മേളം തിയേറ്റർ ഇനി മുതൽ എം ലാൽ പ്ലക്‌സ്. ആശിര്‍വാസ് സിനിമാസിന്റെയും മോഹന്‍ലാലിന്റെയും ഉടമസ്ഥതയിലുള്ള തിയേറ്റർ ഇന്ന് താരം ഉദ്ഘാടനം ചെയ്തു. അദ്ദേഹം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.1980കള്‍ മുതല്‍ സജീവമായ മേളം 900 സീറ്റുകളുള്ള തിയറ്ററായിരുന്നു. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തായുള്ള തിയറ്ററില്‍ ആരംഭം എന്ന സിനിമയാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചിരുന്നത്.

‘ഷൊർണൂരിലെ ഞങ്ങളുടെ പുതിയ തിയേറ്റർ സമുച്ചയമായ എം ലാൽ സിനിപ്ലക്‌സിന് വിളക്ക് തെളിക്കുന്നു’, മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം മോഹൻലാൽ നായകനാകുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം അടുത്ത മാസം റിലീസിന് ഒരുങ്ങുകയാണ്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *