12 അടി ഉയരം,മൂന്നര വർഷത്തെ പരിശ്രമം,മോഹന്‍ലാലിനായി ഒരുങ്ങിയ കൂറ്റൻ വിശ്വരൂപ ശിൽപം ഇനി ചെന്നൈയിലെ വീട്ടിലേക്ക്

12 അടി ഉയരം,മൂന്നര വർഷത്തെ പരിശ്രമം,മോഹന്‍ലാലിനായി ഒരുങ്ങിയ കൂറ്റൻ വിശ്വരൂപ ശിൽപം ഇനി ചെന്നൈയിലെ വീട്ടിലേക്ക്

നടന്‍ മോഹന്‍ലാലിനായി തടിയില്‍ തീര്‍ത്ത വിശ്വരൂപമെന്ന ശില്പം തയ്യാറായി.മഹാവിഷ്ണുവിന്റെ വിവിധ ഭാവത്തിലുളള 11 മുഖങ്ങളും അനുബന്ധ ശില്പങ്ങളുമാണ് 12 അടി ഉയരമുള്ള വിശ്വരൂപത്തിലുള്ളത്. ക്രാഫ്റ്റ് വില്ലേജില്‍ ദിയാ ഹാന്‍ഡി ക്രാഫ്റ്റ്സ് എന്ന സ്ഥാപനം നടത്തുന്ന ശില്പി വെള്ളാര്‍ നാഗപ്പനും സഹശില്പികളായ ഒന്‍പതു പേരും ചേര്‍ന്നാണ് ശില്പം പൂര്‍ത്തീകരിച്ചത്. കുമ്പിള്‍ തടിയിലാണ് ശില്പം.11 ശിരസുള്ള സർപ്പം. ഇതിന് താഴെ നടുവിൽ മഹാവിഷ്ണു. ഇരുവശത്തുമായി ദേവഹുരു ബ്രഹസ്പതി, നരസിംഹം, ശ്രീരാമൻ, ശിവൻ, വിഷ്ണു, ശ്രീകൃഷ്ണൻ, ഇന്ദ്രൻ, ഹനുമാൻ, ഗരുഡൻ, അസുരഗുരു […]

Read More
 സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ,മമ്മൂട്ടിയും ദുൽഖറും മോഹൻലാലും പ്രണവും മത്സരത്തിന്

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ,മമ്മൂട്ടിയും ദുൽഖറും മോഹൻലാലും പ്രണവും മത്സരത്തിന്

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ നടക്കും.അച്ഛന്മാരും മക്കളുമടക്കം മലയാളത്തിലെ സകലമാന താരങ്ങളും പുരസ്കാരത്തിനായുള്ള മത്സരരം​ഗത്തുണ്ട്. വൺ, പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിയും ദൃശ്യം 2-ലൂടെ മോഹൻലാലും കാവലിലൂടെ സുരേഷ് ​ഗോപിയും എത്തുമ്പോൾ ദുൽഖറും പ്രണവ് മോഹൻലാലും ഇവരെ എതിരിടാനെത്തുന്നു എന്നതാണ് കൗതുകം.. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസ ചെയർമാനായ അന്തിമ ജൂറി ചിത്രങ്ങളെല്ലാം കണ്ട് വിലയിരുത്തി കഴിഞ്ഞു. ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, ഗുരു സോമസുന്ദരം തുടങ്ങിയവരും രംഗത്തുണ്ട്. പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, […]

