ഒന്നിക്കുന്ന ബ്രോ ഡാഡി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്ത്-ബിബിന്‍ തിരിക്കഥ നിര്‍വ്വഹിച്ച ചിത്രം ഒരു ഫാമലി ഡ്രാമയാണ്.ലൂസിഫറില്‍ നിന്നും വളരെ വ്യത്യസ്തമായി ഒരു ഫണ്‍ എന്റര്‍ട്ടെയിനറായിരിക്കും ബ്രോ ഡാഡി എന്ന് മോഹന്‍ലാലും വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിന്റെ മകന്റെ വേഷമാണ് ചിത്രത്തില്‍ […]

Read More
 ബറോസിൽ നിന്നും പൃഥ്വിരാജ് പിന്മാറിയെന്ന് റിപ്പോർട്ടുകൾ,കടുവ കഴിഞ്ഞാല്‍ ആടുജീവിതത്തിലേക്ക്

ബറോസിൽ നിന്നും പൃഥ്വിരാജ് പിന്മാറിയെന്ന് റിപ്പോർട്ടുകൾ,കടുവ കഴിഞ്ഞാല്‍ ആടുജീവിതത്തിലേക്ക്

മോഹന്‍ലാലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബറോസില്‍ നിന്നും നടന്‍ പൃഥ്വിരാജ് പിന്‍മാറിയെന്ന് റിപ്പോർട്ടുകൾ.താരത്തിന്റെ ഡേറ്റ് ക്ലാഷിനെ തുടര്‍ന്നാണ് പിന്‍മാറ്റം.നിലവില്‍ പൃഥ്വിരാജ് ഷാജി കൈലാസിന്റെ ചിത്രം കടുവയുടെ ചിത്രീകരണത്തിലാണ്. ബറോസിന്റെ ആദ്യ ഷെഡ്യൂളില്‍ പൃഥ്വിരാജ് അഭിനയിച്ച ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. എന്നാല്‍ കൊവിഡ് രണ്ടാം തരംഗം മൂലം സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു. ഇതുവരെ ചിത്രീകരിച്ച പല ഭാഗങ്ങളും റീഷൂട്ട് ചെയ്യേണ്ടി വരുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു.കടുവക്ക് ശേഷം ബ്ലെസിയുടെ ആടുജീവിതത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് പൃഥ്വി ജോയിന്‍ ചെയ്യും. ആടുജീവിതത്തിനായി ശാരീരികമായ മാറ്റങ്ങള്‍ വരുത്തുന്നതിനായുള്ള […]

Read More
 മിന്നൽ ഷിബു ഇനി ലാലേട്ടനൊപ്പം; ഗുരു സോമസുന്ദരം ‘ബറോസി’ല്‍

മിന്നൽ ഷിബു ഇനി ലാലേട്ടനൊപ്പം; ഗുരു സോമസുന്ദരം ‘ബറോസി’ല്‍

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസില്‍ താനും ഭാഗമാണെന്ന് ഗുരു സോമസുന്ദരം.ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് തരാം ഈ കാര്യം പറഞ്ഞത്.‘ലാലേട്ടന്റെ സംവിധാനത്തില്‍ ഞാന്‍ അഭിനയിക്കാന്‍ പോവുകയാണ്. ബറോസില്‍ ഞാനുണ്ടാവും. ലാലേട്ടനോട് മിന്നല്‍ മുരളി ഇറങ്ങുന്നതിന് ഒരാഴ്ച മുന്നെ സംസാരിച്ചിരുന്നു,’ ഗുരു പറഞ്ഞു.അതേസമയം ബറോസിന്റെ ചിത്രീകരണം ഇന്ന് ആരംഭിക്കുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നാണ് ബറോസിന്റെ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നത്.മലയാളത്തില്‍ തനിക്കേറ്റവുമിഷ്ടപ്പെട്ട താരം മോഹന്‍ലാലാണെന്നും അദ്ദേഹത്തിന്റെ ഹിസ് ഹൈനസ് അബ്ദുള്ള, അങ്കിള്‍ ബണ്‍, നമ്പര്‍ 20 മദ്രാസ് […]

Read More
 മരക്കാർ ഒരുക്കിയിരിക്കുന്നത് മലയാള സിനിമയില്‍ കണ്ടിട്ടില്ലാത്ത ‘എപി‌ക് സ്കെയിലിൽ’; സിനിമയെ പ്രശംസിച്ച് പ്രതാപ് പോത്തൻ

മരക്കാർ ഒരുക്കിയിരിക്കുന്നത് മലയാള സിനിമയില്‍ കണ്ടിട്ടില്ലാത്ത ‘എപി‌ക് സ്കെയിലിൽ’; സിനിമയെ പ്രശംസിച്ച് പ്രതാപ് പോത്തൻ

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹത്തെ പ്രശംസിച്ച് നടൻ പ്രതാപ് പോത്തൻ. മരക്കാർ പ്രിയദർശന്റെ ഏറ്റവും നികച്ച സൃഷ്ടിയാണെന്നും ലയാള സിനിമയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ‘എപി‌ക് സ്കെയിലിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും പ്രതാപ് പോത്തൻ ഫേസ്ബുക്കിൽ കുറിച്ചു. പ്രതാപ് പോത്തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം മരക്കാർ ഞാൻ ആമസോൺ പ്രൈമിൽ കണ്ടു. എനിക്ക് സിനിമ ഇഷ്ടപ്പെട്ടു, ലജ്ജയില്ലാതെ പറയാനാകും. എന്റെ അഭിപ്രായത്തില്‍, അത് പ്രിയന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ്.… എന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന […]

