ആനക്കൊമ്പ് കേസിൽ മോഹൻലാലിനും സര്‍ക്കാരിനും തിരിച്ചടി; ആനക്കൊമ്പ് കൈവശം വയ്ക്കാനുള്ള ലൈസൻസ് ഹൈക്കോടതി റദ്ദാക്കി

ആനക്കൊമ്പ് കേസിൽ മോഹൻലാലിനും സര്‍ക്കാരിനും തിരിച്ചടി; ആനക്കൊമ്പ് കൈവശം വയ്ക്കാനുള്ള ലൈസൻസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനും സര്‍ക്കാരിനും തിരിച്ചടി. മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തിൽ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് കോടതി നിർദേശം നൽകിയിരിക്കുകയാണ്. ആനക്കൊമ്പ് നിയമവിധേയമാക്കിയ സർക്കാർ നടപടികളിൽ വീഴ്ചയുണ്ടായി എന്നും കോടതി നിരീക്ഷിച്ചു. 2015ലെ സർക്കാർ വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചില്ല എന്നതാണ് പിഴവെന്ന് കോടതി ചൂണ്ടിക്കാട്ടി. സാങ്കേതികമായ നടപടി ക്രമങ്ങളിലുണ്ടായ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് ആനക്കൊമ്പ് കൈവശം വെക്കാനുള്ള ലൈസൻസ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. 2011 ആഗസ്റ്റില്‍ […]

Read More
 ‘ഈ അവാർഡ് മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും സമർപ്പിക്കുന്നു’: മോഹൻലാൽ

‘ഈ അവാർഡ് മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും സമർപ്പിക്കുന്നു’: മോഹൻലാൽ

കൊച്ചി ∙ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും സമർപ്പിക്കുന്നതായി നടൻ മോഹൻലാൽ. സിനിമാ മേഖലയിലെ എല്ലാ ഡിപ്പാർട്മെന്റുകളും പ്രേക്ഷകരും ചേർന്നാണ് മോഹന്‍ലാൽ ഉണ്ടായത്. അവർക്കെല്ലാം നന്ദി പറയുന്നതായും മോഹൻലാൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് വിളിച്ചാണ് അവാർഡ് വിവരം അറിയിച്ചത്. സ്വപ്നത്തിൽപോലും ഇല്ലാത്ത കാര്യമായിരുന്നു. ഇന്ത്യൻ സിനിമയ്ക്കുള്ള അവാർഡാണിത്. ഈശ്വരനോട് നന്ദി പറയുന്നു. ഈ അവാർഡ് വളരെ പ്രത്യേകതയുള്ളതാണ്. ഏത് ജോലിയിലും സത്യസന്ധത കാണിക്കണം, കൃത്യമായി ചെയ്യണം. അതിനായി സഹായിച്ച പല ആളുകളുണ്ട്. അവരുമായി […]

Read More
 ‘അഭിനയ മികവിന്റെ പ്രതീകം, മലയാള സിനിമയെ നയിക്കുന്ന വെളിച്ചം’; മോഹന്‍ലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘അഭിനയ മികവിന്റെ പ്രതീകം, മലയാള സിനിമയെ നയിക്കുന്ന വെളിച്ചം’; മോഹന്‍ലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം സ്വന്തമാക്കിയ നടൻ മോഹൻലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോഹൻലാൽ അഭിനയ മികവിന്റെ പ്രതീകമാമാണെന്നും മലയാള സിനിമയെ നയിക്കുന്ന വെളിച്ചമാണെന്നും അദ്ദേഹം പറഞ്ഞു.തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും മോഹൻലാൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമയിലെയും നാടകങ്ങളിലെയും അഭിനയ വൈഭവം ശരിക്കും പ്രചോദനാത്മകമാണ്. ദാദാസാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചതിൽ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ നേട്ടങ്ങൾ വരും തലമുറകൾക്ക് പ്രചോദനം നൽകട്ടെയെന്നും മോദി എക്സിൽ കുറിച്ചു. അതേസമയം […]

Read More
 ‘നമ്മുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമായാണ് സിന്ദൂരം ധരിച്ചത്, വെല്ലുവിളിച്ചാല്‍ ഞങ്ങള്‍ കൂടുതല്‍ ശക്തരായി ഉയരും’: മോഹന്‍ലാല്‍

‘നമ്മുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമായാണ് സിന്ദൂരം ധരിച്ചത്, വെല്ലുവിളിച്ചാല്‍ ഞങ്ങള്‍ കൂടുതല്‍ ശക്തരായി ഉയരും’: മോഹന്‍ലാല്‍

