ആനയെ മാറ്റി കെട്ടിയതിനെ സംബന്ധിച്ചുള്ള തർക്കം; മൂന്നാർ ആനസവാരി കേന്ദ്രത്തിലെ ജീവനക്കാരൻ കുത്തേറ്റ് മരിച്ചു

ആനയെ മാറ്റി കെട്ടിയതിനെ സംബന്ധിച്ചുള്ള തർക്കം; മൂന്നാർ ആനസവാരി കേന്ദ്രത്തിലെ ജീവനക്കാരൻ കുത്തേറ്റ് മരിച്ചു

മൂന്നാർ: ആനസവാരി കേന്ദ്രത്തിലെ ജീവനക്കാരനായ യുവാവ് സഹപ്രവർത്തകന്റെ കുത്തേറ്റു മരിച്ചു. തൃശൂർ സ്വദേശിയും ആനപാപ്പാനുമായ വിമൽ (32) ആണ് കൊല്ലപ്പെട്ടത്. പ്രതി മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു.മൂന്നാർ-മാട്ടുപ്പെട്ടി റോഡിൽ പ്രവർത്തിക്കുന്ന ആനസവാരി കേന്ദ്രത്തിലെ ജീവനക്കാരാണ് ഇരുവരും. ആനയെ മാറ്റി കെട്ടിയതിനെ സംബന്ധിച്ചുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Read More
 യുവതിയെ കഴുത്തറുത്ത് കൊന്നു; ശേഷം ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോ പ്രചരിപ്പിച്ച് യുവാവ്

യുവതിയെ കഴുത്തറുത്ത് കൊന്നു; ശേഷം ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോ പ്രചരിപ്പിച്ച് യുവാവ്

ജബൽപുർ: യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് യുവാവ്. മധ്യപ്രദേശിലെ ജബൽപുർ ജില്ലയിലാണ് ദാരുണമായി സംഭവം നടന്നത്. അഭിജിത്ത് പഡിദാർ എന്നയാൾ 25 വയസുകാരിയായ ശിൽപ ജാരിയ എന്ന യുവതിയെ കൊലപ്പെടുത്തിയ ശേഷം ദൃശ്യങ്ങൾ‌ പ്രചരിപ്പിച്ചത്. യുവാവിനായി തെരച്ചിൽ തുടരുകയാണ്. ഈ മാസം എട്ടാം തീയതിയാണ് യുവതിയെ ജബൽപുരിലെ റിസോർട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ റിസോർട്ടിൽ നിന്ന് കടന്നുകളയുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി ഇരയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ കൊലപാതക വീഡിയോ […]

Read More
 ഫേസ്ബുക്ക് സൗഹൃദം പ്രണയമായി;നേരില്‍കാണാന്‍ ഹൈദരാബാദില്‍നിന്ന് യു.പിയിലെത്തിയ യുവതിയെ ഇഷ്ടിക കൊണ്ട് അടിച്ച് കൊന്നു

ഫേസ്ബുക്ക് സൗഹൃദം പ്രണയമായി;നേരില്‍കാണാന്‍ ഹൈദരാബാദില്‍നിന്ന് യു.പിയിലെത്തിയ യുവതിയെ ഇഷ്ടിക കൊണ്ട് അടിച്ച് കൊന്നു

ഹൈദരാബാദിൽനിന്ന് ഫേസ്ബുക്ക് കാമുകനെ കാണാൻ ഉത്തർപ്രദേശിലെത്തിയ 25കാരിക്ക് ദാരുണാന്ത്യം.ഹൈദരാബാദ് സ്വദേശിയായ യുവതി ഒമ്പത് മാസം മുമ്പാണ് സോഷ്യൽ മീഡിയയിൽ ഷെഹ്‌സാദുമായി സൗഹൃദത്തിലായത്.നേരില്‍ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച യുവതിയോട് യുപിയിലെത്താന്‍ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് യുവതി പലതവണ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ നിരസിച്ചു. വിവാഹത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് ഷെഹ്‌സാദ് ഇഷ്ടിക കൊണ്ട് യുവതിയുടെ തലയ്ക്ക് അടിയ്ക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. യുപിയിലെ അംറോഹ ജില്ലയിലെ സെക്യൂരിറ്റി ഏജൻസി ഓഫീസിൽ തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട നിലയിലാണ് […]

Read More
 ചെങ്ങന്നൂരിൽ എണ്‍പതുകാരിയെ ബന്ധു വെട്ടിക്കൊന്നു,യുവാവിന് മാനസിക വിഭ്രാന്തിയുള്ളതായി പ്രാഥമിക നി​ഗമനം

