പലിശ നിരക്കില്‍ മാറ്റമില്ല; റിപോ നിരക്ക് 6.5% ആയി തുടരും

പലിശ നിരക്കില്‍ മാറ്റമില്ല; റിപോ നിരക്ക് 6.5% ആയി തുടരും

ന്യൂഡല്‍ഹി: പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. റിപോ നിരക്ക് 6.5 ശതമാനമായി തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. റീ പര്‍ച്ചേസ് അഗ്രിമെന്റ് എന്നതിന്റെ ചുരുക്കപ്പേരാണ് റിപോ നിരക്ക്. ആര്‍ബിഐ രാജ്യത്തെ ബാങ്കുകള്‍ക്ക് കടമായി കൊടുക്കുന്നതിന്റെ പലിശയാണിത്. റിപോ നിരക്ക് വര്‍ധിച്ചാല്‍ ബാങ്കുകളില്‍ നിന്ന് ലഭിക്കുന്ന വായ്പകളുടെ നിരക്കും വര്‍ധിക്കും. രാജ്യത്ത് ഉയര്‍ന്ന ജിഡിപി വളര്‍ച്ചയാണെന്നും 2023-24ല്‍ ആഭ്യന്തര ജിഡിപി വളര്‍ച്ചയില്‍ രാജ്യം 7.6% കൈവരിച്ചുവെന്നും ശക്തികാന്ത ദാസ് പറഞ്ഞു. സാമ്പത്തിക […]

Read More
 വായ്പാ നയം പ്രഖ്യാപിച്ച് ആർ ബി ഐ; റിപ്പോ നിരക്കിൽ മാറ്റമില്ല

വായ്പാ നയം പ്രഖ്യാപിച്ച് ആർ ബി ഐ; റിപ്പോ നിരക്കിൽ മാറ്റമില്ല

വായ്പാ നയം പ്രഖ്യാപിച്ച് ആർ ബി ഐ. റിപോ നിരക്കിൽ മാറ്റമില്ല. റിപ്പോ നിരക്ക് ആറര ശതമാനമായി തുടരുമെന്നും മേയ് വരെ സാമ്പത്തിക സ്ഥിതി നിരീക്ഷിക്കുമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു രാജ്യാന്തര ബാങ്ക് തകർച്ചകളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ബാങ്കിംഗ് മേഖലയുടെ സ്ഥിരത നില നിർത്താൻ ലക്ഷ്യമിട്ടാണ് തീരുമാനം. വായ്പകൾ എടുത്തിട്ടുള്ളവർക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനമാണ് ആർബിഐ നടത്തിയിരിക്കുന്നത്. റിപ്പോ നിരക്ക് ഉയരാത്തതുകൊണ്ട് ഭവന-വാഹന പലിശ നിരക്കുകൾ ഉടൻ ഉയരില്ല. 2023 ന്റെ ആദ്യപാദം മെച്ചപ്പെട്ടതാണെന്ന് […]

Read More
 മാനദണ്ഡങ്ങൾ പാലിച്ചില്ല; ആമസോണ്‍ പേ ഇന്ത്യയ്ക്ക് പിഴ വിധിച്ച് റിസർവ് ബാങ്ക്

മാനദണ്ഡങ്ങൾ പാലിച്ചില്ല; ആമസോണ്‍ പേ ഇന്ത്യയ്ക്ക് പിഴ വിധിച്ച് റിസർവ് ബാങ്ക്

ആമസോൺ പേ ഇന്ത്യക്ക് 3.06 കോടി രൂപ പിഴ ശിക്ഷ. പ്രീപെയ്ഡ് പേമെന്റ് ഇന്‍സ്ട്രക്ഷന്‍സ് മാനദണ്ഡങ്ങളും കെവൈസി നിര്‍ദേശങ്ങളും പാലിക്കാത്തതിനെ തുടർന്നാണ് റിസർവ് ബാങ്ക് ശിക്ഷ വിധിച്ചത്. ഇത് സംബന്ധിച്ച് ആമസോൺ പേ ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിൽ കമ്പനിയുടെ പ്രതികരണം ലഭിച്ചതിന് ശേഷം നിർദേശങ്ങൾ പാലിച്ചില്ലെന്ന കുറ്റം സാധുതയുള്ളതാണെന്ന കണ്ടത്തെലിലാണ് ശിക്ഷ വിധിച്ചത്. എന്നാല്‍ ഈ നടപടി കമ്പനിയും ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടുകളെ ബാധിക്കുന്നതല്ലെന്ന് ബാങ്ക് വ്യക്തമാക്കി. 2007 ലെ പേമെന്റ് ആന്റ് […]

