പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; 20കാരിയെ കുത്തിക്കൊലപ്പെടുത്തി

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; 20കാരിയെ കുത്തിക്കൊലപ്പെടുത്തി

ഹൈദരാബാദ്: കര്‍ണാടകയില്‍ ഹുബ്ബള്ളി വീരപുരയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് 20-കാരിയെ കുത്തിക്കൊലപ്പെടുത്തി. അഞ്ജലി എന്ന വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിലെ പ്രതി ഗിരീഷ് സാവന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉറങ്ങികിടക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് കൊലപ്പെടുത്തിയത്.

Read More
 16 വയസ്സുകാരിയുടെ കൊലപാതകം; തല 3ാം ദിവസം കണ്ടെത്തി; പ്രതി ജീവനൊടുക്കിയെന്ന പ്രചാരണം ശരിയല്ലെന്ന് പൊലീസ്

16 വയസ്സുകാരിയുടെ കൊലപാതകം; തല 3ാം ദിവസം കണ്ടെത്തി; പ്രതി ജീവനൊടുക്കിയെന്ന പ്രചാരണം ശരിയല്ലെന്ന് പൊലീസ്

ബംഗളൂരു: വിവാഹം മുടങ്ങിയ ദേഷ്യത്തില്‍ 16 വയസ്സുകാരിയെ തലയറുത്ത് കൊന്ന സംഭവത്തില്‍ യുവാവ് കൊണ്ടുപോയ തല 3ാം ദിവസം കണ്ടെത്തിയെന്ന് പൊലീസ്. പ്രതി എം പ്രകാശ്(ഓംകാരപ്പ) ജീവനൊടുക്കിയെന്ന പ്രചാരണം ശരിയല്ലെന്നും പൊലീസ് പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ പ്രതി പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ വീടിനു സമീപം മറ്റൊരു യുവാവ് തൂങ്ങിമരിച്ചത് പ്രതിയെന്നു തെറ്റിദ്ധരിക്കുകയായിരുന്നു. ഇതു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. തെറ്റായ പ്രചാരണം വന്ന വഴി അന്വേഷിക്കുമെന്നും സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കുടക് എസ്പി […]

Read More
 കുടുംബവഴക്ക്; ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു; ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

കുടുംബവഴക്ക്; ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു; ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

തൃശൂര്‍: ഇരിങ്ങാലക്കുട കാട്ടൂരില്‍ ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. ചെമ്മണ്ട സ്വദേശി സാബുവാണ് ഭാര്യ ദീപ്തിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ഇരുവരെയും തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെയാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നാണ് കാട്ടൂര്‍ കാറളം ചെമ്മണ്ട സ്വദേശി സാബു ഭാര്യയെ ആക്രമിച്ചതെന്നാണ് വിവരം. ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സാബുവിന്റെ നിലയും ഗുരുതരമാണ്. ഭാര്യ ദീപ്തിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More
 കുടുംബ വഴക്ക്; ആലപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു;

കുടുംബ വഴക്ക്; ആലപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു;

ആലപ്പുഴ: വെണ്മണി പുന്തലയില്‍ യുവതിയെ വെട്ടിക്കോലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. സുധിലയത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. തുടര്‍ന്നു ഷാജി ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. രാവിലെ 6:45 നാണ് സംഭവം. കുടുംബ വഴക്കാണ് കാരണം. അഞ്ചും ആറും വയസുള്ള രണ്ട് മക്കളുടെ സാന്നിധ്യത്തിലായിരുന്നു വഴക്കിട്ടത്. ഇതിന് പിന്നാലെ അടുക്കളയിലേക്ക് പോയ ദീപ്തിയെ ഷാജി വെട്ടുക്കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. ദീപ്തിയുടെ കഴുത്തിനാണ് വെട്ടേറ്റത്. ബഹളംകേട്ട് നാട്ടുകാര്‍ ഓടിവന്നപ്പോഴേക്കും ഷാജി കിടപ്പുമുറിയില്‍ കയറിയ ഫാനില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി. മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Read More
 കുടുംബ വഴക്ക്; ഗര്‍ഭിണിയായ യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് ഭര്‍ത്താവ് തീക്കൊളുത്തി കൊന്നു