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ ഭീകരര്‍ക്ക് നല്‍കിയ തിരിച്ചടിയില്‍ പ്രതികരണവുമായി മോഹന്‍ലാല്‍. നേരത്തെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന ബാനര്‍ അദ്ദേഹം പങ്കുവച്ചിരുന്നു. ഇതിനുപിന്നാലെയാണ് സംയുക്ത സേനയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. ഒരു പാരമ്പര്യം എന്ന നിലയില്‍ മാത്രമല്ല, നമ്മുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമായിട്ടാണ് ഞങ്ങള്‍ സിന്ദൂരം ധരിച്ചത്. ഞങ്ങളെ വെല്ലുവിളിച്ചാല്‍ ഞങ്ങള്‍ എക്കാലത്തേക്കാളും നിര്‍ഭയരും ശക്തരുമായി ഉയരുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. കൂടാതെ സംയുക്ത സേനയെ അഭിവാദ്യം ചെയ്യുകയും ചെയ്തു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് മോഹന്‍ലാലിന്റെ പ്രതികരണം. ‘ഒരു പാരമ്പര്യം എന്ന […]

Read More
 ‘മോഹന്‍ലാല്‍ എത്തില്ല’; നാളത്തെ അമ്മയുടെ യോഗം മാറ്റി

‘മോഹന്‍ലാല്‍ എത്തില്ല’; നാളത്തെ അമ്മയുടെ യോഗം മാറ്റി

കൊച്ചി: ലൈംഗികാരോപണത്തിനു പിന്നാലെ സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച പശ്ചാത്തലത്തില്‍ നാളെ വിളിച്ചുചേര്‍ത്ത താരസംഘടനയായ അമ്മയുടെ യോഗം മാറ്റിവച്ചു. സംഘടനയുടെ പ്രസിഡന്റായ മോഹന്‍ലാലിന് നേരിട്ട് പങ്കെടുക്കാന്‍ അസൗകര്യം ഉള്ളതുകൊണ്ടാണ് യോഗം മാറ്റിയതെന്നാണ് വിശദീകരണം. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും അമ്മയുടെ മറ്റ് ഭാരവാഹികള്‍ അറിയിച്ചു. ചെന്നൈയിലുള്ള മോഹന്‍ലാല്‍ നാളത്തെ എക്സിക്യുട്ടീവ് യോഗത്തിലെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ നേരിട്ട് പങ്കെടുക്കാന്‍ അസൗകര്യം ഉണ്ടെന്ന് അറിയിച്ചതോടെയാണ് യോഗം മാറ്റിയത്. ഈയാഴ്ച തന്നെ ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുക, […]

Read More
 മോഹന്‍ലാല്‍ മൂന്നാമതും ‘അമ്മ’ പ്രസിഡന്റ്

മോഹന്‍ലാല്‍ മൂന്നാമതും ‘അമ്മ’ പ്രസിഡന്റ്

കൊച്ചി: നടന്‍ മോഹന്‍ലാലിനെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് മോഹന്‍ലാലിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. മൂന്നാം തവണയാണ് മോഹന്‍ലാല്‍ അമ്മ പ്രസിഡന്റാകുന്നത്. അമ്മയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കും. ജനറല്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബു ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ ആളെ തേടുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ധിഖ്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് മത്സരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, ജയന്‍ ചേര്‍ത്തല, മഞ്ജു പിള്ള എന്നിവരും […]

Read More
 തന്റെ മകളെ സ്ത്രീധനം നല്‍കി വിവാഹം കഴിപ്പിക്കില്ല; നടന്‍ മോഹന്‍ലാല്‍

തന്റെ മകളെ സ്ത്രീധനം നല്‍കി വിവാഹം കഴിപ്പിക്കില്ല; നടന്‍ മോഹന്‍ലാല്‍

സ്ത്രീധനം വാങ്ങുന്നതിനെ കുറിച്ച് പ്രതികരിച്ച് നടന്‍ മോഹന്‍ലാല്‍. തന്റെ മകളെ സ്ത്രീധനം നല്‍കി വിവാഹം കഴിപ്പിക്കില്ലെന്ന് നടന്‍ മോഹന്‍ലാല്‍. സ്ത്രീധനം വാങ്ങി വിവാഹം കഴിച്ചയാളല്ല താനെന്നും താരം വ്യക്തമാക്കി. നേര് സിനിമയുടെ ഭാഗമായി നല്‍കിയ അഭിമുഖത്തിനിടെയാണ് താരം സ്ത്രീധനത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്. ‘സ്ത്രീധനം വാങ്ങുന്നത് ശരിയല്ല എന്നതാണ് എന്റെ അഭിപ്രായം. ഒരു നടന്‍ എന്ന നിലയില്‍ ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഭയങ്കര സങ്കടം തോന്നുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Read More
 ‘വൃഷഭ’യുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി;ലുക്ക് പങ്കുവെച്ച് താരം

