‘അപേക്ഷിക്കാന്‍ മറന്നു, വ്യാജ ഹാള്‍ടിക്കറ്റ് തയാറാക്കി നല്‍കി’; കുറ്റം സമ്മതിച്ച് അക്ഷയ സെന്റര്‍ ജീവനക്കാരി
പത്തനംതിട്ടയില്‍ വ്യാജ ഹാള്‍ടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥി എത്തിയ സംഭവത്തില്‍ അക്ഷയ സെന്റര്‍ ജീവനക്കാരി ഗ്രീഷ്മ കുറ്റം സമ്മതിച്ചു. പത്തനംതിട്ട പോലീസ് ആണ് നെയ്യാറ്റിന്‍കര സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ത്ഥിയുടെ അമ്മ നീറ്റിന് അപേക്ഷ നല്‍കാന്‍ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ അപേക്ഷിക്കാന്‍ താന്‍ മറന്നുപോയെന്നാണ് പ്രതിയുടെ മൊഴി. പേക്ഷിക്കാന്‍ താന്‍ മറന്നുപോയതിനെ തുടര്‍ന്ന് വ്യാജ ഹാള്‍ടിക്കറ്റ് തയ്യാറാക്കി നല്‍കുകയായിരുന്നുവെന്ന് ഗ്രീഷ്മ പറഞ്ഞു. ഇന്ന് രാവിലെയാണ് പത്തനംതിട്ട് പൊലീസ് തിരുവനന്തപുരത്തെത്തി ഗ്രീഷ്മയെ ചോദ്യം ചെയ്തത്. ഇതേ അക്ഷയ സെന്ററിലെത്തിയ മറ്റൊരു വിദ്യാര്‍ത്ഥിയുടെ […]
Read More