Read More
 മഹാ നടന് ഇന്ന് 62ാം പിറന്നാൾ; ആശംസകൾ നേർന്ന് സിനിമാലോകം

മഹാ നടന് ഇന്ന് 62ാം പിറന്നാൾ; ആശംസകൾ നേർന്ന് സിനിമാലോകം

മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സിനിമയിലൂടെ വില്ലനായി വന്ന് പിന്നെ ഇഷ്ട്ട നായകനായ മോഹൻലാലിന് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് 62ാം പിറന്നാൾ. നാട്ടിൻപുറത്തുകാരനായും, അധോലോക നായകനായും, കാമുകനായുമൊക്കെ വിവിധ വേഷ പകർച്ചകൾ ആടിയ താരമാണ് മോഹൻലാൽ. 62ാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന് ആശംസകൾ നേർന്ന് സഹ താരങ്ങളും. നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേർന്നിരിക്കുന്നത്. പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ മമ്മൂട്ടി ഫേസ് ബുക്കിൽ കുറിച്ചു . പൃഥ്വി രാജ് ബ്രോ ഡാഡി സിനിമയുടെ ഡയറക്ടേഴ്സ് […]

Read More
 പുരാവസ്തു തട്ടിപ്പ് കേസ്; മോഹൻലാലിനെ ചോദ്യം ചെയ്യാൻ ഇ ഡി

പുരാവസ്തു തട്ടിപ്പ് കേസ്; മോഹൻലാലിനെ ചോദ്യം ചെയ്യാൻ ഇ ഡി

പുരാവസ്തു തട്ടിപ്പിലൂടെ കോടികള്‍ തട്ടിയെടുത്ത മോന്‍സണ്‍ മാവുങ്കലിനെതിരായ കേസില്‍ നടന്‍ മോഹന്‍ലാലിനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മോഹന്‍ലാലിന് ഇ.ഡി നോട്ടീസ് അയച്ചു. ഇ ഡി കൊച്ചി മേഖല ഓഫിസിൽ അടുത്തയാഴ്ച ഹാജരാകാനാണ് മോഹൻലാലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മോൺസന്റെ കലൂരിലെ വീട്ടിൽ മോഹൻലാൽ എത്തിയിരുന്നതായി ഇ ഡി ക്ക് വിവരം ലഭിച്ചിരുന്നു. മറ്റൊരു നടനാണ് മോഹന്‍ലാലിനെ ഇവിടെ എത്തിച്ചതെന്നാണ് മൊഴി. മോന്‍സണ്‍ കേസിന് പുറമോ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ക്കൂടി മോഹന്‍ലാലിന്റെ മൊഴിയെടുക്കേണ്ടത് അനിവാര്യമാണെന്നാണ് […]

Read More
 മോഹൻ ലാലിനെതിരായ ആനക്കൊമ്പ് കേസ്;പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുള്ള ഹരജി തള്ളി

മോഹൻ ലാലിനെതിരായ ആനക്കൊമ്പ് കേസ്;പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുള്ള ഹരജി തള്ളി

നടന്‍ മോഹന്‍ലാലിനെതിരെയുള്ള ആനകൊമ്പ് കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുള്ള ഹരജി തള്ളി കോടതി.ഏലൂര്‍ സ്വദേശി എ.എ പൗലോസും വനംവകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ റാന്നി സ്വദേശി ജെയിംസ് മാത്യുവും സമര്‍പ്പിച്ച ഹരജികളാണ് പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയത്.കേസുമായി മുന്നോട്ട് പോവുന്നതില്‍ കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇത് ചോദ്യം ചെയ്തായിരുന്നു ഹരജികാര്‍ കോടതിയെ സമീപിച്ചത്. ആനകൊമ്പ് കേസില്‍ ഉള്‍പ്പെട്ടത് പൊതുപണമല്ലെന്നും അതിനാല്‍ ഹരജിക്കാരുടെ വാദം പരിഗണിക്കേണ്ട സാഹചര്യമില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.ഹരജികളില്‍ […]

Read More
 അപൂർവ ഒത്തുചേരലുകൾ…’ഇത് ഇന്ത്യൻ സിനിമയില്‍ തന്നെ ആദ്യമോ?’

അപൂർവ ഒത്തുചേരലുകൾ…’ഇത് ഇന്ത്യൻ സിനിമയില്‍ തന്നെ ആദ്യമോ?’