‘വൃഷഭ’യുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി;ലുക്ക് പങ്കുവെച്ച് താരം

മോഹൻലാൽ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’യുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി.മോഹൻലാൽ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ഏകതാ കപുറിന്റെ ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ, എ.വി.എസ്. സ്റ്റുഡിയോ എന്നിവയുടെ സഹകരണത്തിലൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകിഷോർ ആണ്. റോഷൻ മേക്ക, ഷനായ കപുർ, സഹ്‌റ എസ്. ഖാൻ എന്നിവരും അഭിനയിക്കുന്നു.തെലുങ്കിലും മലയാളത്തിലുമായാണ് ദ്വിഭാഷാചിത്രത്തിന്റെ നിർമാണം. 200 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.

Read More
 ഇത് പോലൊരു ഫീൽ തനിക്കും കൊണ്ട് വരാൻ സാധിക്കുമെന്ന് തോന്നുന്നു; മോഹൻലാലിൻറെ മാത്യൂസിനെ പ്രശംസിച്ച് അൽഫോൺസ് പുത്രൻ

ഇത് പോലൊരു ഫീൽ തനിക്കും കൊണ്ട് വരാൻ സാധിക്കുമെന്ന് തോന്നുന്നു; മോഹൻലാലിൻറെ മാത്യൂസിനെ പ്രശംസിച്ച് അൽഫോൺസ് പുത്രൻ

ബോക്സ്ഓഫീസിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ് രജനികാന്തിന്റെ ജയിലർ. മോഹൻലാലിന്റെ മാത്യൂസ് എന്ന കഥാപാത്രത്തിനും പ്രേക്ഷകർ ക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. മാത്യൂസ് എന്ന കഥാപാത്രം പ്രേക്ഷകരെ ആവേശംകൊള്ളിക്കുമ്പോള്‍ മോഹൻലാൽ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അൽഫോൺസ് പുത്രൻ.ചിത്രത്തിലെ മോഹന്‍ലാലിന്റെ അതുപോലൊരു ഫീല്‍ തനിക്കും കൊണ്ടുവരാന്‍ പറ്റുമെന്ന് തോന്നുന്നു എന്നാണ് ‘ജയിലര്‍’ സിനിമയിലെ മോഹന്‍ലാലിന്റെ ചിത്രം പങ്കുവെച്ച അല്‍ഫോന്‍സ് പറഞ്ഞത്. ”ഏതാണ്ട് ഈയൊരു ഫീല്‍ കൊണ്ടുവരാന്‍ പറ്റുമെന്നാണ് എനിക്കു തോന്നുന്നത് ലാലേട്ടാ” എന്നാണ് അല്‍ഫോന്‍സ് ഫോട്ടോ പങ്കുവെച്ച് […]

Read More
 വരയുടെ വരദാനം എന്ന് വിശേഷിപ്പിക്കാവുന്നഇതിഹാസ ചിത്രകാരൻ ; ആർട്ടിസ്റ്റ് നമ്പൂതിരിക്ക് ആദരാഞ്ജലി അർപ്പിച്ച് മോഹൻലാൽ

വരയുടെ വരദാനം എന്ന് വിശേഷിപ്പിക്കാവുന്നഇതിഹാസ ചിത്രകാരൻ ; ആർട്ടിസ്റ്റ് നമ്പൂതിരിക്ക് ആദരാഞ്ജലി അർപ്പിച്ച് മോഹൻലാൽ

അന്തരിച്ച പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരിക്ക് ആദരാഞ്ജലി അർപ്പിച്ച് മോഹൻലാൽ.വരയുടെ വരദാനം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന, ഇതിഹാസ ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി സർ നമ്മോട് വിടപറഞ്ഞിരിക്കുന്നു,ഏറെ വേദന നിറഞ്ഞ ദിവസമാണിനെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു .ആ വലിയ കലാകാരൻ സമ്മാനിച്ച ദൈവത്തിൻ്റെ വിരൽ‌സ്പർശമുള്ള ഒട്ടേറേ ചിത്രങ്ങൾ നിധിപോലെ ഞാൻ കാത്തുസൂക്ഷിക്കുന്നു, പ്രത്യേകിച്ച് അഞ്ചുവർഷത്തോളം സമയമെടുത്ത് വരച്ച് അദ്ദേഹം എനിക്ക് സമ്മാനിച്ച സൗന്ദര്യലഹരി എന്ന വിസ്മയ ചിത്രം- മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു . ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: ഏറെ […]

Read More