ചെങ്ങന്നൂരിൽ എണ്‍പതുകാരിയെ ബന്ധു വെട്ടിക്കൊന്നു,യുവാവിന് മാനസിക വിഭ്രാന്തിയുള്ളതായി പ്രാഥമിക നി​ഗമനം

ചെങ്ങന്നൂർ മുളകുഴയിൽ 80 കാരിയെ വെട്ടിക്കൊന്ന സംഭവത്തിൽ ബന്ധു പിടിയിൽ.ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്കാണ് കൊലപാതകം നടന്നത്. മുളക്കുഴ സ്വദേശി അന്നമ്മ വര്‍ഗീസ് ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ രെഞ്ചു സാം പോലീസ് പിടിയിലായി.കൊല്ലപ്പെട്ട മറിയാമ്മയും റിന്‍ജുവും ഒരേ വീട്ടിലായിരുന്നു താമസം. ഇയാള്‍ക്ക് മാനസിക വിഭ്രാന്തി ഉള്ളതായാണ് പ്രാഥമിക നിഗമനം. മറിയാമ്മയുടെ ശരീരത്തില്‍ ഇരുപതിലേറെ വെട്ടുകളുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.മറിയാമ്മ വർഗീസ് കിടപ്പുരോഗിയാണ്. രെഞ്ചു മാതാപിതാക്കളുമായി വഴക്കിടുകയും തർക്കത്തിന് പിന്നാലെ ഇവരെ വീട്ടിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

Read More
 ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു,മകൾക്കും പരിക്ക്

ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു,മകൾക്കും പരിക്ക്

പാലക്കാട് കോതക്കുറുശിയിൽ ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു.കിഴക്കേപ്പുരയ്ക്കല്‍ രജനി (37) യാണ് മരിച്ചത്.ഭർത്താവ് കൃഷ്ണദാസ് ആണ് വെട്ടിയത്. മകൾ അനഘക്കും പരിക്കേറ്റു . കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് . പുലർച്ചെ 2 മണിക്കാണ് സംഭവം വീട്ടിലെ മുറിയില്‍ കിടന്നുറങ്ങുമ്പോഴാണ് രജനിയെ തലയ്ക്കടിച്ചും വെട്ടിയും കൃഷ്ണദാസ് കൊലപ്പെടുത്തിയത്. മകള്‍ അനഘയ്ക്ക് കഴുത്തിന് വെട്ടേറ്റിട്ടുണ്ട്. പരിക്കേറ്റ രജനിയെയും അനഘയെയും ഒറ്റപ്പാലത്തെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രജനി മരിക്കുകയായിരുന്നു.ഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൃഷ്ണദാസ് ആകെ അസ്വസ്ഥനായിരുന്നുവെന്ന് അയൽപക്കത്തുള്ളവർ പറയുന്നു കൃഷ്ണദാസിന് […]

Read More
 തന്റെ നഗ്നചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു, പ്രതിശുത വരനായ ഡോക്ടറെ തല്ലിക്കൊന്ന് യുവതി

തന്റെ നഗ്നചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു, പ്രതിശുത വരനായ ഡോക്ടറെ തല്ലിക്കൊന്ന് യുവതി

ബംഗളൂരു: പ്രതിശ്രുത വധുവായ യുവതിയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഡോക്ടറെ അടിച്ചു കൊലപ്പെടുത്തി. ചെന്നൈ സ്വദേശിയായ വികാഷ് രാജൻ(27) ആണ് കൊല്ലപ്പെട്ടത്. യുവതിയും സുഹൃത്തുക്കളായ സുശീൽ, ഗൗതം, സൂര്യ എന്നിവരും ചേർന്നാണ് കൃത്യം നടത്തിയത്. പ്രതികളിലൊരാളായ സുഷീലിന്റെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. ക്രൂരമായി മർദനമേറ്റ വികാഷിനെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും സെപ്റ്റംബർ 14ന് മരിച്ചു. സെപ്റ്റംബർ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട വികാഷും യുവതിയും രണ്ട് വർഷമായി സൗഹൃദത്തിലായിരുന്നു. തുടർന്നാണ് ബന്ധുക്കൾ ഇവരുടെ വിവാഹത്തിന് അനുമതി നൽകിയത്. […]

Read More
 ലഖിംപൂർ ഖേരിയിൽ ദളിത് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കി;6 പേർ കസ്റ്റഡിയിൽ

ലഖിംപൂർ ഖേരിയിൽ ദളിത് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കി;6 പേർ കസ്റ്റഡിയിൽ

ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 6 പേരെ അറസ്റ്റ് ചെയ്തു.ചോട്ടു , ഹഫീസുൽ റഹ്മാൻ, ഹാരിഫ്‌, സുഹൈൽ ,ജുനൈദ്, കരീമുദീൻ എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ ബലാത്സംഗത്തിനും കൊലപാതകത്തിനും കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു,സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. പതിനഞ്ചും പതിനേഴും വയസുള്ള പെൺകുട്ടികളെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.സംഭവത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, സമാജ്‌വാദി […]

Read More
 വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് നിലവിളക്കു കൊണ്ട് അടിച്ചുകൊന്നു

വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് നിലവിളക്കു കൊണ്ട് അടിച്ചുകൊന്നു

വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി.ആലപ്പുഴ സ്വദേശി നിഖിത (26) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു കൊലപാതകം.നിലവിളക്ക് കൊണ്ടാണ് അനീഷ് നിഖിതയെ ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. ജൂലൈ 8-നായിരുന്നു ഇരുവരുടേയും വിവാഹം.നിഖിതയും അനീഷും തമ്മില്‍ ഇന്നലെ രാത്രിയില്‍ വഴക്കുണ്ടായതായി ബന്ധുക്കള്‍ പറയുന്നു. ഇന്നലെ രാത്രിയിലെ വഴക്ക് പുലര്‍ച്ചെയോടെ രൂക്ഷമാകുകയും അനീഷ് നിലവിളക്ക് കൊണ്ട് നിഖിതയുടെ തലയ്ക്കടിക്കുകയും വയറ്റില്‍ കുത്തുകയുമായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നിഖിതയെ ആശുപത്രിയിലെത്തിച്ചു.

Read More
 വീട് വിറ്റതിന്റെ ബാക്കി തുക കൊടുക്കാത്തത് പകയായി, അമ്മയെ ഗ്യാസ്‌കുറ്റി കൊണ്ട് തലയ്ക്കടിച്ചു കൊന്നു, മകന്‍ ലഹരിക്ക് അടിമ

വീട് വിറ്റതിന്റെ ബാക്കി തുക കൊടുക്കാത്തത് പകയായി, അമ്മയെ ഗ്യാസ്‌കുറ്റി കൊണ്ട് തലയ്ക്കടിച്ചു കൊന്നു, മകന്‍ ലഹരിക്ക് അടിമ

അമ്മയെ കഴുത്തുഞെരിച്ച് ബോധം കെടുത്തിയ ശേഷം ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകനെതിരെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. വീട് വിറ്റ് കിട്ടിയ പണം കൊടുക്കാത്തതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. കൂടാതെ, പ്രതിയായ വിഷ്ണു ചെറുപ്പം മുതലേ ലഹരിക്ക് അടിമയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കിഴക്കേ കോടാലി കൊള്ളിക്കുന്നില്‍ അതിയാരന്‍ കൃഷ്ണന്‍കുട്ടിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഉപ്പുഴി വീട്ടില്‍ ചാത്തുണ്ണിയുടെ ഭാര്യ ശോഭനയാണ് (55) കൊല്ലപ്പെട്ടത്. ഒരുമാസം മുമ്പാണ് ഇവര്‍ കൊള്ളിക്കുന്നില്‍ വാടകയ്ക്ക് […]

Read More
 സുഹൃത്തുക്കള്‍ കൊലപ്പെടുത്തി പുഴയില്‍ തള്ളിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ആറ് പേര്‍ കസ്റ്റഡിയില്‍, മര്‍ദ്ദിച്ചുകൊന്നത് ക്രൂരമായെന്ന് പോലീസ്

സുഹൃത്തുക്കള്‍ കൊലപ്പെടുത്തി പുഴയില്‍ തള്ളിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ആറ് പേര്‍ കസ്റ്റഡിയില്‍, മര്‍ദ്ദിച്ചുകൊന്നത് ക്രൂരമായെന്ന് പോലീസ്

പാലക്കാട് ചിറ്റൂരില്‍ നിന്ന് കാണാതായ യുവാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെടുത്തു. തത്തമംഗലം സ്വദേശി സുവീഷ് (20) ആണ് കൊല്ലപ്പെട്ടത്. യാക്കര പുഴയുടെ സമീപത്തുനിന്നാണ് സുവീഷിന്റെ മൃതദേഹം കണ്ടെത്തിയത്. യാക്കര പുഴയിലെ ചതുപ്പില്‍ യുവാവിനെ കൊലപ്പെടുത്തി താഴ്ത്തിയെന്ന് സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നുള്ള പൊലീസ് പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കേസില്‍ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വരാജ്, ഹക്കീം, ഋഷികേശ്, അജയ്, ഷമീര്‍, മദന്‍കുമാര്‍ എന്നിവരെയാണ് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാത്ത വിധം ജീര്‍ണിച്ചിട്ടുണ്ടെന്നാണ് […]

Read More