അമല്‍ നീരദ് മമ്മൂട്ടി ചിത്രം ‘ഭീഷ്മ പര്‍വം’ ഇന്നലെയാണ് തിയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തിയത്. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖറിന്റെ തമിഴ് ചിത്രം ‘ഹേ സിനാമിക’യും ഇതേദിവസം തന്നെയായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. ഇതാദ്യമായിട്ടായിരുന്നു മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ചിത്രങ്ങള്‍ ഒരേസമയം റിലീസ് ചെയ്യുന്നത്.അതേസമയം മോഹന്‍ലാല്‍ നായകനായ ആറാട്ടും മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയവും ഇതേസമയം തന്നെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ദുല്‍ഖറിന്റേയും പ്രണവിന്റേയും ചിത്രങ്ങള്‍ ഒരേസമയം തിയേറ്ററില്‍ എത്തുന്നത് ഇതാദ്യമായിട്ടാണ്.ഇത് ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ സംഭവമാണോ എന്നാണ് […]

Read More
 മ്മൂട്ടിയോടും മോഹൻലാലിനോടും ഒരുപോലെ ചോദിക്കാനുള്ള ചോദ്യവുമായി ദുൽഖർ

മ്മൂട്ടിയോടും മോഹൻലാലിനോടും ഒരുപോലെ ചോദിക്കാനുള്ള ചോദ്യവുമായി ദുൽഖർ

മമ്മൂട്ടിയോടും മോഹന്‍ലാലിനോടും ഒരുപോലെ ചോദിക്കാനുള്ള കാര്യം തുറന്നു പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍.തന്റെ പുതിയ ചിത്രമായ ‘ഹേയ് സിനാമിക’യുടെ പ്രമോഷന്റെ ഭാഗമായി ഇന്ത്യാ ഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.മമ്മൂട്ടിയോട് ചോദിക്കാനുള്ള ചോദ്യം എങ്ങനെയാണ് പുതുമ നിലനിര്‍ത്തുന്നത് എന്നാണെങ്കിൽ കഴിവിന് പിന്നിലെ രഹസ്യത്തെക്കുറിച്ചാണ് മോഹന്‍ലാലിനോട് ചോദിക്കാനുള്ളതെന്നാണ് ദുൽഖർ പറഞ്ഞത്. ‘സിനിമയിലെത്തിയിട്ട് അമ്പത് വര്‍ഷമായി, എങ്ങനെയാണ് ഇങ്ങനെ പുതുമ നിലനിര്‍ത്തുന്നത്. ഇപ്പോഴും അദ്ദേഹം പുതിയ കഥാപാത്രങ്ങള്‍ ചെയ്യുന്നു, ലുക്ക് മാറ്റുന്നു. ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന് അദ്ദേഹത്തിന് മാത്രമേ […]

Read More
 മോഹൻലാലും ആഷിക്ക് അബുവും ഒന്നിക്കുന്നുവെന്ന വാർത്തകൾ വ്യാജം;ആന്റണി പെരുമ്പാവൂർ

മോഹൻലാലും ആഷിക്ക് അബുവും ഒന്നിക്കുന്നുവെന്ന വാർത്തകൾ വ്യാജം;ആന്റണി പെരുമ്പാവൂർ

മോഹൻലാലും ആഷിക്ക് അബുവും ഒന്നിക്കുന്ന ചിത്രം ഉണ്ടാകുമെന്ന് വാർത്തകൾ വ്യാജമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ.സന്തോഷ് ടി. കുരുവിള നിർമിക്കുന്നതായോ ആഷിക്ക് അബു സംവിധാനം ചെയ്യുന്നതായോ ഉള്ള ചിത്രങ്ങളുടെ ചർച്ച പോലും ഇതുവരെ ഉണ്ടായിട്ടില്ലെന്നും വരുന്ന വാർത്തകൾ തെറ്റാണ് എന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. മനോരമ ഓൺലൈനോട് മോഹൻലാലിന്റെ പുതിയ പ്രോജക്ടുകളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസി’ന്റെ ചിത്രീകരണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഷൂട്ടിംഗ് ഏപ്രിൽ 14ന് പൂർത്തിയാകും. അതിന് ശേഷം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ […]