Read More
 ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കൂടും;റിപ്പോ നിരക്ക് വീണ്ടും കൂട്ടി ആർബിഐ

ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കൂടും;റിപ്പോ നിരക്ക് വീണ്ടും കൂട്ടി ആർബിഐ

റിപ്പോ നിരക്ക് വീണ്ടും കൂട്ടി ആർബിഐ.പണവായ്പാനയ പ്രഖ്യാപനത്തിലാണ് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്കായ റിപ്പോ നിരക്ക് 0.25 ശതമാനം വര്‍ധിപ്പിച്ചത്. ഇതോടെ റിപ്പോ നിരക്ക് 6.5 ശതമാനത്തിലെത്തി. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ ബാങ്കുകള്‍ കൂട്ടിയേക്കും.ഈ വർഷത്തെ ആദ്യത്തെ ധനനയ പ്രസ്താവനയായിരുന്നു ഇത്.2022 ഡിസംബറിൽ റിപ്പോ നിരക്ക് 0.35 ശതമാനം ഉയർത്തിയിരുന്നു. റിവേഴ്‌സ് റിപ്പോ നിരക്കിൽ മാറ്റമില്ല. 3.35 ശതമാനത്തിൽ തുടരും.ഒൻപത് മാസത്തിനിടെ പലിശനിരക്ക് ഉയരുന്നത് ഇത് തുടർച്ചയായ […]

Read More
 റിപ്പോ നിരക്കില്‍ വീണ്ടും വർധന;ഭവന, വാഹന വായ്പകള്‍ അടക്കം വ്യക്തിഗത വായ്പകള്‍ക്ക് നിരക്കു കൂടും

റിപ്പോ നിരക്കില്‍ വീണ്ടും വർധന;ഭവന, വാഹന വായ്പകള്‍ അടക്കം വ്യക്തിഗത വായ്പകള്‍ക്ക് നിരക്കു കൂടും

അഞ്ചാം തവണയും പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് 35 ബെയ്‌സ് പോയിന്റ് ഉയർന്നതോടെ 6.25% ൽ എത്തി. 2018 ഓഗസ്റ്റിന് ശേഷം ഇതാദ്യമായാണ് റിപ്പോ നിരക്ക് ഇത്രയധികം ഉയരുന്നത്. മുൻപ് മെയിൽ ആർബിഐ റിപ്പോ നിരക്ക് 40 ബപിഎസ് ഉയർത്തിയിരുന്നു. പിന്നീട് ജൂൺ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ 50 ബെയ്‌സ് പോയിന്റ് വീതവും ഉയർത്തിയിരുന്നു.ആര്‍ബിഐ നിരക്ക് ഉയര്‍ത്തിയതോടെ ഭവന, വാഹന വായ്പകള്‍ അടക്കമുള്ള വ്യക്തിഗത വായ്പകള്‍ക്കു നിരക്കു കൂടും. വിപണിയുടെ പ്രതീക്ഷയ്‌ക്കൊത്താണ് നടപടിയെന്ന് […]

Read More
 ഭവന-വായ്പാ പലിശനിരക്ക് വീണ്ടും കൂടും; റിപോ നിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക്

ഭവന-വായ്പാ പലിശനിരക്ക് വീണ്ടും കൂടും; റിപോ നിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും മുഖ്യപലിശനിരക്കായ റിപ്പോ നിരക്ക് കൂട്ടി. റിപ്പോനിരക്കില്‍ അരശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് 5.4 ശതമാനമായി ഉയര്‍ന്നു. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്കു നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്കായ റീപ്പോ ഉയര്‍ത്തിയതോടെ ബാങ്കുകള്‍ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കൂട്ടും. ബാങ്ക് നിക്ഷേപങ്ങളുടെ പലിശ ഉയരുമെന്നതാണ് മറുവശത്തുണ്ടാകുക. ഉയര്‍ന്ന പണപ്പെരുപ്പമാണ് രാജ്യം നേരിടുന്നതെന്നും ഇതിനെ നിയന്ത്രണവിധേയമാക്കാനാണ് നടപടിയെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു. […]

Read More
 ഗാന്ധിക്ക് പകരം അബ്ദുള്‍ കലാമും ടാഗോറും,വാർത്ത തള്ളി ആര്‍.ബി.ഐ,മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ല

