നുണക്ക് സമ്മാനം കൊടുക്കുകയാണെങ്കില്‍ ഒന്നാം സ്ഥാനം പ്രതിപക്ഷ നേതാവിന്; പരിഹസിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: നുണക്ക് സമ്മാനം കൊടുക്കുകയാണെങ്കില്‍ ഒന്നാം സ്ഥാനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കിട്ടുമെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് കാര്യങ്ങളെല്ലാം നല്ല രീതിയില്‍ മനസ്സിലാക്കി പറയുന്നയാളാണ് എന്നാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ പലരും ധരിച്ചിട്ടുള്ളത്. പക്ഷേ അടുത്തകാലത്തായി അദ്ദേഹം പറയുന്ന കാര്യങ്ങള്‍ വളരെ തരംതാഴ്ന്ന നിലയിലാണെന്നും വസ്തുതാ വിരുദ്ധമായതാണെന്നും കേരളത്തിന് ബോധ്യമായി വരികയാണ് -മുഖ്യമന്ത്രി പറഞ്ഞു. സതീശനെ പോലൊരാള്‍ പച്ചക്കള്ളം പറയുമെന്ന് ആരും പ്രതീക്ഷിക്കില്ലല്ലോ. കാരണം പ്രതിപക്ഷ നേതാവല്ലേ, കള്ളം നാടിന് മുമ്പാകെ പറയുമോ? […]
Read More