Read More
 തീയറ്ററുകളില്‍ പോയി സിനിമകള്‍ കാണുക, ആസ്വദിക്കുക; പ്രേക്ഷകർക്ക് കത്തെഴുതി മോഹൻലാൽ

തീയറ്ററുകളില്‍ പോയി സിനിമകള്‍ കാണുക, ആസ്വദിക്കുക; പ്രേക്ഷകർക്ക് കത്തെഴുതി മോഹൻലാൽ

സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ വീണ്ടും തീയറ്ററുകള്‍ തുറന്ന സാഹചര്യത്തില്‍ എല്ലാവും സാധ്യമാകും വിധം തീയറ്ററുകളില്‍ പോയി സിനിമകള്‍ കണ്ട് സിനിമാ മേഖലയെ മഹാമാരിക്കാലത്ത് പിന്തുണയ്ക്കണമെന്ന അഭ്യര്‍ത്ഥനയുമായി നടന്‍ മോഹന്‍ലാല്‍. പ്രേക്ഷകര്‍ക്കെഴുതിയ കത്തിലൂടെയാണ് മോഹന്‍ലാല്‍ അഭ്യര്‍ത്ഥന നടത്തിയത്. ഹൃദയം അടക്കമുള്ള സിനിമകള്‍ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനുണ്ടെന്നും തന്റെയും പ്രിയദര്‍ശന്റെയും ശ്രീനിവാസന്റെയും മക്കളെ കൂടാതെ മികച്ച ഒരു ടീം സിനിമയ്ക്ക് പിന്നിലുണ്ടെന്നും തീയറ്റര്‍ അനുഭവം നഷ്ടപ്പെടുത്തരുതെന്നും നടന്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹന്‍ലാല്‍ കത്ത് പുറത്തുവിട്ടത്. കത്തിന്റെ പൂര്‍ണരൂപം; എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെ […]

Read More
 ഓർമപ്പൂക്കൾ;കൊച്ചിൻ ഹനീഫയുടെ ഓർമ്മകളുമായി പ്രിയതാരങ്ങൾ

ഓർമപ്പൂക്കൾ;കൊച്ചിൻ ഹനീഫയുടെ ഓർമ്മകളുമായി പ്രിയതാരങ്ങൾ

പ്രിയനടൻ കൊച്ചിൻ ഹനീഫ വിട പറഞ്ഞിട്ട് 12 വർഷങ്ങൾ. ഈ ദിനത്തിൽ തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകനെ ഓര്‍മിക്കുകയാണ് മമ്മൂട്ടിയും മോഹന്‍ലാലും.കൊച്ചിന്‍ ഹനീഫയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഓര്‍മപ്പൂക്കള്‍ എന്നാണ് ഇരുവരും കുറിച്ചത്.ചെങ്കോൽ എന്ന സിനിമയിലെ ഒരു ചിത്രവും മോഹൻലാൽ പങ്കുവെച്ചു.’ഓർമ്മപ്പൂക്കൾ ഹനീഫിക്കാ, സ്നേഹാദരവോടെ സ്മരിക്കുന്നു’ മനോജ് കെ ജയൻ ഫേസ്ബുക്കിൽ കുറിച്ചു.മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം നിരവധി ചിത്രങ്ങളിലാണ് കൊച്ചിന്‍ ഹനീഫ വേഷമിട്ടത്. അതിനിടക്ക് ഹനീഫ സംവിധാനം ചെയ്ത ഏഴു ചിത്രങ്ങളില്‍ അഞ്ചിലും മമ്മൂട്ടിയായിരുന്നു നായകന്‍. അതില്‍ വാത്സല്യം എന്ന ചിത്രം […]

Read More