ഗാന്ധിക്ക് പകരം അബ്ദുള്‍ കലാമും ടാഗോറും,വാർത്ത തള്ളി ആര്‍.ബി.ഐ,മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ല

ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക്. എ.പി.ജെ. അബ്ദുള്‍ കലാമിന്റെയും രബീന്ദ്രനാഥ് ടാഗോറിന്റെയും ചിത്രം നോട്ടുകളില്‍ കൊണ്ടുവരാനുള്ള നിര്‍ദേശം ആര്‍.ബി.ഐക്ക് മുന്നില്‍ എത്തിയിട്ടുണ്ടെന്ന തരത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകളെയും റിസര്‍വ് ബാങ്ക് തള്ളി.ആര്‍.ബി.ഐ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.കറന്‍സി നോട്ടില്‍ രബീന്ദ്രനാഥ ടഗോറിന്റെയും എപിജെ അബ്ദുല്‍ കലാമിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം പരിഗണനയിലാണെന്നാണ് ഏതാനും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഗാന്ധിജിയുടെ ചിത്രത്തിനൊപ്പം ടഗോറിന്റെയും കലാമിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു വാര്‍ത്ത. മാധ്യമങ്ങളില്‍ വന്ന […]

Read More
 പണപ്പെരുപ്പം വർദ്ധിക്കുന്നു, റിപ്പോ നിരക്ക് 0.40 ശതമാനം വര്‍ദ്ധിപ്പിച്ച്‌ റിസര്‍വ് ബാങ്ക്

പണപ്പെരുപ്പം വർദ്ധിക്കുന്നു, റിപ്പോ നിരക്ക് 0.40 ശതമാനം വര്‍ദ്ധിപ്പിച്ച്‌ റിസര്‍വ് ബാങ്ക്

റിപ്പോ നിരക്ക് 0.40 ശതമാനം വര്‍ദ്ധിപ്പിച്ച്‌ റിസര്‍വ് ബാങ്ക്. പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത് പരിഗണിച്ചാണ് റിപ്പോ നിരക്ക് വര്‍ദ്ധിപ്പിക്കാൻ ആർബിഐ തീരുമാനിച്ചത് . ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനമായി ഉയർന്നു. സെന്‍ട്രല്‍ ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി മേയ് രണ്ട് മുതല്‍ നാല് വരെ നടത്തിയ യോഗത്തിലാണ് തീരുമാനമായതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. വിപണിയിലെ പണലഭ്യത കുറയ്ക്കുകയും ഇതിലൂടെ വിലക്കയറ്റം നിയന്ത്രിക്കുകയും ചെയ്യുക എന്നുള്ളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതുക്കിയ നിരക്കുകൾ ഉടനെ […]

Read More
 നിരക്കുകളില്‍ മാറ്റംവരുത്താതെ ആര്‍ബിഐ; വളര്‍ച്ചാ പ്രതീക്ഷ 9.5 ശതമാനം തന്നെ

നിരക്കുകളില്‍ മാറ്റംവരുത്താതെ ആര്‍ബിഐ; വളര്‍ച്ചാ പ്രതീക്ഷ 9.5 ശതമാനം തന്നെ

തുടര്‍ച്ചയായി ഒമ്പതാംതവണയും നിരക്കുകളില്‍ മാറ്റംവരുത്താതെ ആര്‍ബിഐ. റിപ്പോ നിരക്ക്, റിവേഴ്സ് റിപ്പോ നിരക്ക് എന്നിവ യഥാക്രമം നാല് ശതമാനവും 3.35ശതമാനവുമായി തുടരും. ഉള്‍ക്കൊള്ളാവുന്നത്(അക്കൊമഡേറ്റീവ്)നയംതന്നെ തുടരാനാണ് തീരുമാനം. വളര്‍ച്ചാ പ്രതീക്ഷ 9.5ശതമാനത്തില്‍തന്നെ നിലനിര്‍ത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ വളര്‍ച്ചാ അനുമാനം 6.8ശതമാനത്തില്‍നിന്ന് 6.6ശതമാനമാക്കി കുറക്കുകയുംചെയ്തിട്ടുണ്ട്. വിലക്കയറ്റ ഭീഷണി നിലനില്‍ക്കെ ഇത്തവണമുതല്‍ നിരക്കുകള്‍ സാധാരണ നിലയിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമം ആര്‍ബിഐയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന സൂചനകളുണ്ടായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന വളര്‍ച്ച(8.4ശതമാനം)രേഖപ്പെടുത്തിയതും മറ്റ് സാമ്പത്തിക […]

Read More