പുലി മുരുകന് ശേഷം വൈശാഖ്- മോഹൻലാൽ ടീം ഒന്നിക്കുന്നു; മോൺസ്റ്റർ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

പുലി മുരുകന് ശേഷം വൈശാഖ്- മോഹൻലാൽ ടീം ഒന്നിക്കുന്നു; മോൺസ്റ്റർ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

പുലിമുരുകന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയാണ് മോൺസ്റ്റർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.ചിത്രത്തിൽ ലക്കി സിങ് എന്ന കഥാപാത്രത്തെ ആണ് മോഹൻലാൽ അവതരിപ്പിക്കുന്നത് . ആന്‍റണി പെരുമ്പാവൂരാണ്ചിത്രത്തിന്‍റെ നിര്‍മാണം. പുലിമുരുകന്‍റെ തിരക്കഥാകൃത്ത് ഉദയ് കൃഷ്ണനാണ് മോൺസ്റ്ററിനും തിരക്കഥ എഴുതിയത്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. എഡിറ്റിങ് ഷമീർ മുഹമ്മദ്. സംഗീതം ദീപക് ദേവ്. ആർട് ഷാജി നടുവിൽ. സിനിമയുടെ ചിത്രീകരണം തുടങ്ങി. പുലിമുരുകന്‍റെ വന്‍വിജയത്തിന് ശേഷം അതേ ടീം […]

Read More
 ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ ‘ട്വെൽത് മാൻ’ ഒരുങ്ങുന്നു

ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ ‘ട്വെൽത് മാൻ’ ഒരുങ്ങുന്നു

ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ അടുത്ത ചിത്രം ഒരുങ്ങുന്നു. ‘ട്വെൽത് മാൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. മിസ്റ്ററി ത്രില്ലര്‍ കാറ്റഗറിയിലാണ് ജിത്തു ജോസഫ് ഈ ചിത്രമൊരുക്കുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ബ്രോ ഡാഡിക്ക് മുൻപുതന്നെ ഈ സിനിമയുെടെ ചിത്രീകരണം ആരംഭിക്കും. സമീപകാല ഇന്ത്യന്‍ ഒ.ടി.ടി റിലീസുകളിലെ ട്രെന്‍ഡ് സെറ്റര്‍ ആയിരുന്നു ജിത്തു ജോസഫിന്‍റെ മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യം 2’.

Read More
 പ്രത്യാശാപൂർവമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിൻ്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ യോഗാ ദിനത്തിൽ സ്വയം പ്രകാശിക്കാം;  മോഹൻലാൽ

പ്രത്യാശാപൂർവമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിൻ്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ യോഗാ ദിനത്തിൽ സ്വയം പ്രകാശിക്കാം; മോഹൻലാൽ

അന്താരാഷ്ട്ര യോഗാ ദിനമായ ഇന്ന് നിരവധി പേർ യോ​ഗയുടെ പ്രധാന്യത്തെ കുറിച്ചും അനുഭവങ്ങൾ പങ്കുവച്ചും രം​ഗത്തെത്തി. ഇതിനിടെ നടൻ മോഹൻലാൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മാസ്‌കോടു കൂടി പ്രത്യാശാപൂർവമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിൻ്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ യോഗാ ദിനത്തിൽ സ്വയം പ്രകാശിക്കാമെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. മോഹൻലാലിന്റെ പോസ്റ്റ് ഓരോ ശ്വാസത്തിലും നാം ഭാവിയെ അകത്തേക്കും ഭൂതത്തെ പുറത്തേക്കും വമിക്കുന്നുവെന്നാണ് പറയുക. രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും. നമുക്ക് മാസ്‌കോടു കൂടി […]

Read More
 ‘അകത്ത് സുരക്ഷിതമായിരുന്നാല്‍ ഐശ്വര്യത്തിന്റെ സൈറണ്‍ കേള്‍ക്കാം;ഓർമ്മപ്പെടുത്തി മോഹൻലാൽ

‘അകത്ത് സുരക്ഷിതമായിരുന്നാല്‍ ഐശ്വര്യത്തിന്റെ സൈറണ്‍ കേള്‍ക്കാം;ഓർമ്മപ്പെടുത്തി മോഹൻലാൽ