കുടുംബ വഴക്ക്; ഗര്‍ഭിണിയായ യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് ഭര്‍ത്താവ് തീക്കൊളുത്തി കൊന്നു

ന്യൂഡല്‍ഹി: പഞ്ചാബിലെ അമൃത്സറില്‍ ബുല്ലെനംഗല്‍ ഗ്രാമത്തില്‍ ഗര്‍ഭിണിയായ യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് ഭര്‍ത്താവ് തീക്കൊളുത്തി കൊന്നു. ആറുമാസം ഗര്‍ഭിണിയായിരുന്ന 23 വയസുകാരി പിങ്കിയെയാണ് ഭര്‍ത്താവ് സുഖ്ദേവ് ദാരുണമായി കൊലപ്പെടുത്തിയത്. ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കാനിരിക്കെയാണ് യുവതിയുടെ ദാരുണാന്ത്യം. ഇരുവരും തമ്മിലുള്ള വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. യുവതി സംഭവ സ്ഥലത്തുതന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. പല കാരണങ്ങള്‍ പറഞ്ഞ് ഇരുവര്‍ക്കും ഇടയില്‍ തര്‍ക്കം രൂക്ഷമായിരുന്നെന്നും സംഭവ ദിവസവും ഇരുവരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നാലെ സുഖ്ദേവ് പിങ്കിയെ കട്ടിലില്‍ […]

Read More
 ഭാര്യ ഭര്‍ത്താവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

ഭാര്യ ഭര്‍ത്താവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

പത്തനംതിട്ട: പത്തനംതിട്ട അട്ടത്തോട് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പടിഞ്ഞാറെ കോളനിയില്‍ താമസിക്കുന്ന രത്‌നാകരന്‍ (57) ആണ് മരിച്ചത്. ഭാര്യ ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ രത്‌നാകരനുമായുള്ള വഴക്കിനിടെ ശാന്ത കമ്പിവടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റ് കുഴഞ്ഞുവീണ രത്‌നാകരനെ നിലയ്ക്കലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

Read More
 കാമുകനോടൊപ്പം ജീവിക്കാന്‍ യുവതി മക്കളെ കഴുത്ത് ഞെരിച്ച് കൊന്നു

കാമുകനോടൊപ്പം ജീവിക്കാന്‍ യുവതി മക്കളെ കഴുത്ത് ഞെരിച്ച് കൊന്നു

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡില്‍ കാമുകനോടൊപ്പം ജീവിക്കാന്‍ യുവതി മക്കളെ കഴുത്ത് ഞെരിച്ച് കൊന്നു. അലിബാഗ് തെഹ്സിലിലെ കിഹിമിലെ വീട്ടില്‍വെച്ച് ശീതള്‍ (25) തന്റെ മക്കളായ ആരാധ്യ(5 ), സാര്‍ത്ഥക്(3) എന്നിവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അച്ഛനായ സദാനന്ദ് വീട്ടില്‍ ഇല്ലാത്തപ്പോഴായിരുന്നു ശീതള്‍ മക്കളെ കൊന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങള്‍ കട്ടിലില്‍ തന്നെ കിടത്തി. സദാനന്ദ് വന്ന് അന്വേഷിച്ചപ്പോള്‍ മക്കള്‍ ഉറങ്ങുകയാണെന്നും ശല്യപ്പെടുത്തേണ്ടെന്നും ശീതള്‍ പറഞ്ഞു. എന്നാല്‍ മക്കള്‍ എഴുന്നേല്‍ക്കാത്തതില്‍ സംശയം തോന്നിയ സദാനന്ദ് മക്കളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. […]

Read More
 വയനാട്ടില്‍ ഭാര്യയും മകളും ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് പിടിയില്‍

വയനാട്ടില്‍ ഭാര്യയും മകളും ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് പിടിയില്‍