Read More
 ‘അമ്മ’യുടെ പ്രസിഡന്റായി വീണ്ടും മോഹന്‍ലാല്‍

‘അമ്മ’യുടെ പ്രസിഡന്റായി വീണ്ടും മോഹന്‍ലാല്‍

ചലച്ചിത്ര താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇടവേള ബാബുവാണ് ജനറല്‍ സെക്രട്ടറി.ഇരുവരും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.ജയസൂര്യയാണ് ജോയിന്റ് സെക്രട്ടറി. സിദ്ദിഖിനെ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു. ഷമ്മി തിലകന്‍ മൂന്നു സ്ഥാനങ്ങളിലേക്ക് പത്രിക നല്‍കിയിരുന്നെങ്കിലും ഒപ്പ് രേഖപ്പെടുത്താതിരുന്നതിനാല്‍ പത്രിക തള്ളിയിരുന്നു.വൈസ് പ്രസിഡന്റ് പദവിയില്‍ ആശ ശരത്, ശ്വേത മേനോന്‍ എന്നിവർ എത്തി. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതി രണ്ടാംവട്ടമാണ് തിരഞ്ഞടുക്കപ്പെടുന്നത്. 21 വര്‍ഷം തുടര്‍ച്ചയായി ഇടവേള ബാബു സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായും സംഘടനയെ നയിക്കുന്നു.

Read More
 മേളം ഇനി ലാലേട്ടന് സ്വന്തം;എം.ലാല്‍ പ്ലക്സ്

മേളം ഇനി ലാലേട്ടന് സ്വന്തം;എം.ലാല്‍ പ്ലക്സ്

മേളം തിയേറ്റർ ഇനി മുതൽ എം ലാൽ പ്ലക്‌സ്. ആശിര്‍വാസ് സിനിമാസിന്റെയും മോഹന്‍ലാലിന്റെയും ഉടമസ്ഥതയിലുള്ള തിയേറ്റർ ഇന്ന് താരം ഉദ്ഘാടനം ചെയ്തു. അദ്ദേഹം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.1980കള്‍ മുതല്‍ സജീവമായ മേളം 900 സീറ്റുകളുള്ള തിയറ്ററായിരുന്നു. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തായുള്ള തിയറ്ററില്‍ ആരംഭം എന്ന സിനിമയാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചിരുന്നത്. ‘ഷൊർണൂരിലെ ഞങ്ങളുടെ പുതിയ തിയേറ്റർ സമുച്ചയമായ എം ലാൽ സിനിപ്ലക്‌സിന് വിളക്ക് തെളിക്കുന്നു’, മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.അതേസമയം മോഹൻലാൽ നായകനാകുന്ന മരക്കാർ അറബിക്കടലിന്റെ […]

Read More
 ഇനി ആറ് നാൾ കൂടി… സുബൈദയായി മഞ്ജു; മരക്കാർ കൗണ്ട്ഡൗണ്‍ മോഷന്‍ പോസ്റ്റര്‍

ഇനി ആറ് നാൾ കൂടി… സുബൈദയായി മഞ്ജു; മരക്കാർ കൗണ്ട്ഡൗണ്‍ മോഷന്‍ പോസ്റ്റര്‍

മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ കൗണ്ട്ഡൗണ്‍ മോഷന്‍ പോസ്റ്റര്‍ പുറത്ത്.മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മഞ്ജുവാര്യരുടെ സുബൈദ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം തിയേറ്ററിലെത്താന്‍ ഇനി ആറുദിവസം ബാക്കി നില്‍ക്കെയാണ് പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നത്.ചിത്രത്തിൻേതായി പുറത്തുവന്ന ടീസറുകൾക്കും പോസ്റ്ററുകൾക്കും വലിയ പ്രതികരണങ്ങൾ തന്നെയാണ് ലഭിക്കുന്നത്

Read More
 മരക്കാർ റിലീസ്; ഒടിടിയില്‍ നിന്ന് തിയേറ്റര്‍ റിലീസിലേക്ക് മാറിയത് സുചിത്ര മോഹന്‍ലാലിന്റെ ഇടപെടല്‍

മരക്കാർ റിലീസ്; ഒടിടിയില്‍ നിന്ന് തിയേറ്റര്‍ റിലീസിലേക്ക് മാറിയത് സുചിത്ര മോഹന്‍ലാലിന്റെ ഇടപെടല്‍

ചർച്ചകൾക്കും വിവാദങ്ങൾക്കുമൊടുവിൽ ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം” തീയേറ്റർ റിലീസിനെത്തുന്നുവെന്ന വാർത്തയിൽ ആവേശത്തിലാണ് ആരാധകർ.സിനിമ ഒടിടിയില്‍ നിന്ന് തിയേറ്റര്‍ റിലീസിലേക്ക് മാറിയത് സുചിത്ര മോഹന്‍ലാലിന്റെ ഇടപെടല്‍ കൊണ്ടാണെന്ന് സഹ നിര്‍മ്മാവും കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയി ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു. സുചിത്ര മോഹന്‍ലാലിന്റെ നിര്‍ബന്ധം കാരണം മരക്കാര്‍ എന്ന ബ്രഹ്മാണ്ഡ ചിത്രം ഒടിടിക്ക് മുന്‍പ് തിയേറ്ററിലേക്ക് എത്തുന്നു എന്നാണ് സിജെ റോയ് കുറിച്ചത്.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടത്തിയിരുന്നു. ക്ഷണിക്കപ്പെട്ട […]

Read More