കൊവിഡ് കാലത്ത് സുരക്ഷിതമായി വീട്ടിലിരിക്കാന്‍ ഓര്‍മപ്പെടുത്തി മോഹന്‍ലാല്‍. ബ്രേക്ക് ദ ചെയ്ന്‍ കാമ്പെയിന്റെ പോസ്റ്റര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍ ഈ സന്ദേശം പങ്കുവച്ചിരിക്കുന്നത്. #COVID19 #wearamask #washyourhands #socialdistancing #stayhome #staysafePosted by Mohanlal on Friday, April 30, 2021 നാടോടിക്കാറ്റ് എന്ന സിനിമയിലെ തന്റെ ഡയലോഗ് വച്ചുള്ള പോസ്റ്ററാണ് താരം ഷെയർ ചെയ്തിരിക്കുന്നത് . ‘അകത്ത് സുരക്ഷിതമായിരുന്നാല്‍ ഐശ്വര്യത്തിന്റെ സൈറണ്‍ കേള്‍ക്കാം’ എന്ന സന്ദേശത്തോടൊപ്പം മോഹന്‍ലാലിന്റെ കാര്‍ട്ടൂണ്‍ ചിത്രവുമുണ്ട്. . മാസ്‌ക് ഉപയോഗിക്കാനും ഇടയ്ക്കിടെ […]

Read More
 കറകളഞ്ഞ വ്യക്തിത്വം, ധീരനായ രാഷ്ട്ര ശില്‍പി; ഇ. ശ്രീധരന് വിജയാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

കറകളഞ്ഞ വ്യക്തിത്വം, ധീരനായ രാഷ്ട്ര ശില്‍പി; ഇ. ശ്രീധരന് വിജയാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

പാലക്കാട് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി മെട്രോമാന്‍ ഇ.ശ്രീധരന് വിജയാശംസകളുമായി നടന്‍ മോഹന്‍ലാല്‍. ഓരോ ഭാരതീയനും അഭിമാനിക്കാന്‍ ഇവിടെ നമുക്കൊരു വ്യക്തിത്വമുണ്ടെന്നും അത് ഇ. ശ്രീധരനാണെന്നും മോഹന്‍ലാല്‍ പറയുന്നു.ഭാരതത്തിന്റെ അഭിമാനമാണ്‌ മെട്രോമാൻ ഇ ശ്രീധരനെന്നും അദ്ദേഹത്തിന്റെ സേവനം നാടിന് ആവശ്യമാണെന്നും മോഹൻലാൽ ആശംസാ വീഡിയോയിൽ പറഞ്ഞു. ഏൽപ്പിച്ച ജോലി സമയത്തിന് മുൻപേ പൂർത്തിയാക്കി ബാക്കി വരുന്ന തുക സർക്കാരിനെ തിരികെ ഏൽപ്പിക്കുന്ന കറ കളഞ്ഞ വ്യക്തിത്വമാണ് ഇ ശ്രീധരനെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. നേരത്തെ കെ ബി ഗണേഷ്കുമാറിനും ഷിബു ബേബി […]

Read More
 ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ മെയ് 13 ന്

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ മെയ് 13 ന്

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ മേയ് 13ന് വേള്‍ഡ് വൈഡ് റിലീസ്. 100 കോടി ബജറ്റില്‍ പൂര്‍ത്തിയായ ആദ്യമലയാള ചിത്രം കൂടിയായ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ 2021 മാര്‍ച്ച് 26ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പിന്നീട് ഓണം റിലീസായി മാറ്റിയിരുന്നു. എന്നാല്‍ മേയ് 13ന് പെരുന്നാള്‍ റിലീസായി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസിന്റെ തീരുമാനം.മലയാളത്തിന് പുറമേ ഇതരഭാഷകളിലും ചിത്രം റിലീസാകുന്നുണ്ട്. ആന്റണി പെരുമ്പാവൂരിനൊപ്പം ഡോ.റോയ് സി.ജെ, സന്തോഷ് ടി.കുരുവിള എന്നിവരാണ് […]

Read More