കല്‍പ്പറ്റ: വയനാട് ഇരുളം മാതമംഗലത്ത് ഭാര്യയും മകളും ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്താന്‍ ശ്രമം. മാതമംഗലം കുന്നുംപുരത്ത് സുമതി, മകള്‍ അശ്വതി, സുമതിയുടെ സഹോദരന്റെ ഭാര്യ ബിജി എന്നിവരെയാണ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലാന്‍ ശ്രമം നടന്നത്.പരിക്കേറ്റവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ആറരയോടെയായിരുന്നു സംഭവം. അക്രമത്തില്‍ കുപ്പാടി സ്വദേശി ജിനുവിനെതിരെ പൊലീസ് കേസെടുത്തു. സുമതി ജിനുവിന്റെ ഭാര്യയാണ്. ഏറെനാളായി ഇവര്‍ അകന്നു കഴിയുകയായിരുന്നു. വീട്ടിലേക്ക് വരാന്‍ ക്ഷണിച്ചെങ്കിലും വരാതിരുന്നതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് […]

Read More
 കുട്ടി അമ്മയുടെ മടിയില്‍ ഇരിക്കുമ്പോള്‍ ചവിട്ടി തെറിപ്പിച്ചു; ചുമരില്‍ ഇടിച്ച് വീണു;രണ്ടര വയസുകാരിയെ അച്ഛന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന ശബ്ദരേഖ പുറത്ത്

കുട്ടി അമ്മയുടെ മടിയില്‍ ഇരിക്കുമ്പോള്‍ ചവിട്ടി തെറിപ്പിച്ചു; ചുമരില്‍ ഇടിച്ച് വീണു;രണ്ടര വയസുകാരിയെ അച്ഛന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന ശബ്ദരേഖ പുറത്ത്

മലപ്പുറം: കാളികാവില്‍ രണ്ടരവയസുകാരിയെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ ക്രൂരത വെളിവാക്കുന്ന ശബ്ദരേഖ പുറത്ത്. പ്രതിയായ മുഹമ്മദ് ഫായിസിന്റെ സഹോദരീ ഭര്‍ത്താവ് അന്‍സാര്‍ അയല്‍വാസിയോട് സംസാരിക്കുന്ന ശബ്ദരേഖയിലാണ് ക്രൂരതയെക്കുറിച്ച് പറയുന്നത്. കുട്ടി അമ്മയുടെ മടിയില്‍ ഇരിക്കുമ്പോഴാണ് ഫായിസ് തൊഴിച്ചത്. ഒരൊറ്റ ചവിട്ടായിരുന്നെന്നും തടയാന്‍ ശ്രമിച്ചപ്പോള്‍ ഫായിസ് ഭീഷണിപ്പെടുത്തിയതായും അന്‍സാര്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. ചവിട്ടേറ്റ കുഞ്ഞ് തെറിച്ചുപോയി ചുമരില്‍ ഇടിച്ച് വീണു. സംഭവത്തില്‍ പൊലീസിന് മൊഴി നല്‍കാന്‍ പറഞ്ഞിട്ടുണ്ടെന്നും അതിനായി പോകുകയാണെന്നുമാണ് സംഭാഷണത്തില്‍ പറയുന്നത്. ഫായിസ് നിരന്തരം […]

Read More
 മരുമകളെ കഴുത്തറുത്ത് കൊന്ന് ഭര്‍തൃപിതാവ് ജീവനൊടുക്കി

മരുമകളെ കഴുത്തറുത്ത് കൊന്ന് ഭര്‍തൃപിതാവ് ജീവനൊടുക്കി

കൊച്ചി: എറണാകുളം പറവൂരില്‍ മരുമകളെ കഴുത്തറുത്ത് കൊന്ന് ഭര്‍തൃപിതാവ് ജീവനൊടുക്കി. പറവൂര്‍ സ്വദേശി ഷാനുവാണ് (31) കൊല്ലപ്പെട്ടത്. പിന്നാലെ ഭര്‍തൃപിതാവ് സെബാസ്റ്റ്യനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം നടക്കുന്നത്. കൊലപാതകം നടക്കുന്ന സമയത്ത് ഷാനുവിന്റെ ഭര്‍ത്താവ് ഷിനോജ് വീട്ടിലുണ്ടായിരുന്നില്ല. വെട്ടേറ്റ ഷാനു അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. മരിച്ച ഷാനുവും സെബാസ്റ്റ്യനും തമ്മില്‍ വഴക്കിടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

Read More